25 C
Kochi
Monday, October 18, 2021

Daily Archives: 12th August 2021

പാരിപ്പള്ളി:കേരള സർവകലാശാലയുടെ ബി എസ് സി ബോട്ടണി പരീക്ഷയിൽ ഒന്നും അഞ്ചും റാങ്കുകൾ ഒരേ വീട്ടിലെത്തിയപ്പോൾ നാട്ടുകാർക്ക് അത് അവിസ്‌മരണീയ അനുഭവം. പാരിപ്പള്ളി കുളമട മാടൻവിള വീട്ടിൽ ആർ അനിൽകുമാറിന്‍റെയും എസ് പ്രിയയുടെയും മക്കളായ എ പി പാർവതിയും എ പി ദൃശ്യ കൃഷ്ണയുമാണ് അപൂർവ നേട്ടവുമായി നാടിന്‍റെ അഭിമാനമായത്.കൊല്ലം ശ്രീനാരായണ കോളജ് വിദ്യാർഥികളാണ് ഇരുവരും. എസ്എസ്എൽസിക്ക് ഇരുവർക്കും എട്ട് എ പ്ലസ് വീതമാണ് ലഭിച്ചിരുന്നത്. കടമ്പാട്ടുകോണം എസ്കെവി...
കോട്ടയം:എരുമേലി– മണിമല പാതയിലെ കനകപ്പലം, കരിമ്പിൻതോട്, മുക്കട, പ്ലാച്ചേരി,പൊന്തൻപുഴ വനപാതയിൽ മാലിന്യ നിക്ഷേപം പതിവ് കാഴ്ചയാവുന്നു. രാത്രി പകലെന്ന് വ്യത്യാസമില്ലാതെയാണ് ആളൊഴിഞ്ഞ മേഖലയില്‍ മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയില്‍ പൊന്തന്‍പുഴ മേഖലയില്‍ മാലിന്യം തള്ളിയത് നാട്ടുകാര്‍ പ്രതിഷേധിച്ച് തിരികെ എടുപ്പിച്ചു.
കോട്ടയം:റിസർവ്‌ ബാങ്ക്‌ 2021-22ൽ പുറത്തിറക്കുന്ന അഞ്ചാം സീരീസ്‌ സോവറിൻ ഗോൾഡ്‌ ബോണ്ടിന്റെ വിൽപന ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിൽ ആരംഭിച്ചു. 13 വരെ തുടരും. എട്ട്‌ വർഷമാണ്‌ കാലാവധി. എന്നാൽ അഞ്ച്‌ വർഷം കഴിഞ്ഞ്‌ നിശ്ചിത തീയതികളിൽ വീണ്ടെടുക്കാം.ആ സമയത്തെ തങ്കത്തിൻ്റെ വിലയാവും ലഭിക്കുക. നിക്ഷേപകാലയളവിൽ 2.5% പലിശ ആറ്‌ മാസം കൂടുമ്പോൾ നിക്ഷേപകന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നൽകും. ഒരു ഗ്രാം മുതൽ നാല്‌ കിലോ വരെ സ്വർണ വിലയ്‌ക്കുള്ള ബോണ്ടുകൾ...
കൂത്തുപറമ്പ്:പൂപ്പാടങ്ങളിൽ പുഞ്ചിരി വിരിഞ്ഞില്ല. ഓണവിപണി ലക്ഷ്യമിട്ട് പുഷ്പ കൃഷി നടത്തിയ കർഷകരും നിരാശയിലാണ്. പാടങ്ങളിൽ ചെണ്ട് മല്ലി മൊട്ടിട്ട് നിൽക്കുകയല്ലാതെ പൂക്കൾ വിരിഞ്ഞില്ല.അത്ത പൂക്കളമിടാൻ നാടൊരുങ്ങിയപ്പോൾ വിപണി ലക്ഷ്യമിട്ട് ചെയ്ത കൃഷിയിൽ പൂക്കൾ വിളവെടുപ്പിന് പാകമായില്ല. ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരു കുട്ട പൂവ് ’പദ്ധതിയും ലക്ഷ്യം കണ്ടില്ല. തൈകൾ നൽകാൻ വൈകിയതും കാലാവസ്ഥ വ്യതിയാനവും കനത്ത മഴയും നാടൻ പൂ കൃഷിക്ക് തിരിച്ചടിയായി.നാടൻ പൂ വിപണിയിൽ...
റാന്നി:പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) നിർമാണത്തിനായി വാങ്ങിയ സ്ഥലങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു. കോടികൾ വിലമതിക്കുന്ന സ്ഥലം ചെറു വനങ്ങളായി മാറി. കയ്യേറ്റവും നടക്കുന്നതായി പരാതിയുണ്ട്.അര നൂറ്റാണ്ടു മുൻപാണ് പിഐപിയുടെ നിർമാണം ആരംഭിച്ചത്. നിർമാണ സാമഗ്രികൾ സൂക്ഷിക്കാനും മറ്റുമാണ് സ്ഥലം സർക്കാർ വിലയ്ക്കെടുത്തത്. പണി പൂർത്തിയാക്കും മുൻപ് പദ്ധതി കമ്മീഷൻ ചെയ്തു. പിന്നീട് ബന്ധപ്പെട്ടവരാരും സ്ഥലം സംരക്ഷിക്കാൻ തയാറായില്ല. റാന്നി, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളിൽ തുറന്നിരുന്ന പിഐപി ഓഫിസുകൾ...
