25 C
Kochi
Monday, October 18, 2021

Daily Archives: 26th August 2021

പീരുമേട്:ശമ്പളം കിട്ടാത്തതിനാൽ ജല അതോറിറ്റിയിലെ ദിവസവേതനക്കാരായ പ്ലമിങ് ജീവനക്കാർക്ക് ഓണക്കാലം പട്ടിണിക്കാലം. പീരുമേട് സബ് ഡിവിഷൻ ഓഫിസിനു കീഴിലെ 60 ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളം ലഭിക്കാത്തത്. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ തുക വിതരണം ചെയ്യുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ.ഇതനുസരിച്ചു ഇവരിൽ പലരും ഓഫിസിൽ നേരിട്ടെത്തി. എന്നാൽ ശമ്പളം എത്തിയിട്ടില്ലെന്നാണു ഓഫിസിൽനിന്നു ലഭിച്ച മറുപടി. എന്നാൽ ഡിവിഷൻ ഓഫിസിൽ അന്വേഷിച്ചപ്പോൾ ബിൽ പാസാക്കി നൽകിയെന്നും കഴിഞ്ഞ 17ന് തന്നെ ഫണ്ട് സബ്...
മൂന്നാർ:ഒരു കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ചിന്നക്കനാൽ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. സെക്രട്ടറി എം എസ് സാബുവിനെയാണ് ഭരണസമിതി ബുധനാഴ്ച സസ്പെൻഡ് ചെയ്തത്.മതിയായ രേഖകളോ ജാമ്യമോ ഇല്ലാതെ ഇരുപതോളം പേർക്ക് ഒരു കോടിയിലധികം രൂപ വായ്പ നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് പ്രസിഡൻറ്​ അളകർസാമി പറഞ്ഞു. എൽ ഡി എഫ്​ ഭരിക്കുന്ന ബാങ്കിൽ ഭൂമി വാങ്ങിയതിലും വായ്പ അനുവദിക്കുന്നതിലും വൻ ക്രമക്കേട്...
പാലക്കാട് ∙റെയിൽവേ ലവൽ ക്രോസുകളിൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഗേറ്റുകൾക്കൊപ്പം ഇനി വശങ്ങളിലേക്കു വലിച്ചു നീക്കാവുന്ന സ്ലൈഡിങ് ഗേറ്റുകളും സ്ഥാപിക്കും. ഉയർത്താവുന്ന ഗേറ്റുകൾ കേടു വന്നാൽ പകരം ഉപയോഗിക്കാനാണു സംവിധാനം. ഗേറ്റ് തകരാറിലായി അടയ്ക്കാൻ കഴിയാതെ വന്നാൽ അതു ശരിയാക്കുന്നതു വരെ ട്രെയിൻ പിടിച്ചിടണം.സ്ലൈഡിങ് ഗേറ്റ് കൂടി സ്ഥാപിക്കുന്നതോടെ ഈ സമയം നഷ്ടം ഒഴിവാക്കാനാകും. ഗേറ്റ് തകരാറിലായാൽ ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന റെയിൽവേ സിഗ്നൽ സംവിധാനത്തിലും തകരാർ സംഭവിക്കും. ഇതോടെ ഗേറ്റ്...
നെടുങ്കണ്ടം:കാട്ടാന ആക്രമണം രൂക്ഷമായ തേവാരംമെട്ട്, അണക്കരമെട്ട് മേഖലകളിൽ 1500 മീറ്റർ സൗരോർജ വേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി. നെടുങ്കണ്ടം പഞ്ചായത്ത് അധികൃതരും ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസവും ശൂലപ്പാറ മന്നാക്കുടിയിൽ കാട്ടാനകൾ നാശം വിതച്ചിരുന്നു.കാട്ടാന ആക്രമണത്തിൽ നാല് വീടുകൾ തകരുകയും കൃഷിനാശം ഉണ്ടാവുകയും ചെയ്തിരുന്നു. തമിഴ്‌നാട് വനത്തിൽനിന്ന്‌ എത്തുന്ന ആനക്കൂട്ടമാണ് അതിർത്തി മേഖലയിൽ ഭീതി പരത്തുന്നത്. ഇവയെ...
പൊന്നാനി:ഏറെ പ്രതീക്ഷയോടെ തുടങ്ങിവച്ച കനോലി കനാൽ നവീകരണം നിലച്ചു. കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും കൂട്ടിയിടാൻ മറ്റൊരിടം കിട്ടാത്തതിന്റെ പേരിലാണ് നവീകരണം നിർത്തിവച്ചത്. അഴിമുഖത്ത് തുറമുഖ വകുപ്പിനു കീഴിലുള്ള ഭൂമിയിൽ ചെളിയും മാലിന്യവും തള്ളാൻ നേരത്തേ ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.മറ്റൊരിടം ലഭ്യമാക്കാൻ നഗരസഭയോടും റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടികളുണ്ടായിട്ടില്ല.ഇക്കാരണത്താൽ പദ്ധതി വഴിമുട്ടുകയായിരുന്നു. നിലവിൽ ആഴം കൂട്ടിയതിന്റെ...
പരവൂർ:പൊഴിക്കര ചില്ലയ്ക്കൽ മലപ്പുറം പ്രദേശത്ത് മലയിടിഞ്ഞു താഴ്ന്നു. ഇന്നലെ വൈകിട്ട് 5.30 ന് ആണ് ചില്ലയ്ക്കൽ ഭാഗത്തെ മലപ്പുറം പ്രദേശത്ത് കടലിനോട് ചേർന്നുള്ള മല ഇടിഞ്ഞു വീണത്. വർഷങ്ങളായി പ്രദേശവാസികൾ മലയിടിച്ചിൽ ഭീതിയിലാണ്.200 മീറ്റർ നീളത്തിൽ ഏകദേശം 20 മീറ്റർ വീതിയിലാണ് ഇന്നലെ മലയിടിഞ്ഞു താഴ്ന്നത്. ഒപ്പം ഒരു വൈദ്യുതി തൂണും ഇടിഞ്ഞു താഴ്ന്നു. മലയിടിച്ചിലിനു പരിഹാരം കാണണമെന്ന പ്രദേശവാസികളുടെയും ചില്ലയ്ക്കൽ കൂട്ടായ്മയുടെയും ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നുണ്ട്.കടൽ...
ഇരിട്ടി:വള്ളിത്തോടിലെ റേഷൻ കടയിൽനിന്ന്​ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി താലൂക്ക് സപ്ലൈ അധികൃതർ പിടികൂടി. താലൂക്ക് റേഷനിങ്​ ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്, റേഷൻ കാർഡ് ഉടമകൾക്ക്​ നൽകേണ്ട പച്ചരി സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് മറിച്ചുവിറ്റതായി കണ്ടെത്തിയത്. വിളമന വില്ലേജ് ഓഫിസർ ബിബി മാത്യുവി​ൻറെ സാന്നിധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ ഗോഡൗൺ തുറന്ന് അരി പിടിച്ചെടുത്തു.പിടിച്ചെടുത്ത അരി വള്ളിത്തോ​ടിലെ 94ാം...
പ​റ​വൂ​ർ:കൊവി​ഡ് ബാ​ധി​ത​നാ​യി​ട്ടും ആ​രെ​യും അ​റി​യി​ക്കാ​തെ ഓ​ഫി​സി​ലെ​ത്തി​യ മേ​ലു​ദ്യോ​ഗ​സ്ഥ​നെ പൊ​ലീ​സെ​ത്തി വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. പ​റ​വൂ​രി​ലെ സെ​യി​ൽ​സ്​ ടാ​ക്സ് ഓ​ഫി​സ​റാ​ണ് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റി​യ​ത്.ഈ​യി​ടെ സ്ഥ​ലം​മാ​റി പ​റ​വൂ​രി​ലെ​ത്തി​യ സെ​യി​ൽ​സ്​ ടാ​ക്സ് ഓ​ഫി​സ​ർ പെ​രു​മ്പാ​വൂ​ർ വെ​ങ്ങോ​ല സ്വ​ദേ​ശി മു​നീ​റാ​ണ് (47) കൊവി​ഡ് ബാ​ധി​ച്ചി​ട്ടും ബു​ധ​നാ​ഴ്ച ഓ​ഫി​സി​ൽ എ​ത്തി​യ​ത്. ഉ​ച്ച​വ​രെ ഇ​യാ​ൾ ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന​താ​യി മ​റ്റ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് പൊ​ലീ​സ് എ​ത്തി തി​രി​ച്ച​യ​ച്ച​ത്.ക​ഴി​ഞ്ഞ 20ന് ​ഇ​യാ​ൾ​ക്ക് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച കെഎ​സ്ആ​ർടിസി ബ​സി​ൽ യാ​ത്ര​ചെ​യ്താ​ണ് പ​റ​വൂ​രി​ലെ​ത്തി​യ​ത്....
തി​രു​വ​ന​ന്ത​പു​രം:തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് ഒ​ക്ടോ​ബ​ർ 18ന് ​കൈ​മാ​റാ​ൻ ല​ക്ഷ്യ​മി​ടുന്നെ​ന്ന്​ എ​യ​ർ​പോ​ർ​ട്ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. കൊ​ച്ചി സ്വ​ദേ​ശി​യാ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കെ ​ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് എ​യ​ർ​പോ​ർ​ട്ട്സ് അ​തോ​റി​റ്റി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജൂ​ലൈ​യി​ൽ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റാ​ൻ ഉ​ദ്ദേ​ശി​ച്ചെ​ങ്കി​ലും കോ​വി​ഡ് ര​ണ്ടാം ത​രം​ഗം മൂ​ലം നീ​ട്ടി​വെ​ക്കു​ക​യാ​യി​രുന്നെ​ന്ന് വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്ഥി​ര, ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ നി​ല​നി​ർ​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്...
തൃക്കരിപ്പൂർ:പാസഞ്ചറിന്‌ പകരം കണ്ണൂർ മംഗളൂരു ഭാഗത്ത്‌ 30ന്‌ സർവീസ്‌ ആരംഭിക്കുന്ന മുൻകൂട്ടി ബുക്കിങ്ങ്‌ വേണ്ടാത്ത എക്സ്പ്രസിന് ചന്തേരയിലെ സ്‌റ്റോപ്പ്‌ ഒഴിവാക്കി. റെയിൽവെ പുറത്തിറക്കിയ ടൈംടേബിളിൽ ചന്തേരയില്ല. കൊവിഡ്‌ അടച്ചിടലിന്‌ ശേഷം ചന്തേര റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളൊന്നും നിർത്തുന്നില്ല.അതേസമയം ഇരു ഫ്ളാറ്റുഫോമുകളും ഉയർത്തി നവീകരിച്ച്‌, മെമു എൻജിൻ സ്റ്റോപ്പ് എന്ന ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ട്‌. മൂന്ന്‌ പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ചന്തേരയിൽ നാല് പാസഞ്ചർ ട്രെയിൻ മുമ്പ്‌ നിർത്തിയിരുന്നു. ആവശ്യത്തിന്...