31 C
Kochi
Monday, October 25, 2021

Daily Archives: 27th August 2021

പാലാ:കോവിഡ് അടച്ചുപൂട്ടലിൽ സ്വകാര്യ പാഴ്‌സൽ സർവീസുകളുടെ സേവനം പരിമിതമായതിന്റെ നേട്ടം സ്വന്തമാക്കി തപാൽ പാഴ്‌സൽ സർവീസ്‌. സ്പീഡ് പോസ്റ്റ് പാഴ്സൽ ബുക്കിങ്ങിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്‌ പാലാ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസാണ്‌.ലോക്‌ഡൗൺ സമയത്ത് സ്വകാര്യ കൊറിയർ സ്ഥാപനങ്ങൾ ഉൾപ്പെടെ പാഴ്‌സൽ സർവീസുകളുടെ പ്രവർത്തനം തടസപ്പെട്ടതും പാഴ്‌സലുകൾ വീടുകളിൽ നേരിട്ടെത്തിക്കും എന്നതുമാണ്‌ തപാൽ പാഴ്സൽ സർവീസിന്‌ സ്വീകാര്യത വർധിക്കാനിടയാക്കിയത്‌. തപാൽമാർഗം പാഴ്സൽ അയയ്ക്കുന്നവരുടെ എണ്ണം വർധിച്ചതാണ്‌ നേട്ടമായത്‌....
ഇടുക്കി:തോട്ടം തൊഴിലാളിയായ ഗണേഷനെന്ന തൊഴിലാളിക്ക് പതിനൊന്ന് വര്‍ഷം മുമ്പാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കുറ്റിയാര്‍വാലിയില്‍ അഞ്ച് സെന്റ് ഭൂമി അനുവദിച്ചത്. എന്നാല്‍ ജോലിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നതിനോ മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ കഴിഞ്ഞിട്ടില്ല.വാസയോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവുമായി വാതിലുകള്‍ പലതും തട്ടിയെങ്കിലും ആരും തിരിഞ്ഞുപോലും നോക്കിയില്ല. തലമുറകളായി മൂന്നാറിലെ തെയിലക്കാടുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇവിടമാണ് എല്ലാം. ബന്ധുമിത്രാദികള്‍ തമിഴ്നാട്ടില്‍ ഉണ്ടെങ്കിലും ജനനവും...
തൃശ്ശൂർ:മാസ്റ്റർ പ്ലാൻ നടപ്പാക്കാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ തൃശൂർ കോർപ്പറേഷനിൽ വിളിച്ചുചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല്. മേയറെ കൈയ്യേറ്റം ചെയ്യാൻ പ്രതിപക്ഷ അംഗങ്ങൾ ശ്രമിച്ചപ്പോൾ ഇത് തടയാൻ  ഭരണപക്ഷ അംഗങ്ങൾ എത്തി. ഈ സമയത്താണ് സംഘർഷം നടന്നത്.മേയറെ ഭരണപക്ഷ അംഗങ്ങൾ മാറ്റി. കോർപ്പറേഷനിൽ 30 പേരാണ് പ്രതിപക്ഷത്തുള്ളത്. 25 പേരാണ് ഭരണപക്ഷത്തുള്ളത്. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു.പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചേ മാസ്റ്റർപ്ലാൻ...
കൊല്ലം:റെയിൽവേ ഭൂപടത്തിൽനിന്ന്‌ മൺറോതുരുത്ത്‌ മായുന്നു. മെമു ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റെയിൽവേ ഇറക്കിയ ഉത്തരവിൽ മൺറോതുരുത്തില്ല. ലോക്‌ഡൗണിനെ തുടർന്ന്‌ നിർത്തിവച്ചിരുന്ന കൊല്ലം– ആലപ്പുഴ, കോട്ടയം വഴിയുള്ള കൊല്ലം–എറണാകുളം മെമു ട്രെയിനുകളുടെ സ്റ്റോപ്പാണ്‌ എടുത്തുകളഞ്ഞത്‌. എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ എന്ന ഓമനപ്പേര്‌ നൽകിയാണ്‌ സ്റ്റോപ്പ്‌ ഇല്ലാതാക്കിയത്‌.ഇതോടെ ഇവിടെ സ്റ്റോപ്പുള്ളത്‌ ഇന്റർസിറ്റിക്കും പാലരുവിക്കും മാത്രമായി ചുരുങ്ങി. പുലർച്ചെ 3.30നും 4.10നും തുരുത്തിലെത്തിയിരുന്ന ഈ ട്രെയിനുകളെ ആശ്രയിച്ചിരുന്ന നൂറുകണക്കിനു യാത്രക്കാർ...
നെടുങ്കണ്ടം:നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉടുമ്പൻചോല മണ്ഡലത്തിൽ എംഎൽഎ എം എം മണിയുടെ മിന്നൽ സന്ദർശനം. നെടുങ്കണ്ടം സ്റ്റേഡിയം, ജില്ലാ ആശുപത്രി, പച്ചടി ഇൻഡോർ സ്റ്റേഡിയം, നെടുങ്കണ്ടം കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവയുടെ പ്രവർത്തനങ്ങൾ പരിശോധിക്കാനാണു എംഎൽഎ നേരിട്ടെത്തിയത്.ജില്ല ആശുപത്രിയുടെ നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ ആരോഗ്യ മേഖല കൂടുതൽ ശക്തിപ്രാപിക്കും. നെടുങ്കണ്ടം സ്റ്റേഡിയത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ജില്ലയിലെ കായിക പ്രതിഭകൾക്ക് എന്നും കൂടുതൽ ഉപയോഗപ്രദമാകുന്ന പച്ചടി ഇൻഡോർ സ്റ്റേഡിയത്തിന്റെ...
