25 C
Kochi
Friday, September 24, 2021

Daily Archives: 25th August 2019

ബംഗളൂരു: മാതൃകാപരമായ നടപടിയുമായി ബംഗളൂരു നഗരസഭ. ഒറ്റത്തവണ ഉപയോഗിച്ച പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി, പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് വസ്തുക്കളെയൊക്കെ മറ്റൊരാവശ്യത്തിനായ് ഉപയോഗിക്കാൻ ഒരുങ്ങിയിരിക്കുകയാണവർ. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കളായിട്ടായിരിക്കും ഈ പ്ലാസ്റ്റിക്കുകൾ ഇനി ഉപയോഗിക്കുക.നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന വിമാനത്താവളത്തിനകത്തെ റോഡുകളുടെ നിര്‍മാണത്തിന് ഇവ ഉപയോഗിക്കാന്‍ കരാറായിട്ടുണ്ട്. തിങ്കളാഴ്ച്ച ബി.ബി.എം.പി. ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ ഔദ്യോഗികമായി, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രണ്ട്...
കേരളത്തിന്റെ സ്വന്തം ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യിലെ 'ബൊമ്മ ബൊമ്മ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു. ചിത്രത്തിന്റെ പേരിലും ടീസറിലും കാണാനായത് പോലെത്തന്നെ ചൈനീസ് ചുവയോടുകൂടിയതാണ് ആദ്യ ലിറിക്കൽ ഗാനവും അതിന്റെ വിഡിയോയുമെല്ലാം.ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍, വൃന്ദ ഷമീക്ക് ഘോഷ്, മാസ്റ്റര്‍ ആദിത്യന്‍, ലിയു ഷുവാങ്, തെരേസ റോസ് ജിയോ എന്നിവര്‍ ചേര്‍ന്നാണ്. പാട്ടിന്റെ...
കോട്ടയം: കേരളത്തിലെ പാലാ നിയോജകമണ്ഡലം ഉള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലും മണ്ഡലം ഉള്‍ക്കൊള്ളുന്ന ജില്ലയിലും ഇന്നു മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നതായി കമ്മീഷന്‍ അറിയിച്ചു. സെപ്റ്റംബർ 23നായിരിക്കും നാലിടങ്ങളിലും വോട്ടെടുപ്പ് നടക്കുക, സെപ്റ്റംബർ 27ന് അതാതിടങ്ങളിൽ വോട്ടെണ്ണൽ നടക്കും. അടുത്ത മാസം 29നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.പാലായിൽ, മുൻമന്ത്രി കെ.എം.മാണി അന്തരിച്ചതിനെത്തുടർന്ന്, ഒഴിവു വന്ന സീറ്റിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുക. കേരള...
ബാസല്‍: കാത്തിരുപ്പുകൾക്കൊടുവിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ അഭിമാനമായ ബാഡ്മിന്റൺ താരം പി.വി.സിന്ധു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ താരം. ഞായറാഴ്ച നടന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകർത്തു തരിപ്പണമാക്കിക്കൊണ്ടാണ്, സിന്ധുവിന്റെ നേട്ടം. നേരിട്ടുള്ള സെറ്റുകൾക്ക് (21-7, 21-7) എന്ന നിലയിൽ, വെറും 38 മിനിറ്റുകൾക്കുള്ളിൽ കളി അവസാനിപ്പിച്ചു മുഖം പൊത്തി ആകാശത്തേക്ക് തലയുയർത്തി സിന്ധു നിന്നു. രണ്ടു വർഷങ്ങൾക്കുമുന്നെ 2017ലെ ചാമ്പ്യൻഷിപ്പിൽ നൊസോമി ഒക്കുഹാര എന്ന...
ന്യൂഡൽഹി: കശ്മീർ ജനങ്ങളോടുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരെ വിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കശ്മീർ നിവാസികളുടെ ജനാധിപത്യ അവകാശങ്ങളെയെല്ലാം മുറിപ്പെടുത്തുന്നതിനേക്കാൾ വലിയ ദേശവിരുദ്ധത മറ്റെന്താണുള്ളതെന്ന് പ്രിയങ്ക ചോദിച്ചു.കഴിഞ്ഞ ദിവസം, പ്രതിപക്ഷ കക്ഷികൾക്കൊപ്പം കശ്മീർ ജനങ്ങളുടെ അവസ്ഥകൾ വിലയിരുത്താനെത്തുകയും സന്ദർശനുമതി നിഷേധിക്കപ്പെട്ടു മടങ്ങുകയും ചെയ്ത രാഹുൽ ഗാന്ധിയോട് വിമാനത്തിലുണ്ടായിരുന്ന ഒരു വനിത കശ്മീരിലെ കഷ്ടതകളെ വികാരഭരിതയായി വിവരിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചാണ് പ്രിയങ്കയുടെ വിമർശനം. ‘ഞങ്ങളുടെ കുട്ടികൾക്ക്...
