31 C
Kochi
Monday, October 25, 2021

Daily Archives: 7th August 2021

പുന്നയൂർ ∙ വ്യാഴാഴ്ച രാത്രി ഒൻപതോടെയുണ്ടായ ശക്തമായ കാറ്റിൽ പുന്നയൂർ, പുന്നയൂർക്കുളം തീരമേഖലയിൽ വൻനാശം. ഒട്ടേറെ മരങ്ങളും 3 വൈദ്യുതി കാലുകളും വീണു. വൈദ്യുതി വിതരണം തടസ്സപ്പെട്ടു.പാപ്പാളി ബീച്ച് മൽസ്യത്തൊഴിലാളി കുഞ്ഞീരിയകത്ത് കാസിമിന്റെ ഓട് മേഞ്ഞ വീട് തെങ്ങ് വീണ്  തകർന്നു. പാപ്പാളി കുഞ്ഞീരിയകത്ത് കാസിമിന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ നിലയിൽ ഹംസയും കുടുംബവും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.പുന്നയൂർ ഒറ്റയിനി ബീച്ച് കല്ലുവളപ്പിൽ ബീവാത്തുകുട്ടിയുടെ വളപ്പിലെ തെങ്ങും തേക്ക് മരവും മുറിഞ്ഞു...
തൃശൂർ ∙നന്തിക്കരയിലെ തടിമില്ലിൽ അനധികൃതമായി സൂക്ഷിച്ച 15 തേക്കുതടികൾ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. 2 തേക്കുമരങ്ങളിൽ നിന്നുള്ള തടികളാണ് പിടിച്ചെടുത്തത്. ദേശീയപാതയിലൂടെ കൂടുതൽ തേക്കുമരങ്ങൾ അനധികൃതമായി കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.പോൾ സോമിൽ ഉടമ വികെ പോളിനെതിരെ വനംവകുപ്പ് കേസെടുത്തു. റേഞ്ച് ഓഫിസർ ഭാസി ബാഹുലേയൻ, സംഘാംഗങ്ങളായ എംഎസ് ഷാജി, കെ. ഗിരീഷ് കുമാർ, ഷിജു ജേക്കബ്, എൻയു പ്രഭാകരൻ, സജീവ് കുമാർ എന്നിവരടങ്ങുന്ന സംഘമാണു തടികൾ പിടികൂടിയത്.
ആലപ്പുഴ ∙പിതൃ പരമ്പരയെ പ്രീതിപ്പെടുത്താൻ ബലിതർപ്പണവുമായി കർക്കടക വാവ് എത്തുന്നു. നാളെണ് ഇത്തവണത്തെ വാവുബലി. ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമുൾപ്പെടെ തർപ്പണം നടത്താൻ ഇത്തവണയും അനുമതിയില്ല.സർക്കാർ അനുവദിച്ചാൽ നിയന്ത്രണവിധേയമായി പിതൃ ബലിക്കു സൗകര്യം ഒരുക്കാൻ ചില സ്വകാര്യ ക്ഷേത്ര ഭരണസമിതികൾ ആലോചിക്കുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽപേർ ബലി അർപ്പിക്കാനെത്താറുള്ള തൃക്കുന്നപ്പുഴ കടൽത്തീരത്തും തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ ഉണ്ടാകില്ല.ക്ഷേത്രങ്ങളിൽ ഭക്തർക്ക് തിലഹോമം, പിതൃമോക്ഷ പൂജ, ഒറ്റ...
കാ​ക്ക​നാ​ട്:ജി​ല്ല​യി​ലെ റ​വ​ന്യൂ ഡി​വി​ഷ​ൻ ഓ​ഫി​സു​ക​ളി​ൽ റ​വ​ന്യൂ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ല​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്, അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റ് എ​സ്. ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.ഭൂ​മി ത​രം​മാ​റ്റം സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ഫ​യ​ലു​ക​ളു​മാ​ണ് പ​രി​ശോ​ധി​ച്ച​തെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 ഓ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന രാ​ത്രി വൈ​കി​യും നീ​ണ്ടു.ക​ല​ക്ട​റു​ടെ​യും എ.​ഡി.​എ​മ്മി​ന്റെയും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സം​ഘ​മാ​യി തി​രി​ഞ്ഞാ​ണ് ജി​ല്ല​യി​ലെ റ​വ​ന്യൂ ഡി​വി​ഷ​ൻ ഓ​ഫി​സു​ക​ളാ​യ ഫോ​ർ​ട്ട്കൊ​ച്ചി​യി​ലും മൂ​വാ​റ്റു​പു​ഴ​യി​ലും...
