24 C
Kochi
Monday, September 27, 2021
Home Authors Posts by Malayalam Editor

Malayalam Editor

194 POSTS 0 COMMENTS

ആറെസ്സെസ്സിന്റെ ഗാന്ധിസ്തുതി; നന്മയ്ക്ക് തിന്മ നല്കുന്ന പ്രണാമം

അവര്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഹിന്ദുരാജ്യമെന്ന സങ്കല്പം ഗാന്ധിക്ക് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് അവരുടെ നിലപാടുകളെ ഗാന്ധി നഖശിഖാന്തം എതിര്‍ത്തുപോന്നു. അവസാനം അതേ ആറെസ്സെസ്സുകാര്‍ തന്നെ അദ്ദേഹത്തിന്റെ ജീവനെടുക്കുകയും ചെയ്തു.

കൂടത്തായി കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കും: ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണത്തിനായി അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഏറെ വെല്ലുവിളികളുള്ള കേസായതിനാല്‍ അന്വേഷണ സംഘത്തില്‍ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ തന്നെ ഉള്‍പ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു.നേരിട്ടും അല്ലാതെയും ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിലെ മുഖ്യ പ്രതിയായ ജോളിക്ക്...

കഞ്ചാവു കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തൃശൂര്‍: പാവറട്ടിയില്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിധിന്‍ മാധവ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത മലപ്പുറം തിരൂര്‍ സ്വദേശിയായ രഞ്ജിത് കുമാര്‍...

വ്യാജ വില്‍പത്രത്തില്‍ ഒപ്പിട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി തയ്യാറാക്കിയ വ്യാജ വില്‍പത്രത്തില്‍ സാക്ഷിയായി ഒപ്പിട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന കെ. മനോജിനെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ സഹായത്തോടെ തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ സാക്ഷിയായി...

കൊലപാതകങ്ങളെ കുറിച്ചറിയില്ല, ജോളി കുടുക്കാന്‍ നോക്കുകയാണെന്ന് ഷാജു

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് ഷാജു. കുറ്റം സമ്മതിച്ചതായി പോലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്ത് വിട്ടയച്ച ശേഷമായിരുന്നു ഷാജുവിന്റെ പ്രതികരണം. ഭാര്യയുടെയും കുഞ്ഞിന്റെയും കൊലപാതകങ്ങളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്നും ഷാജു ആവര്‍ത്തിച്ചു.വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും കൊലപാതകങ്ങളില്‍...

കടല്‍ക്കാറ്റില്‍ എഞ്ചിന്‍ നിലച്ച കപ്പലില്‍ നിന്നും 65 പേരെ രക്ഷപ്പെടുത്തി

റിയാദ്: സൗദി അറേബ്യക്കു സമീപം എന്‍ജിന്‍ തകരാറിലായി കടലില്‍ ഒഴുകിക്കൊണ്ടിരുന്ന കപ്പലില്‍ നിന്നും 65 പേരെ അറബ് സഖ്യസേന രക്ഷപ്പെടുത്തി. 46 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് 60 യാത്രക്കാരെയും അഞ്ചു കപ്പല്‍ ജീവനക്കാരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. യെമനിലെ അല്‍വാതിഖ് എന്ന കപ്പലാണ് യന്ത്രത്തകരാറു മൂലം നിയന്ത്രണം വിട്ട് നടുക്കടലില്‍...

തൃശൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി

തൃശ്ശൂര്‍: കയ്പമംഗലത്തിന് സമീപം പെരിഞ്ഞനത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കാട്ടൂര്‍ സ്വദേശികളായ കുരുതു കുളങ്ങര പീറ്ററിന്റെ മകന്‍ അല്‍സണ്‍(14), കുരുതു കുളങ്ങര ജോഷിയുടെ മകന്‍ ഡെല്‍വിന്‍(13) എന്നിവരെയാണ് ആറാട്ടുകടവ് ബീച്ചില്‍ തിരയില്‍ പെട്ട് കാണാതായത്. കടപ്പുറത്ത് അവധി ദിവസം ആഘോഷിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഉച്ചയ്ക്ക് മൂന്നു...

കൂടത്തായി കൊലപാതക പരമ്പര: സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകത്തില്‍ ഷാജുവിനും പങ്ക്‌

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ രണ്ടു കൊലപാതകങ്ങള്‍ തന്റെ അറിവോടെയാണ് നടന്നതെന്ന് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ക്രൈം ബ്രാഞ്ചിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ക്രൈം ബ്രാഞ്ച് ഓഫീസില്‍ നിന്നും കസ്റ്റഡിയിലെടുത്ത് വടകര റൂറല്‍ എസ് പി...

ബന്ധുക്കളായ ആറുപേരുടെ ദുരൂഹ മരണങ്ങള്‍: ഫോറന്‍സിക് സംഘം നാളെ കല്ലറ തുറന്ന് പരിശോധിക്കും

കോഴിക്കോട്: ബന്ധുക്കളായ ആറു പേര്‍ സമാനമായ രീതിയില്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ നാളെ ഫോറന്‍സിക് വിഭാഗം കല്ലറ തുറന്നു പരിശോധിക്കും. കൂടത്തായി ലൂര്‍ദ് മാത പള്ളിയിലെ കല്ലറകളാണ് വെള്ളിയാഴ്ച രാവിലെ തുറന്നു പരിശോധിക്കുക. ദുരൂഹ മരണങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായാണ് പരിശോധന. കല്ലറ തുറന്നുള്ള പരിശോധനയില്‍...

ഭീമ കൊറെഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഹര്‍ജി: ജഡ്ജിമാരുടെ പിന്മാറ്റം തുടര്‍ക്കഥ

ന്യൂഡല്‍ഹി: ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗൗതം നവ്‌ലഖ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജഡ്ജി രവീന്ദ്ര ഭട്ട് പിന്മാറി. നവ്‌ലഖയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും രവീന്ദ്ര ഭട്ട് ഉള്‍പ്പെടെ അഞ്ചു ജഡ്ജിമാരാണ് ഇതുവരെ പിന്മാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസു മാരായ...