25 C
Kochi
Monday, October 18, 2021

Daily Archives: 5th August 2021

കൊടുമൺ:കർഷകർക്ക് താങ്ങായി തണലായി പഞ്ചായത്തിലെ ഇക്കോ ഷോപ്പ്. കൊടുമൺ റൈസ് എന്ന കലർപ്പില്ലാത്ത അരി നൽകുന്നതിലൂടെ പ്രശസ്തമായി മാറിയ ഇക്കോ ഷോപ്പ് മരച്ചീനി സംഭരണവും നടത്തി റെക്കോർഡ് ഇടുകയാണ്. ഇതുവരെ 14 ടൺ കപ്പയാണ് ശേഖരിച്ച് വിൽപന നടത്തിയത്.ഇതുമൂലം വില ഇല്ലാതെയും വിറ്റഴിക്കാൻ കഴിയാതെയും കിടന്നിരുന്ന കർഷകരുടെ കപ്പ കൃഷി പച്ചപിടിച്ചു. 16 പച്ചക്കറികൾക്ക് അടിസ്ഥാന വില നൽകുന്ന സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇക്കോ ഷോപ്പ് മരച്ചീനി...
കോ​​​​​ട്ട​​​​​യം:ഒ​ടു​വി​ൽ മു​ഖം​മി​നു​ക്കാ​ൻ കോ​ട്ട​യം കെ എ​സ് ​ആ​ർ ​ടി ​സി ഡി​പ്പോ​ ഒ​രു​ങ്ങു​ന്നു. സ്​​റ്റാ​ൻ​ഡി​ലെ പു​​​​​തി​​​​​യ ബ​​​​​സ് ടെ​​​​​ർ​​​​​മി​​​​​ന​​​​​ൽ, യാ​​​​​ർ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണം തു​ട​ങ്ങി. തി​യ​റ്റ​ർ റോ​ഡി​നോ​ട്‌ ചേ​ർ​ന്നാ​ണ്​ ടെ​ർ​മി​ന​ൽ. 6000 ച​​​​​തു​​​​​ര​​​​​ശ്ര​​​​​യ​​​​​ടി വ​​​​​ലു​​​​​പ്പ​​​​​മു​​​​​ള്ള ബ​​​​​സ് ടെ​​​​​ർ​​​​​മി​​​​​ന​​​​​ലും 50,000 ച​​​​​തു​​​​​ര​​​​​ശ്ര​​​​​യ​​​​​ടി​​​​​യി​​​​​ൽ യാ​​​​​ർ​ഡു​​​​​മാ​​​​​ണ് നി​​​​​ർ​​​​​മി​​​​​ക്കു​​​​​ക.ഒ​പ്പം ടോ​യ്‌​ല​റ്റ്‌ ബ്ലോ​ക്കു​മു​ണ്ടാ​കും. ഇ​തി​നാ​യി നി​ല​വി​ലെ ടോ​യ്‌​ല​റ്റ്‌ പൊ​ളി​ച്ചു​മാ​റ്റും. ജോ​ലി​ക്ക്​ മു​ന്നോ​ടി​യാ​യി നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ വേ​ർ​തി​രി​ച്ച്​ സ്​​റ്റാ​ൻ​ഡി​ൽ ഇ​രു​മ്പ്​ ഷീ​റ്റു​ക​ളും സ്ഥാ​പി​ച്ചു. തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ർ...
പാറശാല:മഹാരാഷ്ട്ര കാർഷിക സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികളുടെ സംഘം കാർഷിക ഗ്രാമമായ ചെങ്കലിലെത്തി. കർഷകരെ കാണാനും കൃഷിരീതികൾ നേരിട്ട് പഠിക്കാനുമാണ് വിദ്യാർത്ഥികളെത്തിയത്‌. തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന പ്രായോഗിക പരിശീലനത്തിൻ്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. കൃഷി ഭവൻ്റെ പ്രവർത്തനവും പദ്ധതികളും ചെങ്കൽ കൃഷി ഓഫീസർ ആൻസി ഇവരുമായി പങ്കുവച്ചു.വാഴ, പച്ചക്കറി, മരച്ചീനി വിള സമ്പ്രദായവും സംയോജിത കൃഷി സമ്പ്രദായങ്ങളും കർഷക തോട്ടങ്ങൾ സന്ദർശിച്ച്‌ മനസ്സിലാക്കി. സിടിസിആർഐ വികസിപ്പിച്ച മരച്ചീനി ഇനം...
