31 C
Kochi
Monday, October 25, 2021

Daily Archives: 29th August 2021

കാഞ്ഞങ്ങാട്:തെറ്റായ പരിശോധനഫലം നല്‍കി പ്രവാസിയെ വട്ടംകറക്കിയ നഗരത്തിലെ സ്വകാര്യ ലാബിനെതിരെ പ്രവാസി സംഘടനകള്‍ നിയമനടപടിയിലേക്ക്. പുതിയകോട്ടയിലെ വന്‍കിട സ്വകാര്യ ലാബാണ് അടുത്തദിവസം ഷാര്‍ജയിലേക്ക് വിമാനം കയറാനിരുന്ന 38 കാര​ൻറെ ആര്‍ ടി പി സി ആര്‍ പരിശോധനഫലം പോസിറ്റിവാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ 23ന് രാവിലെ ഇവിടെ സാമ്പിള്‍ നല്‍കി ഫലം ലഭിക്കാനായി കാത്തുനില്‍ക്കുന്നതിനിടെ കാഞ്ഞങ്ങാട്ടെ തന്നെ മറ്റൊരു ലാബില്‍ രണ്ടുവട്ടം ആൻറിജന്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റിവായിരുന്നു....
കണ്ണൂർ:കണ്ണൂർ സർവകലാശാലയിൽ ചാൻസലറായ ഗവർണർ അറിയാതെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതായി പരാതി. ഗവർണർക്ക് പകരം അംഗങ്ങളെ സിൻഡിക്കേറ്റ് ഉപസമിതിയാണ് നാമനിർദ്ദേശം നടത്തിയത്. സ്വകാര്യ ട്യൂഷന്‍റെ പേരിൽ നടപടി നേരിട്ട അധ്യാപകനെയും യു ജി സി യോഗ്യത ഇല്ലാത്ത അധ്യാപകരെയും ഉൾപ്പെടുത്തി.വിവിധ വിഷയങ്ങൾക്കുള്ള 72 ബോർഡുകളാണ് കണ്ണൂർ സർവകലാശാലയിൽ പുനഃസംഘടിപ്പിച്ചത്. സർവകലാശാലാ നിയമമനുസരിച്ച് ബോർഡിന്‍റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരം ചാൻസലറായ ഗവർണർക്ക് മാത്രമാണ്. സർവകലാശാല നിലവിൽ...
മയ്യിൽ:അമ്മയോർമയ്‌ക്കായി പുസ്‌തകങ്ങൾ കണ്ണടക്കാത്ത ഒരു ലോകത്തെ തുറന്നുവയ്‌ക്കുകയാണ്‌ അവർ. പുസ്‌തകങ്ങളോടും അക്ഷരങ്ങളോടും അടുപ്പമുള്ളവരായി വളർത്തിയ നാട്ടിൻപുറത്തുകാരിയായ അമ്മയോടുള്ള സ്‌നേഹാദരത്തിന്‌ മക്കൾക്ക്‌ പടുത്തുയർത്താൻ ഇതേക്കാൾ അർഥവത്തായ സ്‌മാരകമില്ല. ചെറുപഴശിയിലെ പരേതരായ ടി കെ നാരായണൻ നമ്പ്യാരുടെയും കാണിയേരി കണ്ണോത്ത് ശാന്തയുടെയും സ്മരണാർത്ഥമാണ്‌ നവകേരള ഗ്രന്ഥാലയത്തിന്‌ മനോഹരമായ ഒന്നാംനില ഉയർന്നത്‌.കഴിഞ്ഞവർഷം ഏപ്രിലിലാണ്‌ കെ കെ ശാന്ത മരണമടഞ്ഞത്. ശാന്തയുടെ മരണശേഷം ജീവിതസമ്പാദ്യമായ 13,54,000 രൂപ ഗ്രന്ഥാലയത്തിന് ഒന്നാംനില നിർമിക്കാനായി ഭാരവാഹികൾക്ക് കൈമാറുകയായിരുന്നു....
മുക്കം:നഗരസഭയിലെ 2 വാർഡുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നെല്ലിക്കാപ്പൊയിൽ, കണക്കുപറമ്പ് വാർഡുകളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. 2 വാർഡുകളിലെയും ഓരോ ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്.നെല്ലിക്കാപ്പൊയിലിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച വീടും സമീപത്തെ 40 വീടുകളും അണുവിമുക്തമാക്കി.കോഴിക്കോട്ടു നിന്നും വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോഗിങ്ങും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്റോഷൻ ലാൽ, നഗരസഭ കൗൺസിലർമാരായ വിശ്വൻ നികുഞ്ചം, സാറ കൂടാരത്തിൽ...
മേ​പ്പാ​ടി:വ​ന​ത്തി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യും വ​നം വ​കു​പ്പിൻറെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സൂ​ചി​പ്പാ​റ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ ഇ​പ്പോ​ഴും പി​ന്നി​ൽ. സൂ​ചി​പ്പാ​റ വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്ക് കീ​ഴി​ലു​ള്ള 46 ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ കേ​ന്ദ്ര​ത്തിൻറെ ചു​മ​ത​ല.ടി​ക്ക​റ്റ് കൗ​ണ്ട​ർ മു​ത​ൽ വെ​ള്ള​ച്ചാ​ട്ടം വ​രെ​യു​ള്ള ഒ​രു കി ​മീ റോ​ഡിൻറെ വ​ല​തു​വ​ശം പൂ​ർ​ണ​മാ​യും വ​ന​ഭൂ​മി​യാ​ണ്.ഇ​ട​തു​ഭാ​ഗം​ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​യി​ലാ​ണ്. അ​വി​ടെ​യാ​ണ് ചി​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.കോ​ട​തി വി​ല​ക്കി​നെ​ത്തു​ട​ർ​ന്ന് 2019 മാ​ർ​ച്ച് 27 മു​ത​ൽ ര​ണ്ട​ര വ​ർ​ഷ​ത്തോ​ളം അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന​ത് വ​ലി​യ ആ​ഘാ​ത​മാ​യി....