25 C
Kochi
Friday, September 24, 2021

Daily Archives: 4th April 2019

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ മാര്‍ച്ച് 31 ഞായറാഴ്ച സംപ്രേഷണം ആരംഭിച്ച ബി.ജെ.പി അനുകൂല "നമോ ടി.വി." ചാനലിന്റെ സംപ്രേഷണം തടയില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.പുതിയ ചാനലിനെതിരെ കോണ്‍ഗ്രസും,എ.എ.പിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണം തേടുകയായിരുന്നു.എന്നാൽ "നമോ ടി.വി" ഒരു മുഴുവന്‍ സമയ ടെലിവിഷന്‍ ചാനല്‍ അല്ലെന്നും നാപ്റ്റോള്‍ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്ഫോം...
ചെന്നൈ: ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം. അശ്ലീല വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും ആപ്പിനാൽ സൃഷ്‌ടിച്ച വിഡിയോകൾ മാധ്യമങ്ങൾ വഴി പ്രദർശിപ്പിക്കുന്നതും നിരോധിക്കുന്ന ഉത്തരവിറക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ചൈനീസ് കമ്പനിയായ ബീജിംഗ് ബൈറ്റെഡൻസ് ടെക്‌നോളജി കോ നിർമ്മിച്ച വീഡിയോ ഷെയറിംഗ് ആപ്പാണ് ടിക് ടോക്. പ്രശസ്ത ഗാനങ്ങൾക്കും, സംഭാഷണങ്ങൾക്കും ഒപ്പം ചുണ്ടനക്കിയും ചുവടു വച്ചും ഉപഭോക്താക്കൾക്ക്...
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുതൽ വിദേശ കളിക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ഐ.എസ്.എൽ ഭരണസമിതി. ഏഴ് വിദേശ താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്താമെന്ന ചട്ടം മാറ്റി അടുത്ത സീസൺ തൊട്ട് താരങ്ങളേ പാടുള്ളൂ എന്നാണ് നിർദ്ദേശം. ഇന്ത്യൻ ഫുട്ബോൾ കളിക്കാർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിന്റെയും, അതു വഴി ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നിയമം.ആദ്യ സീസണിൽ 11 വിദേശ കളിക്കാരെ ടീമുകൾക്ക് സ്ക്വാഡിൽ ഉൾപ്പെടുത്താമായിരുന്നു. ആ...
മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിന് തോറ്റു. ചെന്നൈയുടെ ഈ സീസണിലെ ആദ്യ തോൽവിയാണിത്. ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് (43 പന്തില്‍ 59), ക്രുനാല്‍ പാണ്ഡ്യ (32 പന്തില്‍ 42), ഹാര്‍ദിക് പാണ്ഡ്യ (8 പന്തില്‍ 25), കീറണ്‍ പൊള്ളാര്‍ഡ് (7 പന്തില്‍ 17) എന്നിവരുടെ...
കൊച്ചി: കോടതിയില്‍ അഭിഭാഷകര്‍ക്ക് ഇനി മുതല്‍ ഗൗണില്ലാതെ ഹാജരാകാം. സംസ്ഥാനത്ത് കാലാവസ്ഥ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വിചാരണ കോടതിയില്‍ ചൂടുകാലത്ത് അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ ധരിക്കാതെ ഹാജരാകാം, എന്നാല്‍ ഹൈക്കോടതിയില്‍ ഗൗണ്‍ ധരിക്കണം. ജസ്റ്റിസ് ഷാജി.പി ചാലിയുടേതാണ് ഉത്തരവ്.അഭിഭാഷക യൂണിഫോമിന്റെ മറ്റു വസ്തുവകകള്‍ ധരിക്കണമെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനായ ജെ.എം.ദീപക് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് ധീപക്...
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.) റിപ്പോ നിരക്കിൽ 25% ബേസിക് പോയിന്റ് കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക്​ 6.25 ശതമാനത്തിൽ നിന്ന്​ 6 ശതമാനമായി കുറയും. ഇതിന്റെ ഫലമായി ഭവന-വാഹന-സ്വകാര്യ വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയാൻ സാധ്യതയുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് ആർ.ബി.ഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്.തിരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. ഭൂരിപക്ഷം സാമ്പത്തിക ശാസ്​ത്രജ്ഞരും വിപണി വിദഗ്‌ദ്ധരും...
കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര്‍ താഴേക്ക് വീഴുകയായിരുന്നു. ഇതില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. റോഡ് ഷോ അവസാനിക്കുന്ന എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനിയിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. ഈ...
കൊല്ലപ്പെട്ട പ്രശസ്ത ഇറ്റാലിയൻ കവിയും, സംവിധായകനുമായ പിയർ പലോ പസോളിനി (Pier Paolo Pasolini)യുടെ ജീവിതത്തെ ആസ്പദമാക്കി ആബേൽ ഫെരാറ (Abel Ferrara) സംവിധാനം ചെയ്ത 'പസോളിനി'(Pasolini) എന്ന ചിത്രം 2014 ൽ വെനീസ് ചലച്ചിത്രോത്സവത്തിലും ടൊറന്റോ ചലച്ചിത്രോത്സവത്തിലും പ്രദർശിപ്പിച്ചിരുന്നു.എന്നാൽ പൊതു പ്രദർശനശാലകളിൽ ഇതുവരെയും പ്രദർശിപ്പിച്ചിട്ടില്ലായിരുന്ന 'പസോളിനി, ഏതാണ്ട് അഞ്ചു വർഷങ്ങൾക്കു ശേഷം അമേരിക്കയിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ന്യൂയോർക്ക് നഗരത്തിലെ മെട്രോഗ്രാഫിൽ മെയ് 10 ന് ആദ്യ...
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന തീരുമാനങ്ങളില്‍ ഒന്നായിരുന്നു നോട്ട് നിരോധനം. എന്നാല്‍ കള്ളപ്പണക്കാരെ തകര്‍ക്കാനുള്ള ശ്രമമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാലിപ്പോള്‍ നോട്ട് നിരോധനത്തിന് ശേഷം 88 ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തി വച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്.നോട്ട് നിരോധനത്തിന് ശേഷം നികുതിദായകരുടെ എണ്ണം വര്‍ദ്ധിച്ചു എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. നോട്ട് നിരോധനത്തോടെ 2016ല്‍...
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം 12 നു തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ബി.ജെ.പി റാലികളില്‍ നരേന്ദ്ര മോദി പങ്കെടുക്കും. വൈകീട്ട് 5 നു കോഴിക്കോട്ടും രാത്രി 7 നു തിരുവനന്തപുരത്തും പ്രധാനമന്ത്രി പ്രസംഗിക്കും.പതിനേഴാം ലോക്‌സഭയിലേക്കുള്ള ആദ്യ വോട്ടെടുപ്പിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. നരേന്ദ്രമോദിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇടയിലെ പോരാട്ടം മുറുകുകയാണ്. ദേശീയത മാത്രം വോട്ടാകില്ലെന്ന ബോധ്യത്തില്‍ തന്ത്രം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. പ്രധാനമന്ത്രിയുടെ...