25 C
Kochi
Friday, September 24, 2021

Daily Archives: 4th August 2019

ന്യൂഡൽഹി : പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ കശ്മീർ വിഷയം ആയുധമാക്കാൻ കോൺഗ്രസ് നീക്കം. കശ്മീരിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണു നടക്കുന്നത്. അമർനാഥ് തീർഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും വേഗം സംസ്ഥാനം വിടാൻ ഭരണകൂടംഅറിയിക്കുകയും കൂടുതൽ സേനയെ അയയ്ക്കുകയും ചെയ്തതിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നൽകണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ചരിത്രത്തിലാദ്യമായിട്ടാണ് അമർനാഥ് തീർഥാടനം നിർത്തിവയ്ക്കുന്നതെന്നും ആസാദ് കുറ്റപ്പെടുത്തി.നാളെ പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ കക്ഷികളുമായ് കൂട്ടുപിടിച്ചു സർക്കാരിനുമേൽ...
കോളിവുഡിൽ എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളുമായി എത്തുന്ന നായകനാണ് ജയം രവി. ഇത്തവണ താരം പതിനാറുവർഷം മുൻപ് കോമയിൽ ആയി പോയ ഒരു വ്യക്തിയായിട്ടാണ് എത്തുന്നത്. ട്വിസ്റ്റ് എന്താണെന്ന് വെച്ചാൽ ഈ വ്യക്തി പെട്ടന്ന് ഒരു ദിവസം എഴുന്നേൽക്കുകയും പുതിയ ലോകത്തു ജീവിതമാരംഭിക്കുകയും ചെയ്യുന്നു. അപ്പോൾ ഉണ്ടാകുന്ന പുകിലുകളാണ് കോമാളി എന്ന ചിത്രം പങ്കു വയ്ക്കുന്നത്.തമിഴിൽ, അടങ്കമറു എന്ന ചിത്രത്തിനു ശേഷം ജയം രവി നായകനായി എത്തുന്ന ഈ ചിത്രം,...
ടോ​ക്കി​യോ: ജ​പ്പാ​നെ നടുക്കി വീണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉണ്ടാ​യ​ത്. ജ​പ്പാനിലെ ഫു​ക്കു​ഷി​മ എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. 250 കിലോമീറ്റർ അകലെയുള്ള തലസ്ഥാനനഗരമായ ടോ​ക്കി​യോ വരെ ഭൂചലനത്തിന്റെ ആഘാതമനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.പ്രാ​ദേ​ശി​ക സ​മ​യം വൈ​കി​ട്ട് 7.30നാ​യി​രു​ന്നു സം​ഭ​വം. ഭൂ​ച​ല​ന​ത്തി​ല്‍ ഇതുവരെ ആ​ളാ​പ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല.ഭൂകമ്പങ്ങൾ സാധാരണമായ രാജ്യമാണ് ജപ്പാൻ. ആറോ അതിലധികമോ തീവ്രതയുള്ള ആഗോളതലത്തിൽ രേഖപ്പെടുത്തപ്പെട്ട 20 ശതമാനം ഭൂകമ്പങ്ങളും...
ഗുവാഹത്തി: രാ​ജ്യ​ത്തെ കോടതികളിൽ കേസുകൾ കുന്നു കൂടുന്നുവെന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യുടെ വിമർശനം. 50 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ദ​ശ​ല​ക്ഷ ക​ണ​ക്കിനു കേ​സു​ക​ളാണ് ഒരു തീരുമാനത്തിലും എത്താതെ കെ​ട്ടി​ക്കി​ട​ക്കു​ന്നതെന്ന് അദ്ദേഹം പറഞ്ഞു.​രാ​ജ്യ​ത്തെ കോ​ട​തി​ക​ളി​ല്‍ 90 ല​ക്ഷം സി​വി​ല്‍ കേ​സു​ക​ളും 20 ല​ക്ഷ​ത്തോ​ളം മറ്റു കേ​സു​കളുമാണ് ഉത്തരവ് കാത്ത് കിടക്കുന്നത്. ആകെ ര​ണ്ടു കോ​ടി 10 ല​ക്ഷ​ത്തി​ല​ധി​കം കേ​സു​ക​ളി​ല്‍ ഒ​രു​കോ​ടി​യി​ല​ധികം കേ​സു​ക​ളി​ൽ ഇതുവരെ സ​മ​ന്‍​സ് പോ​ലും കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി....
