25 C
Kochi
Friday, September 24, 2021

Daily Archives: 2nd August 2021

കോന്നി:കോന്നിയുടെ വിദ്യാഭ്യാസ മേഖലയിലെ അറിവി​ൻെറ മുത്തശ്ശിയായ കോന്നി ഗവ എൽ പി സ്കൂളിന് 150 വർഷം പൂർത്തിയാവുന്നു. ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾക്ക്​ രൂപം നൽകാനുള്ള തയാറെടുപ്പിലാണ്​ പി ടി എ. ജനകീയ പങ്കാളിത്തത്തോടെ സ്കൂൾ കെട്ടിടം പെയിൻറ് അടിക്കാനും അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ്. 30സൻെറിൽ പ്രവർത്തിക്കുന്ന സ്കൂളിന് സ്ഥലപരിമിതിയാണ് നേരിടുന്ന പ്രധാന പ്രശ്നം.1871ൽ തിരുവിതാംകൂർ മഹാരാജാവായ അയില്യം തിരുനാൾ രാജാവാണ് പെൺകുട്ടികൾക്കായി ഈ വിദ്യാലയം അരംഭിച്ചത്....
പരവൂർ:കോവിഡ് വ്യാപനം മൂലം താൽക്കാലികമായി നിർത്തി വച്ച പൊഴിക്കര ടൂറിസം പദ്ധതിയുടെ നിർമാണം പുനരാരംഭിച്ചു. ഒരാഴ്ച മുൻപാണ് പണി വീണ്ടും ആരംഭിച്ചത്. കോവിഡ് ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നിർമാണം താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.പദ്ധതിയുടെ ഭാഗമായി പൊഴിക്കര തീരത്ത് നിർമിച്ച നടപ്പാതയുടെ ഒരു ഭാഗം മേയിൽ ഉണ്ടായ ശക്തമായ ന്യൂനമർദത്തിൽ കടൽ കയറി തകർന്നിരുന്നു. 2018 ൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിനു ശേഷം കരാറുകാരൻ വരുത്തിയ കാലതാമസവും...
തിരുവനന്തപുരം:കിഴക്കേകോട്ടയിൽ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കാൽനട മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. മൂന്നു മാസത്തിനകം പൂർത്തിയാകും. കോവളം ബസ്സ്റ്റോപ്–ആറ്റുകാൽ ബസ്സ്റ്റോപ്- ഗാന്ധിപാർക്ക് എന്നിങ്ങനെ ‘എൽ’ മാതൃകയിലാണ്‌ ഘടന.ഗാന്ധിപാർക്ക്‌–ആറ്റുകാൽ ഭാഗത്തെ പരസ്‌പരം ബന്ധിപ്പിച്ചു 103 മീറ്റർ നീളവും രണ്ട്‌ മീറ്റർവീതിയുമുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലമാകും കിഴക്കേകോട്ടയിലേത്‌.ഗാന്ധിപാർക്കിലും കോവളം ബസ്‌സ്‌റ്റോപ്പ്‌ ഭാഗത്തുനിന്ന്‌ പാലത്തിൽ പ്രവേശിക്കാം. രണ്ട്‌ ലിഫ്‌റ്റുണ്ടാകും. എസ്‌കലേറ്ററിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്‌.ആക്‌സൊ എൻജിനീയേഴ്‌സിനാണ്‌ നിർമാണച്ചുമതല. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എൽഇഡി...
മലപ്പുറം:അഗ്നിരക്ഷാ നിലയത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് അത്യാധുനിക രീതിയിലുള്ള ഫോം ടെൻഡറും ബൊലേറോയും മലപ്പുറം അഗ്നിരക്ഷാ നിലയത്തിൽ എത്തി.ശനിയാഴ്ച രാവിലെ 11മണിക്ക് ഫയർ സ്റ്റേഷൻ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ പി ഉബൈദുല്ല എം എൽ എ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ കർമം നിർവഹിച്ചു. സിവിൽ ഡിഫെൻസ് വോളന്റീമാർക്കുള്ള പുതിയ യൂണിഫോം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി വിതരണം ചെയ്തു.ചടങ്ങിൽ മലപ്പുറം ഫയർ ഓഫീസർ ടി അനൂപ്...
വ​ലി​യ​തു​റ:മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​കാ​ൻ അ​ന​ധി​കൃ​ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം ബീ​മാ​പ​ള്ളി​യി​ല്‍ മ​ത്സ്യ​ഭ​വ​നി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യു​ടെ അ​പേ​ക്ഷ ഫോ​റം വി​ത​ര​ണ​ത്തി​ല്‍ ഫോ​റം വാ​ങ്ങാ​നെ​ത്തി​യ​വ​രി​ല്‍ അ​ധി​കം​പേ​രും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രാണെ​ന്ന് പൊ​ലീ​സ്​ ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ണ്ടെ​ത്തി. ​ഫോ​റം വി​ത​ര​ണം ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക് കാ​ര​ണം പൊ​ലീ​സ് ഇ​ട​പെ​ട്ട് നി​ര്‍ത്തി​വെ​പ്പി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ കൂ​ടു​ത​ലും ക​യ​റി​പ്പ​റ്റി​യി​രി​ക്കു​ന്ന​ത് അ​ന​ധി​കൃ​ത ഗു​ണ​ഭോ​ക്താ​ക്ക​ളെ​ന്നാ​രോ​പി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നേ​ര​ത്തെ ത​ന്നെ പ​രാ​തി ന​ല്‍കി​യി​രു​ന്നു.എ​ന്നാ​ലി​ത്​ പ​രി​ശോ​ധി​ക്കാ​തെ പ്ര​ദേ​ശീ​ക രാ​ഷ്​​ട്രീ​യ സ്വാ​ധീ​ന​ങ്ങ​ള്‍...
കൊച്ചികണ്ടെയ്‌നർ റോ-റോ സർവീസിന്റെ രണ്ടാമത്തെ യാനം ബോൾഗാട്ടി– വില്ലിങ്ടൺ ഐലൻഡ്‌ പാതയിൽ തിങ്കളാഴ്‌ച സർവീസ് ആരംഭിക്കും. എം വി ആദിശങ്കര എന്ന യാനമാണ്‌ സർവീസ്‌ നടത്തുക. നിലവിൽ സി വി രാമൻ എന്ന യാനം ഈ റൂട്ടിൽ സർവീസ്‌ നടത്തുന്നുണ്ട്‌.രണ്ട്‌ യാനങ്ങളും അരമണിക്കൂർ ഇടവിട്ടാണ്‌ സർവീസ്‌. എം വി ആദിശങ്കര രാവിലെ എട്ടിന്‌ വില്ലിങ്ടൺ ഐലൻഡിൽനിന്നും സി വി രാമൻ രാവിലെ 8.10ന്‌ ബോൾഗാട്ടിയിൽനിന്നും സർവീസ്‌ ആരംഭിക്കും.ബോൾഗാട്ടിയിൽനിന്ന്‌...
രാജകുമാരി:സർക്കാർ തിരിച്ചുപിടിച്ച കയ്യേറ്റഭൂമിയിലെ ബംഗ്ലാവിൻ്റെ മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന ആഡംബര കാർ റവന്യു വകുപ്പിനു തലവേദനയാകുന്നു. ചിന്നക്കനാൽ പാപ്പാത്തിച്ചോല–ഷൺമുഖവിലാസം റോഡിനു സമീപം 2020 ഒക്ടോബറിൽ റവന്യു വകുപ്പ് ഏറ്റെടുത്ത ബംഗ്ലാവിൻ്റെ പോർച്ചിലാണു ലക്ഷങ്ങൾ വില വരുന്ന ബെൻസ് കാർ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. രേഖകളുമായി ഹാജരായി കാർ കൊണ്ടുപോകണമെന്നും അല്ലെങ്കിൽ സർക്കാർ ഭൂമിയിൽ വാഹനം പാർക്ക് ചെയ്തതിനു പിഴയീടാക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും റവന്യു വകുപ്പ് ഉടമയ്ക്കു രേഖാമൂലം അറിയിപ്പു...
ആലുവ∙കൊവിഡ് ബാധിച്ചു മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാൻ കടുങ്ങല്ലൂർ പഞ്ചായത്തിനു കീഴിലുള്ള എടയാർ ശ്മശാനത്തിനു മുന്നിൽ ബന്ധുക്കളും പിപിഇ കിറ്റ് ധരിച്ച സന്നദ്ധ പ്രവർത്തകരും കാത്തുനിന്നതു 2 മണിക്കൂർ.എന്നിട്ടും സാധിക്കാതെ വന്നപ്പോൾ ആലങ്ങാട് പൊതുശ്മശാനത്തിൽ കൊണ്ടുപോയി സംസ്‌കരിച്ചു. എടയാർ പുത്തൻവീട്ടിൽ സാവിത്രിയുടെ സംസ്‌കാരമാണു ശ്മശാനത്തിലെ തകരാർ മൂലം താമസിച്ചത്. ഇലക്ട്രിക്കൽ തകരാറാണെന്നും ഉടൻ പരിഹരിക്കാമെന്നും അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണു  കാത്തുനിന്നതെന്നു ബന്ധുക്കൾ പറയുന്നു. 2 മണിക്കൂറിനു ശേഷമാണു...
കണ്ണൂർ:കൊവിഡ് ചികിത്സയിൽ ഓക്സിജൻ ഉറപ്പുവരുത്താനുള്ള പദ്ധതികളുമായി ജില്ല അതിവേഗം മുന്നോട്ടുപോവുകയാണ്‌. ഒക്ടോബർ മാസത്തിൽ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗത്തെ ഓക്സിജൻ ക്ഷാമമില്ലാതെ നേരിടാനുള്ള സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. ഓക്സിജൻ ഉല്പ്പാദനത്തിനും സംഭരണത്തിനുമായി പത്ത് പദ്ധതികളാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപതിയിൽ നടപ്പാക്കുന്നത്.ആരോഗ്യവകുപ്പും ജില്ലാ പഞ്ചായത്തും ജില്ലാ ദുരന്തനിവരണ അതോറിറ്റിയും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ 6000 ലിറ്റര്‍ സംഭരണശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കാണ് ശനിയാഴ്ച...
കോഴിക്കോട്:അമ്പത്തിരണ്ട് ദിവസം നീണ്ട് നിന്ന ട്രോളിംഗ് നിരോധനത്തിന് ശേഷം കേരളത്തിലെ ഹാർബറുകൾ സജീവമായി. ശനിയാഴ്ച അർധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിച്ചത്. ട്രോളിംഗ് നിരോധനം കഴിഞ്ഞ ഉടനെ ബോട്ടുകൾ കടലിലേക്ക് പോയെങ്കിലും ഇന്നലെ ഹാർബറിൽ വില്പന അനുവദിച്ചിരുന്നില്ല.വാരാന്ത്യ ലോക്ക്ഡൗൺ ആയതിനാലാണ് വിൽപ്പന അനുവദിക്കാഞ്ഞത്.ലോക്ക് ഡൗണും പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളും മൂലം വറുതിയിലായിരുന്ന തൊഴിലാളികൾ പ്രതീക്ഷയോടെയാണ് വള്ളവും ബോട്ടുകളും ഇറക്കിയത്. ഇന്ന് മുതൽ ഹാർബർ തുറന്നതോടെ വലിയ പ്രതീക്ഷയിലാണ് മത്സ്യ...