27.6 C
Kochi
Monday, November 29, 2021

Daily Archives: 1st August 2021

കടയ്ക്കൽ:ട്രിപ്പിൽ ലോക്ഡൗൺ നില നിൽക്കുന്ന ചിതറ പഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ ദിവസമായ ഇന്നലെ നിയന്ത്രണം ലംഘിച്ചു ആളുകളെ കൂട്ടി മന്ത്രിമാർ പങ്കെടുത്ത് ഉദ്ഘാടനം. ചിതറ പഞ്ചായത്തിൽ കിഴക്കുംഭാത്ത് സിവിൽ സപ്ലൈസ് മാവേലി സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിമാർ പങ്കെടുത്തത്. മന്ത്രി ജി ആർ അനിൽ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മന്ത്രി ജെ ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ...
ഇടുക്കി:ഹൈക്കോടതി സുരക്ഷയുടെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ജലാശയത്തിന് സമീപത്ത് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സിപിഐ ജില്ലാ കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ എല്‍ഡിഎഫിന്‍റെ കാലത്ത് മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ മൂന്നാറിൽ രാമസ്വാമി അയ്യർ ഹെഡ്‍വർക്ക്സ് ജലാശയത്തിന് സമീപത്ത് കുട്ടികള്‍ക്ക് വിനോദത്തിനായി പാര്‍ക്ക് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.എന്നാല്‍ ഇതിന്‍റെ മറവില്‍ ഇവിടെയുള്ള വന്‍ മരങ്ങള്‍ മുറിക്കുകയും വലിയ തോതില്‍ മണ്ണ് മാറ്റി സ്ഥലത്തിന്‍റെ...
ഇടുക്കി:നിയോജകമണ്ഡലം ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ചെറുതോണി ബസ് സ്റ്റാൻഡിൻ്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനവും ശിലാസ്ഥാപനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിഭാവനംചെയ്ത മാതൃക നല്ലരീതിയിൽ നടപ്പാക്കണമെന്ന്‌ മന്ത്രി നിർദേശിച്ചു. മെഡിക്കൽ കോളേജിലേക്ക്‌ സ്റ്റാൻഡിൽനിന്ന്‌ പ്രത്യേക പാതയിലൂടെ പോകാൻ സൗകര്യം ഒരുക്കും.സ്റ്റാൻഡിനും പ്രധാന റോഡിനും ഇടയിലൂടെ ഒഴുകുന്ന തോടിന്റെ ഇരുവശവും കെട്ടി നവീകരിച്ച്‌ പാർക്കിങ്ങിന്‌ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യം അനുവദിച്ച 50...
വൈക്കം:നഗരസഭാമധ്യത്തിലെ അന്ധകാരത്തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറയുന്നു. നീരൊഴുക്കു നിലച്ച തോട്ടിൽ കുപ്പികളും പ്ലാസ്റ്റിക് കവറുകളും നിറഞ്ഞു. മാലിന്യങ്ങൾ ചീഞ്ഞഴുകിയതോടെ പ്രദേശവാസികൾക്കു മൂക്കു പൊത്താതെ നടക്കാൻ പറ്റാതായി.6 അടിയോളം താഴ്ച ഉണ്ടായിരുന്ന തോട് ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞ് വെള്ളത്തിന് കറുത്ത നിറമായ അവസ്ഥയിലാണ്. ഒഴുക്കില്ലാത്ത തോട്ടിലേക്കു സമീപപ്രദേശങ്ങളിൽ നിന്ന് ഒഴുകിവരുന്ന അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതും തോട്ടിൽ നിന്നു ദുർഗന്ധം വമിക്കാൻ കാരണമായി.നീരൊഴുക്ക് ഇല്ലാതായതോടെ മലിനമായ തോട്ടിൽ നിന്നുള്ള കൊതുകുശല്യം...
കോഴിക്കോട്:കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൊവിഡ് കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ മാറ്റം. ഇനി മുതൽ 80ൽ അധികം കൊവിഡ് കേസുകളുള്ള കോര്‍പറേഷന്‍ വാര്‍ഡുകളായിരിക്കും കണ്ടെയിന്‍മെന്‍റ് സോണ്‍. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക കൌണ്‍സില്‍ യോഗത്തിന് ശേഷം മേയര്‍ ബീനാ ഫിലിപ്പാണ് ഇക്കാര്യം അറിയിച്ചത്.നഗര പരിധിയിലെ ജനസംഖ്യ കൂടി കണക്കിലെടുത്താണ് കൊവിഡ് കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ ‌‌‌കോഴിക്കോട് കോര്‍പറേഷനില്‍ ഇളവ് നല്‍കുന്നത്. ഇതുവരെ 30 കേസുകളുണ്ടെങ്കില്‍ ആ വാര്‍ഡ് കണ്ടെയിന്‍റ്മെന്‍റ് സോണായിരുന്നു. നഗരത്തില്‍...
കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ എത്തിയ സംഘമാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്.കൂടുതല്‍ വാക്‌സിന്‍ വേണമെന്ന ആവശ്യവും ജില്ലാ ഭരണകൂടം കേന്ദ്രസംഘത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ പി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് സന്ദര്‍ശനം...
കോ​ട്ട​യം:ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി​യു​ടെ പ്ര​ത്യാ​ഘാ​തം പ​ഠി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​വാ​ണി​ജ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ആ​ശ​ങ്ക മാ​റാ​തെ റ​ബ​ർ ക​ർ​ഷ​ക​ർ. വി​ല​യി​ടി​വി​ൽ ന​ട്ടം​തി​രി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക്​ പു​തി​യ നീ​ക്കം തി​രി​ച്ച​ടി​യാ​കു​മെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടും ഇ​തി​ൽ​നി​ന്ന്​ പൂ​ർ​ണ​മാ​യി പി​ന്തി​രി​യാ​ൻ വാ​ണി​ജ്യ​മ​ന്ത്രാ​ല​യം ത​യാ​റാ​യി​ട്ടി​ല്ല.ചി​ര​ട്ട​പ്പാ​ലാ​ക്കി റ​ബ​ർ വി​ൽ​ക്കു​ന്ന രീ​തി സം​സ്ഥാ​ന​ത്ത്​ ഇ​ല്ല. ബ​ഹു​ഭൂ​രി​പ​ക്ഷ​വും ഷീ​റ്റ്​ റ​ബ​ർ വി​ൽ​ക്കു​ന്ന​വ​രാ​ണ്. ടാ​പ്പി​ങ്​ ന​ട​ത്തി ലാ​റ്റ​ക്​​സ്​ ചി​ര​ട്ട​യി​ൽ​ത​ന്നെ സൂ​ക്ഷി​ക്കു​ന്ന​താ​ണ്​ ചി​ര​ട്ട​പ്പാ​ൽ എ​ന്ന ക​പ്പ്​ ​ല​മ്പ്. ഇ​തി​ൽ അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ൾ ചേ​ർ​ത്ത്​...
കാസർകോട്​:ഒപ്പം തുടങ്ങിയ കോളേജുകൾ യാഥാർഥ്യമായിട്ടും കാസർകോട്​ ​ഗവ മെഡിക്കൽ കോളേജിനോടുള്ള അവഗണനയിൽ മാറ്റമൊന്നുമില്ല. 2012 മാർച്ച് 24ലെ ഉത്തരവ് പ്രകാരം മഞ്ചേരി, ഇടുക്കി, പത്തനംതിട്ട മെഡിക്കൽ കോളേജുകൾക്കൊപ്പം തുടങ്ങിയ കാസർകോട്​ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലിനെ പോലും നിയമിക്കാനായില്ല. മാസങ്ങൾക്കുമുമ്പ്​ തുടങ്ങിയ വയനാട്​ മെഡിക്കൽ കോളജിനുപോലും പ്രിൻസിപ്പലിനെ നിയമിച്ച്​ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിട്ടും കാസർകോടിനെക്കുറിച്ച്​ ചോദിക്കാനും പറയാനും ആരുമില്ലെന്നതാണ്​ സ്​ഥിതി.പ്രിൻസിപ്പൽ പോയിട്ട്​ സൂപ്രണ്ടിനെ പോലും നിയമിക്കാതെയാണ്​ ഈ മെഡിക്കൽ...
കൽപ്പറ്റ:പരൂർകുന്നിൽ ആദിവാസി കുടുംബങ്ങൾക്കായുള്ള ഭവനങ്ങൾ പൂർത്തീകരണത്തിലേക്ക്‌. കാരാപ്പുഴ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി ആദ്യഘട്ടത്തിൽ നിർമിക്കുന്ന ഭവനങ്ങളിൽ ഭൂരിഭാഗവും നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്‌. കാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ്‌ സ്വപ്‌നഭവനങ്ങൾ ഉയരുന്നത്‌.ആദിവാസി പുനരധിവാസ വികസന മിഷന്റെ(ടിആർഡിഎം)ഫണ്ട് ഉപയോഗിച്ച് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പാണ് വീടുകൾ നിർമിക്കുന്നത്. 230 വീടുകളിൽ ആദ്യഘട്ടത്തിൽ 109 വീടുകളുടെ നിർമാണമാണ് നടക്കുന്നത്‌. ഇതിൽ 69 എണ്ണം മേൽക്കൂരയടക്കം പൂർത്തിയായി. ഫ്‌ളോറിങ്‌, വയറിങ് എന്നിവയും ചില മിനുക്കുപണികളുമാണ്‌ ബാക്കി നിൽക്കുന്നത്‌.26‌...
നാദാപുരം:പാറക്കടവങ്ങാടിയിൽ ദിവസങ്ങളായി അടഞ്ഞു കിടന്ന കടയിലെ പക്ഷികളും മുയലുകളും ചത്തു. ചെക്യാട് റോ‍ഡിൽ മുസ്‌ലിം ലീഗ് ഓഫിസിനോടു ചേർന്നുള്ള കടയിൽ കർണാടക സ്വദേശി നാസർ പക്ഷി മൃഗാദികളെ വിൽക്കുന്നതിനായി നടത്തിയിരുന്ന സ്ഥാപനം ലോക് ഡൗണിൽ തുടർച്ചയായി തുറക്കാൻ കഴിയുന്നില്ലായിരുന്നു. ഇതോടെയാണ് ഉടമ നാട്ടിലേക്കു പോയത്.ആരും തിരിഞ്ഞു നോക്കാതെ ആയതോടെ തീറ്റയും വെള്ളവും കിട്ടാതെയാണ് ഇവ ചത്തത്. തീറ്റയും വെള്ളവും നൽകാൻ ആളെ ഏർപ്പാടു ചെയ്തിരുന്നതായി കടയുടമ പറയുന്നെങ്കിലും...