ബാ​ലു​ശ്ശേ​രി:ക​ക്ക​യം ഡാം സൈറ്റിൽ ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന് തു​ട​ക്ക​മാ​യി. മൂ​ന്നു മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന കെ ​എ​സ് ​ഇ ​ബി ഹൈ​ഡ​ൽ ടൂ​റി​സ​ത്തി‍െൻറ ഭാ​ഗ​മാ​യു​ള്ള ബോ​ട്ടി​ങ്ങാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച​ത്. ഡാം സൈറ്റ് ഉ​ൾ​പ്പെ​ടു​ന്ന നാ​ലാം വാ​ർ​ഡ് കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​നാ​ൽ ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്രം തു​റ​ക്കു​ന്ന​ത് നീ​ട്ടി​വെ​ച്ചി​രു​ന്നു.ചൊ​വ്വാ​ഴ്ച​യാ​ണ് കൊ​വി​ഡ് നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. ഡാ​മി​ലൂ​ടെ​യു​ള്ള ബോ​ട്ട് സ​ർ​വി​സാ​ണ് തു​ട​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച 32 ഓ​ളം വി​നോ​ദ...
നെടുമങ്ങാട്:നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് സീറ്റ്‌ നിലനിർത്തി. എൽ ഡി എഫിലെ വിദ്യ വിജയൻ 94 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്നും വിജയിച്ച എൽ ഡി എഫിലെ ഗിരിജ വിജയൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.യു ഡി എഫിൽ നിന്നും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട എൻ. ഗീത ദേവി വീണ്ടും യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ...
തൃശൂർ∙ഫെയ്സ്ബുക് മെസഞ്ചറിലൂടെ വിഡിയോ കോൾ വിളിച്ച് സ്വയം നഗ്നത പ്രദർശിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന  സംഘങ്ങൾ പെരുകുന്നു. ജില്ലയിലെ സൈബർ പൊലീസ് സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് നൂറുകണക്കിനു കേസുകൾ. പ്രതികൾ വടക്കേയിന്ത്യയിലെ ഏതെങ്കിലും നഗരങ്ങളിലുള്ളവർ.ഫെയ്സ്ബുകിൽ പെൺകുട്ടികളുടെ ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചാണു തട്ടിപ്പിനു തുടക്കം. ഇതു സ്വീകരിച്ചാലുടൻ മെസഞ്ചറിൽ സന്ദേശം വരും. വിശേഷങ്ങൾ ആരായും ചാറ്റിങ് തുടർന്നാലുടൻ മെസഞ്ചറിൽ വിഡിയോ കോൾ വിളിക്കും.ഈ വിളി സ്വീകരിച്ചാൽ പിന്നെ...
നീലേശ്വരം:നിരോധിത വലയായ ഡബിൾ നെറ്റ് ഉപയോഗിച്ച് രാത്രി മീൻപിടിക്കാനിറങ്ങിയ കർണാടക ബോട്ട് ഒന്നര മണിക്കൂറോളം പിന്തുടർന്ന് പിടികൂടി. ഫിഷറീസ് അസി ഡയറക്ടർ കെ വി സുരേന്ദ്രന്റെ നേതൃത്വത്തിൽ നീലേശ്വരം, തളങ്കര, ഷിറിയ തീരദേശ പൊലീസ് നടത്തിയ പട്രോളിങ്ങിലാണ് മംഗളൂരു സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചിരാഗ് എന്ന ബോട്ട് പിടിയിലായത്. ചൊവ്വാഴ്ച രാത്രി വൈകി കാഞ്ഞങ്ങാടിനു 4 കിലോമീറ്റർ പടിഞ്ഞാറാണ് ബോട്ട് പിടിയിലായത്. വല മുറിച്ചു വിട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിട്ടില്ല.ഫിഷറീസ്,...
ചേ​ർ​ത്ത​ല:ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യാ​യ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച്​ ഓ​ണം ബം​ബ​ർ ടി​ക്ക​റ്റു​മാ​യി യു​വാ​ക്ക​ൾ ബൈ​ക്കി​ൽ ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 18ാം വാ​ർ​ഡി​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ സ​രോ​ജി​നി അ​മ്മ​യെ​യാ​ണ് (78) ക​ബ​ളി​പ്പി​ച്ച​ത്.ചേ​ർ​ത്ത​ല എ​ക്സ്റേ ക​വ​ല​ക്ക്​ തെ​ക്ക് ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ന് മു​ന്നി​ൽ ലോ​ട്ട​റി വി​ൽ​പ​ന​ക്കി​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വ​യോ​ധി​ക​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന നാ​ല് ഓ​ണം ബം​ബ​ർ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് വാ​ങ്ങി​നോ​ക്കി​യ​ത്.തു​ട​ർ​ന്ന് ര​ണ്ടെ​ണ്ണം തി​രി​കെ കൊ​ടു​ത്ത് ബാ​ക്കി​യു​ള്ള​വ​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഒ​രു​ടി​ക്ക​റ്റി​ന് 300...