Sat. Apr 27th, 2024

 

കോയമ്പത്തൂര്‍ :

റെയില്‍വേ പാര്‍സല്‍ സര്‍വീസിന്റെ കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മേട്ടുപ്പാളയം സ്വദേശികളായ പവിഴമണി, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഇരുവരും റെയില്‍വേ പാര്‍സല്‍ സര്‍വീസിലെ കരാര്‍ തൊഴിലാളികളാണ്.

രാത്രി മുതല്‍ തന്നെ കോയമ്പത്തൂരില്‍ ശക്തമായ മഴയായിരുന്നു. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് കനത്ത മഴയില്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള കെട്ടിടം തകര്‍ന്നു വീണത്. മരിച്ച രണ്ടുപേരും പരിക്കേറ്റ് ചികിത്സയിലുള്ള രാജുവും ഉള്‍പ്പെടെ മൂന്നു പേരാണ് അപകട സമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. മൂന്നുപേരും തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.
റെയില്‍വേ സുരക്ഷാ സേനയും അന്‍പതോളം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പവിഴമണിയുടെയും ഇബ്രാഹിമിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *