31 C
Kochi
Monday, October 25, 2021

Daily Archives: 22nd August 2021

കോ​ട്ട​യം:തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്‌ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി (സി​ൽ​വ​ർ ലൈ​ൻ) ജി​ല്ല​യി​ൽ 16 വി​ല്ലേ​ജു​ക​ളി​ൽ​നി​ന്ന്​ ഭൂ​മി ഏ​റ്റെ​ടു​ക്കും. മൊ​ത്തം 108.11 ഹെ​ക്‌​ട​ർ സ്ഥ​ല​മാ​കും ജി​ല്ല​യി​ൽ​നി​ന്ന്​ ഏ​റ്റെ​ടു​ക്കു​ക. മാ​ട​പ്പ​ള്ളി, തോ​ട്ട​യ്‌​ക്കാ​ട്‌, വാ​ക​ത്താ​നം, ഏ​റ്റു​മാ​നൂ​ർ, മു​ട്ട​മ്പ​ലം, നാ​ട്ട​കം, പ​ന​ച്ചി​ക്കാ​ട്‌, പേ​രൂ​ർ, പെ​രു​മ്പാ​യി​ക്കാ​ട്‌, പു​തു​പ്പ​ള്ളി, വി​ജ​യ​പു​രം, കാ​ണ​ക്കാ​രി, കു​റ​വി​ല​ങ്ങാ​ട്‌, ക​ടു​ത്തു​രു​ത്തി, മു​ള​ക്കു​ളം, ഞീ​ഴൂ​ർ എ​ന്നീ വി​ല്ലേ​ജ്​ പ​രി​ധി​ക​ളി​ലൂ​ടെ​യാ​ണ്​ ജി​ല്ല​യി​ൽ പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്.ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ സ​ർ​വേ ന​മ്പ​റു​ക​ൾ റ​വ​ന്യൂ​വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ ​സ​ർ​വേ ന​മ്പ​റി​ലു​ള്ള ഭൂ​മി​ക്കൊ​പ്പം...
മലയിൻകീഴ്:നിയമത്തിൻ്റെ പേരിൽ ഫയലിൽ കുരുങ്ങി കിടന്ന സാജൻ്റെ പ്രതീക്ഷകൾക്ക് അനക്കം വച്ചു. വിളവൂർക്കൽ പഞ്ചായത്തിനോട് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. വൃക്കകൾ തകരാറിലായ വിളവൂർക്കൽ പെരുകാവ് പുതുവീട്ടുമേല ദിവ്യാസദനത്തിൽ സാജൻ പ്രഭാകരൻ (40) സ്വയം തൊഴിൽ കണ്ടെത്തുന്നതിനാണു 4 വർഷം മുൻപ് വാഹന സർവീസ് സ്റ്റേഷൻ തുടങ്ങാൻ ശ്രമിച്ചത്. എന്നാൽ പഞ്ചായത്ത് ഇടപെടലിൽ പദ്ധതി പാതിവഴിയിൽ മുടങ്ങി. സാജൻ കാൽക്കോടി രൂപയുടെ...
താമരശ്ശേരി:മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ജനാധിപത്യത്തിന്റെ വഴികാട്ടികളായും തിരുത്തൽശക്തികളായും പ്രവർത്തിക്കണമെന്ന് ഗോവ ഗവർണർ പി എസ്ശ്രീധരൻ പിള്ള പറഞ്ഞു. മാധ്യമപ്രവർത്തനം സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും വസ്തുനിഷ്ഠമായ അപഗ്രഥനങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയ്ക്കു കരുത്തു പകരുകയും ചെയ്യുമ്പോഴാണ് അതിന്റെ യഥാർഥ ദൗത്യം നിർവഹിക്കപ്പെടുന്നത്.പത്രപ്രവർത്തന രംഗത്ത് 35 വർഷം പിന്നിട്ട മലയാള മനോരമ താമരശ്ശേരി വാർത്താ പ്രതിനിധി ടി ആർ ഓമനക്കുട്ടന് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നര...
കൽപ്പറ്റ:കൊവിഡ്‌ മഹാമാരിയുടെയും പ്രതികൂല കാലാവസ്ഥയുടെയും പരിമിതികൾ മറികടന്ന്‌ ജില്ലയിൽ വിനോദസഞ്ചാരമേഖല തിരിച്ചടികളിൽനിന്ന്‌ കരകയറുന്നു. 10 ദിവസം മുമ്പാണ്‌ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഒന്നൊന്നായി തുറന്ന്‌ തുടങ്ങിയത്‌. ആദ്യ ദിവസങ്ങളിൽ തിരക്ക്‌ കുറഞ്ഞെങ്കിലും കഴിഞ്ഞ ഒരാഴ്‌ചയായി മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥയിലും കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയതായി അധികൃതർ പറഞ്ഞു.ആദ്യ ഡോസ്‌ സമ്പൂർണ വാക്‌സിനേഷൻ നടപ്പായത്‌ സഞ്ചാരികൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാർക്കും ഒരുപോലെ ആത്മവിശ്വാസമേകുന്നുണ്ട്‌. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും കർശന നിബന്ധനകളോടെ ആളുകളെ കയറ്റുന്നതും വിനോദസഞ്ചാരമേഖലയിലും...
തിരുവനന്തപുരം:ഓരോ മലയാളിക്കും സംഗീതസാന്ദ്രമായ പൊന്നോണസദ്യ ഒരുക്കി ജനമൈത്രി പൊലീസ്. മനോഹരമായ ഓണക്കാഴ്ചകൾക്കൊപ്പം ചിത്രീകരിച്ച "നല്ലോണം പൊന്നോണം' പരിപാടി ഇതിനകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിൽ റിലീസ് ചെയ്ത പരിപാടി ആദ്യ മണിക്കൂറിൽത്തന്നെ ആയിരങ്ങൾ കണ്ടു.എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഓർക്കസ്ട്ര ടീം. മഹാമാരിയുടെ ആശങ്കകൾക്കിടയിൽ കോവിഡ് മാനദണ്ഡങ്ങൾ കഴിയുന്നത്ര പാലിച്ച് വീട്ടിലാഘോഷിക്കാൻ ആഹ്വാനം ചെയ്യുന്നു ഈ സംഗീതവിരുന്നിലൂടെ. വിവിധ രാഗങ്ങളിലെ സിനിമാഗാനങ്ങൾ കോർത്തിണക്കി...
ഇരിട്ടി:ബാരാപോൾ പദ്ധതി പ്രദേശത്തു നിന്നു കൂറ്റൻപാറ ഇളകി ഉരുണ്ടു വന്നു വീടിന്റെ മുകളിൽ പതിച്ചു. അടുക്കളഭാഗത്തെ ചുമർ തകർന്നു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീടിനു മുകളിലാണു പാറ വീണത്.ശക്തമായ മഴയിൽ ബാരാപോൾ പദ്ധതിയുടെ കനാലിന് ഏറ്റെടുത്ത 20 മീറ്ററോളം ഉയരമുള്ള സ്ഥലത്തു നിന്നാണു കല്ല് ഇളകി വന്നത്. അപകട സമയത്തു സോഫി മൂത്തമകന്റെ വീട്ടിൽ പോയതിനാൽ വൻദുരന്തം ഒഴിവായി. 2016ലും ഇതുപോലെ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണു വീടിനു കേടുപാട്...
കോട്ടയം:കലക്ടറേറ്റിലെ പാർക്കിങ് ഗ്രൗണ്ടിൽ ഓടാത്ത വണ്ടികൾക്ക് ഇഷ്ടം പോലെ സ്ഥലമുണ്ട്. അതേ സമയം ഓടുന്ന വണ്ടികളിൽ ഒരു ഭാഗമെന്നും ഗ്രൗണ്ടിനു പുറത്താണ്. പുറത്ത് റോഡരികിൽ പാർക്ക് ചെയ്താൽ പൊലീസ് പിഴ ചുമത്തും.പാർക്കിങ്ങിന് പരിമിതമായ സൗകര്യമാണ് കലക്ടറേറ്റിലുള്ളത് വിവിധ വകുപ്പുകളുടെ കട്ടപ്പുറത്തായ വാഹനങ്ങൾ ഇവിടെ കാലങ്ങളായി കിടക്കുന്നു. വാഹനത്തിൽ കലക്ടറേറ്റിൽ വന്നാൽ കുടുങ്ങി. കോവിഡ് കാലമായതോടെ കൂടുതൽ ജീവനക്കാരും സ്വന്തം വാഹനങ്ങളിലാണ് വരുന്നത്.വാഹനം പുറത്തു നിർത്തിയിട്ടു സ്ഥാപനത്തിലേക്കു...
കോ​ന്നി:കോ​വി​ഡിൻ്റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ങ്ങ​മൂ​ഴി​യി​ലും കോ​ന്നി അ​ട​വി​യി​ലും കൊ​ട്ട​വ​ഞ്ചി സ​വാ​രി പു​ന​രാ​രം​ഭി​ച്ചു. ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ കോ​ന്നി ആ​ന​ക്കൂ​ട്ടി​ലും ഗ​വി​യി​ലേ​ക്കും എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ അ​ധി​ക​വും അ​ട​വി, ആ​ങ്ങ​മൂ​ഴി കൊ​ട്ട​വ​ഞ്ചി സ​വാ​രി​കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തും. കോ​ന്നി​യി​ൽ​നി​ന്ന്​ നാ​ല്​ കി ​മീ ദൂ​ര​മാ​ണ്​ അ​ട​വി​യി​ലേ​ക്കു​ള്ള​ത്. ആ​ങ്ങ​മൂ​ഴി​യി​ല്‍നി​ന്ന് ഗ​വി​യി​ലേ​ക്ക്​ 65 കി മീ ദൂ​ര​മു​ണ്ട്. മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ടം അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ന​ടു​ത്താ​ണ്.കി​ളി​യെ​റി​ഞ്ഞാം​ക​ല്ല് ചെ​ക്ക്പോ​സ്​​റ്റി​ന് സ​മീ​പ​മാ​ണ് ആ​ങ്ങ​മൂ​ഴി കൊട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്​ ആ​ന​ക്കൂ​ട്, അ​ട​വി...
കോഴിക്കോട്:നിലമ്പൂർ എംഎല്‍എ പി വി അന്‍വർ സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വർണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍ എംപി.അന്‍വറിന്‍റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപറയണമെന്നും ജനങ്ങളോട് എംഎല്‍എയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. അതേസമയം, എല്ലാവരേയും പൂർണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ലാ കോൺ​ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.ജില്ലാ കോൺ​ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്‍റെ നിർദേശങ്ങൾ...
മലപ്പുറം:വെറ്റിലപ്പാറയിൽ 15കാരനെ കാണാതായ സംഭവത്തിൽ ദുരൂഹതയെന്ന് സൗഹാൻ്റെ ഉമ്മ ഖദീജ. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായും അന്വേഷണം ഊർജിതമാക്കണമെന്നും സൗഹാൻ്റെ കുടുംബം പറഞ്ഞു.മുൻപ് ഇതുപോലെ സൗഹാൻ പോയിട്ടുണ്ട്. പക്ഷേ തിരിച്ചുവന്നിട്ടുണ്ട്. ഇത്തവണ വന്നില്ല.ആരെങ്കിലും കൊണ്ടു പോയതാണെന്നാണ് മനസ് പറയുന്നത്- ഖദീജ പറയുന്നു.സൗഹാന് വേണ്ടി ചേക്കുന്ന് മലയുടെ താഴ്വാരത്ത് നൂറുകണക്കിനാളുകൾ ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു.കഴിഞ്ഞ ശനിയാഴ്ച കാണാതായ കുട്ടിയെക്കുറിച്ച് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.ഇതോടെ അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്...