25 C
Kochi
Friday, September 24, 2021

Daily Archives: 14th August 2019

അട്ടപ്പാടി: അട്ടപ്പാടിയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ഒമ്പതോളം ആദിവാസി ഊരുകളിലേക്കു ഇനിയും ഭക്ഷണം എത്തിച്ചിട്ടില്ലെന്നു പരാതി. സാമൂഹ്യ പ്രവർത്തകനായ സന്തോഷ് കുമാറാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. സന്തോഷ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: ഒൻപതോളം ഊരുകൾ ഒറ്റപ്പെട്ടു ഭക്ഷണം ഇല്ലാതായെന്നു പറഞ്ഞിട്ട് മൂന്ന് ദിവസം ആയി. ഇതുവരെ സർക്കാരോ, പട്ടികവർഗ്ഗ വകുപ്പോ ഇവിടെ ഭക്ഷണ സാധനങ്ങൾ എത്തിച്ചിട്ടില്ല, വ്യക്തികളും സന്നദ്ധ സംഘടനകളും സഹായം നൽകിയതല്ലാതെ. നിരവധി സംഘടനകൾ സാഹായം...
  കൊച്ചി : പ്രളയബാധിതര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്ത് നാടിന്റെ അഭിമാനമായി മാറിയ നൗഷാദിന് ബ്രോഡ് വേയിലെ വ്യാപാരികള്‍ സ്വീകരണം നല്‍കി. തങ്ങളുടെ പ്രിയങ്കരനായ നൗഷാദിനെ വ്യാപാരികള്‍ ചേര്‍ന്ന് തോളിലെടുത്ത് അനുമോദന വേദിയിലെത്തിച്ചു. വ്യാപാരികളും നാട്ടുകാരുമായി നൂറുകണക്കിനു പേര്‍ നൗഷാദിനെ അനുമോദിക്കാന്‍ തടിച്ചു കൂടിയിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്ത നന്മക്ക് ലഭിക്കുന്ന അനുമോദനത്തിന് നന്ദിപറയാന്‍ വാക്കുകളില്ലെന്നാണ് നൗഷാദ് പറഞ്ഞത്.തനിക്ക് ആളാകാനോ പ്രശസ്തി കിട്ടാനോ വേണ്ടിയല്ല ഇതൊന്നും ചെയ്തത്. കഷ്ടപ്പെടുന്നവരെയും ദുരിതം അനുഭവിക്കുന്നവരെയും എല്ലാവരും...
പാലൻ‌പൂർ:  ഗുജറാത്തിലെ പാലൻ‌പൂരിലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ഐ.പി.എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ കാണാൻ പോകുന്നവഴിയിൽ, കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനേയും, രണ്ട് കോൺഗ്രസ് എം.എൽ.എമാരേയും 27 കോൺഗ്രസ് പ്രവർത്തകരേയും പോലീസ് തടഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ടുചെയ്തു.കസ്റ്റഡിമരണക്കേസുമായി ബന്ധപ്പെട്ട് പാലൻപൂരിലെ ജയിലിൽ ജീവപര്യന്തം അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്.ഹാർദിക് പട്ടേൽ, പാലൻപൂരിലെ എം.എൽ.എ. മഹേഷ് പട്ടേൽ, പാട്ടനിലെ എം.എൽ.എ. കിരീട് പട്ടേൽ എന്നിവരെയാണ് തടഞ്ഞത്.തന്റെ ഭർത്താവിനു രാഖി കെട്ടാനായി പോകുന്ന,...
  വര്‍ക്കല: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കാരുണ്യ ഹസ്തവുമായി വര്‍ക്കല-ശിവഗിരി റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്റര്‍ സി. പ്രസന്നകുമാര്‍. പ്രളയ ദുരന്തമേഖലയിലെ കുട്ടികള്‍ക്കായി മുപ്പതിനായിരം രൂപയോളം വില വരുന്ന വസ്ത്രങ്ങളാണ് ഇദ്ദേഹം സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി വാങ്ങി നല്‍കിയത്.വര്‍ക്കല താലൂക്ക് ഓഫീസിലെ കളക്ഷന്‍ സെന്ററിലെത്തിച്ച വസ്ത്രങ്ങള്‍ വി.ജോയി എം.എല്‍.എ ഏറ്റുവാങ്ങി. തഹസില്‍ദാര്‍ എ. വിജയന്‍, റവന്യൂ ഉദ്യോഗസ്ഥരായ വിമല്‍ ബാബു, ജി.കെ. സിന്ധു, കവിതാരാജ്, അര്‍ച്ചനാതമ്പി, വിജയകുമാര്‍, വര്‍ക്കല പ്രസ്‌ക്ലബ്...
