24 C
Kochi
Thursday, December 9, 2021

Daily Archives: 31st August 2021

കാവുംമന്ദം:റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു വേറിട്ട സമരവുമായി യുവാക്കളുടെ സംഘടന. വർഷങ്ങളായി തകർന്നു കിടക്കുന്ന കാവുംമന്ദം എച്ച്എസ്-പത്താംമൈൽ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് റോഡിലെ കുഴിയിൽ കിടന്നു വേറിട്ട പ്രതിഷേധവുമായി എച്ച്എസ് യുവജന കൂട്ടായ്മ രംഗത്തെത്തിയത്.റോഡ് നവീകരിക്കാൻ 4 കോടി രൂപ അനുവദിച്ചു കരാർ നൽകിയെങ്കിലും പാതി വഴിയിൽ പണി ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങിയിട്ട് 2 വർഷമായിരുന്നു.രണ്ടു വർഷം പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണു സമരം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രധാന...
കോഴിക്കോട്:ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ടവർക്ക് വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂരിലെ ബ്യുട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ഹസ്ബീറിനെ പ്രതിയാക്കി ഇരിക്കൂർ പൊലീസ് കേസെടുത്തു. ഡിഡിആർസി എസ്ആർഎൽ ലാബ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.പ്രമുഖ ലാബുകളുടെയടക്കം ലെറ്റർ ഹെഡ് ഉപയോഗിച്ച് ചില സ്വകാര്യ ട്രാവൽ ഏജൻസികൾ വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നുവെന്ന് റിപ്പോർട്ട്...
ക​രു​വാ​ര​കു​ണ്ട്:നോ​ക്കെ​ത്താ ദൂ​രം പ​ര​ന്നു​കി​ട​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വി​ത്തെ​റി​ഞ്ഞ് നൂ​റു​മേ​നി കൊ​യ്ത വാ​പ്പു​ട്ടി റോ​ഡ് വ​ക്കി​ലെ ഇ​ത്തി​രി ക​ര​യി​ലും ഹ​രി​ത വി​പ്ല​വം തീ​ർ​ക്കു​ന്നു. ഇ​രി​ങ്ങാ​ട്ടി​രി​യി​ലെ പൂ​വി​ൽ വീ​രാ​ൻ എ​ന്ന വാ​പ്പു​ട്ടി​യാ​ണ് റോ​ഡ് വ​ക്കി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്. കൗ​മാ​ര​കാ​ലം മു​ത​ലേ കൃ​ഷി​യാ​ണ് ജീ​വി​തം.അ​ന്ന് പാ​ട​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ന​ട​ത്തി​യി​രു​ന്നു.ഇ​പ്പോ​ൾ സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ല. വെ​റു​തെ​യി​രി​ക്കാ​ൻ മ​ന​സ്സ​നു​വ​ദി​ക്കു​ന്നു​മി​ല്ല. അ​തോ​ടെ​യാ​ണ് വീ​ട്ടി​ക്കു​ന്ന് റോ​ഡി​ലെ വീ​ടി​നും റോ​ഡി​നു​മി​ട​യി​ലു​ള്ള ഇ​ത്തി​രി സ്ഥ​ല​ത്ത് 70ാം വ​യ​സ്സി​ലും വി​ത്തി​റ​ക്കി​യ​ത്.ക​തി​രി​ട്ട ആ​വേ​ശ​ത്തി​ലാ​ണ് ഇ​പ്പോ​ൾ.പ​ച്ച​ക്ക​റി...
ധർമശാല:ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ തൊഴിൽ സുരക്ഷിതത്വവും പുനരധിവാസവും സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് ജില്ലാശുഭയാത്ര ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാർക്ക് എല്ലാ സൗകര്യവും സർക്കാർ ഓഫീസുകളിൽ ഒരുക്കും.താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി ആലോചിക്കും, മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാർക്ക് അർഹമായത് കൊടുക്കുകയെന്ന കടമയാണ് സർക്കാർ നിർവഹിക്കുന്നത്‌. ജീവിക്കാനുള്ള കരുത്തുറ്റ മനസ്സ്‌ അവരിൽ ഉണ്ടാക്കുകയാണ്‌ പൗരസമൂഹത്തിന്റെ ധർമം....
കൊച്ചി ∙ജില്ലയിലെ 39 പഞ്ചായത്തുകളിലും കളമശേരി നഗരസഭയിലും കൊവിഡ് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യുഐപിആർ) ഏഴിൽ കൂടുതൽ. ഈ മേഖലകളിൽ കർശനമായ ലോക്ഡൗൺ നിയന്ത്രണങ്ങളും സൂക്ഷ്മ നിരീക്ഷണവും ഏർപ്പെടുത്തുമെന്നു കലക്ടർ ജാഫർ മാലിക് അറിയിച്ചു.ഡബ്ല്യുഐപിആർ ഏഴിൽ കൂടുതലായ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനുള്ള പുതിയ നിർദേശത്തിന്റെ ഭാഗമായാണു നടപടി. നേരത്തേ ഡബ്ല്യുഐപിആർ എട്ടിൽ കൂടുതലായ ഇടങ്ങളിലാണു കൂടുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.ഡബ്ല്യുഐപിആർ ഏഴിൽ കൂടുതലായ പഞ്ചായത്തുകൾ: ആരക്കുഴ, അശമന്നൂർ, ആവോലി,...
മേപ്പയൂർ:പൊലീസ് വർഷങ്ങൾക്കു മുൻപ് പിടിച്ചിട്ട മണൽ ലോറികൾ, ബൈക്കുകൾ, ഓട്ടോറിക്ഷകൾ എന്നിവ പൊലീസ് സ്‌റ്റേഷനു മുന്നിൽ പയ്യോളി - പേരാമ്പ്ര റോഡിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി കിടക്കുന്നു. 34 വർഷം മുൻപ് സ്ഥാപിച്ച മേപ്പയൂർ പൊലീസ് സ്റ്റേഷൻ ഇപ്പോഴും വാടക കെട്ടിടത്തിലാണ്. തൊണ്ടി മുതൽ സൂക്ഷിക്കാൻ സ്ഥലമില്ല.വർഷങ്ങളായി വിവിധ കേസുകളിൽ കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് സ്റ്റേഷന് എതിർവശത്തുള്ള തപാൽ ഓഫിസിന് മുന്നിൽ ...
തൃക്കാക്കര:തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് പണം നൽകിയെന്ന ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസ് കൊടുക്കാനൊരുങ്ങുകയാണ് ഭരണസമിതി. വിജിലൻസിന്‍റെ പരിശോധന പുരോഗമിക്കുന്നതിനിടെ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഇന്ന് നഗരസഭയിൽ എത്തും. ചെയർപേഴ്സനെതിരായ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.നഗരസഭയിൽ നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്. ചെയർപേഴ്സന്‍റെ മുറിയിൽ നിന്ന് കവറുമായി ഇറങ്ങി പോകുന്ന കൗൺസിലർമാരെ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിജിലൻസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്ന് കൂടി വിവരങ്ങൾ ശേഖരിച്ച...
ആ​ല​പ്പു​ഴ:കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി​ക്ക്​ ഒ​രു​ക്കം ആ​രം​ഭി​ച്ചി​രി​ക്കെ മ​ട​വീ​ഴ്ച​യു​ണ്ടാ​യ മം​ഗ​ലം മാ​ണി​ക്യ​മം​ഗ​ലം പാ​ട​ത്ത്​ മ​ട​കു​ത്തി​യി​ല്ല. ക​ഴി​ഞ്ഞ പു​ഞ്ച​കൃ​ഷി വി​ള​വെ​ടു​പ്പ്​ അ​വ​സാ​നി​ച്ച ഘ​ട്ട​ത്തി​ലാ​ണ് കാ​വാ​ലം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ 1004 ഏ​ക്ക​ർ മം​ഗ​ലം മാ​ണി​ക്യ​മം​ഗ​ലം പാ​ട​ത്ത്​ മ​ട​വീ​ണ​ത്. ഇ​വി​ടെ തു​ട​രെ മ​ട​വീ​ഴ്​​ച സം​ഭ​വി​ച്ചി​ട്ടും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ല്ല.ഓരോ ത​വ​ണ മ​ട​വീ​ഴ്ച​യു​ണ്ടാ​കു​മ്പോ​ഴും ക​ർ​ഷ​ക​ർ സ്വ​ന്തം ചെ​ല​വി​ൽ മ​ട​കു​ത്തി കൃ​ഷി സം​ര​ക്ഷി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തു ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു മ​ട​കു​ത്തി പു​ഞ്ച​കൃ​ഷി ചെ​യ്യാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം...
അങ്കമാലി ∙മഞ്ഞപ്രയിൽ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്ര പാറയിൽ കിലുക്കൻ സോണി (36), മഞ്ഞപ്ര വടക്കുംഭാഗം ഈരാളിൽ സിബി (46) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളും അറസ്റ്റിലായി. സംഭവത്തിൽ 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20നു രാത്രിയിലായിരുന്നു സംഭവം.ചീട്ടുകളിക്കിടെ ഉണ്ടായ സംഘർഷമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. സംഘർഷത്തിൽ ഗുരുതര...
കൊച്ചി:ചെല്ലാനം തീരസംരക്ഷണത്തിനുള്ള 344 കോടി രൂപയുടെ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. അടുത്ത കാലവർഷംമുതൽ ചെല്ലാനം നിവാസികളെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ടാകില്ലെന്ന്‌ ഉറപ്പാക്കുന്നതാണ്‌ പദ്ധതി. കാലതാമസമില്ലാതെ നിർമാണജോലികൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.ചെല്ലാനത്തെ കടൽകയറ്റവും തീരശോഷണവും തടഞ്ഞ്‌ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കലാണ് ലക്ഷ്യം. സെപ്‌തംബർ 15ന് ആരംഭിക്കുന്ന ടെൻഡർ നടപടി നവംബറിൽ പൂർത്തിയാക്കും. അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന സംസ്ഥാനത്തെ 10 ഹോട്ട്സ്പോട്ടുകളിൽ ഒന്നായ ചെല്ലാനത്താണ്‌ ആദ്യം നിർമാണം...