31 C
Kochi
Monday, October 25, 2021

Daily Archives: 18th August 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5...
കടുത്തുരുത്തി:പ്രതികൂല സാഹചര്യത്തിലും കല്ലറ കൃഷിഭവൻ 800 ടൺ നെൽവിത്ത് ഉൽപാദിപ്പിച്ച് സംസ്ഥാന സീഡ് അതോറിറ്റിക്കു കൈമാറി. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം. സപ്ലൈകോ നൽകുന്ന വിലയെക്കാൾ കൂടിയ വിലയ്ക്കാണ് (34.48 രൂപ) സീഡ് അതോറിറ്റി നെല്ലു സംഭരിച്ചത്. ഇതിലൂടെ ഒരു ഏക്കറിന് 10,000 രൂപയുടെ ലാഭം കർഷകർക്കു ലഭിച്ചു. കല്ലറയിലെ 600 ഏക്കർ പാടശേഖരത്തിൽ 700 കർഷകരാണു കൃഷിയിറക്കിയത്.കൂട്ടുവിത്ത് കലരാതെയും കളവിത്ത് ഇല്ലാതെയും പാടം നന്നായി ഒരുക്കിയാണ് വിത...
പ​ന്ത​ളം:സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ശേ​ഷം മു​ഴു​വ​ൻ സ​മ​യ​വും കൃ​ഷി​ക്കാ​യി മാ​റ്റി​വെ​ച്ച എ​ൻ ആ​ർ കേ​ര​ള​വ​ർ​മ ശ്രദ്ധേയ​നാ​കു​ന്നു. തൻ്റെ​യും സ​ഹോ​ദ​രി​യു​ടെ​യും പേ​രി​ലു​ള്ള മൂ​ന്ന്​ ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് വി​വി​ധ ത​ര​ത്തി​ലു​ള്ള കൃ​ഷി ചെ​യ്യു​ന്ന പ​ന്ത​ളം മ​ങ്ങാ​രം തു​വേ​ലി​ൽ എ​ൻ ആ​ർ കേ​ര​ള​വ​ർ​മ​യെ തേ​ടി ഇ​ത്ത​വ​ണ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് എ​ത്തി. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വ​ർ​മ​ക്ക് ഈ ​അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്.കെ എ​സ് ​ആ​ർ ​ടി ​സി​യി​ൽ എ ​ടി ​ഒ...
കോട്ടയം:ക്രിസ്തുസേവനത്തിൻ്റെ ആൾരൂപമായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് ഗായിക കെ എസ് ചിത്ര. മലങ്കര ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് പരിശുദ്ധ കാതോലിക്കാ ബാവായുടെ കബറിടം കുടുംബത്തോടൊപ്പം സന്ദർശിച്ച് ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു ചിത്ര.മെത്രാപോലീത്താമാരായ കുര്യാക്കോസ് മാർ ക്ലീമ്മീസ്, ഡോ യൂഹാനോൻ മാർ മിലിത്തോസ്, ഡോ മാത്യൂസ് മാർ സേവേറിയോസ്, ഡോ യാക്കോബ് മാർ ഐറേനിയോസ്, വൈദിക ട്രസ്റ്റി ഫാ ഡോ എം ഒ ജോൺ, അസോസിയേഷൻ...
തിരുവല്ല:സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷി എങ്ങനെ മെച്ചപ്പെടുത്താമെന്ന ചോദ്യത്തിന് ജീവിതംകൊണ്ട് മറുപടി നൽകി ടിൻക്ബിറ്റ് എന്ന യുവസംഘം. എ നിഖിൽ തിരുവനന്തപുരം, കെ ആർ അജിത് മണിമല, ശ്രീജിത് ഷാജി കാഞ്ഞിരപ്പള്ളി, പി ആകാശ് ഫിലിപ് മല്ലപ്പള്ളി, മെറി ജയിംസ് അരുവിക്കുഴി കോട്ടയം, സുമി മേരി ഷിബു മണർകാട്, എസ്എൻ വിഘ്നേശ് അടൂർ എന്നിവരാണിവർ. വിഘ്നേശ് ശ്രീബുദ്ധയിൽ നിന്നും മറ്റുള്ളവർ കോട്ടയം കിടങ്ങൂർ സഹകരണ എൻജിനീയറിങ് കോളജിൽ നിന്നും പഠിച്ചിറങ്ങിയതേയുള്ളു....
തൃശൂർ ∙ഓണത്തിനുടുക്കാൻ ഖാദി സെറ്റുമുണ്ടുമായി ഖാദി ബോർഡ്. തൃശൂർ പ്രൊജക്ടിനു കീഴിൽ ഈ സാമ്പത്തിക വർഷം പുതുതായി ഇറക്കിയ ഉൽപന്നം ജില്ലയിലെ വിവിധ ഖാദി ഷോപ്പുകളിൽ എത്തിക്കഴിഞ്ഞു. പ്രൊജക്ടിനു കീഴിലുള്ള വിവിധ നൂൽപു കേന്ദ്രങ്ങളിൽ കൈകൊണ്ടു നൂറ്റിയെടുക്കുന്ന 33–ാം നമ്പർ നൂൽ ഉപയോഗിച്ചു നെയ്തെടുക്കുന്ന സെറ്റുമുണ്ട് പലനിറങ്ങളിലുള്ള കരകളോടു കൂടി ലഭ്യമാണ്.ഏഴു ദിവസത്തോളം വെള്ളത്തിലിട്ടു ചവിട്ടി നൂലിന്റെ നിറവും അഴുക്കും കളഞ്ഞശേഷം പശയിൽ ഇട്ടു പുഴുങ്ങിയെടുത്ത ശേഷമാണ്...
കൊച്ചി:ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ചാണകം വിളിയിൽ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിർത്തരുതെന്നും തുടരണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയ സുരേഷ് ​ഗോപി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.നേരത്തെ ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമാണ്...
പുനലൂർ:പുനലൂർ താലൂക്ക് ആശുപത്രിയിൽ പുതിയതായി സ്ഥാപിച്ച മാമോഗ്രഫി, ഏഴ് മോഡൽ തിയറ്റർ, സ്​റ്റെറൈൽ ഡിപ്പാർട്ട്മൻെറ്​ എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് നടക്കും. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച 27.3 ലക്ഷം രൂപ ചെലവഴിച്ചാണ് മാമോഗ്രഫി സ്ഥാപിച്ചത്.മാമോഗ്രഫി എൻ കെ പ്രേമചന്ദ്രൻ എം പിയും ഇൻ കെലി​ൻെറ നേതൃത്വത്തിൽ കേരള മെഡിക്കൽ സർവിസ്​ കോർപറേഷൻ മുഖേന സാധ്യമാക്കിയ ഏഴ്...
തൃശൂർ ∙പുലിക്കളിയുടെ അരമണിക്കിലുക്കം ലോകത്തെ ‘വെർച്വൽ’ ആയി കാണിച്ചുകൊടുക്കാൻ ഫെയ്സ്ബുക്. കൊവിഡ് വെല്ലുവിളിക്കിടയിൽ അതിജീവന സന്ദേശമുയർത്തി അയ്യന്തോൾ പുലിക്കളി സംഘം കഴിഞ്ഞ ഓണത്തിനു നടത്തിയ വെർച്വൽ പുലിക്കളിയുടെ മാതൃകയിലാണ് ഇത്തവണ ഫെയ്സ്ബുക് നേരിട്ടു പുലിക്കളി വിഡിയോ ചിത്രീകരിച്ചത്. ഫെയ്സ്ബുക് നടത്തുന്ന ‘റോറിങ് ഓണം’ ആഘോഷത്തിന്റെ ഭാഗമായി ‘റോർ ടുഗെദർ’ എന്നു പേരിൽ വിഡിയോ ഇന്നു റിലീസ് ചെയ്യുമെന്ന് ഫെയ്സ്ബുക് ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹൻ പറഞ്ഞു.കൊവിഡ് കത്തിക്കയറിയ...
പാലക്കാട് ∙പഴവും പപ്പടവും പായസവുമൊക്കെയായി ഓണസദ്യ വീടുകളിലെത്തിക്കാനുള്ള തിരക്കിലാണു ജില്ലയിലെ ഹോട്ടലുകളും റസ്റ്ററന്റുകളും. ഓൺലൈൻ വഴി ഓർഡർ ചെയ്താലും ഹോട്ടലിൽ ഫോൺ വിളിച്ചു പറഞ്ഞാലും സദ്യ വീട്ടിലെത്തിക്കും. ഒരു ദിവസം മുൻപ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.മൊബൈൽ ആപ്ലിക്കേഷൻ വഴി ഇഷ്ടമുള്ള ഹോട്ടലുകളിൽ നിന്നു ഓഫറുകളോടെ ഓണസദ്യ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഭക്ഷണ വിതരണ ശൃംഖലകളുടെ കമ്പനികൾ ഒരുക്കിയിട്ടുണ്ട്. ചെറിയ ഗ്രാമങ്ങളിലെ വീടുകളിൽ പോലും ഇത്തവണ ഓണസദ്യ എത്തിക്കാനുള്ള ഒരുക്കത്തിലാണിവർ.ഇതിനായി...