24 C
Kochi
Thursday, December 9, 2021

Daily Archives: 20th August 2021

റാന്നി:തോട്ടിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾക്കു കീഴിൽ മാലിന്യം തള്ളുന്നു. അങ്ങാടി പഞ്ചായത്തിലെ പുളിമുക്ക് തോട്ടിലാണ് ദിവസമെന്നോണം മാലിന്യത്തിന്റെ തോത് ഉയരുന്നത്. റാന്നി–വെണ്ണിക്കുളം റോഡിനോടു ചേർന്ന് ഒഴുകുന്ന തോടാണിത്. പമ്പാനദിയിലാണ് സംഗമിക്കുന്നത്.ചില ദിവസങ്ങളിൽ കോഴിയുടെയും മീനിന്റെയും അവശിഷ്ടങ്ങളും തോട്ടിൽ കാണും. പുളിമുക്ക് ജംക്‌ഷനിലെ അധികം വ്യാപാര സ്ഥാപനങ്ങളിലും സമീപത്തെ ചെറുകിട ലോഡ്ജുകളിലും മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങളില്ല. മഴക്കാലത്ത് മാലിന്യം ഒഴുകിയെത്തുന്നത് പമ്പാനദിയിലാണ്. പുളിമുക്കിലും പരിസരത്തുമുള്ള ചെറുകിട...
ഏറ്റുമാനൂര്‍:കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിനുനേരെ സാമൂഹികവിരുദ്ധരുടെ അക്രമം. ആശുപത്രി കെട്ടിടത്തിൻ്റെ ജനലുകളും കോവിഡ് പരിശോധനയ്ക്കായുള്ള കിയോസ്കും അടിച്ചുതകര്‍ത്ത നിലയിലാണ്. ഇതോടെ വ്യാഴാഴ്ച നടക്കേണ്ട കോവിഡ് പരിശോധന ഭാഗികമായി മുടങ്ങി.ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. കളത്തൂരില്‍ സ്ഥിതിചെയ്യുന്ന ആശുപത്രിക്കായി നിലവിലെ കെട്ടിടത്തോട് ചേര്‍ന്ന് പുതുതായി പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് കോവിഡ് പരിശോധനാകേന്ദ്രം താത്ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. രാവിലെ എത്തി പരിശോധിച്ചപ്പോഴാണ് പുതുതായി പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്‍റെ ജനലുകളും കോവിഡ് പരിശോധനാ കിയോസ്കും തകര്‍ത്ത...
വടക്കഞ്ചേരി:വണ്ടാഴി ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. കിഴക്കേത്തറ മാരിയമ്മൻ കോവിലിനുസമീപം കുറ്റ്യാടി വീട്ടിൽ ചന്ദ്രന്റെ വീട്ടുമുറ്റത്താണ് വ്യാഴം രാവിലെ 6.30ന് പുലിയെ കണ്ടത്. ചന്ദ്രന്റെ ഭാര്യ പ്രേമ പശുവിനെ കറക്കുന്നതിനിടെ തൊഴുത്തിന് സമീപത്ത് പുലി നിൽക്കുന്നത് കണ്ടു.വീട്ടുകാർ ബഹളംവച്ചപ്പോൾ പുലി സമീപത്തെ പറമ്പിലേക്ക് ഓടി. സംഭവമറിഞ്ഞ് മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന്‌ വനം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. പരിശോധനയിൽ പുലിയുടെ കാൽപ്പാട്‌ കണ്ടെത്തി. വീണ്ടും പുലിയെ കണ്ടാൽ കൂട് വയ്‌ക്കുമെന്ന് വനം...
മൂന്നാർ:പ്രധാനമന്ത്രിയുടെ ശ്രംദേവി പുരസ്കാര നേട്ടത്തിലൂടെ തോട്ടം മേഖലയ്ക്ക് അഭിമാനമായി തോട്ടം തൊഴിലാളികളായ വൈ മഹേശ്വരിയും (48) പി രാജകുമാരിയും (37). തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് നൽകുന്നതാണ്‌ ശ്രം ദേവി പുരസ്കാരം. 2018-19 വർഷത്തെ അവാർഡാണ് ഇവരെ തേടിയെത്തിയത്‌.കെഡിഎച്ച് കമ്പനി ചെണ്ടുവര എസ്റ്റേറ്റിൽ ഭർത്താവ് യേശു രാജനൊപ്പമാണ് മഹേശ്വരി താമസിക്കുന്നത്. 1993 മുതൽ മഹേശ്വരിക്ക്‌ കൊളുന്ത് നുള്ളുന്ന ജോലിയാണ്. പ്രതിദിനം 98.77 കി ഗ്രാം...
ചോഴിയക്കോട്:മലയോര ഹൈവേയുടെ കുളത്തൂപ്പുഴ മടത്തറ പാതയിൽ പതിവാകുന്ന അപകടങ്ങൾ കുറയ്ക്കാൻ രാത്രിയാത്രക്കാർക്ക് കാപ്പി നൽകി യുവാക്കളുടെ കൂട്ടായ്മ. മടത്തറ കൊച്ചുകലിങ്കിലെ പ്രവാസികളായ കുന്നിൽവീട്ടിൽ പി പ്രശാന്ത്, ഷിയാദ് മൻസിലിൽ എം നാഷിം, അരിപ്പ പ്രമീളാലയത്തിൽ എസ് സനു എന്നിവരും തെന്മല ഡാം കെഐപിയിലെ ഡ്രൈവർ അരിപ്പ അനഹയിൽ വി അനിലും പൊതുപ്രവർത്തകനായ കൊച്ചുകലുങ്ക് അമ്പാട്ട് വീട്ടിൽ റോയി തോമസുമാണ് കാപ്പി നൽകുന്ന സംഘം.അപകടസാധ്യത കൂടുതലുള്ളതിനിലാണ് കാപ്പി വിതരണം...
പാലക്കാട്:കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ്. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ ഹോണററി സെക്രട്ടറിയെ സസ്പെന്റ് ചെയ്തു.സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലാണ് ക്രമക്കേട് നടന്നത്. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്. സ്ഥാപനത്തിലെ പ്യൂണായ മണികണ്ഠൻ കെപി സ്ഥിരം നിക്ഷേപകരുടെ പലിശ തുകയിൽ കൃത്രിമം കാട്ടി തട്ടിയെടുക്കുകയായിരുന്നു.സംഘത്തിന്റെ പണം മണികണ്ഠൻ...
പ​ത്ത​നം​തി​ട്ട:ശ​ബ​രി​ഗി​രി, ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ സം​ഭ​ര​ണി​ക​ൾ ഇ​നി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ. അ​ണ​ക്കെ​ട്ടും സ​മീ​പ സ്ഥ​ല​ങ്ങ​ളോ​ടും ചേ​ർ​ന്ന് കാ​മ​റ സ്ഥാ​പി​ക്കു​ന്ന ജോ​ലി ആ​രം​ഭി​ച്ചു. മൂ​ഴി​യാ​ർ, ക​ക്കി-ആ​ന​ത്തോ​ട്, പ​മ്പ അ​ണ​ക്കെ​ട്ടു​ക​ളി​ലാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ​ക​മ്പ​നി​യാ​യ ആ​ർ ടെ​ക് സി​സ്​​റ്റ​മാ​ണ് ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​കൊ​ണ്ട് പ​ണി പൂ​ർ​ത്തി​യാ​ക്കും. സം​സ്ഥാ​ന​ത്തെ 16 അ​ണ​ക്കെ​ട്ടി​ലാ​ണ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ന​കം 12 അ​ണ​ക്കെ​ട്ടി​ൽ ഘ​ടി​പ്പി​ച്ചു.2018ലെ ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് യ​ഥാ​സ​മ​യം നി​രീ​ക്ഷി​ക്കാ​നും...
തൃശൂർ  ∙ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിൽ നടക്കേണ്ട ദിവസമാണിന്ന്. ഉപഭോക്താക്കളുടെ വലിയ തിരക്കുണ്ടാവില്ലെങ്കിലും മോശമല്ലാത്ത വ്യാപാരമാണ് ഇന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. പച്ചക്കറിക്കടകളിലും പലവ്യഞ്ജന കടകളിലും ഇന്നലെ തന്നെ തിരക്കുണ്ടായിരുന്നു.ഗൃഹോപകരണ സ്ഥാപനങ്ങളിലും തിരക്ക് ഉണ്ടായി. തുണിക്കടകളിൽ ഓണത്തിന് ഇന്നു കൂടി ആളുകളെ പ്രതീക്ഷിക്കുന്നുണ്ട്. മാസ്ക്കും സാനിറ്റൈസറും കൈവിടരുതേ എന്നാണ് വ്യാപാരികൾക്ക് ഉപഭോക്താക്കളോടു പറയാനുള്ളത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനായി പൊലീസ് വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്. സിറ്റി പൊലീസും വ്യാപാരികളും ചേർന്നാണ് ഇതിനുള്ള...
തൃക്കാക്കര:തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പണം വിതരണം ചെയ്തെന്ന ആരോപണം യുഡിഎഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തെരുവനായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചെയര്‍പേഴ്സണെതിരെ പുതിയ ആരോപണമുയര്‍ന്നിരിക്കുന്നത്. ഭരണസമിതിക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിനുളള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.അഴിമതിനടത്തിയതിലൂടെ ലഭിച്ച തുകയില്‍ നിന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ചെയര്‍പേഴ്സന്റെ മുറിയില്‍ വെച്ചാണ് ഓണക്കോടിക്കൊപ്പം പണമടങ്ങിയ കവര്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയതെന്നാണ് ആരോപണം.കവറില്‍ പണമാണെന്ന് മനസിലായതോടെ കവര്‍ തിരികെ ഏല്‍പ്പിച്ചെന്നും...
കൊച്ചി:ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി കൊച്ചിയില്‍ അഞ്ച് പേര്‍ പിടിയിലായി. കസ്റ്റംസ് പ്രിവന്‍റീവ്, എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് സംഘം അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണ് കാക്കനാട്ടെ സ്വാകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്ന് ഒരു കിലോയോളം എംഡിഎംഎയുമായി സംഘം പിടിയിലാകുന്നത്.കോഴിക്കോട് സ്വദേശി ശ്രീമോൻ ആണ് സംഘത്തിന്‍റെ തലവൻ. ഫാവാസ്, ഫാവാസിന്‍റെ ഭാര്യ ഷബ്ന, കാസർകോട്ട് സ്വദേശി അജ്മൽ, അഫസൽ എന്നിവരടക്കമുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു കിലോഗ്രാം എംഡിഎംഎ...