25 C
Kochi
Friday, September 24, 2021

Daily Archives: 20th August 2019

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നത്തിൽ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പാകിസ്താന്റെ ഈ നീക്കം. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പാക് മാധ്യമമായ അറീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഭജനം സംബന്ധിച്ചു ഇന്ത്യയ്‌ക്കെതിരെ ഒരു നിയമപേരാട്ടത്തിന് തന്നെ പാക്കിസ്ഥാൻ ഒരുങ്ങുകയാണെന്നും എല്ലാ നിയമ വിഷയങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും...
ലക്നൗ: നിറവയറുമായി അധികൃതരെ സമീപിച്ച യുവതിക്ക് കിടക്ക ലഭിക്കാത്തതിനെ തുടർന്ന്, ആശുപത്രി വരാന്തയിൽ പ്രസവിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന രോഗികൾക്കും സന്ദർശകർക്കും മുന്നിൽ ശോചനീയാന്തരീക്ഷത്തിലാണ് യുവതിക്ക് പ്രസവിക്കേണ്ടി വന്നത്. പശ്ചിമ ഉത്തർപ്രദേശിലെ ഫാറൂഖാബാദിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം.പ്രസവ വേദനയുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തവേയാണ്, അവിടെ അഡ്മിറ്റ് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു ഡോക്ടർമാരും മറ്റു ജീവനക്കാരും യുവതിയെ തടഞ്ഞത്. എന്നാൽ, അല്പസമയത്തിനു ശേഷം, ആശുപത്രി വരാന്തയിൽ നിരവധി ആളുകൾ കാൺകെ യുവതി പ്രസവിക്കുകയായിരുന്നു.പ്രസവിച്ചു...
കല്‍പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്ത് വന്നതിനു പിന്നാലെ, മഠം വിട്ടുപോകാൻ നിർദേശമുണ്ടായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരേ, നവമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ വൈദികനെതിരെ പോലീസ് പരാതി. മാനന്തവാടിയിലെ പി.ആര്‍.ഒ. ടീമിലെ അംഗമായ ഫാ. നോബിള്‍ പാറക്കലാണ് യുട്യൂബിലൂടെ അപവാദങ്ങൾ പ്രചരിപ്പിച്ചത്. സിസ്റ്റര്‍, വൈദീകൻ നോബിള്‍ പാറക്കലിനെതിരെ പോലീസില്‍ പരാതി നല്‍കി.സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളടങ്ങിയ വീഡിയോകൾ എഡിറ്റ് ചെയ്താണ് യൂട്യൂബിൽ...
ബ്രഹ്‌മാണ്ഡ ചുവടുവയ്പുമായി ചിരഞ്ജീവി നായകനായ പുതിയ ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ ടീസർ പുറത്തുവിട്ടു. അഞ്ച് ഭാഷകളിലായാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലാണ് ചിത്രത്തിന്റെ മലയാള ടീസറിനായ് ശബ്ദം നൽകിയിരിക്കുന്നത്.സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡി ധീരസാഹസികതയെ അവതരിപ്പിക്കുന്ന ഈ ചരിത്ര സിനിമയിൽ, ഹിന്ദിയുടെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചൻ, മക്കൾ സെൽവൻ വിജയ് സേതുപതി, ലേഡി സൂപ്പർസ്റ്റാർ നയൻതാര തുടങ്ങിയ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്.ചിത്രത്തിൽ, സ്വാതന്ത്യസമരസേനാനി നരസിംഹ...
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ഭീഷണിയെ തുടർന്ന്, ചില ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഈ പശ്ചാത്തലത്തിൽ, അതാത് ജില്ലക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകകളിൽ പ്രവര്‍ത്തിയ്ക്കുന്ന ചില സ്‌കൂളുകള്‍ക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം,...
മുംബൈ:ഐ.പി.എല്ലിൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടു വിലക്ക് നേരിടുന്ന മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറായ, മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് അടുത്തവർഷം മുതൽ കളിക്കാനാവുമെന്ന് ബി.സി.സി.ഐ. അറിയിച്ചു. നേരത്തെ, ആജീവനാന്ത വിലക്കാണ് താരത്തിന് നൽകിയിരുന്നതെങ്കിലും ഇത് ഏഴുവർഷമായി കുറച്ചുകൊണ്ടാണ് ബി.സി.സി.ഐ. യുടെ പുതിയ അറിയിപ്പ്.കേസുമായി ബന്ധപ്പെട്ടു ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ഡി.കെ ജെയ്ന്‍ ഇറക്കിയ ഉത്തരവിലാണ് പുതിയ നടപടിയെ സംബന്ധിച്ച വിവരം ഉൾപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് പ്രകാരം, 2020 ആഗസ്റ്റ്...
ന്യൂഡൽഹി: ബിരുദസർട്ടിഫിക്കറ്റ് ചീഫ് ജസ്റ്റിസിൽ നിന്ന് സ്വീകരിക്കില്ലെന്ന് നിയമപഠനത്തിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി. ഡൽഹി ദേശീയ നിയമ സർവകലാശാലയിൽ എൽ.എൽ.എമ്മിന് ഒന്നാം റാങ്ക് നേടിയ സുർഭി കാർവയാണ്, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിൽനിന്ന് സ്വർണ മെഡൽ സ്വീകരിക്കില്ലെന്ന നിലപാടുമായി ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചത്. നേരത്തെ, സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡനപരാതിയെ അദ്ദേഹം കൈകാര്യം ചെയ്ത രീതിയിലെ കറുത്തവശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സുർഭിയുടെ ...
ന്യൂഡൽഹി : പ്രതിരോധ മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ ക്ഷണിച്ചു കേന്ദ്ര സർക്കാർ. പ്രതിരോധ മേഖലയിലെ സർക്കാരിന്റെ പരീക്ഷണ സംവിധാനങ്ങളിൽ സ്വകാര്യ ആയുധ നിർമ്മാതാക്കൾക്കും ഇനി മുതൽ പങ്കുചേരാമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.ദിനംതോറും പ്രതിരോധവകുപ്പിന്റെ നടപടികളിൽ കാർക്കശ്യം കൂടിക്കൂടി വരുന്ന സാഹചര്യത്തിലാണ്, രാജ്യത്തെ സ്വകാര്യ ആയുധ നിര്‍മ്മാതാക്കൾക്ക്കൂടി സര്‍ക്കാരിന്‍റെ പരീക്ഷണസംവിധാനങ്ങള്‍ ഉപയോഗിക്കുവാനുള്ള അവസരം...
ന്യൂ​ഡ​ല്‍​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ആ​ധാ​ര്‍ ന​മ്പറു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന സ്വന്തം നിലപാട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തിയെ അറിയിച്ചു.​ നവമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ, വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍, ദേ​ശ​വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്കം, അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍, അ​ശ്ലീ​ല​ത തുടങ്ങിയവയെ നിയന്ത്രണവിധേയമാക്കേണ്ടതുണ്ടെന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നി​ല​വി​ല്‍ ഇങ്ങനെയൊരു സം​വി​ധാ​ന​മി​ല്ലെ​ന്നും ആയതിനാലാണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.നേരത്തെ, ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ മുതലായവയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിബന്ധന വന്നിരുന്നു, ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളെയും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന ആവശ്യമുയരുന്നത്.സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​മാ​യി...
ന്യൂഡല്‍ഹി: ഒരു വ്യക്തിയെ തീവ്രവാദിയായി മുദ്ര കുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന യു.എ.പി.എ നിയമ ഭേദഗതി 2019നെതിരെ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ഡല്‍ഹി സ്വദേശിനിയായ സജല്‍ ആവസ്തിയാണ് കഴിഞ്ഞ ദിവസം പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്. ഭേദഗതി ബില്ലിന്റെ നിയമ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആഗസ്റ്റ് രണ്ടാം തീയതിയാണ് യു.എ.പി.എ ഭേദഗതി ബില്‍-2019 രാജ്യസഭ...