24 C
Kochi
Thursday, December 9, 2021

Daily Archives: 8th August 2021

നീണ്ടൂർ:ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ഭാഗമായി നീണ്ടൂരിൽ വിവിധ സ്ഥലങ്ങളെ ബന്ധപ്പെടുത്തിയുള്ള ജലപാതകൾ തെളിയിക്കും. ചരിത്ര പ്രാധാന്യമുള്ള മാന്നാനം – കൈനടി ജല യാത്രയുടെ ഓർമയ്ക്കായി മാന്നാനം കടവ് നേരത്തെ നവീകരിക്കുകയും തോടുകൾ ഭാഗികമായി വീണ്ടെടുക്കുകയും ചെയ്തിരുന്നു. അതിരമ്പുഴ പഞ്ചായത്തിന്റെ മേൽനോട്ടത്തിലായിരുന്നു മാന്നാനത്തെ പണികൾ.നീണ്ടൂർ ഗ്രാമ പഞ്ചായത്ത് രാജ്യാന്തര ഉത്തരവാദിത്ത ടൂറിസം മാതൃകാ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി തുടർ പ്രവർത്തനങ്ങൾ നീണ്ടൂരിൽ നിന്നാണ് ചെയ്യുക. കൈതക്കനാൽ റോഡിലെ പുഞ്ചവയൽക്കാറ്റ് വിശ്രമ സ്ഥലം വിപുലീകരിക്കും....
മു​ണ്ട​ക്ക​യം:മു​ണ്ട​ക്ക​യം ബൈ​പാ​സിൻ്റെ സ​മീ​പ​ത്തെ ജ​ല​സേ​ച​ന വ​കു​പ്പിൻ്റെ ജ​ല​സം​ഭ​ര​ണി അ​പ​ക​ട​ക്കെ​ണി​യാ​വു​ന്നു. ബൈ​പാ​സ് നി​ര്‍മാ​ണ​ഘ​ട്ട​ത്തി​ല്‍ത​ന്നെ വാ​ട്ട​ര്‍ ടാ​ങ്ക് സ​മാ​ന്ത​ര പാ​ത​യി​ല്‍നി​ന്ന്​ മാ​റ്റാ​ൻ ഒ​രു​കോ​ടി​യോ​ളം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, റോ​ഡ് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി നാ​ളു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും ജ​ല​വി​ത​ര​ണ വ​കു​പ്പ് ടാ​ങ്ക് മാ​റ്റി​സ്ഥാ​പി​ച്ചി​ല്ല.അ​നു​വ​ദി​ച്ച തു​ക പാ​ഴാ​വു​ക​യും ചെ​യ്തു. ബൈ​പാ​സി​ലെ വാ​ട്ട​ര്‍ ടാ​ങ്ക് സ്ഥി​തി​ചെ​യ്യു​ന്ന ഈ ​ഭാ​ഗ​ത്ത് ഇ​പ്പോ​ള്‍ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍ക്ക​ഥ​യാ​ണ്. എ​തി​ര്‍ദി​ശ​യി​ല്‍ ഒ​രു വാ​ഹ​നം വ​ന്നാ​ല്‍ മാ​റ്റി​ക്കൊ​ടു​ക്കാ​ന്‍ സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ ടാ​ങ്കി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം...
കൊല്ലം:ശിശുപരിവർത്തന പരിപാടിയുമായി കൂട്ടിക്കട കണിച്ചേരി എൽപി സ്കൂൾ. കുട്ടിക്കൊപ്പം അമ്മ എന്ന കാഴ്ചപ്പാടോടെയാണ് കളരി 2021 എന്ന പേരിൽ ശിശുപരിവർത്തന പരിപാടി ആരംഭിച്ചത്. മൊബൈൽ, ടിവി എന്നിവയിലൂടെ വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികൾക്കിടയിൽ ഗവേഷണ സ്വഭാവത്തോടെ നടത്തിയ അവസ്ഥാ പഠനത്തിൽ പല കുട്ടികൾക്കും ശാരീരിക,- മാനസിക,- ബൗദ്ധിക വൈകാരിക തലത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തി.ഇത്തരം കുട്ടികൾക്ക് പഠനത്തിൽ അവർ അറിയാതെ നേരിടുന്ന പ്രശ്നങ്ങളും തിരിച്ചറിയാനായി. ഇതിനു പരിഹാരമായി രൂപം...
അമ്പലവയൽ:ലോക്ഡൗൺ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ ജില്ലയിൽ ഏറെക്കാലമായി അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ 10 മുതൽ വീണ്ടും തുറക്കുന്നു. ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രങ്ങളാണ് ഏറെ കാലത്തിന് ശേഷം വീണ്ടും സന്ദർശകർക്കായി തുറക്കുന്നത്. വിനോദ സഞ്ചാരികളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഒട്ടേറെപ്പേർക്ക് ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് ആശ്വാസമാകും.ജില്ലയിലെ എടയ്ക്കൽ ഗുഹ, കറലാട് ചിറ, ബത്തേരി ടൗൺ സ്ക്വയർ, കാന്തൻപാറ വെള്ളച്ചാട്ടം, മാവിലാംതോട് പഴശി പാർക്ക്, ചീങ്ങേരി മല എന്നിവയാണു...
കിളിമാനൂർ:ആറ്റിങ്ങൽ റോഡിലെ കിളിമാനൂർ കൊച്ചു പാലത്തിൽ കൂടിയുള്ള വാഹന ഗതാഗതം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ പുനരാരംഭിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ്. പാലത്തിന്റെ ഉപരിതല കോൺക്രീറ്റ് ജൂലൈ 30 ന് നടന്നു. കോൺക്രീറ്റിനു ശേഷം 28 ദിവസം കഴിഞ്ഞാൽ പാലത്തിൽ കൂടിയുള്ള ഗതാഗതം ആരംഭിക്കാം. ഒരു കൈവരിയുടെ കോൺക്രീറ്റും കഴിഞ്ഞു.രണ്ടാമത്തെ കൈവരിയുടെ കോൺക്രീറ്റ്, പാലത്തിന്റെ ഇരു വശങ്ങളിലായി നാലിടത്ത് പാർശ്വഭിത്തി നിർമാണം, പാലത്തിനും റോഡിനും ഇടയിൽ മണ്ണിട്ട് ഉറപ്പിക്കൽ എന്നിവയാണ്...
കാഞ്ഞങ്ങാട്:എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവല്‍ പ്രശ്‌നങ്ങൾ, ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന വേദനകള്‍ എന്നിവയെല്ലാം തുറന്നുപറയാനുള്ള വേദിയായ സെല്‍യോഗങ്ങള്‍ കൂടിയിട്ട് പത്തുമാസം തികയുന്നു. സര്‍ക്കാറുമായി ബന്ധമുള്ള എല്ലാ യോഗങ്ങളും മറ്റും ഓണ്‍ലൈനായും അല്ലാതെയും നടക്കുമ്പോള്‍ സെല്‍ യോഗം മാത്രം നടക്കാതെ പത്താം മാസത്തിലേക്ക് കടക്കുകയാണ്​. ഉടൻ യോഗങ്ങൾ വിളിച്ചുകൂട്ടണമെന്നാണ്​ ദുരിതബാധിത കുടുംബങ്ങളുടെ ആവശ്യം.നിരവധി തവണ സെല്‍യോഗവുമായി ബന്ധപ്പെട്ട് ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. ഉദ്യോഗസ്ഥരുമായി ദുരിതബാധിതരുടെ...
ശ്രീകണ്ഠപുരം:നഗരസഭയിൽ ചെമ്പൻതൊട്ടിക്കു അടുത്തുള്ള പള്ളത്തു പൊട്ടിച്ചതിനു ശേഷം 6 വർഷം മുൻപ് ഉപേക്ഷിച്ച കൂറ്റൻ ക്വാറിയിൽ വെള്ളം നിറഞ്ഞ് ഒരു ഭാഗം ഇടിഞ്ഞു. 25 മീറ്ററിലേറെ ഉയരമുള്ള ഭാഗത്തെ കരിങ്കല്ല് ഇടിഞ്ഞു ക്വാറിയിൽ നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ വീണതോടെ വെള്ളം പുറത്തേക്കൊഴുകി. സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടായ അവസ്ഥയാണ്. 6നു രാത്രി വൈകി ഇടി പൊട്ടുന്നതു പോലുള്ള ശബ്ദം കേട്ടതായി സ്ഥലവാസികൾ പറഞ്ഞു.ഇന്നലെ പുലർച്ചെയോടെ രണ്ടാമത്തെ ഇടിച്ചിൽ ഉണ്ടായതായി പറയുന്നു....
കോ​ന്നി:പൊ​തു​ജ​ന​ത്തി​ന്​ ആ​ശ്വാ​സ​മാ​യി പാ​മ്പു​ക​ളെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പിൻ്റെ സ​ർ​പ്പ ആ​പ്പ്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന പാ​മ്പു​ക​ളെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​ക്കി​യ സ​ർ​പ്പ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് കോ​ന്നി വ​നം ഡി​വി​ഷൻ്റെ കീ​ഴി​ൽ നി​ര​വ​ധി പാ​മ്പു​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ന്നി ഡി​വി​ഷ​ന​ൽ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​റ​സ്​​റ്റ്​ സ്ട്രൈ​ക്കി​ങ്​ ഫോ​ഴ്സി​ലെ പാ​മ്പ് പി​ടി​ത്ത​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി സു​ര​ക്ഷി​ത​മാ​യി വി​ട്ട​യ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ജൂ​ൺ പ​തി​ന​ഞ്ച് വ​രെ...
കോഴിക്കോട്:കൊവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കേ കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. വരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്.കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. ജനലക്ഷങ്ങളെത്തുന്ന ആലുവ മണപ്പുറത്തും ഇക്കുറി ബലിതർപ്പണം ഉണ്ടായിരുന്നില്ല. ബലിതർപ്പണത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ക്ഷേത്രദർശനത്തിന് നിരവധി പേരെത്തി.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 15 പേരെ മാത്രമാണ് ഒരു സമയം...
ഉദുമ:സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന നിലയിൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആയംകടവ് പാലത്തിലേക്ക് മെക്കാഡം റോഡ് ഒരുങ്ങുന്നു. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി പെരിയ-ആയംകടവ് റോഡിന് 3.24 കോടി രൂപ അനുവദിച്ചതായി സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു.അത്തിത്തോട്ടടുക്കം മുതല്‍ ദേശീയപാത പെരിയ ജംഗ്ഷൻ വരെയുള്ള റോഡ് മെക്കാഡം ചെയ്‌ത്‌ സൂപ്പറാക്കും.ഇതോടൊപ്പം പുഴയുടെ ബേഡകം പഞ്ചായത്ത്‌ ഭാഗത്തുള്ള സംരക്ഷണഭിത്തിയും പുതുക്കിപ്പണിയും.പെരിയ ജംഗ്ഷനിൽ നിന്ന് ആയംകടവ് പാലത്തിലേക്കുള്ള രണ്ടര...