25 C
Kochi
Monday, October 18, 2021

Daily Archives: 23rd August 2021

കോട്ടയം:സംസ്ഥാന സർക്കാർ തീരുമാനത്തിനു മുൻപു തന്നെ അപേക്ഷാ ഫോമിൽ നിന്ന് ‘അപേക്ഷ’യെ പടിയിറക്കി വിട്ട് പനച്ചിക്കാട് പഞ്ചായത്ത്. സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനു പകരം താൽപര്യപ്പെടുന്നു എന്ന വാക്ക് ഉപയോഗിക്കാനാണു പഞ്ചായത്ത് തീരുമാനമെടുത്തത്. അപേക്ഷാ ഫോം എന്നതു മാറി ആവശ്യ പത്രിക അല്ലെങ്കിൽ ആവശ്യ ഫോം എന്നും മാറ്റിയിട്ടുണ്ട്.അപേക്ഷിക്കുക എന്നതിന് യാചിക്കുക എന്ന അർത്ഥമുണ്ട്. ജനങ്ങളുടെ അവകാശങ്ങൾക്കായി അവർ യാചിക്കേണ്ടതില്ല. ഇതാണ് പഞ്ചായത്ത് അധികൃതരെ ഇത്തരത്തിലൊരു ‌മാതൃകയ്ക്കു പ്രേരിപ്പിച്ചത്. ജനകീയാസൂത്രണത്തിന്റെ രജത...
പുനലൂർ:കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകൾ ട്രെയിൻ സർവിസ് തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 11.30ഓടെ തെന്മല പത്തേക്കർ നാലാം നമ്പർ തുരങ്കത്തോട് ചേർന്നാണ് കുന്നിടിഞ്ഞ് ട്രാക്കിലേക്ക് വീണത്.കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രാത്രി ഇതുവഴിയുള്ള പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് ഇടമണ്ണും പുലർച്ചയുള്ള ചെന്നൈ - കൊല്ലം എക്സ്പ്രസ്സും തിരികെയുള്ള പാലരുവിയും മൂന്ന് മണിക്കൂർ ചെങ്കോട്ടയിലും പിടിച്ചിട്ടു. രാത്രി തന്നെ ട്രാക്കിലെ തടസ്സം മാറ്റി പുലർച്ച അഞ്ചരയോടെ...
തിരുവല്ല:തിരുവല്ലയിലെയും മല്ലപ്പള്ളിയിലെയും പാലിയേറ്റീവ് പ്രവർത്തകർ ഓണക്കോടിയും സമ്മാനങ്ങളുമായി വീടുകളിലെത്തിയത്‌ കിടപ്പു രോഗികൾക്ക് സാന്ത്വനവും ആശ്വാസവുമായി. തിരുവല്ല പികെസിഎസിൻ്റെ ആഭിമുഖ്യത്തിലുള്ള കനിവ് പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയറിൻ്റെ പതിനൊന്ന് സോണൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഓണ സമ്മാനങ്ങൾ വിതരണം ചെയ്തു.കടപ്ര സോണൽ കമ്മിറ്റിയുടെ സമ്മാനവിതരണം ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. നോൺ ചെയർപേഴ്സൺ രാജേശ്വരി അധ്യക്ഷയായി. കൺവീനർ മഹേഷ് കുമാർ, കനിവ് ചെയർമാൻ അഡ്വ...
അതിരപ്പിള്ളി ∙അവിട്ടം ദിനത്തിൽ അതിരപ്പിള്ളി മേഖലയിലെ വിനോദ കേന്ദ്രങ്ങൾ സന്ദർശക തിരക്കിൽ വീർപ്പുമുട്ടി. രാവിലെ മുതൽ സന്ദർശകർ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്കു ശേഷമാണ് കനത്ത തിരക്ക് അനുഭവപ്പെട്ടത്.ആനമല പാതയിൽ സഞ്ചാരികളുടെ വാഹനങ്ങൾ ചാലക്കുടി മുതൽ തിങ്ങിനിറഞ്ഞു. തിരക്ക് ക്രമാതീതമായി വർധിച്ചതോടെ വനംവകുപ്പ് കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറന്നു. പ്രവേശന സമയം കഴിഞ്ഞ് എത്തിയവരെ മടക്കിവിട്ടു.റോഡിന്റെ ഒരുവശത്ത് മാത്രം പാർക്കിങ് ഏർപ്പെടുത്തിയതോടെ അതിരപ്പിള്ളി മുതൽ ഇട്ട്യാനി വരെ വാഹനനിര രൂപപ്പെട്ടു. കൊവിഡ്...
