25 C
Kochi
Friday, September 24, 2021

Daily Archives: 13th August 2019

തിരുവനന്തപുരം : പ്രളയ ദുരിത ബാധിതർക്ക് മൂന്ന് മാസം സൗജന്യ റേഷൻ അനുവദിക്കുമെന്ന് മന്ത്രി പി തിലോത്തമൻ. അധിക ധാന്യത്തിന് ആവശ്യം ഉന്നയിച്ച് കേന്ദ്രത്തെ സമീപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ആവശ്യങ്ങൾക്കുള്ള ധാന്യങ്ങൾ സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. വെള്ളം കയറി ഇ-പോസ് സംവിധാനം തകരാറിൽ ആയ റേഷൻ കടകൾക്ക് മാനുവൽ ആയി റേഷൻ നൽകാമെന്നും മന്ത്രി പറഞ്ഞു.
#ദിനസരികള്‍ 847 ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എന്നാണല്ലോ വിശേഷണം? എന്നിട്ടും കേരളത്തില്‍ പ്രളയം താണ്ഡവമാടുമ്പോള്‍ ഇവിടെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളില്‍‌പ്പോയി ആകാശ നിരീക്ഷണം നടത്തി പ്രളയത്തിന്റെ പ്രഹരശേഷി വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യുവാന്‍ ത്വരിക്കുന്നയാളെ ഇനിയും ഈ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്നു വിളിക്കുവാന്‍ നമ്മള്‍ കേരളീയര്‍ക്ക് സാധിക്കുമോ? ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന പദവിയുടെ വില ഇടിച്ചു താഴ്ത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് കഴിഞ്ഞ ദിവസം അമിത്...
കൊച്ചി:  എറണാകുളം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 14 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. മഴ ശക്തമാകാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് ബുധനാഴ്ചയും അവധി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ., ഐ.എസ്.സി. തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്‍സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ...
കാഞ്ഞങ്ങാട്:  കനത്ത മഴയില്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കുരുന്നുകള്‍ക്കായി 'പുസ്തക സഞ്ചി' പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്, അധ്യാപനത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കാഞ്ഞങ്ങാട് താമസിക്കുന്ന ഡോ. കൊടക്കാട് നാരായണനും അബുദാബി പ്രൈവറ്റ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വി.സുരേഷും.കേരളത്തിലെ പതിനാല് ജില്ലകളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ലഭ്യമാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി വിദ്യാര്‍ത്ഥികൾ, രക്ഷിതാവും സ്ഥാപനമേധാവിയും തദ്ദേശസ്വയംഭരണ പ്രതിനിധികളും ഒപ്പിട്ട അപേക്ഷാ ഫോം ഇ-മെയില്‍ വഴിയോ,...
  ചാലക്കുടി : കൊച്ചിയിലെ നൗഷാദിനു പിന്നാലെ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ഒരു ചാലക്കുടിക്കാരന്‍. ടൗണിലെ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ് നൗഷാദ് ചെയ്തതുപോലെ ദുരിത ബാധിതര്‍ക്കായി വസ്ത്രങ്ങള്‍ ദാനമായി നല്‍കിയത്. പ്രളയബാധിതര്‍ക്കു നല്‍കാനായി തന്റെ ചെറിയ കടയിലുണ്ടായിരുന്ന പുത്തന്‍ വസ്ത്രങ്ങളില്‍ നല്ലൊരു പങ്കും ആന്റോ ദാനമായി നല്‍കുകയായിരുന്നു.ദുരിതബാധിതര്‍ക്കു വേണ്ടി അവശ്യ സാധനങ്ങള്‍ ശേഖരിക്കാനെത്തിയ ഡി.വൈ.എഫ്.ഐ. ചാലക്കുടി ബ്ലോക്ക് കമ്മറ്റിയില്‍ നിന്നുള്ള സംഘത്തിനാണ് ആന്റോ വസ്ത്രങ്ങള്‍...
ജയ്‌പൂർ:  രാജസ്ഥാനിലെ രാജ്യസഭസീറ്റിലേക്ക് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ പ്രധാനമന്ത്രി മൻ‌മോഹൻസിങ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച ജയ്‌പൂരിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.കോൺഗ്രസ്സിന് 100 എം.എൽ.എമാരും, 12 സ്വതന്ത്ര എം.എൽ.എമാരുടെയും, ബഹുജൻ സമാജ് പാർട്ടിയിലെ ആറ് എം.എൽ.എമാരുടെ പിന്തുണയും ഉണ്ട്.രാജസ്ഥാൻ നിയമസഭയിൽ 73 എം.എൽ.എമാരുള്ള ബി.ജെ.പി. ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പിയുടെ മദൻ ലാൽ സൈനി ജൂണിൽ അന്തരിച്ചതിനെത്തുടർന്നാണ് രാജ്യസഭാസീറ്റ് ഒഴിവു വന്നത്.
  തൃശൂര്‍: തൃപ്രയാറില്‍ ലുലു ഗ്രൂപ്പിന്റെ വൈമാളിനായി കെട്ടിയടച്ച തോട് നാട്ടുകാര്‍ തുറപ്പിച്ചു. വൈ മാളിന്റെ കോമ്പൗണ്ടിനുള്ളില്‍ കൂടി കടന്നു പോകുന്ന അങ്ങാടി തോടാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നു കൊടുക്കേണ്ടി വന്നത്.മഴ കനത്തതോടെ തോട്ടിലൂടെയുള്ള നീരൊഴുക്ക് കുറയുകയും തൃപ്രയാര്‍ ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു. വൈ മാളിന് വടക്കു ഭാഗത്തുള്ള ടെമ്പിള്‍ റോഡിലും നാട്ടിക ശ്രീനാരായണ കോളേജും ജി.എസ്.ഡി.എ സ്റ്റേഡിയവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളിലും...
കൊച്ചി:  മദ്യലഹരിയിൽ കാറോടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ ഹരജി ഹൈക്കോടതി തള്ളി. ശ്രീറാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും, കേസ് അന്വേഷണത്തിൽ പാളിച്ചകളുണ്ടായെന്നും കോടതി അഭിപ്രായപ്പെട്ടു. ശ്രീറാമിന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം കോടതി അനുവദിച്ച ജാമ്യത്തിനെതിരെയാണ് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ ഹരജി നൽകിയത്.ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷിമൊഴി മാത്രമേയുള്ളു. അതിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന് കോടതി...
ആനിമേഷൻ ചിത്രമായ ആംഗ്രി ബേർഡ്സ് 2 ഇന്ത്യയിൽ ആഗസ്റ്റ് 23 ന് പ്രദർശനത്തിന് എത്തും. വാൻ ഒർമാൻ സംവിധാനവും ജോൺ റൈസ് സഹസംവിധാനവും ചെയ്ത ചിത്രമാണ് ആംഗ്രി ബേർഡ്സ്. ജോൺ കോഹെൻ, മേരി എല്ലെൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.ഇന്ത്യയിൽ ഈ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.
കൊച്ചി:  നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ റിമാൻഡിൽ കഴിയുന്ന നെടുങ്കണ്ടം മുൻ എസ്.ഐ. കെ.എ. സാബുവിന് ഹൈക്കോടതി, ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചു.മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും കോട്ടയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നും, ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. പോലീസ് സ്റ്റേഷനില്‍ വച്ച്‌ മര്‍ദ്ദനമേറ്റതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ജാമ്യം അനുവദിച്ചു കൊണ്ട് കോടതി വിലയിരുത്തി.മാത്രവുമല്ല മര്‍ദ്ദന വിവരം മജിസ്ട്രേറ്റിന് മുമ്പാകെ രാജ് കുമാര്‍ പറഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. എസ്.ഐ. സാബുവിനു...