മനാമ: മലയാളികള്‍ ഉൾപ്പെടുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ബഹറിൻ ഭരണകൂടം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശന വേളയിൽ, ബഹറിൻ രാജകുമാരന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തടവുകാരുടെ സാമ്പത്തിക ഇടപാടുകളുൾപ്പെടെ എല്ലാം അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് രാജകുമാരന്‍ പ്രധാനമന്ത്രിയെ ബോധിപ്പിച്ചു.തടവുകാരായിരുന്നപ്പോൾ അച്ചടക്കമുള്ള പെരുമാറ്റം കാഴ്ചവച്ചവരെയാണ് മോചിപ്പിക്കുന്നത്. അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിലായവരെ മോചനത്തിൽ നിന്നും ഒഴിവാക്കുമെന്നാണ്...
ന്യൂഡല്‍ഹി : ജി.എസ്.ടി ഉള്‍പ്പെടെ സാമ്പത്തിക രംഗത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ഒന്നടങ്കം വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുന്നതായി റിപ്പോര്‍ട്ടുകള്‍. പടി പടിയായി കടന്നു വരുന്ന സാമ്പത്തിക മാന്ദ്യം ആദ്യഘട്ടമായി രാജ്യത്തെ വ്യാപാര മേഖലയെ ഒന്നാകെ ബാധിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ വലിയ പ്രതിസന്ധിയാണ് രാജ്യത്തെ വ്യാപാര മേഖല നേരിട്ടു കൊണ്ടിരിക്കുന്നത്. വാഹനങ്ങള്‍ മുതല്‍ ബിസ്‌കറ്റും വസ്ത്രങ്ങളും വരെ എല്ലാ വസ്തുക്കളുടെയും വില്‍പന...
തിരുവനന്തപുരം: കേരളത്തിൽ, ആഗസ്റ്റ് 28 വരെ, ചില ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡിഷാ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴയുണ്ടാകാൻ കാരണം.മഴ സാധ്യതയെ തുടർന്ന്, ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.അതേസമയം, ആഗസ്റ്റ് 26 തിങ്കളാഴ്ച, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 27 ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്; 28 ബുധനാഴ്ച കോഴിക്കോട്,...
 തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌കറുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഡ്രൈവറായിരുന്ന അര്‍ജുന്‍ തന്നെയാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് സംഘം ഒരിക്കല്‍ കൂടി കാറില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അപകടസമയത്ത് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.കാറിന്റെ സ്റ്റിയറിങ്ങിലും സീറ്റ് ബെല്‍റ്റിലും കണ്ടെത്തിയ വിരലടയാളം, സീറ്റില്‍ നിന്നും കണ്ടെത്തിയ മുടിയിഴകള്‍, രക്തം എന്നിവ കൂടി പരിശോധിച്ചാണ് കാറോടിച്ചിരുന്നത്...
#ദിനസരികള്‍ 859ഒരു സ്വതന്ത്ര മതേതര രാജ്യമെന്ന നിലയില്‍ രണ്ടു പ്രതിസന്ധികളെയാണ് നാം നേരിടുന്നത്. അതിലൊന്ന്, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുകയാണ് എന്നതാണ്. അല്ല എന്ന് ആരൊക്കെ വാദിച്ചാലും ഈ രാജ്യത്ത് ഉടനീളം കാണുന്ന മാറ്റങ്ങളില്‍ പ്രഖ്യാപിക്കപ്പെടുന്ന ഒരേയൊരു വസ്തുത ഹിന്ദുത്വ അജണ്ടകള്‍ വ്യക്തിജീവിതവുമായും രാഷ്ട്രജീവിതവുമായും ബന്ധപ്പെട്ടിരിക്കുന്ന മുഴുവന്‍ വിഷയങ്ങളേയും പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നുവെന്നാണ്. ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേ ഇന്ത്യയില്‍ ഒരു മാറ്റം കാണുന്നുണ്ടോ എന്നു...