തിരുവനന്തപുരം:തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെയൊന്നും പരാമർശിക്കാതെ പോയ ഒരു വിദ്യാർത്ഥി സമരത്തിന് ഒരു നൂറ്റാണ്ടു തികഞ്ഞു. അമിതമായി ഫീസ് ഈടാക്കുന്നതിന് എതിരെ 1921 ഓഗസ്റ്റ് 21ന് ശ്രീ മൂലം വിലാസം സ്കൂളിൽ പൊട്ടിപ്പുറപ്പെട്ട് യൂണിവേഴ്സിറ്റി കോളജിൽ പൊലീസ് അതിക്രമത്തിൽ കലാശിച്ച സമരത്തിനാണ് 100 വയസ്സായത്. വഞ്ചിയൂരിൽ ഇന്ന് കാണുന്ന ജില്ലാ കോടതി മന്ദിരമായിരുന്നു അന്നത്തെ ശ്രീമൂലം വിലാസം സ്കൂൾ. വഞ്ചിയൂർ സ്കൂൾ സമരത്തിന്റെ തുടക്കം ഉയർന്ന സ്കൂൾ...
മേപ്പയൂർ:കേരളത്തിൽ ആദ്യമായി സമ്പൂർണ സൗജന്യ വൈഫൈ (സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ) ഒരുക്കുന്ന പഞ്ചായത്തായി മേപ്പയൂർ. പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കി വിദ്യാഭ്യാസ കേരളത്തിന് മാതൃകയാവുകയാണ് 17 വാർഡുകളുള്ള ഈ പഞ്ചായത്ത്. പദ്ധതി ഉദ്ഘാടനം നാളെ രാവിലെ 9ന് മേപ്പയൂർ ടികെ കൺവൻഷൻ സെന്ററിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.സാങ്കേതിക പ്രശ്നങ്ങൾ കാരണമോ സാമ്പത്തിക ബുദ്ധിമുട്ട് കാരണമോ...
നെടുങ്കണ്ടം:നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഗ്രാമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കുടിയേറ്റ ഗ്രാമമായ വാര്‍ഡില്‍ കൂടുതലും തൊഴിലാളികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇനി വാര്‍ഡില്‍ പഞ്ചായത്തി​ൻെറ ആദ്യഘട്ട സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും.ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കേന്ദ്രത്തി​ൻെറ സേവനം ഉറപ്പാക്കുമെന്ന്​ വാര്‍ഡ്​ അംഗം അജീഷ് മുതുകുന്നേല്‍ പറഞ്ഞു. എം എം മണി എം എൽ എ ഉദ്​ഘാടനം ചെയ്​തു. പഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍ അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട:വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയയാള്‍ അറസ്റ്റിലായി. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആൻഡ് ടൂറിസം എന്ന ജനസേവന കേന്ദ്രം ഉടമ ഇണ്ടേരി വീട്ടില്‍ രഞ്ജിത്ത് ആണ് അറസ്റ്റിലായത്. കര്‍ണ്ണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കര്‍ണ്ണാടകയിലേക്ക് കടന്ന രണ്ട് പേരെ ബീച്‌നഹള്ളി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ‍വെള്ളമുണ്ട എട്ടേനാല്‍...
പാലക്കാട്:കീഴൂരിൽ സർക്കാർ പുനരധിവാസ പദ്ധതിയിൽപ്പെട്ട പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയ മൂന്ന് പട്ടികജാതി കുടുംബങ്ങളിൽ നിന്നും വലിയ തുക ഈടാക്കിയെന്ന ആരോപണവുമായാണ് കുടുംബാഗംങ്ങൾ രംഗത്തെത്തിയത്.പ്രളയകാലത്ത് ഈ മലയിടുക്കിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടര്‍ന്നാണ് ഇവരെ മാറ്റി താമസിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപയും വീട് വെക്കാൻ നാല് ലക്ഷവുമാണ് അനുവദിച്ചത്.എന്നാൽ സെന്റിന് നാൽപ്പതിനായിരം പോലും മതിപ്പ് വിലയില്ലാത്ത ഭൂമി 1,08,000...
കണ്ണൂർ:കണ്ണൂർ പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.പൊലീസ് മൃതദേഹ പരിശോധന നടത്തുകയാണ്.ചക്കരക്കല്ലില്‍ നിന്ന് കാണാതായ പി പ്രജീഷ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുറത്തെടുത്ത ശേഷം ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടക്കുംആ​ഗസ്റ്റ് 9ന് ഒരു വീട്ടിലെ തേക്ക് മരം മോഷണം പോയതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ...