25 C
Kochi
Monday, October 18, 2021

Daily Archives: 2nd August 2019

ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്' ന്റെ ട്രെയ്‌ലർ, വൻ താര അകമ്പടിയോടെ പുറത്തിറക്കി. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ മോഹൻലാലാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. അതേസമയം തന്നെ മമ്മൂട്ടി, വിജയ് സേതുപതി, ഫഹദ് ഫാസിൽ, ദിലീപ് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെ 34 താരങ്ങള്‍ കൂടി തങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ വഴി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവച്ചു.നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി എന്ന മലയാള സിനിമയുടെ അതുല്യ...
തമിഴകത്ത് കൊണ്ടാടിയ ചിത്രം വിക്രം-വേദ ഹിന്ദി റീമേക്ക് വരുന്നു. മാധവനും വിജയ് സേതുപതിയുമായിരുന്നു തമിഴിൽ വിക്രമും വേദയുമായി തകര്‍ത്തഭിനയിച്ചതെങ്കിൽ, ആമിർ ഖാനും സൈഫ് അലി ഖാനുമാണ് ബോളിവുഡ് വിക്രം-വേദാക്കളാകാനിരിക്കുന്നത്. വിക്രമായി സെയ്ഫും വേദയായി ആമീറും വേഷമിടുമെന്നാണ് ഫിലിം ഫെയര്‍ റിപ്പോർട്ട്.തമിഴ് ചിത്രം സംവിധാനം ചെയ്ത പുഷ്കറും ഗായത്രിയും തന്നെയായിരിക്കും ഹിന്ദിയിലും സംവിധായകരായി എത്തുക. ചിത്രത്തിന്‍റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി നാളുകളേറെയായിട്ടുണ്ട്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തുടങ്ങുക...
തന്റെ വേഷം ഭംഗിയാക്കുവാൻ വളരെയേറെ കഠിനാധ്വാനം ചെയ്യുന്ന താരമാണ് കോളിവുഡ് നടൻ വിക്രം. ദേശീയതലത്തിൽ നിരവധി സൂപ്പർതാരങ്ങൾ ഇത് അംഗീകരിച്ചതുമാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിൽ 25 ഗെറ്റപ്പുകളിലെത്തി ആരാധകരെ ഞെട്ടിപ്പിക്കാൻ ഒരുങ്ങുകയാണ് വിക്രം. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലൂടെയാണ് വിക്രം ചരിത്രം കുറിക്കാനിരിക്കുന്നത്.ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ്‌ ഒരു അഭിനേതാവ്, ഒറ്റ ചിത്രത്തിൽ തന്നെ 25 വേഷത്തിലെത്തുന്നത്. ദശാവതാരത്തിലൂടെ പത്മശ്രീ കമൽഹാസനും നവരാത്രി...
പാലക്കാട് : സായുധ സേനാ ക്യാംപിലെ പൊലീസുകാരൻ അഗളി സ്വദേശി കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍‌. സി.പി.ഒ.മാരായ എസ്. ശ്രീജിത്, കെ.വൈശാഖ്, ജയേഷ് തുടങ്ങിയവർക്കാണ് സസ്പെന്‍ഷൻ. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും തീരുമാനമായി. കുമാറിന് ക്വാര്‍ട്ടേഴ്സ് അനുവദിച്ചതില്‍ വീഴ്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അനുവാദമില്ലാതെ സാധനങ്ങള്‍ മാറ്റിയെന്നല്ലാതെ, ജാതിപരമായ വിവേചനം നടന്നതായി കണ്ടെത്താനായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.കുമാർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ, നേരത്തെ...
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിൽ നിന്നും നാമനിര്‍ദേശം ചെയ്ത സി.പി.എം. പ്രതിനിധികളെ ഒഴിവാക്കി ഗവര്‍ണറുടെ നടപടി. അഡ്വക്കറ്റ് ജി. സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ നീക്കം ചെയ്തത്. സംഭവത്തെ തുടർന്ന്, പ്രതിഷേധവുമായി സി.പി.എം. രംഗത്തെത്തി.ഇതുവരെ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്ന സെനറ്റ് പാനല്‍ അതേപടി അംഗീകരിക്കലാണ് പതിവ്. എന്നാല്‍, നിലവിലെ ഗവർണ്ണർ ജസ്റ്റിസ് പി. സദാശിവം ചുമതലയേറ്റത് മുതൽ, ഇങ്ങനെ സെനറ്റിലേക്കും...
പെരുമ്പാവൂര്‍: കേരത്തിലോട്ടു കടത്താൻ, വന്‍ കഞ്ചാവ് ശേഖരവുമായി വന്ന യുവ ദമ്പതിമാർ പോലീസ് പിടിയിൽ. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കഞ്ചാവുമായി പിടിയിലായത്.സ്റ്റൈലൻ ബൈക്കിലെത്തിയ ഇരുവരുടെയും കൈയ്യില്‍ നിന്നും 15 കിലോയോളം വരുന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. പായ്ക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു, യുവതിയുടെ ബാഗില്‍ നിന്നും കഞ്ചാവ് കിട്ടിയത്.തൊടുപുഴ കുമാരമംഗലം വില്ലേജില്‍, ഏഴല്ലൂര്‍ കരയിലെ മദ്രസ കവലയിലുള്ള കളരിക്കല്‍ വീട്ടില്‍ സബീറും (31) രണ്ടാം ഭാര്യ തൊടുപുഴ...
കൊല്ലം: വാതക ചോർച്ചയെ തുടർന്ന് , ചവറയിലെ കെ.എം.എം.എല്ലിനു (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്) മുന്നിൽ സമരം ചെയ്തവർ ആശുപത്രിയിലായി. കമ്പനി കോംപൗണ്ടിന് മുന്നിൽ ഉപരോധ സമരം നടത്തിയ 10 പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചു.കെ.എം.എം.എല്ലില്‍ നിന്നുണ്ടാകുന്ന മലിനീകരണ പ്രശനങ്ങളെ കാരണം ചൊല്ലിയാണ് ഉപരോധ സമരം. ദുരിതസാക്ഷികളായ പന്മന, ചിറ്റൂര്‍, കളരി വാര്‍ഡുകളിലെ അന്ധേവാസികളാണ്, ഭൂമി ഏറ്റെടുക്കണമെന്നാ ആവശ്യം ഉന്നയിച്ചു പ്രതിഷേധം സംഘടിപ്പിപ്പിച്ചത് .കെ.എം.എം.എല്ലിനു മുന്നില്‍ ഇന്നലെ...
ന്യുയോര്‍ക്ക്: ആഗോള വൻ ശക്തികളായ അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ലെന്ന തീരുമാനത്തില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആശങ്കയറിയിച്ചു . ആണവ യുദ്ധത്തെ തടയുന്ന കരാറിന്‍റെ കാലാവധി കഴിയുന്നതും അത് പുതുക്കുവാൻ തയ്യാറാകാത്തതും ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് ഗുട്ടറസ് അഭിപ്രായപ്പെട്ടു.ആഗോളതലത്തില്‍ ആണവ വ്യാപാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും റഷ്യയും ഒപ്പുവെച്ച കരാറിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കുകയാണ്. 1987ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ...
ന്യൂഡെൽഹി: കശ്മീര്‍ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ അമേരിക്കൻ സഹായം ആവശ്യമില്ലെന്ന് തുറന്ന് പറഞ്ഞു ഇന്ത്യ. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം അമേരിക്കയെ ബോധിപ്പിച്ചു.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ മൈക് പോംപിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ്, കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഇന്ത്യൻ നിലപാട് ജയശങ്കര്‍ അറിയിച്ചത്. നേരത്തെ ഇക്കാര്യത്തിൽ അമേരിക്കയുടെ വാഗ്ദാനം ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ്  ട്രംപിന്‍റെ മധ്യസ്ഥത ആവശ്യമില്ലായെന്ന മറുപടിയാണ് ഉണ്ടായിരിക്കുന്നത്. കശ്മീരിനെക്കുറിച്ച് ചർച്ചയുടെ ആവശ്യമുണ്ടെങ്കില്‍, അത്, ഇന്ത്യയും...
ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി ഓഗസ്റ്റ് ആറുമുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു ഇതുമായി ബന്ധപ്പെട്ട വാദം കോടതി കേട്ടത്. കേസുസംബന്ധിച്ച തീര്‍പ്പിലെത്താന്‍ മധ്യസ്ഥ സമിതിക്ക് സാധിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.വ്യാഴാഴ്ച സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥ സമിതി, കേസുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, മധ്യസ്ഥ നീക്കം പരാജയപ്പെട്ട സാഹചര്യത്തിൽ...