ഇരിട്ടി:വൈവിധ്യവൽക്കരണവും പുതിയ മാനേജ്മെന്റിന്റെ നേതൃത്വ മികവും നൽകിയ കരുത്തിൽ നഷ്ടപ്രതാപം വീണ്ടെടുത്ത് ആറളം ഫാം നഴ്സറി. നടീൽ വസ്തുക്കളുടെ വിപുല ശേഖരം ഫാമിൽ വിതരണത്തിനു തയാറായി. കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാത്താകെ ലഭ്യമാക്കുന്നതിനായി തയാറാക്കിയ 3 ലക്ഷം കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ ഗുണ നിലവാരം കാർഷിക സർവകലാശാലയുടെ പീലിക്കോട് കേന്ദ്രം സയന്റിസ്റ്റ് ഡോ മീര മജ്ഞുഷ, കെഎസ്എസിസി ദക്ഷിണ മേഖല പ്രതിനിധി എ പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലുള്ള...
കായംകുളം ∙കെഎസ്ആർടിസി ബസ് ‌സ്റ്റേഷൻ തെരുവ് നായ്ക്കൾ കയ്യടക്കി. 25 ലേറെ നായ്ക്കളാണ് ഡിപ്പോയുടെ വിവിധ ഭാഗങ്ങളിലായുളളത്. ജീവനക്കാരും യാത്രക്കാരും ഭയന്നാണ് സ്റ്റേഷനിലെത്തുന്നത്. യാത്രക്കാർ കുറവായതും ബസുകൾ പലതും സർവീസില്ലാതെ കിടക്കുന്നതും തെരുവ്നായ് ശല്യം വർധിക്കാൻ കാരണമായതായി ഡിപ്പോ അധികാരികൾ പറയുന്നു.നഗരസഭ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
കൽപ്പറ്റ:കൊവിഡ്‌ പ്രതിരോധം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി "പ്രതിരോധിക്കാം സുരക്ഷിതരാകാം' എന്ന സന്ദേശവുമായി കുടുംബശ്രീ മിഷൻ കവചം 2021 എന്ന പേരിൽ വിവിധ പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. കൊവിഡ്‌ മൂന്നാംതരംഗം കൂടി കണക്കിലെടുത്താണ്‌ ജില്ലയിൽ വിവിധ വകുപ്പുകളുമായി ചേർന്ന്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതെന്ന്‌ കുടുംബശ്രീ ജില്ലാ കോ–ഓർഡിനേറ്റർ പി സാജിത വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൊവിഡ്‌ ആരംഭ കാലം മുതൽ വിവിധ പ്രവർത്തനങ്ങളുമായി കുടുംബശ്രീമിഷൻ രംഗത്തുണ്ട്‌.ജില്ലയിൽ ടിപിആർ കുറയാതെ നിൽക്കുന്നതും കൂടി കണക്കിലെടുത്താണ്‌...
വള്ളികുന്നം ∙കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യന്ത്രമനുഷ്യനെ നിർമിച്ച് വിദ്യാർത്ഥികൾ ശ്രദ്ധേയരായി. കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളാണ് സൈറ എന്ന പേരിൽ യന്ത്രമനുഷ്യനെ നിർമിച്ചത്.എസ് രത്നകുമാർ, നന്ദു വി പിള്ള, എം.ദേവനാരായണൻ, ജി അനന്തു, എ അക്ഷയ് എന്നിവരാണ്  ഇതിന് പിന്നിലെ ശിൽപികൾ. പ്രഫ. വിനോദ് വിജയന്റെ മേൽനോട്ടത്തിൽ ഇവർ നിർമിച്ച  യന്ത്രമനുഷ്യൻ കൊവിഡിനെ ചെറുത്ത് നിൽക്കാനുള്ള ഒരു മാർഗമായി ഡോക്ടർമാരും...
കോലഞ്ചേരി:മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസ്സിനിടയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആൺകുട്ടിയെയാണ് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു.നാട്ടുകാർ ചേർന്ന് സ്ത്രീയെ തടഞ്ഞ് വെച്ച്​ പൊലീസിൽ ഏൽപിച്ചു. അഞ്ച് കുട്ടികളുള്ള ഇവർക്ക് കുട്ടിയെ വളർത്താൻ പറ്റില്ലെന്ന് പറഞ്ഞാണ് വലിച്ചെറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇവർ പ്രദേശത്ത്​ വാടകവീട്ടിൽ താമസിക്കുന്ന കുടുംബമാണ്​ എന്നാണ്​ അറിയുന്നത്​. രാവിലെ 11 മണിയ്ക്കാണ് സംഭവം. കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി...
കൊടുങ്ങല്ലൂർ:പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടാൻ തീരദേശവാസികൾക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മൾട്ടിപർപ്പസ് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തിൽ അഴീക്കോട് വില്ലേജ് ഓഫീസിന്റെ 20 സെന്റ് സ്ഥലത്താണ്‌ സൈക്ലോൺ ഷെൽട്ടർ ഹോം നിർമിച്ചത്.പ്രകൃതി ദുരന്തങ്ങളിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് താമസിക്കാനുള്ള താൽക്കാലിക സംവിധാനമാണിത്. ലോക ബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കെട്ടിടം പണിതത്.തീരദേശത്തെ നിരവധി കുടുംബങ്ങൾക്ക് അത്താണിയാവുന്ന ദുരിതാശ്വാസ...