വയനാട് :വയനാട് കമ്പമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ പട്ടിണിയില്‍. സർക്കാർ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഒരുമാസമായി ജോലിയും ശമ്പളവുമില്ല. തോട്ടം നഷ്ടത്തിലാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.തൊഴിലാളികളുടെ ദുരിതത്തില്‍ പരിഹാരം കാണാന്‍ വയനാട് ജില്ലാ കലക്ടർ ഇടപെട്ടു. എസ്റ്റേറ്റ് സന്ദർശിക്കാൻ കലക്ടർ തഹസിൽദാർക്ക് നിർദേശം നൽകി.കമ്പമല എസ്റ്റേറ്റിൽ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന ശ്രീലങ്കൻ അഭയാർഥികളും ആദിവാസികളുമടക്കമുള്ള തോട്ടം തൊഴിലാളികളോട് ഒരു സുപ്രഭാതത്തിൽ ഇനി മുതൽ നിങ്ങൾക്ക് ജോലിയില്ല എന്ന് മാനേജ്മെൻ്റ് അറിയിച്ചതോടെയാണ്...
അടൂർ:കൊല്ലം–പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനയടി–കൂടൽ റോ‍ഡിൻ്റെ നവീകരണം അനന്തമായി വൈകുന്നു. പ്രധാന റോഡ് വികസന പദ്ധതിയിൽപ്പെട്ടതും ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുമായ പദ്ധതിയാണിത്. കൊല്ലം ആനയടി കോട്ടപ്പുറം ജംക്‌ഷനിലെ ദേശീയ പാതയിൽ തുടങ്ങി പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ, പഴകുളം, കുരമ്പാല, കീരുകുഴി, ചന്ദനപ്പള്ളി, ഒറ്റത്തേക്ക് നെടുമൺകാവ് വഴി പുനലൂർ – മൂവാറ്റുപുഴ റോഡിലെ കൂടലിൽ അവസാനിക്കുന്ന റോഡാണിത്.35 കിലോമീറ്റർ ദൈർഘ്യമുണ്ട്. ആനയടി–കൂടൽ റോഡ് യാഥാർഥ്യമായാൽ കൊല്ലം ജില്ലയിലുള്ള ശൂരനാട്,...
രാജപുരം:അതിർത്തിയിൽ കൂടുതൽ പൊലീസിനെ നിയോഗിച്ച് പരിശോധന കർശനമാക്കി. കുട്ടികൾക്ക് ഉൾപ്പെടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ബട്ടോളി ചെക്ക് പോസ്റ്റിൽ ഏർപ്പെടുത്തിയ ആന്റിജൻ പരിശോധന നിർത്തി.പാണത്തൂരിൽ നിന്നും മടിക്കേരി, ബാഗമണ്ഡല, മൈസൂർ, ബാംഗളൂരു എന്നിവടങ്ങളിലേക്ക് പോകുന്നവരെ കർണാടക അതിർത്തി പ്രദേശമായ ചെമ്പേരിയിലും പാണത്തൂരിൽ നിന്നും സുള്ള്യ, മംഗളൂരു എന്നിവടങ്ങളിലേക്ക് പോകുന്നവരെ ബട്ടോളി ചെക്ക് പോസ്റ്റിന് സമീപത്തും തടഞ്ഞാണ്‌ പരിശോധന.ബട്ടോളിയിൽ ആന്റിജൻ പരിശോധന കേന്ദ്രം നിർത്തിയതോടെ ബുധനാഴ്‌ച ഇതുവഴി പോയവരെ മടക്കി...
