24 C
Kochi
Thursday, December 9, 2021

Daily Archives: 24th August 2021

ന്യൂഡല്‍ഹി:കൊവിഡ് വാക്സിന്‍ സ്ലോട്ട് ഇനി വാട്സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം  അറിയിച്ചത്. എങ്ങനെയാണ് വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. +91 9013151515 എന്ന ഫോണ്‍ നമ്പറിലേക്ക് വാട്സ്ആപ്പില്‍ നിന്നും Book Slot എന്ന് സന്ദേശം അയക്കണം. തുടര്‍ന്ന് എസ്എംഎസായി ലഭിക്കുന്ന 6 അക്ക ഒടിപി നമ്പര്‍ ചേര്‍ക്കണം. തുടര്‍ന്ന് വാക്സിനേഷനായുള്ള തിയ്യതി, സ്ഥലം, പിന്‍കോഡ്, ഏത് വാക്സിന്‍...
കൊച്ചി:രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിനിടയിലെ ഇടവേളയായി 84 ദിവസം നിശ്ചയിച്ചത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. വാക്സിന്‍റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടാണോ അതോ ലഭ്യതയുമായി ബന്ധപ്പെട്ടാണോ എന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.കിറ്റെക്സിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ആദ്യ ഡോസ് വാക്സിനെടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ്...
തൊടുപുഴ:ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ സൗകര്യമില്ലാത്തതിനാൽ ജില്ലയിലെ വിവിധ പാതയോരങ്ങളിലും റോഡുകളോടു ചേർന്ന വനമേഖലകളിലും മാലിന്യം തള്ളൽ വർദ്ധിച്ചു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടത്തും കുമി‍ഞ്ഞുകൂടി. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ നിറച്ചു മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്നവരും ഏറെ. പലയിടത്തും ദുർഗന്ധം കൊണ്ടു വഴിനടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്.കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വനമേഖല, തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിൽ പെരുമറ്റത്തിനു സമീപവും കുളമാവ്...
മേ​പ്പാ​ടി:മു​ൻ വ​ർ​ഷം ന​ൽ​കി​യ നി​ര​ക്കി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​ത്തി​ന് മു​മ്പാ​യി 2020-21 വ​ർ​ഷ​ത്തെ ബോ​ണ​സ് ന​ൽ​ക​ണ​മെ​ന്ന് ലേ​ബ​ർ ക​മീ​ഷ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടും മേ​ഖ​ല​യി​ലെ ഭൂ​രി​പ​ക്ഷം തോ​ട്ടം മാ​നേ​ജ്‌​മെൻറു​ക​ളും അ​വ​ഗ​ണി​ച്ചു.ഹാ​രി​സ​ൺ​സ് മ​ല​യാ​ളം ക​മ്പ​നി മാ​ത്ര​മാ​ണ് മു​ൻ വ​ർ​ഷം ന​ൽ​കി​യ 8.33 ശ​ത​മാ​നം മി​നി​മം ബോ​ണ​സും പു​റ​മെ ര​ണ്ടു ശ​ത​മാ​നം എ​ക്സ്ഗ്രേ​ഷ്യ​യും ഓ​ണ​ത്തി​നു​മു​മ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. മേ​ഖ​ല​യി​ലെ മ​റ്റ് പ്ര​മു​ഖ തോ​ട്ട​ങ്ങ​ളി​ൽ ബോ​ണ​സ് അ​നു​വ​ദി​ച്ചി​ല്ല.ഓ​ണ​ത്തി​ന് മു​മ്പ് ബോ​ണ​സ് ന​ൽ​ക​ണ​മെ​ന്ന ലേ​ബ​ർ ക​മീ​ഷ​ണ​റു​ടെ...
കു​മ​ളി:തേ​ക്ക​ടി ബൈ​പാ​സ്​ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടി​ന്​ കാ​ര​ണ​മാ​കു​ന്ന ക​ലു​ങ്ക് ഉ​യ​ർ​ത്തി​പ്പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ മ​ണ്ണി​ട്ടു​മൂ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച റോ​സാ​പ്പൂ​ക്ക​ണ്ടം ഓ​ട വി​വാ​ദ​മാ​യ​തോ​ടെ ഇ​ത് മ​റ​യ്ക്കു​ന്ന​തി​നാ​ണ് റോ​ഡ് മ​ണ്ണി​ട്ട് ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.കു​മ​ളി ടൗ​ണി​ൽ​നി​ന്ന്​ തേ​ക്ക​ടി​ക്കു​ള്ള ബൈ​പാ​സി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിൻ്റെ 'ത​ല​തി​രി​ഞ്ഞ' വി​ക​സ​നം. ബൈ​പാ​സ്​ റോ​ഡി​നു സ​മാ​ന്ത​ര​മാ​യ ഓ​ട​യി​ലെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ക​ലു​ങ്ക് ഉ​യ​ർ​ത്തി​പ്പ​ണി​യ​ണ​മെ​ന്ന​ത് ഏ​റെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. തേ​ക്ക​ടി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പ്,...
കോഴിക്കോട്:വ്യവസായ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിൽ എത്തുന്ന മന്ത്രി പി രാജീവിനെ കാത്തിരിക്കുന്നത് വ്യവസായ മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങൾ. അടിസ്ഥാനപരമായ പ്രശ്നങ്ങൾക്കു പുറമേയാണ് കൊവിഡ് പ്രതിസന്ധി. കൊവിഡ് മൂലം ഒട്ടേറെ ചെറുകിട വ്യവസായങ്ങൾ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. പൊതുമേഖല വ്യവസായ സ്ഥാപനങ്ങളും അതിജീവനത്തിനായി പൊരുതുകയാണ്.ഇന്നു നഗരത്തിലുള്ള വ്യവസായ മന്ത്രി പി രാജീവ് കോംട്രസ്റ്റ് നെയ്ത്തു കമ്പനി സന്ദർശിക്കും എന്ന പ്രതീക്ഷയിൽ തൊഴിലാളികൾ. കലക്ടറുടെ കോൺഫറൻസ് ഹാളിൽ രാവിലെ മുതൽ...
വർക്കല:ഓണസമ്മാനമായി ലഭിച്ചത് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡ്. വാടകയ്ക്ക് താമസിച്ച് വരുന്ന നിർധന പട്ടികജാതി കുടുംബത്തിൻ്റെ സന്തോഷത്തിന് ഇരട്ടി മധുരം. കഴിഞ്ഞ 17 വർഷമായി വാടക വീടുകളിൽ മാറി മാറി താമസിച്ചുവരികയാണ്‌. റേഷൻ കാർഡില്ലാത്തതിനാൽ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ സേവനങ്ങളോ ലഭിച്ചിരുന്നില്ല.വാടക വീട്ടിൽ താമസിക്കുന്ന പട്ടികജാതി കുടുംബത്തിന് റേഷൻ കാർഡ് ഇല്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ വർക്കല താലൂക്ക് സപ്ലൈ ഓഫീസർ സജാദ് ഇടപെടുകയായിരുന്നു.നാവായിക്കുളം പഞ്ചായത്തിൽ എട്ടാം...
കൊല്ലം:വായിക്കാൻ സമയം കിട്ടാറില്ലെന്ന പരാതി ഇനി വേണ്ട. പൊതു സ്ഥലങ്ങളിൽ കാത്തിരിക്കുന്ന സമയം പുസ്തക വായനയ്ക്ക് ഉപയോഗിക്കാം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പോലുള്ള പൊതുസ്ഥലങ്ങളിൽ പുസ്തക വായനയ്ക്ക് സൗകര്യമൊരുക്കി ലൈബ്രറി കൗൺസിൽ സംസ്ഥാനത്തൊട്ടാകെ 500 പുസ്തക കൂടുകൾ തയാറാക്കുന്നു.എളുപ്പത്തിൽ വായിക്കാവുന്ന പുസ്തകങ്ങളുമായാണ് പുസ്തകകൂട് തയാറാക്കുന്നത്. ലൈബ്രറി കൗൺസിലിനു കീഴിലുള്ള ലൈബ്രറികൾക്കാവും ചുമതല. ഓരോ ആഴ്ചയും പുസ്തകങ്ങൾ മാറ്റി പുതിയവ വയ്ക്കും. കോവിഡ് കാലത്ത് ബസുകളിൽ ഇരുന്ന് മാത്രം യാത്ര...
കൊച്ചി:കാക്കനാട് നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് അട്ടിമറിച്ചു. ഒരു കിലോ 86 ഗ്രാം എംഡിഎംഎയായിരുന്നു പിടിച്ചെടുത്തത്. എന്നാൽ പ്രതികളുടെ പേരിൽ രേഖപ്പെടുത്തിയത് 86 ഗ്രാം എംഡിഎംഎ മാത്രമാണ്.ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നാണ് മഹസര്‍. ബാഗ് കണ്ടെത്തിയതില്‍ പ്രതികളില്ലെന്ന പേരില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്തു. കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് കഴിഞ്ഞ വ്യാഴം പുലര്‍ച്ചെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേര്‍ പിടിയിലായത്.ഇവരില്‍...
കണ്ണൂർ:മലബാർ കലാപ വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഖവൻ. ചരിത്രത്തെ വർ​ഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നവർക്ക് അസ്വാരാസ്യം ഉണ്ടാക്കുന്ന മലബാർ കലാപം സ്വതന്ത്ര സമരങ്ങളുടെ ഭാഗമാണെന്ന് വിജയരാഘവൻ പ്രതികരിച്ചു.1946 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാട് എടുത്തിട്ടുണ്ടെന്നും അന്ന് തന്നെ മലബാർ കലാപം ബ്രിട്ടീഷ് വിരുദ്ധമന്ന് വിലയിരുത്തിയിട്ടുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു.മലബാർ കലാപം സാമ്രാജ്യത്വ വിരുദ്ധവും ജന്മിത്ത വിരുദ്ധവുമാണെന്ന് എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.വാരിയൻകുന്നനേയും ഭ​ഗത് സിം​ഗിനേയും ഉപമിച്ച...