#ദിനസരികള്‍ 848 കാശ്മീരിന് പ്രത്യേക പദവികള്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ മുന്നൂറ്റെഴുപത് ലോകസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഭരണഘട നാവിരുദ്ധമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെക്കുറിച്ച് നാം ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷത്തെ വിഘടിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ട് രാജ്യസഭയിലും പ്രസ്തുത ഭേദഗതി പാസ്സാക്കപ്പെട്ടു. എന്നാല്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ഇന്ത്യയിലെ ഓരോ മനുഷ്യരും ആ തീരുമാനത്തിനെതിരെ രംഗത്തു വരികയും കാശ്മീരിന് ഇത്തരമൊരു പ്രത്യേക അവകാശം അനുവദിച്ചു കൊടുത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളെന്തൊക്കെയാണെന്ന്...
കോട്ടയം:  കെവിന്‍ കൊലപാതക കേസ് വിധി പറയുന്നത് ഈ മാസം 22ലേക്കു മാറ്റി. ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി വീണ്ടും വാദം കേട്ടു. ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഉറച്ച് നിന്നപ്പോള്‍ പ്രതിഭാഗം ഇതിനെ പൂര്‍ണ്ണമായും എതിര്‍ത്തു.മൂന്ന് മാസം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയാന്‍ വേണ്ടി കേസ് പരിഗണിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനും അടക്കം ആകെ 14 പ്രതികളാണ്...
  ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ അഭിഭാഷകന് വധ ഭീഷണി. പെണ്‍കുട്ടിയുടെ അമ്മയുടെ അഭിഭാഷകനായ ധര്‍മേന്ദ്ര മിശ്രക്കാണ് കേസിലെ മുഖ്യ പ്രതിയായ എം.എല്‍.എ. കുല്‍ദീപ് സിംഗ് സെംഗാറില്‍ നിന്നും വധഭീഷണിയുണ്ടായത്.ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ജില്ലാ കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ്മക്ക് അഭിഭാഷകനായ ധര്‍മേന്ദ്ര മിശ്ര പരാതി നല്‍കിയിട്ടുണ്ട്. കോടതി പരിസരത്തു വെച്ച് സെംഗാര്‍ തന്റെ നേര്‍ക്കു തിരിഞ്ഞ് കഴുത്തിനു കുറുകെ ചൂണ്ടുവിരല്‍ കാണിച്ച് തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മിശ്രയുടെ പരാതിയില്‍ പറയുന്നു....
തൃശ്ശൂർ:  മഴ വർദ്ധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ഉയര്‍ന്ന പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ അടച്ച സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കും. അതിനാൽ ചാലക്കുടി ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം.
  ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ മുന്‍ ബിജെപി എം.എല്‍.എ. കുല്‍ദീപ് സിംഗ് സെംഗാറിനും സഹോദരനുമെതിരെ ഡല്‍ഹി ജില്ലാ കോടതി കൊലപാതക കുറ്റം ചുമത്തി. വെസ്റ്റ് തീസ് ഹസാരി കോടതി ജഡ്ജി ധര്‍മ്മേഷ് ശര്‍മ്മയാണ് ഇരുവര്‍ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്. ഉന്നാവ് ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസിലാണ് നടപടി.ഉന്നാവോ ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള നാലു കേസുകളാണ് ജസ്റ്റിസ് ധര്‍മേഷ് ശര്‍മയുടെ പരിഗണനയിലുള്ളത്. ഇതില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ കള്ളക്കേസെടുത്തതും ഇയാള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായ...
തിരുവനന്തപുരം:  കനത്ത മഴയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നാലു ലക്ഷം രൂപയാണ് ഇവർക്കു നൽകുക. വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപയും, പ്രളയബാധിതർക്ക് അടിയന്തിരസഹായമായി പതിനായിരം രൂപയും നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോഴും പതിനായിരം രൂപ അനുവദിച്ചിരുന്നു.അടിയന്തിരസഹായം ആവശ്യമുള്ളവരുടെ പട്ടിക ആദ്യം തയ്യാറാക്കും. പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസർമാരുടേയും നേതൃത്വം ഇക്കാര്യത്തിലുണ്ടാകും. അവ അതാതു സ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ച്, സഹായത്തിന്...