31 C
Kochi
Monday, October 25, 2021

Daily Archives: 6th August 2021

പ​ന്ത​ളം:ന​ഗ​ര​മ​ധ്യ​ത്തി​ലെ ഭൂ​മി സം​ബ​ന്ധി​ച്ച്​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ജി​ല്ല ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ നി​ർ​മാ​ർ​ജ​ന വി​ഭാ​ഗ​വും (പി എ ​യു) ത​മ്മി​ൽ ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ ഇ​തേ സ്ഥ​ല​ത്ത് റ​വ​ന്യൂ ട​വ​ർ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി റ​വ​ന്യൂ വ​കു​പ്പ്. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ള​ന​ട​യി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ പ​ന്ത​ള​ത്തെ പ​ഴ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് പു​തി​യ റ​വ​ന്യൂ ട​വ​ർ നി​ർ​മി​ക്കാ​നാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഇ​തിൻ്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച സ്ഥ​ലം അ​ള​ന്ന്​ തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു.2016-2017ലെ...
കൊല്ലം:തുറമുഖത്ത് ഇമിഗ്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ കപ്പൽ വഴിമാറിപ്പോകുന്നതിലൂടെ കോടികളുടെ നഷ്ടം. തൊഴിൽ നഷ്ടത്തിനു പുറമേയാണ്. കപ്പൽ വാടക ഇനത്തിൽ വൻതുകയാണ് നഷ്ടമാകുന്നത്. കപ്പൽ ജീവനക്കാർ മാറിക്കയറുന്നതിനുള്ള ‘ക്രൂ ചേഞ്ച്’ ഇനത്തിൽ മാത്രം ഒരു വർഷത്തിനിടയിൽ നൂറിലേറെ കപ്പലാണ് കൊല്ലത്തിനു നഷ്ടമായത്. വിഴിഞ്ഞത്തു നിത്യവും ആറിലധികം കപ്പലുകൾ ക്രൂ ചേഞ്ചിന് എത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം 9 കപ്പൽ എത്തിയിരുന്നു.ടഗ്ഗിന്റെ കുറവു മൂലം 6 കപ്പലിന്റെ ക്രൂ ചേഞ്ചാണ്...
തിരുവനന്തപുരം:കോർപറേഷൻ പൊതുജനങ്ങൾക്കായി നിർമിച്ച കുടിവെള്ള കിയോസ്‌കുകളുടെ ഉദ്‌ഘാടനം കോർപറേഷൻ അങ്കണത്തിൽ വെള്ളിയാഴ്‌ച പകൽ നാലിന്‌ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. 12 കിയോസ്‌കാണ്‌ സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ തയ്യാറാക്കിയിരിക്കുന്നത്‌. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ രണ്ടെണ്ണം വീതവും പുത്തരിക്കണ്ടം മൈതാനത്ത്‌ മൂന്നെണ്ണവും രാജാജിനഗർ അങ്കണവാടി, തമ്പാനൂർ യുപി സ്കൂൾ, ശ്രീചിത്ര പാർക്ക്, കോർപറേഷൻ മെയിൻ ഓഫീസ്, ഗാന്ധിപാർക്ക് എന്നിവിടങ്ങളിൽ ഒരോന്നുമാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌.2.2...
പാറശാല:ലിജോയ്ക്കു ഇനി ശ്വാസം നൽകുന്നത് പുത്തൻ വെന്റിലേറ്റർ. സ്വയം ശ്വാസമെടുക്കാൻ കഴിയാത്ത അപൂർവരോഗം ബാധിച്ച് 13 വർഷമായി വെന്റിലേറ്റർ വഴി ജീവൻ നില നിർത്തുന്ന പാറശാല നെടുവാൻവിള മച്ചിങ്ങത്തോട്ടത്ത് വീട്ടിൽ സി ലിജോ (33)യ്ക്കു സിംഗപ്പൂർ റെഡ്ക്രോസ് യൂണിറ്റിന്റെ സഹകരണത്തോടെ ഇന്ത്യൻ റെഡ്ക്രോസ് സെ‍ാസൈറ്റിയാണ് നാലര ലക്ഷം രൂപ വിലവരുന്ന വെന്റിലേറ്റർ സൗജന്യമായി നൽകിയത്. റെഡ്ക്രോസ് ജില്ലാ പ്രസിഡന്റ് കൂടിയായ ജില്ലാകലക്ടർ ഡോ നവജ്യേ‍ാത് ഖോസ ഇന്നലെ വീട്ടിലെത്തി...
തൊടുപുഴ:എല്ലാ വീടുകള്‍ക്കും ശൗചാലയ സംവിധാനം ഉറപ്പാക്കി വെളിയിട വിസര്‍ജന മുക്തമായതിന്​ പിന്നാലെ ഇടുക്കി ജില്ല ഒ ഡി എഫ് പ്ലസ്​ പദവി നേടാനൊരുങ്ങുന്നു. ജില്ല ഭരണകൂടത്തി​ൻെറ നേതൃത്വത്തില്‍ ജില്ല ശുചിത്വ മിഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം. ഗ്രാമങ്ങളെ മാലിന്യമുക്തമാക്കി ശുചിത്വ സുന്ദരമാക്കുകയാണ് ലക്ഷ്യം.ജില്ലയിലെ 52 ഗ്രാമ പഞ്ചായത്തുകളിലും വില്ലേജ്​ അടിസ്ഥാനത്തില്‍ ഒ ഡി എഫ് പ്ലസിനായുള്ള അനിവാര്യമാനദണ്ഡങ്ങള്‍ നടപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും വൃത്തിയുള്ള ശൗചാലയം...
വൈപ്പിൻ∙മെച്ചപ്പെട്ട വില ലഭിക്കുന്ന കണവ, കൂന്തൽ മീനുകൾ ചെറിയ തോതിലെങ്കിലും ലഭിച്ചു തുടങ്ങിയതു മത്സ്യബന്ധന ബോട്ടുകൾക്ക് ആശ്വാസമായി. ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ ഇറങ്ങിയപ്പോൾ  ഇടത്തരം വലുപ്പമുള്ള കിളിമീനാണു ബോട്ടുകൾക്കു കൂടുതലായി ലഭിച്ചത്.ആദ്യദിനങ്ങളിൽ തരക്കേടില്ലാത്ത വില  കിട്ടിയെങ്കിലും  പിന്നീട് കുറഞ്ഞ‌ു. ചെമ്മീൻ ഇനങ്ങൾ പ്രതീക്ഷിച്ചപോലെ ലഭിച്ചുമില്ല. ചെമ്മീൻ ഇനങ്ങളിൽ നിലവിൽ കഴന്തൻ  മാത്രമാണു  ലഭിക്കുന്നതെന്നു ബോട്ടുകാർ പറയുന്നു.കണവയ്ക്കു കിലോഗ്രാമിനു ശരാശരി 400- 500 രൂപ ലഭിക്കുന്നുണ്ട്.  കൂന്തൽ കിലോഗ്രാമിന്...
കൊച്ചി:ബിപിസിഎൽ കൊച്ചിൻ റിഫൈനറിയുടെ വിൽപ്പനയ്‌ക്കെതിരെ സംരക്ഷണസമിതിയുടെ ആഹ്വാനപ്രകാരം വ്യാഴാഴ്‌ച സംയുക്ത ട്രേഡ്‌ യൂണിയൻ "റിഫൈനറി സംരക്ഷണകവചം' തീർത്തു. 1000 കേന്ദ്രത്തിൽ പരിപാടി നടന്നു.റിഫൈനറി തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തു നടന്ന പരിപാടി സിഐടിയു ദേശീയ സെക്രട്ടറിയും സംസ്ഥാന റിഫൈനറി സംരക്ഷണസമിതി ജനറൽ കൺവീനറുമായ കെ ചന്ദ്രൻ പിള്ള ഉദ്‌ഘാടനംചെയ്തു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷനായി.ജില്ലയിലെ 500 കേന്ദ്രങ്ങളിൽ റിഫൈനറി സംരക്ഷണ മനുഷ്യകവചം തീർത്തു.സിപിഐ...
മൂവാറ്റുപുഴ∙മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ 55–ാം വയസ്സിൽ സിസിക്ക് പിറന്നത് 3 കൺമണികൾ. ഒരു പെണ്ണും രണ്ട് ആണും. മൂവരും അമ്മയോടൊപ്പം സുഖമായിരിക്കുന്നു.ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കാടൻ വീട്ടിൽ ജോർജ് ആന്റണിക്കും ഭാര്യ സിസിക്കുമാണ് വിവാഹം കഴിഞ്ഞ് 34 വർഷത്തിനു ശേഷം കുട്ടികൾ പിറന്നത്. മൂന്നു പേർക്കും ശരീരഭാരം ഒന്നര കിലോഗ്രാമിനു മുകളിൽ. 1987 ലാണ് ജോർജും സിസിയും വിവാഹിതരാകുന്നത്.18 വർഷത്തോളം ഗൾഫിൽ ആയിരുന്നു ജോർജ്. പിന്നീട് നാട്ടിലെത്തി ഇരിങ്ങാലക്കുടയിൽ സ്വന്തം...
തൃശ്ശൂര്‍:വനിതാ ബാങ്ക് മാനേജരെ ദേഹോപദ്രവം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവ് ടി എ ആന്‍റോയ്ക്ക് എതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. ഇരിങ്ങാലക്കുട സഹകരണ ബാങ്ക് മാനേജർ സുഷമയെയാണ് ഇയാൾ ആക്രമിച്ചത്.കഴിഞ്ഞ ദിവസമാണ് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ചാലക്കുടി ബ്രാഞ്ച് മാനേജർ സുഷമയും ബാങ്കിലെ ജീവനക്കാരനും വായ്പ തിരിച്ചടവിന്‍റെ കാര്യത്തിനായി ആന്‍റോയുടെ വീട്ടിലെത്തിയത്. വായ്പയെ ചൊല്ലി ഇയാളുമായി നേരത്തെ...
പീച്ചി:മൂന്നു മാസത്തെ ഇടവേളക്ക് ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി പീച്ചി ഡാം. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 21നാണ് ഡാമില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്​ സംസ്ഥാന സര്‍ക്കാറിെൻറ പുതിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡാമി​ന്റെയും ഉദ്യാനത്തി​ന്റെയും സുന്ദര കാഴ്ചകളുടെ വാതില്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നത്. ബുധനാഴ്ച കാലത്ത് എട്ട്​ മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് തുടങ്ങി.പുതിയ മാനദണ്ഡം അനുസരിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍...