31 C
Kochi
Monday, October 25, 2021

Daily Archives: 21st August 2021

കോഴിക്കോട്:കൊവിഡ് ബാധിതരായ വിദ്യാർത്ഥികളുടെ പരീക്ഷ വൈകുന്നതിനാൽ പിജിക്ക് അപേക്ഷിക്കാനാകാതെ കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥികൾ. ഇതിനാൽ ഒരു വർഷം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് വിദ്യാർത്ഥികളുള്ളത്.കൊവിഡ് രോഗബാധിതരായതിനാൽ ബിരുദ പരീക്ഷ എഴുതാനാകാതെ പോയ വിദ്യാർത്ഥികളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.നവംബറിൽ മാറ്റിവച്ച നാലാം സെമസ്റ്ററിലെ പരീക്ഷ ആറാം സെമസ്റ്റർ ഫലം പുറത്തുവന്നിട്ടും നടത്തിയില്ല. ആഗസ്റ്റ് 11 മുതലാണ് കൊവിഡ് രോഗികൾക്കും പരീക്ഷയെഴുതാൻ സർക്കാർ അനുമതി നൽകിയത്.എന്നാൽ, കാലിക്കറ്റ് സർവകലാശാലയുടെ ഭാഗത്തുനിന്ന് ഇതേക്കുറിച്ചുള്ള ഉത്തരവുകളൊന്നും ഇതുവരെ...
മലപ്പുറം:വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ നാല് പേരെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേരളത്തിലുടനീളം നിരവധി പേർ ഇവരുടെ വലയിൽ ആയതായി പൊലീസ് പറഞ്ഞു.തമിഴ്നാട് തെങ്കാശി സ്വദേശി വീരകുമാർ, കോട്ടയം സ്വദേശി സരുണ്, മലപ്പുറം പാണ്ടിക്കാട് സ്വദേശി ജിബിൻ, പത്തനംതിട്ട റാന്നി സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 15 മുബൈൽ...
തലശേരി:വടക്കുമ്പാട്‌ കാളിയിൽ ഇക്കോ ടൂറിസം വില്ലേജ്‌ സാധ്യത വിലയിരുത്താൻ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ സ്ഥലം സന്ദർശിച്ചു. കുറുപ്പാടി സ്‌കൂളിനടുത്ത കാളിയിൽ ഫാം സൊസൈറ്റി സ്ഥലമാണ്‌ സന്ദർശിച്ചത്‌. എ എൻ ഷംസീർ എംഎൽഎയും ഒപ്പമുണ്ടായി.ധർമടം, തലശേരി മണ്ഡലങ്ങളെ കോർത്തിണക്കി അഡ്വഞ്ചർ സ്‌പോർട്‌സ്‌, വാട്ടർ സ്‌പോർട്‌സ്‌, ഫിഷിങ്‌ ടൂറിസം, ഫുഡ്‌ ടൂറിസം സാധ്യത പരിശോധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. വകുപ്പ്‌ മേധാവിയുമായി ചർച്ച ചെയ്‌ത്‌ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി...
