29 C
Kochi
Saturday, September 25, 2021

Daily Archives: 3rd August 2021

കടയ്ക്കൽ:വെള്ളം കിട്ടിയില്ലെങ്കിലും ബിൽ അടയ്ക്കണമെന്നു കാണിച്ചു ജലഅതോറിറ്റിയുടെ നോട്ടിസ്. ചിതറ പഞ്ചായത്തിൽ കണ്ണങ്കോട്, ഐരക്കുഴി പ്രദേശത്തുള്ളവർക്കാണു വെള്ളം എത്തിക്കും മുൻപു ജലഅതോറിറ്റി ബിൽ അയച്ചിരിക്കുന്നത്. മടത്തറ സെക്‌ഷൻ്റെ പരിധിയിൽ വരുന്ന പ്രദേശത്തു പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം കണക്‌ഷൻ നൽകിയതായി രേഖകളിൽ ഉൾപ്പെടുത്തിയതാണു ഗുണഭോക്താക്കൾക്കു ബിൽ കിട്ടാൻ ഇടയാക്കിയത്.ചിതറ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നാണ് ഇവിടെ വെള്ളം എത്തിക്കേണ്ടത്. ജൽജീവൻ അപേക്ഷ നൽകിയവർക്കു കണക്‌ഷൻ നൽകുന്നതിനായി പൈപ്പ് ലൈൻ...
കൊ​ട്ടാ​ര​ക്ക​ര:വെ​ണ്ടാ​റി​ൽ വ​ഴി​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കൂ​ട്ട​ത്ത​ല്ലി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. അ​രീ​യ്ക്ക​ൽ മൊ​ട്ട​ക്കു​ന്നി​ൽ വീ​ട്ടി​ൽ ബേ​ബി (65), രേ​വ​തി വി​ലാ​സ​ത്തി​ൽ റീ​ന (45) എ​ന്നി​വ​രു​ടെ വീ​ട്ടു​കാ​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പു​ത്തൂ​ർ പൊ​ലീ​സ് എ​ത്തി​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​ണ്ടാ​ക്കി​യ​ത്.ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്തോ​ടെ 24 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ഴ​വെ​ള്ളം ഒ​ഴു​കി​പോ​കാ​ൻ വെ​ട്ടി​യ ചാ​ൽ വ​ഴി​യാ​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ്​ കാ​ര​ണം. സം​ഘ​ർ​ഷ​ത്തി​ൽ സ്ത്രീ​ക​ള​ട​ക്കം ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​പ്പോ​ഴും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.
കൊല്ലം:പുലർച്ചെ 3.30ന്‌ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന്‌ ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള മെമു എന്തിനെന്ന്‌ റെയിൽവേയ്‌ക്കുപോലും അറിയില്ല. യാത്രക്കാർക്ക്‌ സഹായകമാകുന്ന നാലു മെമു സർവീസുകൾ കോവിഡിൻ്റെ പേരിൽ വേണ്ടെന്നുവച്ച റെയിൽവേ വലിയ നഷ്ടം സഹിച്ചാണ്‌ എറണാകുളം മെമു ഓടിക്കുന്നത്‌. പുറമെ റെയിൽവേ ജീവനക്കാർക്ക്‌ മാത്രമായി കൊല്ലത്തുനിന്ന് കോട്ടയത്തേക്കും നാഗർകോവിലിലേക്കും മെമു ഓടിക്കുന്നുണ്ട്‌.വിരലിൽ എണ്ണാവുന്നവർ മാത്രമാണ്‌ ഇതിലുണ്ടാവുക. ഇതിൽ യാത്രക്കാരെക്കൂടി കൊണ്ടുപോകണമെന്ന നിരന്തര ആവശ്യം റെയിൽവേ അവഗണിക്കുകയാണ്‌. എന്നാൽ,...
ഫറോക്ക്:കരുവൻതിരുത്തിയിൽ പുതുതായി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ അനുവദിച്ചു. നിലവിൽ മഠത്തിൽപ്പാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിലാകും പുതിയ ആശുപത്രി സംവിധാനങ്ങൾ ആരംഭിക്കുകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.രാവിലെ ഒമ്പതുമുതൽ ആറുവരെ ഒപി സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിൽ തുടക്കത്തിൽ രണ്ട്‌ ഡോക്ടർമാർ, നേഴ്സ്, അനുബന്ധ ജീവനക്കാർ എന്നിവരുമുണ്ടാകും.ഫാർമസി, ലാബ് എന്നിവക്കൊപ്പം സാധാരണ ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന്‌ ലഭിക്കുന്ന എല്ലാ സേവനങ്ങളും ലഭിക്കും.ആരോഗ്യ- കുടുംബക്ഷേമ പ്രവർത്തനങ്ങൾ,...
തിരുവനന്തപുരം:കാടുകളുടെ അപ്പൂപ്പൻ, വിഖ്യാത ജാപ്പനീസ് പരിസ്ഥിതി, സസ്യ ശാസ്ത്രജ്ഞൻ അകിറ മിയാവാക്കി (93) വിടവാങ്ങുമ്പോൾ അദ്ദേഹത്തിൻ്റെ ഓർമയിൽ എൺപതോളം ‘കുട്ടിക്കാടുകൾ’ കേരളത്തിൽ പച്ചപുതച്ചു വളർന്നുയരുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കേരളത്തിൽ സംഘടിപ്പിച്ച തൻ്റെ 92–ാം പിറന്നാൾ ആഘോഷമാണ് മിയാവാക്കി പങ്കെടുത്ത അവസാനത്തെ പൊതുചടങ്ങ്.2020 ജനുവരി 28 ന് ചാല ഗവ ഗേൾസ് ഹൈസ്കൂളിനകത്തു മിയാവാക്കിയോടുള്ള ആദരസൂചകമായി ഒരു കാടിനു രൂപം നൽകിക്കൊണ്ടായിരുന്നു ഹൃദ്യമായ ആ പിറന്നാൾ ആഘോഷം. കേരള...
ചാലക്കുടി:പോത്തുകല്ലിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക്  കാട്ടാനശല്യത്തിന് പരിഹാരമായി ഒരു മാസത്തിനുള്ളിൽ വൈദ്യുതവേലി നിർമിച്ച് നല്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.  താമസസ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.വീടുകളിലേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് മറ്റാവശ്യങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. കുടിൽകെട്ടി താമസിക്കുന്നവർക്ക് പ്രാഥമികാവശ്യത്തിനായി ഉടൻ പോർട്ടബിൾ ബാത്ത് റൂം ഒരുക്കുമെന്ന് നേരത്തേ  കലക്ടർ ഉറപ്പ് നല്കിയിരുന്നു.പ്രളയത്തെത്തുടർന്നാണ് 25 കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് പാറപ്പുറത്ത് അഭയം പ്രാപിച്ചത്....
കാട്ടാക്കട:കുറ്റിച്ചൽ പഞ്ചായത്തിൽ പഞ്ചായത്ത്​ അംഗങ്ങളുടെ അവകാശം ചോദ്യം ചെയ്യുന്ന തരത്തിൽ പെരുമാറുന്നു എന്നാരോപിച്ച്​ പഞ്ചായത്ത്​ ഭരണസമിതി അംഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പുറത്തിറങ്ങാതിരിക്കാൻ പഞ്ചായത്തി​ൻെറ ഗേറ്റ് പൂട്ടിയിട്ട്​ പ്രതിഷേധിച്ചു. വൈകീട്ട്​ അഞ്ചു മുതൽ ഏഴുവരെയാണ് ഗേറ്റ് പൂട്ടിയത്. ഒടുവിൽ പഞ്ചായത്ത് പ്രസിഡൻറ്​, പാർട്ടി നേതാക്കൾ എന്നിവർ എത്തി അനുനയ ചർച്ച നടത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.നാളുകളായി ആവശ്യപ്പെടുന്ന രേഖകൾ തിങ്കളാഴ്ച ഉച്ചക്ക് എങ്കിലും നൽകണം എന്നും സെക്രട്ടറിയോട് താൻ ആവശ്യപ്പെട്ടെങ്കിലും...
കോഴിക്കോട്:സര്‍ക്കാറിന്‍റെ കൊവിഡ് മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്ത് ഇടത് അനുകൂല വ്യാപാരസംഘടനയും രംഗത്ത്. ലോക്ക്ഡൗണ്‍ നിർണയ രീതി അശാസ്ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി അധ്യക്ഷന്‍ വി കെ സി മമ്മദ്കോയ പറഞ്ഞു. കോഴിക്കോട് മാനാഞ്ചിറക്ക് ചുറ്റും വ്യപാരികള്‍ അതിജീവന വ്യാപാരി ശൃഖല തീര്‍ത്തു.കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നടപ്പിലാക്കുന്ന ടി പി ആര്‍ വ്യവസ്ഥകളിലെ അപാകതകള്‍ പരിഹരിക്കണമെന്നും എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് സി പി എം അനുകൂല...
കാക്കനാട്:കൗൺസിൽ യോഗങ്ങളെച്ചൊല്ലിയുള്ള ഏറെനാളായുള്ള തർക്കത്തിനൊടുവിൽ തൃക്കാക്കര നഗരസഭയിൽ സംഘർഷം. നഗരസഭാധ്യക്ഷയും പ്രതിപക്ഷ കൗൺസിലർമാരും തമ്മിലുണ്ടായ വാക്​തർക്കത്തിൽ ചെയർപേഴ്സനും മുൻ നഗരസഭ ചെയർപേഴ്സനും പരിക്കേറ്റു.നഗരസഭാധ്യക്ഷ അജിത തങ്കപ്പനും എൽഡിഎഫ് കൗൺസിലറും കഴിഞ്ഞ ഭരണസമിതിയുടെ അധ്യക്ഷയുമായിരുന്ന ഉഷ പ്രവീണിനുമാണ് പരിക്ക്​. തിങ്കളാഴ്ച അധ്യക്ഷയുടെ ചേംബറിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ തങ്ങളുടെ വാർഡുകളിലെ പദ്ധതികൾ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് കൗൺസിലർമാർ ചേംബറിലേക്ക് കയറുകയായിരുന്നു.വാദപ്രതിവാദം...
കോഴിക്കോട്:കോഴിക്കോട് തിരുവണ്ണൂരിൽ വാക്സിൻ നൽകാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരിൽ ആദ്യ ഡോസ് സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ്. കൊവിൻ സൈറ്റിൽ വാക്സീൻ സ്വീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്ത് വിതരണ കേന്ദ്രത്തിലെത്തിയ വീട്ടമ്മയെ അധികൃതർ തിരിച്ചയക്കുകയായിരുന്നു.പക്ഷെ വൈകീട്ടോടെ വാക്സിൻ സ്വീകരിച്ചതായി മൊബൈൽ സന്ദേശം വന്നു.കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് 55 കിലോമീറ്റർ അകലെ ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് വാക്സിൻ സ്ലോട്ട് ലഭിച്ചത്. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി നദീറക്കാണ് ആദ്യ...