25 C
Kochi
Monday, October 18, 2021

Daily Archives: 17th August 2021

കാലിഫോര്‍ണിയ:അഫ്ഗാനിസ്ഥാൻറെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ താലിബാൻ അനുകൂല ഉള്ളടക്കമുള്ള അക്കൗണ്ടുകളും പോസ്റ്റുകളും വിലക്കി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്ട്സ്ആപ്പും. താലിബാനെ ഭീകരവാദ സംഘടനയായാണ് ഫേസ്ബുക്ക് കാണുന്നതെന്നും അതിനാൽ തന്നെ ഇവരെ അനുകൂലിച്ചുള്ള പോസ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ നിരീക്ഷിക്കാനും ഒഴിവാക്കാനും പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചതായും ഫേസ്ബുക്ക് അറിയിച്ചു.താലിബാനെ പ്രകീർത്തിച്ചോ അനുകൂലിച്ചോ അവരെ പ്രതിനിധീകരിച്ചോ പ്രവർത്തിക്കുന്നവർക്കും വിലക്ക് ബാധകമാകുമെന്നും ഫേസ്ബുക്ക് അറിയിച്ചു.ദാരി പാഷ്ടോ ഭാഷകൾ കൈകാര്യം ചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ...
തിരുവനന്തപുരം:മുൻ എംപിയും സിപിഎം നേതാവുമായ പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയാവും. സതീദേവിയെ വനിതാ കമ്മീഷനിൽ നിയമിക്കുന്ന കാര്യത്തിൽ സിപിഎമ്മിൽ ധാരണയായി. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിക്കാൻ തീരുമാനിച്ചത്.ഇക്കാര്യം സിപിഎം സംസ്ഥാന സമിതിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.2004-ൽ വടകര ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സതീദേവി ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിച്ചിരുന്നു. എന്നാൽ 2009-ൽ അവർ മുല്ലപ്പള്ളി രാമചന്ദ്രനോട്...
പാലാ:ബൈപാസ് റോഡ് ഇനിമുതൽ ‘കെ എം മാണി ബൈപാസ് റോഡ്’ എന്നറിയപ്പെടും. ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവായി. കെ എം മാണിയുടെ വീടിനു മുന്നിലൂടെയാണ് പാലായുടെ വികസനത്തിൽ പ്രധാന ഇടം നേടിയ ഈ പാത. കെ എം മാണി ധനമന്ത്രിയായിരിക്കെ 2014ലാണു നിർമാണം ആരംഭിച്ചത്. 15 മീറ്റർ വീതിയിലാണു റോഡ്. വികസനത്തിനായി അദ്ദേഹം സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്തു.പാലാ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് പാത നിർമിച്ചത്. ഏറ്റുമാനൂർ–പൂഞ്ഞാർ റോഡിൽ...
അ​മ്പ​ല​ത്ത​റ (തിരുവനന്തപുരം):ഓ​ണ​ക്കാ​ല പ​ച്ച​ക്ക​റി വി​പ​ണി ല​ക്ഷ്യ​മാ​ക്കി നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളു​ടെ അ​മി​ത സാ​ന്നി​ധ്യ​വു​മാ​യി പ​ച്ച​ക്ക​റി​ക​ള്‍ അ​തി​ര്‍ത്തി ക​ട​ന്നെ​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. അ​തി​ര്‍ത്തി ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തും ഇ​ക്കൂ​ട്ട​ർ​ക്ക്​ സൗ​ക​ര്യ​മാ​യി. ഓ​ണ​ക്കാ​ലം മു​ൻ​കൂ​ട്ടി ക​ണ്ട് ത​മി​ഴ്നാ​ട്ടി​ലെ​യും ക​ര്‍ണാ​ട​ക​യി​ലെ​യും കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​രോ​ധി​ത കീ​ട​നാ​ശീ​നി​ക​ള്‍ ഉ​യ​ര്‍ന്ന അ​ള​വി​ലാ​ണ​ത്രെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ ജൈ​വ പ​ച്ച​ക്ക​റി​ക​ളി​ലും നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളു​ടെ സാ​ന്നി​ധ്യം ക​െ​ണ്ട​ത്തി.കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വെ​ള്ളാ​യ​ണി കീ​ട​നാ​ശി​നി പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ...
കരുനാഗപ്പള്ളി:കോവിഡ് വാക്സിനേഷനിൽ തീരദേശ ഗ്രാമമായ അഴീക്കലിലെ കുടുംബാരോഗ്യകേന്ദ്രത്തിന് നേട്ടത്തിൻ്റെ തിളക്കം. 18 വയസ്സിനു മുകളിലുള്ളവരിൽ 96 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിൻ നൽകുകയും 100 ശതമാനം പേർക്കും ആദ്യ ഡോസിന്‌ അവസരം ഒരുക്കുകയും ചെയ്‌തു. ഈ നേട്ടത്തിലെത്തുന്ന ജില്ലയിലെ ആദ്യത്തെ കുടുംബാരോഗ്യകേന്ദ്രമാണ്‌ അഴീക്കലിലേത്‌.അഴീക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള ജനസംഖ്യയുടെ 80 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നൽകാനായി. ഹാർബറും ബീച്ചും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ബഹുഭൂരിപക്ഷവും മീൻപിടിത്തത്തെ...
നെടുങ്കണ്ടം:ഓണത്തോടനുബന്ധിച്ചു വിദ്യാർത്ഥികളുടെ വീടുകളിൽ ഉപ്പേരി വിതരണം നടത്തി തേഡ് ക്യാംപ് ഗവ എൽപി സ്കൂളിലെ അധ്യാപകർ. സ്കൂൾ അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി കുട്ടികളെ കാണാനും സമ്മാനം കൈമാറാനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്.ഉദ്ഘാടനം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ നിർവഹിച്ചു. അധ്യാപകരും ഒരു കൂട്ടം സുമനസ്സുകളുമാണ് ഉപ്പേരി വിതരണത്തിന് ആവശ്യമായ തുക തയാറാക്കി നൽകിയത്. കുട്ടികളെ നേരിൽ കണ്ട് ഓണാശംസകൾ നേർന്നതിന്റെ സന്തോഷം അധ്യാപകരും എസ്എംസിയും പങ്കുവച്ചു
കൊച്ചി:അധിക ഡോസ് വാക്സിൻ നൽകാൻ അനുമതിയില്ലന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു.അന്താരാഷ്ട്ര അംഗീകാരമുള്ള കോവിഡ് വാക്സിൻ്റെ അധിക ഡോസ് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാർ തെക്കൻ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ തീരുമാനം അറിയിച്ചത്.രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചെന്നും അംഗീകാരമില്ലാത്തതിനാൽ സൗദി അറേബ്യയിലേക്ക് പോകാനാവുന്നില്ലന്നും ചുണ്ടിക്കാട്ടിയാണ് ഹർജി നല്‍കിയത്. ഹർജിക്കാരൻ്റെ ജോലി നഷ്ടമാവുന്ന വിഷയമാണന്നും അടിയന്തരമായി നിലപാടറിയിക്കണമെന്നും കോടതി കഴിഞ്ഞ ആഴ്ച നിർദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ്...
തിരുവനന്തപുരം:പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റെഷന്‍സ് ലിമിറ്റഡിലെ (ആർ പി എല്‍) തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാൻ സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ അഭ്യര്‍ഥന പ്രകാരം ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഗ്രാൻറ്​​ അനുവദിച്ചത്. തൊഴിലാളികളുടെ ബോണസ് നിശ്ചയിക്കുന്നതിനായി റിഹാബിലിറ്റേഷന്‍ പ്ലാന്റെഷന്‍സ് ലിമിറ്റഡ് മാനേജ്‌മൻെറ്​, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുമായി ചൊവ്വാഴ്​ച തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേരുന്നതിന് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
കണ്ണൂർ:ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളതായി സംശയിച്ച്‌ പൊലീസ്. മയക്കുമരുന്നുകടത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പൊലീസ് പറയുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഉയര്‍ത്തുന്ന വാദം.പ്രതികള്‍ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹ്യമധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബര്‍ക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ്...
കോഴിക്കോട്:തുഷാരഗിരി വെള്ളച്ചാട്ടവും അതുമായി ബന്ധപ്പെട്ട വിനോദ സഞ്ചാരമേഖലയും പരിസ്ഥിതിയും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും പ്രദേശം സന്ദർശിച്ച വിദഗ്ധ സംഘം. സുപ്രീം കോടതി വിധി പാലിക്കുകയാണ് ആദ്യത്തെ നടപടിയെന്നും അതിനു ശേഷം ഇഎഫ്എൽ നിയമം സെക്‌ഷൻ 4 പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സർക്കാരിനു സ്വീകരിക്കാവുന്നതാണെന്നും സംഘം വിലയിരുത്തി.ലിന്റോ ജോസഫ് എംഎൽഎയുടെ നേത‍ൃത്വത്തിൽ വനം– ടൂറിസം വകുപ്പ് ഉന്നതരും പരിസ്ഥിതി പ്രവർത്തകരുമാണ്...