31 C
Kochi
Monday, October 25, 2021

Daily Archives: 11th August 2021

ഈ ബുൾജെറ്റ് പോലുള്ള മൂത്തുപോയ ശിശുസ്വഭാവികൾ ഉണ്ടാകുന്നതിൻറെ സാമൂഹ്യ-രാഷ്ട്രീയസാഹചര്യവും മനഃശാസ്ത്രപശ്ചാത്തലവുമാണ് പഠിക്കേണ്ടതെന്ന് ഡോ: ദേവിക ജെ ഫേസ് ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:-ഈ ബുൾജെറ്റ് പോലുള്ള മൂത്തുപോയ ശിശുസ്വഭാവികൾ ഉണ്ടാകുന്നതിൻറെ സാമൂഹ്യ-രാഷ്ട്രീയസാഹചര്യവും മനഃശാസ്ത്രപശ്ചാത്തലവുമാണ് പഠിക്കേണ്ടത്. വണ്ടിയിൽ ചായമടിച്ച് കൊണ്ടുനടക്കുന്ന ഇടപാടൊക്കെ ഇവിടെ സാധാരണമാണ്, അതല്ല ശ്രദ്ധേയമായ വിഷയം.വളർച്ചയെത്തിയ ശരീരങ്ങളിൽ (വളർന്ന ശരീരത്തിൻറെ എല്ലാ ആവശ്യങ്ങളും പ്രത്യക്ഷമാകുന്ന ശരീരങ്ങളിൽ) വെറും ശിശുനിലവാരമുള്ള ധാർമികബോധവും വിവരമില്ലായ്മയും പെരുമാറ്റരീതികളും കൊണ്ടുനടക്കുന്ന മനുഷ്യരുടെ...
കോട്ടയം:നഗരത്തിലെ തിരക്കേറിയ 5 പ്രധാന കേന്ദ്രങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ സിഗ്നലും സീബ്രാലൈനും വേണമെന്നു ട്രാഫിക് പൊലീസ്. 5 സ്ഥലത്തും ഒരേ സമയം സിഗ്നൽ ലൈറ്റിൽ ചുവപ്പു തെളിയണം. ഈ സമയം തന്നെ സീബ്രാലൈനിൽ പച്ച തെളിയും. അപ്പോൾ എല്ലാ സ്ഥലത്തും യാത്രക്കാർക്കു റോഡ് മുറിച്ചു കടക്കാം– ഇതാണു പദ്ധതി.രൂപരേഖ പൊലീസ് പൊതുമരാമത്തു വകുപ്പിനും നഗരസഭയ്ക്കും കൈമാറി. കലക്ടർ അധ്യക്ഷയായുള്ള ഗതാഗത ഉപദേശക സമിതിയാണു തീരുമാനം എടുക്കേണ്ടത്. നിലവിൽ നഗരത്തിൽ...
കണ്ണൂർ:ഗതാഗത നിയമം ലംഘിച്ച വ്ലോഗർമാരായ എബിന്റേയും ലിബിന്റേയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർവാഹന വകുപ്പ് നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം ഇരിട്ടി ജോയിന്റ് ആർ ടി ഒ മുമ്പാകെ ഹാജരായി കാരണം കാണിക്കണം.വിശദീകരണം തൃപതികരമല്ലെങ്കിൽ മോട്ടോർവാഹനവകുപ്പ് തുടര്‍നടപടികളിലേക്ക് നീങ്ങും.ഇതിനിടെ കണ്ണൂർ ആർ ടി ഓഫീസ് അക്രമ കേസിൽ വ്ലോഗർമാറിൽ നിന്നും പൊലീസ് വീണ്ടും മൊഴിയെടുത്തു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി കണ്ണൂർ...
