25 C
Kochi
Monday, October 18, 2021

Daily Archives: 3rd August 2019

തമിഴകത്തെ സൂപ്പർതാരം സൂര്യയും മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'. ഓഗസ്റ്റ് 30തിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസിംഗ് തിയതി മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. സെപ്റ്റംബറിലേക്കായി ചിത്രം മാറ്റിയതായാണ് റിപ്പോർട്ട്.തെന്നിന്ത്യൻ മാസ്സ് താരം പ്രഭാസിന്‍റെ ആക്ഷൻ ത്രില്ലര്‍ ചിത്രം 'സഹോ' ഓഗസ്റ്റ് 30തിനു തിയേറ്ററിലെത്തുന്നതിനെ തുടര്‍ന്നാണ്, സൂര്യ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റുന്നത് എന്നാണ് സൂചനകൾ. ഇതുസംബന്ധിച്ച സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. കെ. വി. ആനന്ദ്...
ഗെയ്ൽ ഇല്ലാത്ത വെസ്റ്റ് ഇൻഡീസ് ടീമിലെ രാക്ഷസനായാണ് ആന്ദ്രേ റസ്സൽ കണക്കാക്കപെടുന്നത്. വെസ്റ്റ് ഇൻഡീസ് പര്യാടനത്തിൽ, താരം ഇന്ത്യയ്ക്ക് തലവേദനയാവുമെന്ന് കരുതുമ്പോഴാണ് ആ വാർത്ത എത്തിയത്. ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സൽ കളിക്കാനുണ്ടാകില്ലെന്നതാണ് ആ വാർത്ത. വെള്ളിയാഴ്ച വൈകിട്ട്, വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡാണ്, പരിക്ക് മൂലം റസ്സലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി എത്തുന്നത്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ മാത്രം...
കൊല്ലം: കൊല്ലത്ത്, മദ്യലഹരിയ്ക്കിടെ ഉണ്ടായസംഘർഷത്തിൽ, ബാറിന് സമീപത്തുവച്ചു ഗുരുതരമായി മർദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. എന്നാൽ, സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനാകാതെ പോലീസ് വട്ടം തിരിയുകയാണ്.വെള്ളിയാഴ്ച വൈകുന്നേരം ബാർ ചുറ്റുവട്ടത്തിനുള്ളിൽ വച്ചുതന്നെ, കയ്യിലുണ്ടായിരുന്ന തൊപ്പിയെ ചൊല്ലി ഉടലെടുത്ത വാക്കുതര്‍ക്കമാണ് മരണത്തിൽ കലാശിച്ചത്.മുണ്ടയ്ക്കല്‍ നേതാജി നഗര്‍ അമ്ബാടി ഭവനില്‍ രാജുവാണു (52) കൊല്ലപ്പെട്ടത്. രാജുവും ഒരു യുവാവുമായി വാക്കു തർക്കമുണ്ടാവുകയും, യുവാവ് രാജുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.മര്‍ദനത്തിന്റെ ആഘാതത്തിൽ രാജു തല്‍ക്ഷണംതന്നെ മരിച്ചു. നിലവിൽ,...
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. കാറോടിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിച്ചത് ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ കുറ്റപ്പെടുത്തി.ശ്രീറാമിനെ രക്ഷപ്പെടുത്താൻ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു .സംസ്ഥാന പൊലീസ് മേധാവിയും സിറ്റി പൊലീസ് കമ്മീഷണറും...
റായ്‌പുർ: ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ പ്രത്യേക സുരക്ഷാ വിഭാഗമായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ( ഡി.ആർ.ജി) രജ്‌നന്ദഗൻ ജില്ലയിൽ ബ​ഗ്നാ​ദി​യി​ൽ സി​ഗോ​ട്ട വ​ന​പ്ര​ദേ​ശത്ത് നടത്തിയ പരിശോധനക്കിടെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.പുലർച്ചെ ആറിനായിരുന്നു വെടിവയ്പ്. എ.കെ-47 അടക്കമുള്ള നിരവധി ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തതായി മാവോയിസ്റ്റ് വിരുദ്ധ സേന ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പി.സുന്ദരരാജ് വ്യക്തമാക്കി.
തി​രു​വ​ന​ന്ത​പു​രം: യുവ ഐ​.എ.​എ​സ്. ഉദ്യോഗസ്ഥനായ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ച സംഭവത്തിൽ ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. താനല്ല തനിക്കൊപ്പമുണ്ടായിരുന്നു സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം ആദ്യം പോലീസിനോട് പറഞ്ഞത്.എന്നാൽ അ​പ​ക​ട​ത്തി​നു ശേ​ഷം കാ​റി​ൽ​നി​ന്ന് ആ​ദ്യം സ്ത്രീ​യാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്നും ഇ​വ​ർ ഡ്രൈ​വ​ർ സീ​റ്റി​ലാ​യി​രു​ന്നി​ല്ലെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ശ്രീറാമാണ് കാർ ഓടിച്ചിരുന്നും കാർ അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവർ...
#ദിനസരികള്‍ 837 'അഞ്ഞൂറു വര്‍ഷത്തെ കേരളം – ചില അറിവടയാളങ്ങള്‍' എന്ന പുസ്തകത്തില്‍ ഡോ.ഉഷാ നമ്പൂതിരിപ്പാട് എഴുതിയ ‘മലയാളത്തിലെ മലയാളങ്ങള്‍’ എന്ന ലേഖനത്തില്‍ ഭാഷാഭേദങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. തെക്ക് മുതല്‍ വടക്കുവരെ പൊതുവേ ഒരു ഭാഷയാണ് കേരളത്തിലെന്ന് നാം പറയുമെങ്കിലും ആറുനാട്ടില്‍ നൂറു ഭാഷ എന്ന കണക്കിനാണ് കാര്യങ്ങളെന്നാണ് ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഭാഷാഭേദങ്ങളുണ്ടാകുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ആദ്യം പരിശോധിക്കുക :- “ഭാഷാശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഭാഷണവൈജാത്യങ്ങളുടെ അടിസ്ഥാനം...
ന്യൂഡൽഹി :2018ലെ ആഗോള ജി.ഡി.പി. റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. കഴിഞ്ഞ വർഷം ഇന്ത്യ ആറാമതായിരുന്നു. യഥാക്രമം അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവരാണ് പട്ടികയിൽ ആദ്യ ആറ് സ്ഥാനക്കാർ. 2018ല്‍ ഇന്ത്യയുടെ ജി.ഡി.പി. 2.73 ട്രില്യണ്‍ ഡോളറാണ്.അഭൂതപൂർവ്വമായ വളർച്ച മുരടിപ്പാണ് ഇന്ത്യൻ വ്യവസായങ്ങൾ അഭിമുഖീഖരിക്കുന്നത്. 'ഐ.എച്ച്.എസ്. മാർക്കിറ്റ്’ എന്ന കമ്പനിയുടെ സർവേപ്രകാരം സ്വകാര്യമേഖലയിലെ 15 ശതമാനം കമ്പനികൾ മാത്രമാണ് ജൂണിൽ ഉത്പാദന വളർച്ച...