31 C
Kochi
Monday, October 25, 2021

Daily Archives: 14th August 2021

ക​ൽ​പ​റ്റ:രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ ജി​ല്ല​യെ​ന്ന നേ​ട്ട​ത്തി​ന​രി​കി​ല്‍ വ​യ​നാ​ട്. പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ മെ​ഗാ ഡ്രൈ​വ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. 18 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള അ​ര്‍ഹ​രാ​യ എ​ല്ലാ​വ​ര്‍ക്കും വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പിൻറെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രു​ല​ക്ഷം പേ​ര്‍ക്ക് വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 5,72,950 പേ​രാ​ണ് ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. 2,02,022 പേ​ര്‍ ര​ണ്ടാം ഡോ​സ് വാ​ക്സി​നും...
പാ​ല​ക്കാ​ട്:ജി​ല്ല​യി​ലെ ഒ​മ്പ​ത് ആ​ർടിഒ ചെ​ക്ക്പോ​സ്​​റ്റു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. വാ​ള​യാ​ർ ചെ​ക്ക്‌​പോ​സ്​​റ്റി​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്ന് മൂ​ന്ന് വാ​ക്കി​ടോ​ക്കി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. നി​ര​ന്ത​രം വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​വ മു​ൻ​കൂ​ട്ടി അ​റി‍ഞ്ഞ് ചെ​ക്ക്പോ​സ്​​റ്റി​ൽ അ​റി​യി​ക്കാ​നാ​ണ്​ വാ​ക്കി ടോ​ക്കി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന്​ വി​ജി​ല​ൻ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പെ​ടാ​ത്ത 4000 രൂ​പ​യും പി​ടി​കൂ​ടി. പ​ല​യി​ട​ത്തും സ​ർ​ക്കാ​റി​ന് നി​കു​തി​യാ​യി ല​ഭി​ച്ച തു​ക​യി​ൽ കു​റ​വും ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന...
മലപ്പുറം:മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു.പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ 'രശ്മി'യുടെ സജീവപ്രവർത്തകനുമായിരുന്നു സുരേഷ്.ഒരു സ്ത്രീയുമായി വാട്സാപ്പിൽ ചാറ്റ്...
മൂവാറ്റുപുഴ:കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ നെയ്ത്തുകാരുടെ പ്രതീക്ഷക്കും ചിറകു മുളച്ചു. മേക്കടമ്പ് ഗ്രാമത്തിലെ മൂവാറ്റുപുഴ ഹാൻറ്ലൂം വേവേഴ്സ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്തുശാലയിലെ തറികൾ വീണ്ടും ചലിച്ചു തുടങ്ങി. ഈ ഓണകാലത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് മൂവാറ്റുപുഴ മേക്കടമ്പിലെ നെയ്ത്തു തൊഴിലാളികൾ.കൊവിഡ് പ്രതിസന്ധി മൂലം ഉൽപന്നങ്ങൾ വിറ്റഴിക്കാനാകാതെ കഴിഞ്ഞ ഓണവും, വിഷുവും, പെരുന്നാളുകളുമെല്ലാം ഇവർക്ക് നഷ്ടപെട്ടിരുന്നു. നിയന്ത്രണങ്ങളിൽ എല്ലാം അടഞ്ഞപ്പോൾ തറികളുടെ ശബ്ദവും നിലച്ചിരുന്നു. നേരത്തെ നെയ്തുവച്ചിരുന്ന മുണ്ടുകളും...
കോഴിക്കോട്:അതിജീവന സമരവുമായി കലാകാരൻമാർ തെരുവിലിറങ്ങി. നാടകത്തിലെയും നൃത്തവേദിയിലെയും ചമയങ്ങളും സംഗീത ഉപകരണങ്ങളുമായാണ് കോഴിക്കോട്ടെ കലാകാരൻമാർ ടൗൺഹാളിനു മുൻപിൽ സഹനത്തിന്റെ നിൽപുസമരവുമായെത്തിയത്. കൊവിഡ് സാഹചര്യത്തിൽ 2 വർഷമായി തൊഴിൽ നഷ്ടമായ കലാകാരൻമാർ, മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമയുടെ നേതൃത്വത്തിലാണ് പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചത്.2 സീസൺ തൊഴിൽ നഷ്ടപ്പെട്ട് മൂന്നാമത്തെ സീസൺ നഷ്ടമാകുമോയെന്ന ആശങ്കയിൽ കഴിയുന്ന കലാകാര സമൂഹത്തിന്റെ ജീവിത ദൈന്യം സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് സഹനസമരവുമായി തെരുവിലിറങ്ങിയതെന്നു...
മയ്യഴി:ഴാം ഴാക്ക്‌ ദാനിയൽ ബൊയ്യേയും, വടുവൻകുട്ടി വക്കീലുമിരുന്ന ‘മയ്യഴി മെറി’യിലെ മേയർ കസേരയിൽ ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുന്നു. 141 വർഷത്തെ നഗരസഭയുടെ ചരിത്രം തിരുത്തുന്നതാവും ഇത്തവണത്തെ ജനവിധി. ആദ്യ വനിതാ അധ്യക്ഷയെ തിരഞ്ഞെടുക്കാനുള്ള നിയോഗമാണ്‌ മയ്യഴിക്ക്‌.പുതുച്ചേരി സംസ്ഥാനത്തെ അഞ്ച്‌ നഗരസഭകളിൽ മയ്യഴിയിലും പുതുച്ചേരി ഒഴുകരൈയിലുമാണ്‌ വനിതാ സംവരണം.നഗരസഭാ തിരഞ്ഞെടുപ്പിൽ ഓരോവോട്ടർക്കും രണ്ട്‌ വോട്ടുണ്ടാവും. ഒന്ന്‌ ചെയർമാനും മറ്റൊന്ന്‌ വാർഡംഗത്തിനും.കേരളത്തിൽനിന്ന്‌ വ്യത്യസ്‌തമായി നഗരസഭാധ്യക്ഷയെ വോട്ടർമാർ നേരിട്ടാണ്‌ തിരഞ്ഞെടുക്കുക....
