25 C
Kochi
Friday, September 24, 2021

Daily Archives: 1st August 2019

കൊച്ചി : മുഖ്യധാര മാധ്യമങ്ങളുടെ അപചയത്തിന്‌ കാരണം കുത്തകവൽക്കരണമാണെന്ന് പ്രശസ്ത മാധ്യമപ്രവർത്തകയും 2019ലെ ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് ജേതാവുമായ നേഹ ദീക്ഷിത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിയമ വിരുദ്ധമായി പോലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, കസ്റ്റഡി മരണം, അന്യായമായ തടങ്കൽ എന്നിവയുടെ യഥാർത്ഥ വസ്തുതകൾ പുറം ലോകത്ത് എത്തിച്ചതിലൂടെ ശ്രദ്ധയാകർഷിച്ചിട്ടുള്ള മാധ്യമ പ്രവർത്തകയാണ് നേഹ ദീക്ഷിത്. ധീരതയോടെയുള്ള മാധ്യമ പ്രവർത്തനത്തിന് അന്തരാഷ്ട്ര മാധ്യമ പ്രവർത്തക സംരക്ഷണ സമിതി ആഗോള തലത്തിൽ...
ഡല്‍ഹി: മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനാണെന്ന് ചോദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തില്‍ ഒരു ചോദ്യം സര്‍ക്കാരിനോട് ചോദിച്ചത്. കേരളത്തിലെ ക്രിസ്തീയ സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അരുണ്‍ മിശ്ര. സഭാതര്‍ക്ക വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരാണ് കുഴപ്പമുണ്ടാക്കുന്നതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. സുപ്രീം കോടതിയില്‍ മറ്റൊരു കേസിന്റെ വാദം നടക്കുന്നതിനിടെയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയവും സ്വകാര്യ ടെലികോം...
കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,240 രൂപയും പവന് 25,920 രൂപയുമായിരുന്നു നിരക്ക്. ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു നിരക്ക്.ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍...
പ്രമുഖ ഭവന വായ്പ സ്ഥാപനമായ എച്ച്.ഡി.എഫ്.സി. വായ്പാപലിശ നിരക്കുകള്‍ കുറച്ചു. 0.10 ശതമാനത്തിന്റെ കുറവാണ് ഭവന വായ്പകള്‍ക്ക് വന്നത്. പലിശാ ഇളവുകള്‍ നിലവിലുളള ഇടപാടുകാര്‍ക്കും ബാധകമാണ്.30 ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് പലിശാ നിരക്ക് ഇനി മുതല്‍ 8.50 ശതമാനമാണ്. 30 ലക്ഷം മുതല്‍ 75 ലക്ഷം വരെയുളള വായ്പകള്‍ക്ക് പലിശാ നിരക്ക് 8.85 ശതമാനവും, 75 ലക്ഷത്തിന് മുകളിലുളള വായ്പകള്‍ക്ക് 8.90 ശതമാനവുമായിരിക്കും പലിശ. എല്ലാ വിഭാഗത്തിലും...
 ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അമ്പിളി'. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ആരാധികേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്, മധുവന്തി നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. വിഷ്ണു വിനയാണ് സംഗീതം നല്‍കിയിരിക്കുന്നത്.ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്ബിളി. സൗബിന്‍ ഷാഹിറാണ് അമ്ബിളിയായി വേഷമിടുന്നത്. ചിത്രത്തിലീടെ നടി നസ്രിയ നസിമിന്റെ സഹോദരന്‍ നവീന്‍ നസീം മലയാള സിനിമയിലേക്കെത്തുകയാണ്....
തിരുവനന്തപുരം: അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കുമെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യം അറിയിച്ചത്.60 മുതല്‍ 70 ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്കു തകരാര്‍ ഉണ്ടാക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഇതു 120 ഡെസിബല്ലിനു മുകളിലാണെങ്കില്‍ താല്‍ക്കാലികമായി ചെവി കേള്‍ക്കാതെയാകും. സാവധാനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതിന്റെ ദൂഷ്യഫലം....
ജിബ്രാള്‍ട്ടറില്‍ ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1ലെ 24 ഇന്ത്യക്കാരില്‍ നാല് പേര്‍ വിചാരണ നേരിടേണ്ടി വരും. യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ലംഘിച്ചതിനാണ് നിയമ നടപടി. ഇവരെ തിരിച്ചെത്തിക്കുന്നത് വൈകിയേക്കും. അതേസമയം ബാക്കി 20 ഇന്ത്യന്‍ ജീവനക്കാരേയും അധികം വൈകാതെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇവരെ റിക്രൂട്ട് ചെയ്ത മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്പനി ഇതിനായുള്ള ശ്രമങ്ങളിലാണ്.ജൂലായ് നാലിനാണ് ജിബ്രാള്‍ട്ടര്‍ പൊലീസിന്റെ സഹായത്തോടെ...
 കുഞ്ഞന്‍ എസ്.യു.വികള്‍ വാഹനപ്രേമികളുടെ മനസ്സു കീഴടക്കിയിരിക്കുകയാണിപ്പോള്‍. ആ നിരയിലേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ ആഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്നു വിവരം. കമ്പനിയുടെ വാര്‍ഷിക പൊതു യോഗത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മൊത്തത്തില്‍ കറുപ്പില്‍ കുളിച്ചാണ് ഹാരിയര്‍ എത്തുന്നത്.ഗ്ലോസി ബ്ലാക്ക് പെയിന്റിനൊപ്പം 17 ഇഞ്ച് അലോയ് വീല്‍ മാത്രമല്ല മുന്നിലെ സ്‌കിഡ് പ്ലേറ്റും പിന്നിലെ മാറ്റ് സില്‍വര്‍ ഭാഗവുമെല്ലാം കറുപ്പ് നിറത്തിലാണ്. വിന്‍ഡോ ലൈനിലെ ക്രോം ഫിനിഷ് മാത്രം മാറ്റമില്ലാതെ...
ഡല്‍ഹി: ഉന്നാവ് കേസില്‍ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാഹനാപകടക്കേസ് ഉള്‍പ്പെടെ അഞ്ച് കേസുകളുടെയും വിചാരണ സുപ്രീംകോടതി ലക്നൗ സി.ബി.ഐ. കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി.വാഹനാപകടക്കേസിന്റെ അന്വേഷണം 7 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 45 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു.വിചാരണയ്ക്കായി പ്രത്യേക ജഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ദിനംപ്രതി വിചാരണ നടത്തി വിധി പ്രസ്താവിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു....
സൊമറ്റോ, ഊബര്‍ ഈറ്റ്‌സു ബോയ്‌കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ ട്വിറ്ററില്‍ വന്‍ പ്രചാരണം നടത്തുന്നു. ഡെലിവറി ബോയ് അഹിന്ദുവാണെന്ന് അറിഞ്ഞ് വാങ്ങിയ ഭക്ഷണം വേണ്ടെന്ന് വച്ച ഉപഭോക്താവിനോട് ഭക്ഷണത്തിന് മതമില്ലെന്ന് സൊമറ്റോ പറഞ്ഞിരുന്നു. സൊമറ്റോയേ പിന്തുണച്ച ഊബര്‍ ഈറ്റ്‌സുമാണ് ഇപ്പോള്‍ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ട്വിറ്ററില്‍ ഇരു കമ്പനികളെയും ബോയ്‌കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുത്വ വാദികള്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ബോയ്‌കോട്ട് ഊബര്‍...