ക​ല്‍പ​റ്റ:കൈ​വ​ശ​ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശം തി​രി​കെ ല​ഭി​ക്കാ​തെ ഇ​രു​ളം അ​ങ്ങാ​ടി​ശേ​രി​യി​ല്‍ 31 കു​ടും​ബ​ങ്ങ​ള്‍. ഇ​രു​ളം വി​ല്ലേ​ജി​ല്‍ 160/2/ എ1​എ1 സ​ര്‍വേ ന​മ്പ​റി​ൽ​പെ​ട്ട​തി​ല്‍ 22.25 ഏ​ക്ക​ര്‍ ഭൂ​മി പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശം​വെ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ട​മാ​വ​കാ​ശ നി​ഷേ​ധം നേ​രി​ടു​ന്ന​ത്.ലാ​ന്‍ഡ് ട്രൈ​ബ്യൂ​ണ​ല്‍ 1982ല്‍ ​അ​നു​വ​ദി​ച്ച ക്ര​യ​സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്‍ പ​ത്തെ​ണ്ണം കു​ടി​യാ​യ്മ​യി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ക​ണ്ണൂ​ര്‍ അ​പ്‌​ലേ​റ്റ് അ​തോ​റി​റ്റി റ​ദ്ദാ​ക്കി​യ​താ​ണ് കു​ടും​ബ​ങ്ങ​ള്‍ക്കു വി​ന​യാ​യ​ത്.തി​രു​വ​ന​ന്ത​പു​രം ലാ​ന്‍ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ര്‍ 2000 ന​വം​ബ​ര്‍ 26നു ​ന​ല്‍കി​യ നി​ര്‍ദേ​ശ​പ്ര​കാ​രം ജി​ല്ല ക​ല​ക്ട​ര്‍ ക​ണ്ണൂ​ര്‍...
കല്ലാച്ചി:സംസ്ഥാന പാതയിൽ നിന്ന് വളയം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിനു കാരണം ഓടയിൽ തങ്ങിനിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യം. റോഡ് പുഴയായത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച വാർത്ത നൽകിയിരുന്നു. തുടർന്ന് റോഡ് പണി കരാറെടുത്തയാൾ ഇന്നലെയെത്തി ഓട പരിശോധിച്ചതിൽ നിന്നാണ് ഏറെ ദൂരത്തിൽ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്താനായത്.ഓട മുഴുവൻ ശുചീകരിക്കുന്നതിനു നടപടി തുടങ്ങി.ഓടകളിൽ മാലിന്യം തള്ളുന്നവർക്കും നടപ്പാത കച്ചവടത്തിനായി ഉപയോഗിക്കുന്നവർക്കുമെതിരെ പഞ്ചായത്ത് കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ്...
പുൽപ്പള്ളി:കുണ്ടും കുഴിയും നിറഞ്ഞ ഗ്രാമീണ റോഡുകൾ, ഇടവഴികൾ, ദശാബ്ദങ്ങൾ പഴക്കമുള്ള സ്‌കൂൾ കെട്ടിടം... പുതിയ തലമുറയോട്‌ പോയ കാലത്തെ പുൽപ്പള്ളിയെക്കുറിച്ച്‌ ഇങ്ങനെ പറയാം. ഇന്നാ പഴങ്കഥ മാറി.ഇടവഴികളും ഗ്രാമീണ റോഡുകളും മെറ്റലിങ്ങും ടാറിങ്ങും നടത്തി. ചേകാടിയിലെയും പാക്കത്തെയും സർക്കാർ സ്‌കൂളുകൾ ആധുനികവത്‌കരിച്ചു.കുടിയേറ്റ ജനതയും ഗോത്ര സമൂഹവും ഇടകലർന്ന് താമസിക്കുന്ന പുൽപ്പള്ളി പഞ്ചായത്തിൽ ഇപ്പോൾ 400 കിലോമീറ്ററോളം ഗ്രാമീണ റോഡുകളാണ്‌ സഞ്ചാര യോഗ്യമാക്കിയത്‌.പുൽപ്പള്ളി ക്ഷേത്രത്തിന് സമീപത്തുകൂടിയുള്ള ഗ്രീൻവാലി റോഡ്...
കാസർകോട്:പൊതുമേഖല സ്​ഥാപനമായ ഭെൽ ഇ എം എൽ കമ്പനിയുടെ ഓഹരി കൈമാറ്റം പൂർത്തിയായിട്ടും ജീവനക്കാർ ഇപ്പോഴും പെരുവഴിയിൽ തന്നെ. ഓണമായിട്ടും ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാനോ കമ്പനി തുറന്ന് പ്രവർത്തിപ്പിക്കാനോ ഒരു നടപടിയുമായില്ല. ഓണത്തിന് മുമ്പ്​ ശമ്പള കുടിശ്ശിക നൽകുമെന്ന മന്ത്രി പി രാജീവി​ൻറെ ഉറപ്പും നടപ്പായില്ല.17 മാസമായി അടഞ്ഞുകിടക്കുന്ന കമ്പനി എന്ന് തുറക്കുമെന്ന് പറയാൻപോലും ആർക്കും കഴിയുന്നില്ല. കഴിഞ്ഞ വർഷം നൽകിയതുപോലെ പതിനായിരം രൂപയുടെ ഓണാശ്വാസം...
തിരൂർ:സിൽവർ ലൈൻ റെയിൽപാതയ്ക്ക് ജില്ലയിലെ വിവിധ വില്ലേജുകളിലെ 522 ഇടങ്ങളിൽ നിന്നായി 109.94 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഓണാവധിക്കു ശേഷം തുടങ്ങിയേക്കും. ഇതിനായി സംസ്ഥാനത്ത് ആകെ 955.13 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. 5 സ്ട്രെച്ചുകളായാണ് പാതയുടെ നിർമാണം പൂർത്തിയാക്കുന്നത്.ഇതിൽ നാലാമത്തെ തൃശൂർ - കോഴിക്കോട് സ്ട്രെച്ചിലാണു ജില്ലയിലെ ഭാഗങ്ങൾ ഉൾപ്പെടുന്നത്. ഒരു വശത്ത് വികസന വാദവും മറുവശത്ത് പാർപ്പിടവും നാടും നഷ്ടപ്പെടുമെന്ന ജനങ്ങളുടെ ആശങ്കയും തമ്മിലുള്ള തർക്കവും...
കാസർകോട്‌:തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ആറുമാസത്തിനകം ഓൺലൈനിലാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ രജതജൂബിലി മന്ദിരത്തിന്‌ കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിൽ 213 സേവനങ്ങൾ ഓൺലൈനിലുണ്ട്‌.പ്ലാൻ വരച്ചു കൊടുക്കൽ ഉൾപ്പെടെ എല്ലാം കൃത്യമാകും. ചട്ടങ്ങൾ പാലിക്കാതെ പ്ലാൻ വരച്ച്‌ കെട്ടിടം നിർമിക്കുന്ന എൻജിനിയർമാരും ഉദ്യോഗസഥരുമുണ്ട്‌. അത്തരക്കാരുടെ പ്ലാൻ ഇനി നടക്കില്ല.നവ കേരളത്തിനുതകുന്നതായിരിക്കണം കെട്ടിടങ്ങൾ. വിവിധ ഡയരക്ടറേറ്റുകൾക്ക് കീഴിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും...
താനൂർ:കൊവിഡ്​ പ്രതിസന്ധിയിലും തളരാതെ നിറമരുതൂരിൽ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കൾ തിരുവോണ ദിവസത്തെ പൂക്കളത്തിൽ നിറയും. ഉത്രാടപ്പാച്ചിലിൽ നിറമരുതൂരിലെ പൂക്കൾ വാങ്ങിക്കാനായെത്തിയത് നിരവധി പേർ. കഴിഞ്ഞ 15 ദിവസങ്ങളിലായി നടന്ന വിളവെടുപ്പിൽ കൊണ്ടേമ്പാട്ട് ക്ഷേത്രവളപ്പിലെ കൃഷിയിടത്തിൽനിന്ന് മാത്രമായി ഒന്നര ക്വിൻറലിലേറെ പൂക്കളാണ് നുള്ളിയത്.തൃശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് നിറമരുതൂരിലെ പൂക്കൾ കയറ്റിയയച്ചത്. പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായാണ് മൂന്നേക്കറോളം വിസ്തൃതിയിൽ ചെണ്ടുമല്ലി കൃഷി ഒരുക്കിയിട്ടുള്ളത്. ഉണ്യാൽ, ചക്കരമൂല...