എറണാകുളം: കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ്ബാണ് നെക്ടർ ഓഫ് ലൈഫ് എന്ന ഈ പദ്ധതി തുടങ്ങുന്നത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രിതന്നെ പദ്ധതിയുടെ ലോഗോയും പ്രകാശനം ചെയ്തു.അമ്മമാരുടെ മുലപ്പാൽ ശേഖരിച്ച്, ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുന്നതാണ് മുലപ്പാൽ ബാങ്കുകൾ. പ്രസവത്തോടെ അമ്മ മരിച്ച ശിശുക്കൾക്കും, മാസം തികയാതെ പിറന്ന കുഞ്ഞുങ്ങൾക്കും, ചികിത്സയിലുള്ള കുട്ടികൾക്കും...
ടെഹ്‌റാന്‍ : മറ്റൊരു എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തു ഇറാന്‍. ഇതോടുകൂടി പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സംഘര്‍ഷത്തിന് മൂര്‍ച്ച കൂടിയിരിക്കുകയാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് 'എണ്ണ കള്ളക്കടത്ത്' നടത്തിയ മറ്റൊരു വിദേശ കപ്പല്‍ കൂടി പിടിച്ചെടുത്തതായി ഇറാനിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ നിലപാട്.ബുധനാഴ്ച, ഏഴ് ജീവനക്കാരുള്ള വിദേശ കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. ലോകത്തെ നിര്‍ണായക എണ്ണക്കടത്ത് പാതയായ ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷഭരിതമായ സാഹചര്യമാണ് നിലവിലുള്ളത്....
തിരുവനന്തപുരം : വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നു. മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ 14 ദിവസത്തേക്ക് ശ്രീറാമിനെ റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, അപകടത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനെ ഇന്നാണ് പോലീസ് അവിടെനിന്ന് മാറ്റിയത്.മുഖം മറച്ച നിലയിൽ സ്‌ട്രെച്ചറില്‍ ആംബുലന്‍സില്‍ കയറ്റിയാണ് ശ്രീറാമിനെ...
#ദിനസരികള്‍ 838 ജ്വലിച്ചു നിന്ന ഓരോ ജീവിതങ്ങള്‍ എത്ര പെട്ടെന്നാണ് പാഴായിത്തീരുന്നത്? ഇരുള്‍പ്പടുതകള്‍ വന്നു വീണ് അടിഞ്ഞമര്‍ന്ന് ഇങ്ങിനി വരാത്തവണ്ണം അസ്തമിച്ചു പോകുന്നത്? ഒരു നിമിഷ നേരത്തെ പിഴവിന് ജീവിതംതന്നെ പകരം നല്കേണ്ടി വരുന്ന, പിന്നീടൊരിക്കലും അതിന്റെ പിടിയില്‍ നിന്നും മുക്തമാകാന്‍ കഴിയാത്ത അത്തരം വീണു പോകലുകളെ അവിശ്വസനീയതയോടെ നോക്കിനില്ക്കുവാനും പരിതപിക്കുവാനുമല്ലാതെ നമുക്കെന്തു ചെയ്യാന്‍? ഇത്തരം സംഭവങ്ങളെ പാഠങ്ങളായി ചൂണ്ടിക്കാട്ടി അരുതെന്നു പറയാനുള്ള അവസരങ്ങള്‍ നമുക്കു തുറന്നിടുന്നുവെന്നല്ലാതെ മറ്റെന്ത്?അത്തരത്തിലുള്ള ഒന്നാണ്...
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ, പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന, ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്കു മാറ്റി. സ്വകാര്യ ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്ത ശ്രീറാമിനെ, മുഖത്ത് മാസ്ക് ധരിപ്പിച്ചു , സ്ട്രെച്ചറിൽ കിടത്തിയാണു ആംബുലൻസിലേക്ക് കയറ്റിയത്.റിമാൻഡിൽ സുഖവാസമായിരുന്നു എന്ന വിമർശനങ്ങളെ തുടർന്ന്, ഉടൻ തന്നെ വഞ്ചിയൂർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയേക്കും. ശീതീകരണ സംവിധാനമുള്ള മുറിയിൽ ടി.വി. കാണാനും ഫോൺ ഉപയോഗിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കാനുമുള്ള...
തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ നാശം വിതയ്ച്ചു ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകളും ഷീറ്റുകളും കാറ്റില്‍ പാറിപ്പറന്നു. ചാലക്കുടി വെട്ടുകടവിൽ ഞായറാഴ്ച രാവിലെ 8.45 ഓടെയാണ് ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്.ഹ്രസ്വ ദൈർഘ്യം മാത്രമെ ഉണ്ടായിരുന്നതെങ്കിലും സാരമായ നഷ്ടങ്ങൾ വരുത്തിവച്ചാണ് കാറ്റ് ശാന്തമായത്. വീടുകളുടെ ഷീറ്റ് മേല്‍ക്കൂരകളും ഓടുകളും വരെ പലയിടത്തും പറന്നു പോയി. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി ഛിന്നഭിന്നമായി.റോഡില്‍ മരം കടപുഴകി വീണതുമൂലം, ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം പലയിടത്തും...