31 C
Kochi
Monday, October 25, 2021

Daily Archives: 19th August 2021

വണ്ടൻമേട്:കാലങ്ങളായി സഞ്ചാരയോഗ്യമല്ലാതിരുന്ന അണക്കര കുത്തുകൽത്തേരി–- ആനവിലാസം റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. വാഴൂർ സോമൻ എംഎൽഎ നിർമാണം ഉദ്‌ഘാടനംചെയ്‌തു. അണക്കരയിൽനിന്ന്‌ ആനവിലാസത്തേക്ക് എത്തുന്ന ഏറ്റവും പഴക്കമേറിയ റോഡുകളിൽ ഒന്നാണിത്.1.40 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്‌. റോഡ് സാക്ഷാൽക്കരിക്കുന്നതോടെ ആനവിലാസം, മാധവൻകാനം, കുത്തുകൽത്തേരി നിവാസികളുടെ യാത്രാദുരിതം പരിഹരിക്കപ്പെടും. ഉദ്ഘാടനച്ചടങ്ങിൽ ചക്കുപള്ളം പഞ്ചായത്തംഗം സുരേന്ദ്രൻ മാധവൻ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ രാരിച്ചൻ നീറണാംകുന്നേൽ, കട്ടപ്പന...
മുട്ടുചിറ:മഴയൊന്നു പെയ്താൽ നിറയെ വെള്ളക്കെട്ട്. മുട്ടുചിറ– കാപ്പുന്തല റോഡിന്റെ തുടക്കമായ കുരിശുപള്ളി ജംക്‌ഷൻ മുതൽ വില്ലേജ് ഓഫിസ് പടി വരെയാണ് രൂക്ഷമായ വെള്ളക്കെട്ട് . കുന്നശേരിക്കാവ് റോഡിൽ നിന്നും മുട്ടുചിറ ആശുപത്രി റോഡിൽ നിന്നും വലിയ രീതിയിലാണ് റോഡിലേക്ക് വെള്ളം ഒഴുകി എത്തുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ വ്യാപാര സ്ഥാപനങ്ങളിലേക്കും സമീപമുള്ള ഓട്ടോ സ്റ്റാൻഡിലേക്കും റോഡിൽ നിന്നും ചെളി വെള്ളം അടിച്ചു കയറുകയാണ്.വാഹനയാത്രക്കാരും കാൽനട യാത്രക്കാരും വ്യാപാരികളും വലയുകയാണ്....
വിഴിഞ്ഞം:രാജ്യാന്തര തുറമുഖത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കായി കരിമ്പളിക്കരയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശടി പൊളിച്ച്‌ മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. പ്രതിഷേധവുമായി നൂറുകണക്കിന് വിശ്വാസികൾ എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ. കുരിശടിക്ക് പുറമെ ഇവിടെ ഒരു കാണിക്കവഞ്ചി കൂടെ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാണിക്ക വഞ്ചി അറ്റകുറ്റപ്പണി നടത്താന്‍ ഇടവക വികാരികള്‍ എത്തിയപ്പോള്‍ തുറമുഖ നിര്‍മാണം ചൂണ്ടിക്കാട്ടി അധികൃതര്‍ തടഞ്ഞിരുന്നു.കുരിശടിയും പൊളിച്ചു മാറ്റുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതോടെ ഇന്നലെ രാത്രിയോടെ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇന്ന്...
കുമാരനല്ലൂർ:ആഘോഷങ്ങൾ ഒഴിവാക്കി ആചാരപ്പെരുമയിൽ തിരുവോണത്തോണിയുടെ അകമ്പടിയായ ചുരുളൻവള്ളം മങ്ങാട്ടുകടവിൽനിന്ന് പുറപ്പെട്ടു. കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം എം ആർ രവീന്ദ്രബാബു ഭട്ടതിരിയാണ്‌ അകമ്പടി വള്ളത്തിൽ യാത്രചെയ്യുന്നത്. വ്യാഴം വൈകിട്ട് ആറന്മുള ദേവസ്വം സത്രക്കടവിലെത്തും.പിറ്റേന്ന്‌ പുലർച്ചെ കാട്ടൂർക്ക്‌ പുറപ്പെടും. ഭട്ടതിരിയുടെ സാന്നിധ്യത്തിൽ അയിരൂർ പുതിയകാവിൽ ഉച്ചപ്പൂജ നടക്കും. വൈകിട്ട് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെത്തും. ഇവിടെനിന്ന്‌ വൈകിട്ട് ആറിന്‌ തിരുവോണത്തോണി പുറപ്പെടും.തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായാണ്‌ യാത്ര. 21ന് പുലർച്ചെ ആറിന് പാർഥസാരഥി ക്ഷേത്രത്തിലെത്തും....
പുല്‍പള്ളി:വനവും കബനിപ്പുഴയും കോട്ട കെട്ടിയ വെട്ടത്തൂര്‍ ഗോത്രഗ്രാമത്തിലെ ജീവിതം നരകതുല്യം. ഗ്രാമത്തിനു പുറത്തു കടക്കാനാവാതെ വലയുകയാണിവര്‍. മഴ ചാറിയാല്‍ ഒരു സൈക്കിള്‍ പോലും കാടുകടന്നെത്തില്ല.ഗ്രാമവാസികള്‍ പാല്‍ അളക്കാനും അവശ്യസാധനങ്ങള്‍ വാങ്ങാനുമെത്തുന്നത് പെരിക്കല്ലൂര്‍ അങ്ങാടിയിലാണ്. പകല്‍ സമയത്തും ആനയും കടുവയുമുള്ള വനത്തിലൂടെ രണ്ടരകിലോമീറ്റര്‍ നടന്നാലേ പെരിക്കല്ലൂര്‍ പമ്പ് ഹൗസ് ഭാഗത്ത് എത്തുകയുള്ളൂ. ഇവിടെ നിന്നും ഒരു കിലോമീറ്റർ‌ കൂടി പോയാലാണ് അങ്ങാടിയിൽ എത്തുക.മറ്റൊരു വഴിയിലൂടെ പുല്‍പള്ളി - ചേകാടി...
തൊടുപുഴ:ഒരു ഫോൺ കോളിൽ വീട്ടുപടിക്കൽ അവശ്യ വസ്തുക്കൾ എത്തിച്ചുനൽകാൻ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് സംരംഭം. തൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് ‘ഹലോ കുടുംബശ്രീ’ സ്റ്റാർട്ടപ്പുമായി കുടുംബശ്രീ അംഗങ്ങൾ രംഗത്തെത്തിയത്. ആലക്കോട് സിഡിഎസിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 13 വാർഡുകളിലെ എഡിഎസുകളെയും കോർത്തിണക്കി കുടുംബശ്രീ വനിതാ സൂക്ഷ്മ മേഖലാ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങിയത്.ഇതിനായി ഓരോ വാർഡ് തല എഡിഎസുകളിലും 3 മുതൽ 7 വരെ അംഗങ്ങളാണ് പ്രവർത്തിക്കുക. വിളിക്കേണ്ട മൊബൈൽ നമ്പറുകൾ നൽകിയിട്ടുണ്ട്....
കോഴിക്കോട്:എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ ഹരിത നൽകിയ പരാതിയിൽ പൊലീസ് കൂടുതൽ നടപടികളിലേക്ക്. പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 14 ദിവസത്തിനകം പാർട്ടിയിൽ നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം.ഹരിത പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ജനറൽ സെക്രട്ടറി പി എ വഹാബ് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസമാണ് വെളളയിൽ പൊലീസ് കേസ്സെടുത്തത്. ഐപിസി 354(എ) വകുപ്പ് പ്രകാരം ലൈംഗീക...
കഴക്കൂട്ടം:അഴൂർ പഞ്ചായത്തിലെ തീരദേശ വാർഡായ കൊട്ടാരം തുരുത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. തൊട്ടടുത്ത പ്രദേശങ്ങളിലെ പൈപ്പുകളിൽ ജലവിതരണം ഉള്ളപ്പോഴും കൊട്ടാരംതുരുത്ത് ഭാഗത്തെ നൂറ്റിഅമ്പതിലേറെ കുടുംബങ്ങൾക്ക് ലഭ്യമാകുന്നില്ല. പഞ്ചായത്ത് കമ്മിറ്റിക്കും ജലഅതോറിറ്റിക്കും പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.വാട്ടർ അതോറിറ്റിയിൽനിന്ന് പരിശോധനക്ക് വരുന്നവർ ഓരോതവണയും വ്യത്യസ്തമായ കാരണങ്ങൾ പറഞ്ഞ് മടങ്ങുകയാണ്. കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ഇനിയും അനാസ്ഥ തുടരുകയാണെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്...
ആ​ല​പ്പു​ഴ:ഓൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ നു​ഴ​ഞ്ഞു ക​യ​റി​യ​വ​ർ പി​ടി​യി​ൽ. അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നു​കൂ​ടി അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ക​മ​ൻ​റു​ക​ളി​ട്ടും കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ക്ലാ​സ് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്.വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എംകെ രാ​ജേ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ഗി​ച്ച ടീ​മാ​ണ്​ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി​യ​ത്. വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളും ഓ​ൺ​ലൈ​ൻ ഗെ​യിം ആ​പ്ലി​ക്കേ​ഷ​നു​ക​ളും പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ച്ച​തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ, ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.ഇ​വ​രി​ൽ അ​ടു​ത്ത​കാ​ല​ത്ത് കാ​യം​കു​ളം പ്ര​യാ​ർ...
ഒഞ്ചിയം:ഊരാളുങ്കൽ സൊസൈറ്റിയുടെ ചരിത്രം സ്പന്ദിക്കുന്ന ആസ്ഥാനമന്ദിരം ഇനി ഓർമ. കേരള നവോത്ഥാനത്തിന്റെ ചൂടും ചൂരുമേറ്റ് പിറവികൊണ്ട ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം ദേശീയപാത വികസനത്തിനായി പൊളിച്ചുനീക്കുന്നു.1925-ൽ പിറവികൊണ്ട സൊസൈറ്റിയുടെ ആദ്യത്തെ ഓഫീസ് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനടുത്ത് വാടകക്കെട്ടിടത്തിലായിരുന്നു.സ്ഥാപകരിലൊരാളായ പാലേരി ചന്തമ്മന്റെ കുടുംബം വക ചായക്കടയുടെ മുകളിലെ നിലയിലായിരുന്നു പ്രവർത്തനം. പാലേരി കണാരൻ പ്രസിഡന്റായിരിക്കെ 1954ൽ സംഘത്തിന്‌ പുതിയ ആസ്ഥാനമന്ദിരത്തിനായി സ്ഥലം വാങ്ങി. ദേശീയപാതയോടു...