പീരുമേട്:ഏലപ്പാറ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്​കൂളിൽ പ്ലസ്​ടു സയൻസ് ബാച്ച് അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം ശക്തമാകുന്നു. എസ്​ എസ്​ എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ അഭിരുചിക്കിണങ്ങിയ കോഴ്​സിന്​ ചേരാൻ അവസരമില്ലാത്തതി​ൻെറ നിരാശയിലാണ്​ കുറെ വിദ്യാർത്ഥികൾ.പ്ലസ്​ടുവിന്​ ഇഷ്​​ടപ്പെട്ട കോഴ്​സിന്​ മക്കളെ ചേർക്കാൻ രക്ഷിതാക്കൾക്ക്​ മറ്റ്​ പ്രദേശങ്ങളിലെ സ്​കൂളുകൾ തേടിപ്പോകണം. ഏലപ്പാറ പഞ്ചായത്ത്​ ഹയർ സെക്കൻഡറി സ്​കൂളിൽ പ്ലസ്​ടു ആരംഭിച്ച് പതിറ്റാണ്ട്...
മ​ല​പ്പു​റം:ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ​രി​ഹാ​ര​മാ​വാ​തെ തു​ട​രു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റ​ത്ത് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ജൂ​നി​യ​ർ അ​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ മു​ൻ യു ​ഡി എ​ഫ് സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട തീ​രു​മാ​നം ഉ​ത്ത​ര​വാ​കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും പ്രി​ൻ​സി​പ്പ​ൽ നി​യ​മ​ന​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു​ണ്ടാ​യ കോ​ട​തി വി​ധി​ക​ൾ ന​ട​പ്പാ​ക്കാ​തെ​യും തു​ട​രു​ന്ന സ​ർ​ക്കാ​റിെൻറ അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​നെ​തി​രെ പ്ര​തീ​കാ​ത്മ​ക​മാ​യി നെ​ല്ലി​ക്കാ​ത്ത​ളം വെ​ച്ചാ​യി​രു​ന്നു സ​മ​രം.സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു....
ആലപ്പുഴ ∙അമ്പലപ്പുഴ – എറണാകുളം റെയിൽ‍പാത ഇരട്ടിപ്പിക്കലിന് 853 കോടി രൂപ അനുവദിച്ചതായി എഎം ആരിഫ് എംപി അറിയിച്ചു. ഇക്കാര്യത്തിൽ നേരത്തെ തീരുമാനമായെങ്കിലും തുക അനുവദിച്ചത് ഇപ്പോഴാണ്. ഇനി സ്ഥലമെടുപ്പു നടപടികളിലേക്കു കടക്കാം.നിർമാണ പ്രവർത്തനങ്ങൾക്ക് ഇനി വേഗം കൂടുമെന്നും എംപി പറഞ്ഞു. റെയിൽവേ മന്ത്രാലയത്തിന്റെ വിഷൻ 2024ൽ ഉൾപ്പെടുന്ന പദ്ധതിയാണിത്. അടുത്ത മാർച്ചിനു മുൻപു സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകിയാൽ 2024 മാർച്ചിനകം നിർമാണം പൂർത്തിയാക്കാമെന്നാണ് റെയിൽവേ...
തവനൂർ:കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടത്തോടെ തള്ളിക്കയറുമ്പോൾ തവനൂരിലെ വാക്‌സിനേഷൻ കേന്ദ്രം മാതൃകയാകുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃക്കണാപുരം ജിഎൽപി സ്‌കൂളിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. തവനൂർ ആശുപത്രിയിലെ സ്ഥലപരിമിതി കണക്കിലെടുത്താണ് സ്‌കൂൾ തിരഞ്ഞെടുത്തത്.വാക്സിനേഷനുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ പ്രത്യേകം ഫോൺ നമ്പറുകൾ ഒരുക്കിയിട്ടുണ്ട്. വാക്‌സിനേഷൻ കേന്ദ്രത്തിൽ ടോക്കൺ നൽകി സാമൂഹിക അകലത്തിൽ ഇരിപ്പിടങ്ങൾ തയാറാക്കിയിട്ടുണ്ട്. വെയിലും മഴയും ഏൽക്കാതിരിക്കാൻ പന്തലും ഒരുക്കിയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് വാക്സീൻ നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.