31 C
Kochi
Monday, October 25, 2021

Daily Archives: 4th August 2021

ചെറുവത്തൂർ:ലോക പ്രശസ്‌ത സസ്യ ശാസ്‌ത്രജ്ഞൻ ജപ്പാനിലെ അകിറ മിയാവാക്കി വിടപറഞ്ഞെങ്കിലും ജില്ലയിൽ എന്നും അദ്ദേഹത്തിന്റെ ഓർമകളുണ്ടാവും. ചെറുവത്തൂർ കാവുംചിറ കൃത്രിമ ദ്വീപിലെ മിയാവാക്കി വനമാണ്‌ അദ്ദേഹത്തിന്റെ സ്‌മാരകമായി നിലനിൽക്കുക. മിയാവാക്കി തിങ്കളാഴ്‌ചയാണ്‌ മരണപ്പെട്ടത്‌.ഇദ്ദേഹം വികസിപ്പിച്ചെടുത്ത വനവൽക്കരണ പദ്ധതി, സ്വന്തം പേരിലാണ്‌ അറിയപ്പെടുന്നത്‌. ഈ രീതി കേരളത്തിൽ നടപ്പാക്കിയിട്ടുണ്ടെങ്കിലും ജില്ലയിൽ ആദ്യമായി നടപ്പാക്കിയത്‌ കാവുംചിറ ദ്വീപിലാണ്‌.ജാപ്പനീസ് മാതൃകയിലുള്ള ഒരു പ്ലാന്റിങ് രീതിയാണിത്‌.ഭൂമിയുടെയും മണ്ണിന്റെയും സ്വഭാവം അനുസരിച്ച്‌ കുഴി...
തളിപ്പറമ്പ്:ലോക്ഡൗൺ കാലത്തും സർക്കാർ അനുവദിച്ച വ്യാപാരമാണു റബറിന്റേത്. മറ്റ് കടകളെ അപേക്ഷിച്ച് ജനത്തിരക്ക് ഉണ്ടാകില്ലെന്നതിനാൽ സംസ്ഥാനതലത്തിൽ തന്നെ റബർ കടകൾക്കു തുറക്കാൻ ഇളവ് അനുവദിച്ച് ജൂലൈ 7ന് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, പഞ്ചായത്ത്തലത്തിൽ ലോക്ഡൗണുകൾ വന്നപ്പോൾ കഥമാറി.സർക്കാർ ഉത്തരവിനെ മറികടന്നു പ്രാദേശിക ഭരണാധികാരികളും പൊലീസും ചേർന്ന് റബർ കടകളും അടച്ചതോടെ കർഷകരും റബർ വ്യാപാരികളും പ്രതിസന്ധിയിലായി. പിന്നീട് 15ന് വീണ്ടും റബർ വ്യാപാരത്തിന് ഇളവ് നൽകി സർക്കാർ...
കുറവിലങ്ങാട്:കേരള സയൻസ് സിറ്റി നിർമാണം  ജനുവരിയിൽ പൂർത്തിയാക്കുമെന്നു മന്ത്രി ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. നിർമാണത്തിലെ കാലതാമസം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു മോൻസ് ജോസഫ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിനു രേഖാമൂലം  മറുപടി നൽകുകയായിരുന്നു മന്ത്രി.നിർമാണ ജോലികൾ അനന്തമായി നീട്ടുന്ന വിഭാഗങ്ങൾ ഏതൊക്കെയെന്നു സർക്കാർ പരിശോധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടത്തിയ യോഗത്തിന്റെ തീരുമാനങ്ങൾ ഹാബിറ്റാറ്റ്, എച്ച്എൽഎൽ, കെഎസ്എസ്ടിഎം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ല.സ്പേസ് തിയറ്റർ കെട്ടിടം 2016ൽ പൂർത്തിയാകും...