അ​ടി​മാ​ലി:മ​ണ​ലും ച​ളി​യും നീ​ക്കാ​ത്ത​തി​നാ​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​സം​ഭ​ര​ണ​ശേ​ഷി കു​റ​യു​ന്നു. വൈ​ദ്യു​തി വ​കു​പ്പി​നു കീ​ഴി​ലെ ക​ല്ലാ​ർ​കു​ട്ടി, ലോ​വ​ർ പെ​രി​യാ​ർ, പൊ​ന്മു​ടി, ആ​ന​യി​റ​ങ്ക​ൽ, മാ​ട്ടു​പ്പെ​ട്ടി, കു​ണ്ട​ള അ​ണ​ക്കെ​ട്ടു​ക​ളി​ലാ​ണ് മ​ണ​ലും ച​ളി​യും നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഈ ​അ​ണ​ക്കെ​ട്ടു​ക​ളി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 25 ശ​ത​മാ​ത്തി​ൽ താ​ഴെ മാ​ത്ര​മേ​ വെ​ള്ള​മു​ള്ളൂ.2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മ​ഹാ​പ്ര​ള​യ​വു​മാ​ണ് സം​ഭ​ര​ണ​ശേ​ഷി​യെ പ്ര​ധാ​ന​മാ​യി ബാ​ധി​ച്ച​ത്. ഇ​തു​മ​റി​ക​ട​ക്കാ​ൻ മ​ഴ​ക്കാ​ല​ത്ത് അ​ണ​ക്കെ​ട്ടു​ക​ളു​ടെ അ​ടി​ത്ത​ട്ടി​ലെ സ്ലൂ​യി​സ് വാ​ൽ​വ് തു​റ​ന്നു​വി​ട്ട് മ​ണ​ൽ, ച​ളി ശേ​ഖ​രം ഒ​ഴു​ക്കി​വി​ടാ​ൻ...
മാ​ന​ന്ത​വാ​ടി:വി​പ​ണി​യി​ൽ കോ​ഴി​ക്ക് വി​ല ഉ​യ​ർ​ന്നി​ട്ടും ക​ർ​ഷ​ക​ന് ന​ഷ്​​ടം മാ​ത്രം. ജി​ല്ല​യി​ൽ ആ​യി​ര​ത്തോ​ളം വ​രു​ന്ന കോ​ഴി​ക​ർ​ഷ​ക​രാ​ണ് ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന് ഇ​ര​ക​ളാ​കു​ന്ന​ത്. ക​ർ​ഷ​ക​ന് ഒ​രു കി​ലോ കോ​ഴി​ക്ക് 80 രൂ​പ തോ​തി​ലാ​ണ് ല​ഭി​ക്കു​ന്ന​ത്.ക​ട​ക​ളി​ൽ കി​ലോ 180 രൂ​പ​ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. 45 ദി​വ​സം കോ​ഴി​ക​ളെ വ​ള​ർ​ത്തി വ​ലു​താ​ക്കു​ന്ന ക​ർ​ഷ​ക​ൻ 20 രൂ​പ ന​ഷ്​​ട​ത്തി​ലാ​ണ് കോ​ഴി​ക​ളെ വി​ൽ​ക്കു​ന്ന​ത്. ഒ​രു കി​ലോ കോ​ഴി ഉ​ല്​പാ​ദി​പ്പി​ക്കാ​ൻ വ​രു​ന്ന ചെ​ല​വ് 100 രൂ​പ​ക്ക്​ മു​ക​ളി​ൽ വ​രു​മ്പോ​ൾ 1000...
അഞ്ചൽ:സൂര്യന്‌ അഭിമുഖമായി വിടർന്ന്‌ പുഞ്ചിരിച്ചുനിൽക്കുന്ന സൂര്യകാന്തികൾ. ആരായാലും ഒരു ഫോട്ടോ എടുക്കാതെ മടങ്ങില്ല. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ കാര്യമല്ല പറയുന്നത്‌. ഏരൂർ സർവീസ് സഹകരണബാങ്ക് കെട്ടിടത്തിന്റെ ടെറസിലാണ്‌ സൂര്യകാന്തികൾ ഈ മനോഹര ദൃശ്യം സമ്മാനിക്കുന്നത്.ബാങ്ക് ഭരണസമിതിയും ജീവനക്കാരും കഴിഞ്ഞവർഷം ഏരൂർ നെട്ടയം സൗപർണിക സ്വാശ്രയ സംഘവുമായി ചേർന്ന് ആർച്ചൽ ഏലായിൽ 50 സെന്റ് നിലത്ത്‌ ചെണ്ടുമല്ലിയും പച്ചക്കറിയും കൃഷിയിറക്കിയിരുന്നു. ഈ വർഷം വയലിൽ വെള്ളക്കെട്ട് ആയതിനാൽ ഏരൂർ ജങ്ഷനിലെ ബാങ്ക്...
കാസർകോട്‌:ഉക്കിനടുക്കയിലെ കാസർകോട്‌ മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ കിഫ്‌ബി വഴി 160.23 കോടി രൂപ അനുവദിച്ചു. നിർമാണം നടക്കുന്ന ആശുപത്രി ബ്ലോക്കിൽ ചികിത്സാ സംവിധാനങ്ങളൊരുക്കുന്നതിന്‌ 23.85 കോടി ലഭിക്കും. താമസ സൗകര്യത്തിന്‌ 76.24 കോടി, ആൺകുട്ടികളുടെ ഹോസ്‌റ്റൽ നിർമാണത്തിന്‌ 20.09 കോടി, പെൺകുട്ടികളുടെതിന്‌ 7.34 കോടി, ജീവനക്കാരുടെ ക്വാട്ടേഴ്‌സിന്‌ 12.35 കോടി, അധ്യാപകരുടെ ക്വാട്ടേഴ്‌സിന്‌ 4.32 കോടി എന്നിങ്ങനെയാണ്‌ അനുവദിച്ച തുക.റോഡ്‌, മലിനജല സംവിധാനം, പാർക്കിങ് മേഖല...
ആയൂർ:ആറുവയസ്സുകാരി അനുജയ്ക്കു സ്വന്തം കാലിൽ നിൽക്കണമെങ്കിൽ സുമനസ്സുകളുടെ കാരുണ്യം ഉണ്ടാകണം. ശരീരത്തിലെ മസിലുകളുടെ പ്രവർത്തനത്തെ നശിപ്പിക്കുന്ന മസ്കുലർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചതിനാൽ ഒന്നാം ക്ലാസുകാരിക്ക് അധികം നടക്കാനോ ഇരിക്കാനോ കഴിയില്ല. ജനിതകപരമായ അസുഖത്തിനു ഇപ്പോൾ വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.തേവന്നൂർ ബിജു വിലാസത്തിൽ ബിജുവിന്റെ മകളായ അനുജയ്ക്ക് ഒന്നര വർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. ലോട്ടറി വിൽപനക്കാരനായ പിതാവ് ബിജുവും ഇതേ രോഗത്തിനു ചികിത്സയിലാണ്. ഇപ്പോൾ ബിജുവിന്റെ...
കാക്കനാട്∙തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം അത്യാധുനിക രീതിയിൽ നവീകരിച്ചു സ്പോർട്സ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതിയുമായി നഗരസഭ. ഫുട്ബോൾ ഗ്രൗണ്ട്, അത്‍ലറ്റിക് ട്രാക്ക്, ബാഡ്മിന്റൺ–വോളിബോൾ കോർട്ടുകൾ, ജിംനേഷ്യം തുടങ്ങിയവ ഉൾപ്പെടുന്ന സ്പോർട്സ് അക്കാദമി മികച്ച പരിശീലന കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം.നിർമാണ ചുമതല ഏൽപ്പിക്കാൻ ഊരാലുങ്കൽ സൊസൈറ്റി ഉൾപ്പെടെ വൻകിട ഏജൻസികളെയാണ് പരിഗണിക്കുന്നത്. സ്റ്റേഡിയത്തിനു സമീപത്തെ റവന്യു പുറമ്പോക്കു കൂടി പ്രയോജനപ്പെടുത്തിയാകും വികസനം. കൊച്ചിയിൽ നടക്കുന്ന വിവിധ കായിക മൽസരങ്ങളിൽ ചിലതിനെങ്കിലും ഭാവിയിൽ തൃക്കാക്കര...
കോഴിക്കോട്:കെ എ​സ്ആർ ടി സി വ്യാ​പാ​ര​സ​മു​ച്ച​യ​ത്തിൻറെ കൈ​മാ​റ്റ ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​വു​ന്നു. ഈ ​മാ​സം 26ന്​ ​വൈ​കു​ന്നേ​രം ആ​റിന്​ മാ​വൂ​ർ റേ​ഡി​ലെ സ​മു​ച്ച​യ​ത്തി​ൽ ഒ​രു​ക്കു​ന്ന ച​ട​ങ്ങി​ൽ ക​രാ​ർ​ക​മ്പ​നി​യു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച്​ കൈ​മാ​റ്റ​ച്ച​ട​ങ്ങ്​ ന​ട​ക്കും. നാ​ല്​ മ​ന്ത്രി​മാ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.മ​ന്ത്രി​മാ​രാ​യ ആ​ൻ​റ​ണി രാ​ജു, പി ​എ മു​ഹ​മ്മ​ദ്​ റി​യാ​സ്, എ ​കെ ശ​ശീ​ന്ദ്ര​ൻ, അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ എ​ന്നി​വ​രാ​ണ്​ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം കെ ടി ​ഡി എ​ഫ്സി ...