31 C
Kochi
Monday, October 25, 2021

Daily Archives: 9th August 2021

കുമളി:സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തിന്റെ ഉൽപാദനത്തിൽ പ്രശസ്തി നേടിയ ചക്കുപള്ളം പഞ്ചായത്തിലെ ചിറ്റാംപാറ വികസനം കൊതിക്കുന്നു. 2018-19, 2019-20 വർഷങ്ങളിൽ മികച്ച ഏലം കർഷകർക്കുള്ള സ്പൈസസ് ബോർഡ് അവാർഡുകൾ ഈ പ്രദേശത്തെ കർഷകർക്കാണ് ലഭിച്ചത്. രാജ്യത്തിന് കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന പ്രദേശവാസികൾക്ക് റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്നും ദുരിതമാണ്.കുമളിയിൽ നിന്ന് ഒട്ടകത്തലമേട്, മാങ്കവല, വാഴവീട് വഴി പണ്ട് ഉണ്ടായിരുന്ന അഞ്ചൽ റോഡ് യാത്രായോഗ്യമാക്കിയാൽ റോഡ് എന്ന...
പ​ത്ത​നം​തി​ട്ട:മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​നാ​ടി​യി​ൽ മ​ണി​മ​ല​യാ​ർ പു​റ​മ്പോ​ക്കി​ൽ 50 വ​ർ​ഷ​മാ​യി താ​മ​സി​ച്ചു​വ​രു​ന്ന ഭൂ​ര​ഹി​ത​രെ കു​ടി​യി​റ​ക്കാ​ൻ ഹാ​രി​സ​ൺ​സ്​ മ​ല​യാ​ളം ക​മ്പ​നി​യു​ടെ നീ​ക്കം. താ​മ​സ​ക്കാ​രെ കു​ടി​യി​റ​ക്കി റ​ബ​ർ ന​ടാ​നാ​ണ്​ പ​ദ്ധ​തി. ആ​റ്റു​പു​റമ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന 20 കു​ടും​ബ​ങ്ങ​ളെ​യാ​ണ്​ കു​ടി​യി​റ​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്.2017ൽ ​താ​മ​സ​ക്കാ​രെ കു​ടി​യി​റ​ക്കാ​ൻ ക​മ്പ​നി നീ​ക്കം ന​ട​ത്തി​യി​രുന്നെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. മ​ണി​മ​ല​യാ​റി​ൻ്റെ തീ​ര​ത്ത്​ പൂ​ർ​ണ​മാ​യും ആ​റ്റു​പു​റമ്പോ​ക്കാ​യ ഭൂ​മി​യി​ൽ ആ​റി​ന്​ അ​ഭി​മു​ഖ​മാ​യി നി​ര​നി​ര​യാ​യാ​ണ്​ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തി​ന്​ മു​ന്നി​ൽ ആ​റും പി​ന്നി​ൽ ഹാ​രി​സ​ൺ​സ്​...
കുറ്റിപ്പുറം:ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ച ആളുകൾ കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിലേക്കും ലാബുകളിലേക്കും എത്തി വീണ്ടും പരിശോധന നടത്തുന്നതായി പരാതി. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ പോസിറ്റീവായവരാണ് പിന്നീട് സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തി തങ്ങൾ നെഗറ്റീവാണെന്ന് പറയുന്നത്. ഇത് കോവിഡ് ചട്ടലംഘനമാണെന്നും ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചവർക്ക് പിന്നീട് തുടർ പരിശോധനയില്ലെന്നും ഇവർ കർശനമായി നിരീക്ഷണത്തിൽ പ്രവേശിക്കുകയാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.തവനൂർ പഞ്ചായത്തിലെ തൃക്കണാപുരത്ത് കഴിഞ്ഞ ദിവസം...
കാട്ടാക്കട:മീൻകുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി. ആയിരക്കണക്കിന്‌ മീനുകൾ ചത്തുപൊങ്ങി. 5 ലക്ഷം രൂപയുടെ നാശനഷ്‌ടം. കാട്ടാക്കട ചൂണ്ടുപലക സ്വദേശിയും കൊറിയോ ഗ്രാഫറുമായ ദിലീപ്ഖാനും സഹോദരങ്ങളായ അൻവർഖാനും അൻസർഖാനും ചേർന്ന്‌ നടത്തുന്ന മീൻകുളത്തിലാണ്‌ സാമൂഹ്യവിരുദ്ധർ വിഷം കലക്കിയത്‌.ശനിയാഴ്ച വൈകുന്നേരമാണ്‌ മീനുകൾ ചത്തുപൊങ്ങുന്നത് കണ്ടത്‌. ആദ്യം കാര്യമാക്കിയില്ല. ഞായാറാഴ്ച മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പരിശോധനയിൽ മീനിൽനിന്നും രക്തം പൊട്ടി ഒലിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടു.തുടർന്ന്‌ പൊലീസിനെ വിവരമറിയിച്ചു. ഓണക്കാലത്ത്‌ വിളവെടുക്കാനുള്ള മീനുകളാണ്‌...
ഏറ്റുമാനൂർ:ജല അതോറിറ്റി പൊളിച്ച നടപ്പാത ഇനിയും നന്നാക്കിയില്ല. പൊളിച്ചു നീക്കിയ ഇന്റർലോക്ക് കട്ടകൾ വഴിയരികിൽ അനാഥമായി. കാടുകയറി നശിക്കുന്നത് ലക്ഷങ്ങൾ വില മതിക്കുന്ന ഇന്റർലോക്ക് കട്ടകൾ.ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ ഏറ്റുമാനൂർ – പാലാ റോഡിലെ നടപ്പാതയ്ക്കാണ് ഈ ദുര്യോഗം. ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തെ നടപ്പാതയാണ് തകരാറിലായത്. റോഡ് നവീകരിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പ് പാകിയതാണ് ഇന്റർലോക്ക്.ഏറ്റുമാനൂർ ശുദ്ധജല പദ്ധതിയുടെ ഭാഗമായ പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് ഇന്റർലോക്കുകൾ...
(ചിത്രം) ചവറ:സാമ്പത്തികമായി പിന്നാക്കമുള്ള സ്ഥിരമായി മരുന്നു കഴിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക്​ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ചവറ ബി ആർ സിയുടെ 'മൃതസഞ്ജീവനി സ്പർശം' പദ്ധതിക്ക്​ തുടക്കം. ഡോ സുജിത് വിജയൻപിള്ള എം എൽ എ ഉദ്​ഘാടനം ചെയ്​തു. പന്മന പഞ്ചായത്ത് പ്രസിഡൻറ്​ ഷെമി അധ്യക്ഷത വഹിച്ചു.മരുന്നിന് പദ്ധതിവിഹിതം നൽകുന്നതിന് വേണ്ടിയുള്ള പ്രോജക്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സന്തോഷ് തുപ്പാശ്ശേരി ഏറ്റുവാങ്ങി. ജില്ല പഞ്ചായത്തംഗം സി പി...
കണ്ണൂര്‍:കണ്ണൂരില്‍ എസ്‍സി പ്രമോട്ടര്‍ സെബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍സി, എസ്‍ടി അതിക്രമത്തിനെതിരായ വകുപ്പ് ചുമത്തി. അന്വേഷണം കൂത്തുപറമ്പ് എസിപിക്ക് കൈമാറിയെന്ന് കമ്മീഷണർ അറിയിച്ചു. സെബിന്‍ ‍മർദ്ദിച്ചെന്ന എക്സൈസിന്‍റെ പരാതി വ്യാജമാണോയെന്നും അന്വേഷിക്കും.യുവാവിനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശം നൽകിയെന്നും ആർ ഇളങ്കോ പറഞ്ഞു.സെബിനെ മര്‍ദ്ദിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പൊലീസ് ആദ്യം എസ്‍സി, എസ്‍ടി അതിക്രമത്തിനെതിരായ വകുപ്പുകള്‍ ചുമത്തിയിരുന്നില്ല. സെബിൻ എസ്‍സി ആണെന്ന് അറിയില്ലായിരുന്നു...
വെള്ളാങ്ങല്ലൂർ ∙പടിയൂർ–വെള്ളാങ്ങല്ലൂർ–മതിലകം റോഡിന്റെ അരികുകൾ ഉയർന്നുനിൽക്കുന്നത് വാഹന യാത്രക്കാരെ വലയ്ക്കുന്നു. ടാറിങ് പൂർത്തിയായി ഒരു വർഷത്തോളമായിട്ടും അരികുകൾ സുരക്ഷിതമാക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നു.മതിലകം പാലത്തിന് മുൻപ് മാരാംകുളം–ചെട്ടിയങ്ങാടി റോഡിന്റെ തുടക്കത്തിൽ റോ‍ഡരിക് ഉയർന്നു നിൽക്കുന്നതിനാൽ ഈ റോ‍ഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നത് ശ്രമകരമായി. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.ബൈക്കിലുണ്ടായിരുന്ന സ്ത്രീയുടെ കാലിന് പരുക്കേറ്റു. പി‍ഡബ്ല്യു‍ഡി കൊടുങ്ങല്ലൂർ വിഭാഗത്തിൽ പല തവണ പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന്...
മാർപ്പനടുക്ക:മാർപ്പനടുക്കയിലെ കുമ്പഡാജെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം കണ്ടാൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ മനസ്സ് നിറയും. കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയ പുതിയ ആശുപത്രിക്ക് സമീപമുള്ള ജൈവ കൃഷിയാണ് ഇവിടുത്തെ ആകർഷണം.25 സെന്റ് സ്ഥലത്ത് ചെങ്കൽ പാറയ്ക്ക് മുകളിൽ മണ്ണ് നിരത്തിയാണ് കൃഷി .നെല്ല്, വാഴ, കക്കിരി, കപ്പ, ചെരങ്ങ, ചേമ്പ് ഇഞ്ചി, ചോളം, തക്കാളി, മുളക്, വഴുതന തുടങ്ങിയ വിളകളുണ്ട്. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെല്ലാം പങ്കാളികളായ പദ്ധതിക്ക്...
ശ്രീകണ്ഠപുരം:ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ചുണ്ടച്ചാൽ പുഴയരിക് കാലവർഷത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇടിഞ്ഞിട്ട് ഒന്നര മാസം പിന്നിട്ടിട്ടും നടപടിയില്ല. സമീപ റോഡ് ഇതുമൂലം അപകട ഭീഷണിയിലാണ്. അന്നു മുതൽ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചതു കൊണ്ട് മാത്രമാണ് റോഡ് അതേ പടി നിൽക്കുന്നത്.അത്യാവശ്യം ഇരു ചക്ര വാഹനം മാത്രമാണ് അരികിലൂടെ കടത്തി വിടുന്നത്.സ്ഥലം എംഎൽഎ സജീവ് ജോസഫ്, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി പി മോഹനൻ, അംഗങ്ങൾ, ശ്രീകണ്ഠപുരം നഗരസഭാ...