Thu. Apr 18th, 2024
എറണാകുളം:

സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, മലപ്പുറം, ആലപ്പുഴ, പാലക്കാട്, വയനാട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും വരെ അവധി ബാധകമായിരിക്കും.

കനത്ത മഴയെ തുടർന്ന്, ജയില്‍ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 പരീക്ഷ പി.എസ്‍.സി.യും മാറ്റി വച്ചു. നാളെ നടക്കേണ്ടിയിരുന്ന പരീക്ഷ ഈ മാസം 30-ലോട്ടാണ് മാറ്റിയിട്ടുള്ളത്.

വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് തുടരും. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *