25 C
Kochi
Friday, September 24, 2021

Daily Archives: 15th August 2019

തൊടുപുഴ : മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. പുഴയുടെ ഒഴുക്കിനു തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നൽകും. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണു തീരുമാനമെന്നും രേണുരാജ് പറഞ്ഞു.കൊച്ചി-ധനുഷ്‌കോടി ദേശീയപാത, മൂന്നാർ -ഉടുമൽപ്പെട്ട അന്തർ സ്ഥാനപാത എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചതോടെ മൂന്നാർ ഒറ്റപ്പെട്ട് പോയിരുന്നു. കന്നമലയാർ കരകവിഞ്ഞതോടെ പെരിവാര പാലം ഒലിച്ചുപോയി. പഴയമൂന്നാറിൽ കഴിഞ്ഞ വർഷത്തെപ്പോലെതന്നെ ദേശീയപാതയിൽ പുഴവെള്ളം കയറിയതാണ്...
സച്ചിനെയും ഭവ്യയെയും മലയാളികൾ മറന്നു കാണില്ല. പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച യുവ മിഥുനങ്ങൾ.. നിലമ്പൂരിലെ അക്കൗണ്ടിംഗ് പഠനകേന്ദ്രത്തിൽ വെച്ചാണ് ഇവരുടെ പ്രണയം തളിരിടുന്നത്. എന്നാൽ അവരുടെ പ്രണയകാലത്ത് ഇടിത്തീയായി ഭവ്യക്ക് അസ്ഥിയിൽ ക്യാൻസർ പിടിപെട്ടു. പക്ഷെ സച്ചിൻ തന്റെ പ്രണയിനിയെ ഉപേക്ഷിച്ചില്ല. രോഗാവസ്ഥയിൽ തന്നെ വിവാഹം ചെയ്തു കൂടെ കൂട്ടി. പിന്നീട് അത്ഭുതകരമായി ക്യാൻസറിനെ തോൽപ്പിച്ചു ഭവ്യ ജീവിതത്തിലേക്ക് മടങ്ങി വന്നു.ഇപ്പോൾ ഈ പ്രളയകാലത്തു തങ്ങൾക്ക് ആകെയുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ആവർത്തിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണം പശ്ചിമഘട്ട മലനിരകളില്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങൾ ആണെന്ന് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. പാരിസ്ഥിതിക സംരക്ഷണത്തിന്റെ പ്രാധാന്യം ഇനിയും മനസ്സിലാകാത്തത് ജനപ്രതിനികൾക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധവ് ഗാഡ‍്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയര്‍ന്നുകഴിഞ്ഞുവെന്നും, പരിസ്ഥിതി ലോല മേഖലകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലക്കണമെന്നും വി. എസ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം...
പോലീസ്, അഗ്നിശമന സേനാംഗങ്ങൾ, ദുരന്ത നിവാരണ സേനാംഗങ്ങൾ, വൈദ്യുതി വകുപ്പ് ജീവനക്കാർ എന്നിവരൊക്കെ ഈ പ്രളയ കാലത്തു ചെയ്യുന്ന കഠിന പ്രയത്നങ്ങൾ മാധ്യമങ്ങളിലൂടെ നമ്മൾ അറിയുന്നതാണ്. എന്നാൽ ജനങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി അഹോരാത്രം പണിയെടുത്തിട്ടും നമ്മുടെ ശ്രദ്ധയിൽ വരാത്ത ചിലരുണ്ട്. അതിലൊരു വിഭാഗമാണ് റെയിൽവേയിലെ നൈറ്റ് പെട്രോൾമാൻമാർ. ഇവരുടെ ജീവിതം ഹൃദയ സ്പർശിയായ ഒരു കുറിപ്പിലൂടെ വരച്ചു കാട്ടുകയാണ് പാലക്കാട് ഡിവിഷനിലെ ട്രാക്ക് മെയിന്റൈനറായ വികാസ് ബാബു. വികാസ് ബാബുവിന്റെ...
#ദിനസരികള്‍ 849സ്വാതന്ത്ര്യ ദിനമാണ്. ഇന്നലെ വരെ എനിക്കുണ്ടായിരുന്നുവെന്ന് അഭിമാനിച്ച സ്വാതന്ത്ര്യത്തിന്റെ പേരില്‍, തോഴരേ, നിങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യട്ടെ!ഇന്ന്, സ്വാതന്ത്ര്യമില്ലായ്മയുടെ ഇരുള്‍ക്കെട്ടുകളില്‍ ഞാന്‍ നിസ്സഹായനായി വീണു കിടക്കുന്നു. അപ്പോഴും നിങ്ങളില്‍ ചിലര്‍ എനിക്ക് സ്വാതന്ത്ര്യ ദിനാശംകള്‍ അയക്കുന്നു. ചോദിക്കട്ടെ, കൂട്ടരേ എന്താണ് നിങ്ങള്‍ ആശംസിക്കുന്ന സ്വാതന്ത്ര്യം?ഒരു പ്രദേശത്തിനു മുകളില്‍ സര്‍വ്വാധിപത്യം പേറുന്നതാണോ നിങ്ങളുടെ സ്വാതന്ത്യം? അതായത് ഇന്ത്യ എന്ന് ഭൌമികമായി അടയാളപ്പെടുത്തിയിരിക്കുന്ന ഒരു പ്രദേശത്തിനുമുകളില്‍ നിലനില്ക്കുന്ന ഭരണ വ്യവസ്ഥയ്ക്ക്...
 ഒരു സ്വാതന്ത്ര്യ ദിനം കൂടെ കടന്നു പോകുമ്പോൾ ഇന്ത്യൻ ഹിന്ദുത്വ സാമ്രാജ്യ സൃഷ്ടാക്കൾ ദക്ഷിണേഷ്യയിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ് എന്ന് കൃത്യമായി ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്.വികസന സിദ്ധാന്തങ്ങളുമായും ലോകവ്യവസ്ഥയിലെ തന്നെ ലാഭക്കച്ചവടങ്ങളും അതിനോട് ചേർന്ന് നിൽക്കുന്ന സാംസ്‌കാരിക അധിനിവേശത്തെയും അതിനെല്ലാമെതിരായിയുണ്ടായ സാമൂഹിക മുന്നേറ്റ സിദ്ധാന്തങ്ങളെയും പരിശോധിക്കുമ്പോഴേ ഇന്നത്തെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു മുഴുവൻ സാമൂഹിക പ്രതലങ്ങളും വീണ്ടെടുക്കാൻ നമുക്ക് കഴിയൂ.സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ അന്തസത്ത ഇന്ത്യ എന്ന കേവലമായ ദേശീയ വാദമായിരുന്നില്ല. പല സാംസ്‌കാരിക ഭൗതിക ഭൂവിഭാഗങ്ങളായി...
തിരുവനന്തപുരം: കഴിഞ്ഞ പ്രളയ സമയത്ത് തിരുവനന്തപുരത്ത് ജില്ല കളക്ടര്‍ കെ. വാസുകിയായിരുന്നു താരമെങ്കില്‍ ഇത്തവണ അത് മേയര്‍ വി.കെ. പ്രശാന്താണ്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണൻ കളക്ഷന്‍ പോയിന്റ് തുടങ്ങാന്‍ മടിച്ച് നിന്നതോടെയായിരുന്നു കോര്‍പറേഷന്‍ ദുരിതാശ്വാസ സാമഗ്രികൾക്കായി കളക്ഷന്‍ പോയിന്റ് ആരംഭിച്ചത്. ഇതിനു പൊതുജനങ്ങളിൽ നിന്നും വൻ പിന്തുണ ലഭിക്കുകയും ചെയ്തു.ഇതുവരെ അൻപത്തി അഞ്ചോളം ലോഡ് അവശ്യ വസ്തുക്കളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും വടക്കൻ ജില്ലകളിലേക്ക് അയച്ചത്. ഇനിയും ലോഡുകൾ കയറ്റിക്കൊണ്ടിരിക്കുന്നു.24...
കൊച്ചി : ഇരുപതു ലക്ഷത്തോളം അംഗങ്ങൾ ഉള്ള ഫേസ്ബുക്ക് ഗ്രൂപ്പായ "ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും" (GNPC) പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിലൂടെ തങ്ങൾ വെറുമൊരു വിനോദ ഗ്രൂപ്പല്ല മറിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടായ്മയാണെന്നു തെളിയിക്കുകയാണ്. GNPC സ്ഥാപകൻ അജിത് കുമാറിനൊപ്പം പ്രശസ്ത സിനിമ താരം ജോജു ജോർജ്ജ് ആണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.GNPC ഗ്രൂപ്പിൽ നിന്ന് ഇപ്പോൾ ഒരുപാട് പേര് സംഭാവനകളുമായി മുന്നോട്ടു വരുന്നുണ്ട്. പിന്തുണ അഭ്യർത്ഥിച്ചു...