31 C
Kochi
Monday, October 25, 2021

Daily Archives: 25th August 2021

കടമ്പനാട്:ഭരണിക്കാവ്-മുണ്ടക്കയം ദേശീയ പാത പദ്ധതിയുടെ ഭാഗമായ അടൂർ- ശാസ്താംകോട്ട റോഡ് സുരക്ഷിത പാതയാക്കണമെന്ന ആവശ്യം ശത്കമാകുന്നു. അടൂരിനും കടമ്പനാടിനും ഇടയിലുള്ള വളവുകളും കവലകളുമാണ് അപകട മേഖലകൾ. വെള്ളക്കുളങ്ങര, താഴത്തുമൺ, നെല്ലിമുകൾ, കല്ലുകുഴി, കുഴിക്കാല കടമ്പനാട് സ്കൂൾ കവല എന്നിവിടങ്ങളിലെ വളവുകൾ സ്ഥിരം അപകട മേഖലയാണ്. ഇവിടങ്ങളിൽ അപകടം ഒഴിവാക്കാൻ മതിയായ സൂചകവും മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.പ്രധാന കവലകളിൽ റോഡിനിരുവശത്ത് ഒരേ ഭാഗത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ...
മു​ണ്ട​ക്ക​യം:മ​ണി​മ​ല​യാ​റിൻ്റെ പു​റമ്പോ​ക്ക്​ അ​ള​പ്പി​ക്കാ​നു​ള്ള ഹാ​രി​സ​ൺ​സിൻ്റെ നീ​ക്ക​ത്തി​ന്​ തി​രി​ച്ച​ടി. പു​റമ്പോക്കി​ലെ താ​മ​സ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ വ​ലി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ റ​വ​ന്യൂ അ​ധി​കൃ​ത​ർ സ​ർ​വേ ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി. ഹാ​രി​സ​ണ്‍ മ​ല​യാ​ളം ക​മ്പ​നി​യു​ടെ റ​ബ​ര്‍ തോ​ട്ട​ത്തി​നോ​ട് ചേ​ര്‍ന്നു​ള്ള​ പു​റ​മ്പോ​ക്ക് അ​ള​ക്കാ​ൻ എ​ത്തി​യ റ​വ​ന്യൂ സം​ഘ​ത്തി​നു​നേ​രെ​യാ​ണ്​ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.മ​ണി​മ​ല​യാ​ര്‍ തീ​രത്തെ ആ​റ്റു​പു​റ​മ്പോ​ക്ക് അ​ള​ന്നു​തി​രി​ക്കാ​നു​ള്ള ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ഭൂ​രേ​ഖ ത​ഹ​സി​ല്‍ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ സം​ഘം മു​റി​ക​ല്ലും​പു​റം ഭാ​ഗ​ത്ത് എ​ത്തി​യ​ത്.ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ മ​റ​യാ​ക്കി റ​വ​ന്യൂ...
മറയൂർ:കോവിഡ്‌ ഇളവുകൾ പ്രഖ്യാപിച്ചതോടെ ചെറിയ ഉണർവുണ്ടെങ്കിലും പ്രതിസന്ധികൾ വിട്ടൊഴിയാതെ അഞ്ചുനാട്‌ വിനോദസഞ്ചാര മേഖല. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എത്തിയവർ അധികവും തങ്ങാതെ മടങ്ങുകയായിരുന്നു. സഞ്ചാരികൾ താമസിക്കുമെന്ന പ്രതീക്ഷയിൽ കോവിഡ് കാലത്തിനുമുമ്പേ ഹോട്ടലുകളും റിസോർട്ടുകളും മോടിപിടിപ്പിച്ചിരുന്നു.കടക്കെണിയിലായവർ നിരവധിയാണ്. ഇവരിൽ ഭൂരിഭാഗം പേരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും. മറയൂർ, കാന്തല്ലൂർ, വട്ടവട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ ഭൂരിഭാഗവും പാട്ടവ്യവസ്ഥയിൽ ലക്ഷക്കണക്കിന് രൂപ മുൻകൂർ നൽകി പ്രവർത്തിക്കുകയാണ്‌. ഉടമകളിൽ അധികവും വിദേശത്ത്‌ ജോലി ചെയ്യുന്നവരോ സംസ്ഥാനത്തിന്റെ...
മറയൂർ:കൃഷി ആവശ്യത്തിനായി പണിയുന്ന കാന്തല്ലൂർ ഗുഹനാഥപുരത്തെ പട്ടിശേരി അണക്കെട്ടിൻ്റെ പണി 2022 മാർച്ചോടെ പൂർത്തീകരിക്കാൻ തീവ്രശ്രമം. 2014ൽ ആരംഭിച്ച പണി 54 % പൂർത്തിയായി. 26 കോടി രൂപയ്ക്കു തുടങ്ങിയ പദ്ധതി ആദ്യഘട്ടത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പണച്ചെലവു വന്നതോടെ മുടങ്ങിയിരുന്നു. കരാറുകാരൻ ഹൈക്കോടതിയിൽ കേസ് നൽകിയതോടെ 20 കോടി രൂപ അധികം അനുവദിച്ചാണു പുനരാരംഭിച്ചത്.140 മീറ്റർ നീളവും 33 മീറ്റർ ഉയരത്തിലുമാണ് അണക്കെട്ട്. 13 ഹെക്ടർ സ്ഥലത്താണു വെള്ളം...
പേരാമ്പ്ര:പഞ്ചായത്ത് പതിനാറാം വാർഡിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ചേർമല, പാറപ്പുറം, നടുക്കണ്ടി മീത്തൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളത്തിന് ജനങ്ങൾ നെട്ടോട്ടമോടുന്നത്. രണ്ട് കുടിവെള്ള പദ്ധതികൾ ഈ പ്രദേശത്തുണ്ട്.പാറപ്പുറം പദ്ധതിയിൽ നിന്ന് പലപ്പോഴും ആവശ്യത്തിന് വെള്ളം കിട്ടാറില്ല. ചേർമല, തൈവച്ച പറമ്പിൽ, കൊല്ലിയിൽ, നെല്ലിയുള്ളതിൽ, നടുക്കണ്ടി മീത്തൽ മേഖലകളിൽ കുടിവെള്ളം നൽകാനുള്ള പദ്ധതിയാണ് നടുക്കണ്ടി മീത്തൽ ചേർമല കുടിവെള്ള പദ്ധതി.ഈ പദ്ധതിയിൽ മലിന ജലമാണ് വിതരണം ചെയ്യുന്നത്....
കൊ​ല്ലം:യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി കൊ​ല്ലം- എ​റ​ണാ​കു​ളം മെ​മു അ​ൺ​റി​സ​ർ​വ്ഡ് എ​ക്​​സ്​​പ്ര​സാ​യി 30 മു​ത​ൽ ദി​വ​സ​വും സ​ർ​വി​സ് ന​ട​ത്തും. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കൗ​ണ്ട​റി​ൽ​നി​ന്ന് ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്യാം. കൊ​ല്ല​ത്തു​നി​ന്ന് കോ​ട്ട​യം വ​ഴി​യാ​ണ് സ​ർ​വി​സ്. പാ​സ​ഞ്ച​റി​നു സ്​റ്റോ​പ്പു​ണ്ടാ​യി​രു​ന്ന പെ​രി​നാ​ട്, ശാ​സ്​​താം​കോ​ട്ട, ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ, മാ​വേ​ലി​ക്ക​ര, ചെ​റി​യ​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, ചി​ങ്ങ​വ​നം, കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, കു​റു​പ്പും​ത​റ, വൈ​ക്കം റോ​ഡ്, പി​റ​വം റോ​ഡ്, മു​ള​ന്തു​രു​ത്തി, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തും.ജി​ല്ല​യി​ൽ മ​ൺ​റോ​തു​രു​ത്തി​ൽ സ്​റ്റോപ്പി​ല്ലാ​ത്ത​താ​ണ് ന്യൂ​ന​ത....
തൃക്കരിപ്പൂർ:നീലേശ്വരം ബ്ലോക്കിൽ സഞ്ചരിക്കുന്ന ആശുപത്രി, രോഗികളെ തേടി വീട്ടിലെത്താൻ തുടങ്ങിയിട്ട്‌ പത്ത്‌ വർഷം. ഡോക്ടർ പരിശോധിക്കും. മരുന്ന്‌ നൽകും. രോഗികൾക്ക്‌ സാന്ത്വനമേകും.ആയിരക്കണക്കിനാളുകൾക്കാണ്‌ സഞ്ചരിക്കുന്ന ആശുപത്രി ‘സ്‌നേഹപഥം’ ആശ്വാസം പകർന്നത്‌. നീലേശ്വരം നഗരസഭ, കയ്യൂർ ചീമേനി, പിലിക്കോട്, ചെറുവത്തൂർ, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ പഞ്ചായത്തിലും സ്നേഹപഥം ആശുപത്രിയെത്തും.മാസത്തിൽ ഒരു തവണ നാട്ടിടവഴിയിൽ എത്തുന്ന വണ്ടി, കൈകാട്ടുന്നവരെയും അവഗണിക്കില്ല.അവർക്കും ചികിത്സയും മരുന്നും ലഭിക്കും. ടി വി ഗോവിന്ദൻ ബ്ലോക്ക്...
കണ്ണൂർ:അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് ചികില്‍സ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐസിയു വാര്‍ഡ് തയ്യാറാക്കി. അതിഥി ദേവോഭവ എന്ന പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ച വാർഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് അതിഥി തൊഴിലാളികളുടെ ചികിത്സയ്ക്കായി പ്രത്യേക ബ്ലോക്ക്‌ സജ്ജമാക്കുന്നത്.പി എം കെയര്‍ ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഏഴ് കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും അടങ്ങുന്ന...
പുൽപള്ളി:പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വനം ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ആതിഥ്യം സ്വീകരിച്ച് മുങ്ങിയ സംഭവത്തിനു പിന്നാലെ വയനാടൻ വനമേഖല ഉന്നതങ്ങളിലെ വിരുന്നുകാർ കയ്യടക്കുന്ന വിവരങ്ങളും പുറത്താകുന്നു. വന്യജീവി സങ്കേതത്തിലും സൗത്ത് വയനാട്, നോർത്ത് വയനാട് വനം ഡിവിഷനുകളിലും ദിവസേന ഒട്ടേറെ അതിഥികളെത്തി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആക്ഷേപം. മന്ത്രി ബന്ധുക്കൾ, അനുയായികൾ, ഉന്നത വനപാലകരുടെ ബന്ധുക്കൾ, സ്വന്തക്കാർ, നേതാക്കൾ, ഉപകാരികൾ, അവരുടെ സിൽബന്ദികൾ എന്നീ നിലയിലാണു ദിവസേന...
ത​രി​യോ​ട്:ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ വീ​ട്​ ചോ​ർ​ന്നൊ​ലി​ക്കും. പി​ന്നാ​ലെ പ്ലാ​സ്​​റ്റി​ക്​ ഷീ​റ്റ്​​വ​ലി​ച്ചു​കെ​ട്ടി ​ചോ​ർ​ച്ച​ക്ക്​ താ​ൽ​ക്കാ​ലി​ക ശ​മ​നം വ​രു​ത്തും. മ​ഴ​യൊ​ന്നു ക​ന​ത്താ​ൽ, കാ​റ്റൊ​ന്ന് ആ​ഞ്ഞു​വീ​ശി​യാ​ൽ കു​ടും​ബ​ത്തിൻറെ നെ​ഞ്ചു​രു​കും.വീ​ടു നി​ലം​പൊ​ത്ത​ല്ലേ​യെ​ന്ന പ്രാ​ർ​ഥ​ന​യാ​കും പി​ന്നീ​ട​ങ്ങോ​ട്ട്. വീ​ടി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ പ​ത്താം ക്ലാ​സ് വി​ദ്യാർത്ഥികളായ ര​ണ്ട് മ​ക്ക​ളെ​യും​കൊ​ണ്ട് എ​ങ്ങോ​ട്ടു​പോ​കു​മെ​ന്ന ചോ​ദ്യ​ത്തി​നു രോ​ഗി​യാ​യ സ​തീ​ശ​ന് ഇ​നി​യും ഉ​ത്ത​ര​മി​ല്ല.ഓ​രോ ദി​വ​സ​വും പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​യു​ക​യാ​ണ് ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് കാ​പ്പു​വ​യ​ൽ വേ​ങ്ങ​കൊ​ല്ലി പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന സ​തീ​ശ​നും ര​ണ്ടു...