ആ​റ്റി​ങ്ങ​ൽ:ആ​വ​ർ​ത്ത​ന​പ​ട്ടി​ക​യി​ലെ 118 മൂ​ല​ക​ങ്ങ​ളു​ടെ പേ​ര് 36 സെ​ക്ക​ൻ​ഡി​ൽ കൃ​ത്യ​മാ​യി പ​റ​ഞ്ഞ്​ 14കാ​രി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം​നേ​ടി. അ​യി​ലം ഗ​വ ​എ​ച്ച് ​എ​സി​ലെ പ​ത്താം​ക്ലാ​സ്​ വി​ദ്യാ​ർത്ഥിയാ​ണ്​ അ​ഭി​രാ​മി. പീ​രി​യോ​ഡി​ക് ടേ​ബി​ളി​ലെ മൂ​ല​ക​ങ്ങ​ൾ ദി​വ​സ​വും 10 എ​ണ്ണം വീ​തം മ​നഃ​പാ​ഠ​മാ​ക്കു​ന്ന​തി​നി​ടെ മോ​ഹ​ൽ​ലാ​ൽ ചി​ത്ര​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞ് റെ​ക്കോ​ഡ് നേ​ടി​യ കു​ട്ടി​യു​ടെ വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.പി​ന്നീ​ട് റെ​ക്കോ​ഡ് നേ​ടു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​യി. ഒ​രു മി​നി​റ്റി​നു​ള്ളി​ൽ പ​റ​ഞ്ഞു​തീ​ർ​ക്ക​ലാ​യി​രു​ന്നു ആ​ദ്യ​ത്തെ ശ്ര​മം. പി​ന്നീ​ട് വേ​ഗം...
കൊച്ചി:പണക്കിഴി വിവാദമുയർന്ന തൃക്കാക്കര നഗരസഭയിൽ കൗൺസിലിന്റെ അടിയന്തര യോഗത്തിനിടെ നാടകീയ രംഗങ്ങൾ. നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ  കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംമ്പറിനുള്ളിൽ കയറി.ഇവിടെ വെച്ച് കൌൺസിൽ യോഗം ചേർന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു. എന്നാൽ സെക്രട്ടറി യോഗത്തിനെത്തിയിരുന്നില്ല. ചട്ടപ്രകാരം സെക്രട്ടറി പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം.പൊലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്....
ചാവക്കാട് ∙ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച ലഹരി മരുന്നുകൾ തീരദേശത്ത് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ നാലാംകല്ല് കിഴക്കേത്തറ വീട്ടിൽ ഷറഫുദ്ദീനെയാണ് (32) ഗുരുവായൂർ എസിപി കെജിസുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.രണ്ടു കോടി രൂപയോളം വിലവരുന്ന ഹഷീഷ് ഓയിലുമായി ഇയാളുടെ കൂട്ടുപ്രതിയായ അകലാട് മൂന്നയിനി കൊട്ടിലിൽ അഷറഫിനെ (42) നേരത്തെ പിടികൂടിയിരുന്നു. തമിഴ്നാട്, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ, ഹഷീഷ് ഓയിൽ,...
കൊച്ചി:കുമ്പളം ടോള്‍ പ്ലാസയില്‍ കെ ബാബു എംഎല്‍എയുടെ കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ബോണറ്റിന് മുകളില്‍ ക്രോസ് ബാര്‍ വീണ് കാറിന് കേടുപാടുകള്‍ പറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച കോണ‍്‍ഗ്രസ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ടോള്‍ നല്കാ‍ന്‍ അനുവദിക്കാതെ വാഹനങ്ങള്‍ കടത്തിവിട്ടു. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വൈറ്റില ഭാഗത്ത് നിന്ന് കുമ്പളത്തേക്ക് പോകവേ കെ ബാബു എംഎല്‍എയുടെ കാര്‍ ബലമായി ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ തടയുകയായിരുന്നു. എംഎല്‍എയാണെന്ന് സൂചിപ്പിക്കുന്ന ബോര‍ഡും കാറിലുണ്ടായിരുന്നു. ക്രോസ് ബാര്‍...
തൃശൂർ ∙കുറഞ്ഞ പലിശയ്ക്കു വായ്പ വാഗ്ദാനം ചെയ്ത് ഡൽഹി കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പു നടത്തിയ മലയാളി സംഘം അറസ്റ്റിൽ. വെസ്റ്റ് ഡൽഹി രഘുബീർ നഗറിൽ താമസിക്കുന്ന വിനയപ്രസാദ് (23), സഹോദരൻ വിവേക് പ്രസാദ് (23), ചേർത്തല പട്ടണക്കാട് വെട്ടക്കൽ പുറത്താംകുഴി വീട്ടിൽ ഗോകുൽ (25), വെസ്റ്റ് ഡൽഹി രജ്ദീർ നഗറിൽ താമസിക്കുന്ന ജിനേഷ് (25), ചെങ്ങന്നൂർ പെരിങ്ങാല വൃന്ദാവനം വീട്ടിൽ ആദിത്യ (21), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ്...