പന്തീരാങ്കാവ്:ബൈപാസ് അരികിലെ മരം മുറിക്കൽ ആരംഭിച്ചപ്പോൾ പന്തീരാങ്കാവ് ജംക്‌ഷൻ സൗത്തിൽ ഇരുവശത്തും സന്ധ്യ മയങ്ങുന്നതോടെ നൂറു കണക്കിന് പക്ഷികൾ ചേക്കേറുന്ന പതിവ് തെറ്റി. സന്ധ്യയോടെ വിവിധ ഇനം പക്ഷികൾ മരങ്ങളിൽ കൂട്ടം കൂടി കലപില കൂട്ടുന്നതായിരുന്നു ഇവിടത്തെ പതിവ്. റോഡ് വശങ്ങളിലെ ഈ പക്ഷിസങ്കേതം ഇല്ലാതാവുകയാണ്.മുറിക്കുന്ന മരങ്ങൾക്ക് പകരം പത്തിരട്ടി വച്ചു പിടിപ്പിക്കുന്നതിനായി 1.6 കോടി രൂപയാണ് സാമൂഹിക വനവൽക്കരണ വിഭാഗത്തിന് ദേശീയപാത വിഭാഗം കൈമാറിയത്.
ഊ​ർ​ങ്ങാ​ട്ടി​രി:സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ന തോ​ത് ഉ​യ​രു​മ്പോ​ഴും കൊവി​ഡി​ന് പി​ടി​കൊ​ടു​ക്കാ​ത്ത ഇ​ട​മാ​ണ്​ ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ടും​പു​ഴ ആ​ദി​വാ​സി കോ​ള​നി. കോ​ള​നി​യി​ൽ ആ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.മു​തു​വാ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 35 കു​ടും​ബ​ങ്ങ​ളി​ലാ​യി നൂ​റോ​ളം പേ​രാ​ണ് വ​ന​മേ​ഖ​ല​യി​ലു​ള്ള ഈ ​കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​ത്. പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ർ​ഗം വ​ന​ത്തി​ലെ കൃ​ഷി​യാ​യ​തി​നാ​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​വ​ർ പു​റം​നാ​ട്ടി​ലേ​ക്കെ​ത്തു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പ്​ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കോ​ള​നി​യി​ലെ 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​ക്കി​യ ഭൂ​രി​പ​ക്ഷം പേ​രും കൊ​വി​ഡ് വാ​ക്സി​ൻ...
തലയോലപ്പറമ്പ്:ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് (എച്ച്‌എൻഎൽ) എന്ന പേരിന്‌ വിട. സംസ്ഥാന സർക്കാർ എറ്റെടുത്ത സ്ഥാപനം ഇനി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം നടത്തും. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളുടെ ഭാഗമായി നഷ്ടത്തിലായ സ്ഥാപനത്തെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു.മൂന്നംഗ ബോർഡിന് കീഴിലാണ് കേരള പേപ്പർ പ്രോഡക്ട്‌സ്‌ പ്രവർത്തനം ആരംഭിക്കുക. വ്യവസായ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷാണ്‌ ചെയർമാൻ. കിൻഫ്ര എംഡി...
കൽപ്പറ്റ:ലോഹത്തകിടിൽ നിർമിച്ച മനോഹര ചിത്രങ്ങളുമായി കാർത്തിക അരവിന്ദ്‌ ഏഷ്യൻ ബുക്ക്‌ ഓഫ്‌ റെക്കോർഡ്‌സിലേക്ക്‌. മെറ്റൽ എൻഗ്രേവിങ്‌ എന്ന വിദ്യയിലൂടെ മനുഷ്യരുടെയും ദൈവങ്ങളുടെയും പ്രകൃതിയുടെയും നൃത്തരൂപങ്ങളുടെയും ഛായാചിത്രങ്ങൾ ലോഹങ്ങളിൽ കൊത്തിയുണ്ടാക്കിയാണ്‌ കാക്കവയൽ കോലമ്പറ്റയിലെ കാർത്തിക ഏഷ്യൻ ബുക്ക്‌ ഓഫ്‌ റെക്കോർഡ്‌സിലും ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോർഡ്‌സിലും ഇടംകണ്ടെത്തി ഇരട്ട നേട്ടം കൈവരിച്ചത്‌. ലോഹത്തകിടിയിൽ കറുത്തനിറം തേച്ച്‌ വെള്ളിവരകൾ ചെറിയ ഉളികൾകൊണ്ട്‌ ചാരുതയോടെ കൊത്തി ഈ മിടുക്കിയുണ്ടാക്കുന്ന...
തിരുവനന്തപുരം:വീട്ടിലെ വാട്ടർ മീറ്റർ റീഡിങ്  ഉപയോക്താക്കൾ സ്വന്തം മൊബൈലിൽ രേഖപ്പെടുത്തി ജല അതോറിറ്റിക്ക് അയ‍യ്ക്കുന്ന സംവിധാനം വരുന്നു.  റീഡിങ് ലഭിച്ചാലുടൻ, ഏറ്റവും ഒടുവിൽ ബിൽ നൽകിയ ദിവസം മുതലുള്ള റീഡിങ് കണക്കാക്കി ബില്ലും അടയ്ക്കേണ്ട തുകയും ഉപയോക്താക്കളുടെ മൊബൈ‍ലിൽ എത്തും. ഇഷ്ടമുള്ള സമയത്ത് മീറ്റർ റീഡിങ് എടുത്ത് ജല അതോറിറ്റിക്ക് അയയ്ക്കുന്ന പുതിയ സംവിധാനം ഈ വർഷം നടപ്പാക്കും.  ഇതിനായി മൊബൈൽ ആപ് തയാറാക്കാൻ ജല അതോറിറ്റി  നടപടി...
അതിരപ്പിള്ളി∙ .ചാലക്കുടി മലക്കപ്പാറ പാതയിൽ പത്തടിപാലത്തിനു സമീപം തകർന്ന കലുങ്കിനു സമാന്തരമായി പൈപ്പു കൾവർട്ട് നിർമാണം ആരംഭിച്ചു.തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും പൊള്ളാച്ചി വഴിയാണ് പൈപ്പുകൾ എത്തിച്ചത് .ഇതോടെ സംരക്ഷണ ഭിത്തിയുടെ നിർമാണത്തിനൊപ്പം ഗതാഗത സംവിധാനം  വേഗത്തിൽ പുനഃസ്ഥാപിക്കാനും സാധിക്കും.ബദൽ സംവിധാനത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ നിലവിലുണ്ടായിരുന്ന പാലം എത്രയും വേഗത്തിൽ പണി പൂർത്തീകരിക്കാനാണ്  ജില്ലാ ഭരണകൂടം കരാറുകാർക്ക് നൽകിയ നിർദേശം .3 നിരയിൽ 2.5 മീറ്റർ...
കാ​യം​കു​ളം:ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ അ​വ​ശ​നാ​യി ക​ണ്ട വ​യോ​ധി​ക​ന്റെ ​ദൈന്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഇ​റ​ങ്ങി​യ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​നി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​യി. മ​ണി​വേ​ലി​ക്ക​ട​വ് ക​രി​യി​ൽ കി​ഴ​ക്ക​തി​ൽ അ​ര​വി​ന്ദ​ൻ​റ മ​ക​ൾ അ​ഞ്ജു​വി​ൻ​റ (25) സേ​വ​ന​മാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്.ഇ​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യി ഇ​രു​പ​തോ​ളം തെ​രു​വു​വാ​സി​ക​ൾ​ക്കാ​ണ്​ കൊവി​ഡ്​ വാ​ക്സി​ൻ സൗ​ക​ര്യം ല​ഭി​ച്ച​ത്. ജൂ​ലൈ 29ന് ​പ​രീ​ക്ഷ ക​ഴി​ഞ്ഞ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ നി​ൽ​ക്ക​വെ, അ​വ​ശ​നാ​യി ക​ണ്ട വ​യോ​ധി​ക​ന്റെ ക്ഷേ​മം അ​ന്വേ​ഷി​ച്ച​പ്പോ​ൾ ആ​ധാ​റോ മ​റ്റ് രേ​ഖ​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ക്സി​ൻ ല​ഭി​ച്ചി​ല്ലെ​ന്ന വി​ഷ​മം...