കൊച്ചി∙രാജ്യത്തിന്റെ അഭിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ നിർമാണത്തിൽ പങ്കാളികളായത് 6 വനിതകൾ. വിമാനവാഹിനിയുടെ വിജയം കണ്ട ആദ്യ സമുദ്രപരീക്ഷണത്തിൽ മുഴുവൻ സമയവും പങ്കെടുത്ത ഇവരിൽ രണ്ടു പേർ നാവികസേനയിൽനിന്നും മറ്റുള്ളവർ കൊച്ചി ഷിപ്‌യാഡിൽ നിന്നുമുള്ളവരാണ്. എല്ലാവരും മലയാളികൾ.നേവൽ കൺസ്ട്രക്‌ഷൻ വിഭാഗത്തിലെ ലഫ്റ്റന്റ് കമാൻഡർമാരും കണ്ണൂർ സ്വദേശിനികളുമായ ജാനറ്റ് മറിയ ഫിലിപ്പ്, ദർശിത ബാബു എന്നിവർ കപ്പലിന്റെ സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ നിർമാണ മേൽനോട്ടം കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണു ജോലി...
പാ​നൂ​ർ:കു​ഴി​ക്ക​ൽ ക്വാ​റി ഉ​ൾ​പ്പെ​ടെ തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ക്വാ​റി​ക​ളി​ൽ ഖ​ന​നം പു​ന​രാ​രം​ഭി​ച്ച​തി​നെ​തി​രെ ക​ടു​ത്ത ജ​ന​രോ​ഷം. ജൂ​ണി​ൽ ക​ന​ത്ത മ​ഴ​യി​ൽ കു​ന്നി​ടി​ഞ്ഞ് മ​ണ്ണു​മാ​ന്തി മ​ണ്ണി​ന​ടി​യി​ലാ​വു​ക​യും ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് പൊ​യി​ലൂ​ർ മേ​ഖ​ല​യി​ലെ വാ​ഴ​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ക്വാ​റി​ക​ളി​ലും ഖ​ന​നം നി​ർ​ത്താ​ൻ ഉ​ത്ത​ര​വാ​യ​ത്.ഇ​തേ ക്വാ​റി​യി​ൽ ര​ണ്ടു​വ​ർ​ഷം മു​മ്പ് ഉ​രു​ൾ​പൊ​ട്ടി കി​ലോ​മീ​റ്റ​റു​ക​ളോ​ളം വ​ൻ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​രു​ന്നു.ഈ ​ക്വാ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​മ്പ​ത് ക്വാ​റി​ക​ൾ​ക്കാ​ണ് ലൈ​സ​ൻ​സു​ള്ള​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ചെ​റു​കി​ട ക്വാ​റി​ക​ളാ​ണ്. ഇ​ത്ത​രം...
ആലപ്പുഴ:ഈ ജൈവ ടൂറിസം കേന്ദ്രത്തിലെ വിസ്‌മയകാഴ്‌ചകള്‍ ഇനി പൊതുജനങ്ങള്‍ക്ക് കൺകുളിരെ കാണാം. ദേശീയപാതയോരത്ത് കണിച്ചുകുളങ്ങരയിൽ  സില്‍ക്കിന്റെ 15 ഏക്കര്‍ സ്ഥലത്ത് കെ കെ കുമാരന്‍ പാലിയേറ്റീവ് ആൻഡ്‌ പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റിയാണ് പൂക്കളുടെ വര്‍ണപ്രപഞ്ചം തീര്‍ത്തത്.ജൈവോത്സവം 2021 എന്ന പേരിലെ ഈ പ്രദർശനത്തോട്ടം ഒരുക്കിയത് ഹരിതമിത്ര അവാര്‍ഡ് ജേതാവ് ശുഭകേശനാണ്. തിരുവോണം വരെ  പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും. സൂര്യകാന്തിയും ചെണ്ടുമല്ലിയുമാണ് മുഖ്യ ആകര്‍ഷണം. 3000 ചുവട് സൂര്യകാന്തിയും 2500 ചുവട്...
തൃശൂർ:കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് അവർ ബാങ്കിൽ നിക്ഷേപിച്ച തുക ഗഡുക്കളായി നൽകുന്നതിനെതിരെ പൊലീസിൽ പരാതി. ഇരിങ്ങാലക്കുട സ്വദേശി നിഷാ ബാലകൃഷ്ണനാണ് പരാതി നൽകിയത്.ബാങ്കിലെ വായ്പയുമായി ബന്ധപ്പെട്ട് ചിലർ ചെയ്ത തട്ടിപ്പിന്റെ പേരിൽ ബാങ്കിനു മുന്നിൽ എല്ലാ ആഴ്ചയും വരി നിൽക്കാനാകില്ലെന്നും മുഴുവൻ നിക്ഷേപ തുകയും ഒരുമിച്ച് നൽകണമെന്നുമാണ് ആവശ്യം. ഇതിനായി സർക്കാർ ഇടപെടണമെന്നും നിഷാ ബാലകൃഷ്ണൻ അഭ്വർത്ഥിച്ചു.പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചപ്പോൾ നിലവിലെ സാഹചര്യത്തിൽ നിർവ്വാഹമില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും...