25 C
Kochi
Friday, September 24, 2021

Daily Archives: 7th April 2019

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്കു മുഖ്യമന്ത്രി പിണറായി വിജയനു ക്ഷണം. മേയ് 17ലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചാണു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത്തരം ചടങ്ങില്‍ പങ്കെടുക്കുവാൻ ക്ഷണം ലഭിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണു പിണറായി വിജയന്‍. നേരത്തെ കേന്ദ്രസർക്കാരിന്റെ ബോണ്ട് വിൽപനയുടെ തുടക്കവും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ച് നടത്തിയിരുന്നു.ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക്...
ഇന്ത്യൻ ഡോക്യുമെന്ററി ഫിലിം മേക്കറും, സാമൂഹിക പ്രവർത്തകനുമായ ആനന്ദ് പട്‌വർദ്ധന്റെ ഡോക്യുമെന്ററി "റീസൺ" യൂട്യൂബിൽ റിലീസ് ചെയ്തു. റീസണിന്റെ ആദ്യ ഭാഗത്തിൽ, കൊല്ലപ്പെട്ട നരേന്ദ്ര ദാബോൽക്കറിന്റെ പ്രസംഗമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2013 ഓഗസ്റ്റ് 20 നാണ് ദാബോൽക്കർ ഹിന്ദു വർഗീയ വാദികളാൽ കൊല്ലപ്പെടുന്നത്. അതിനു രണ്ടു വർഷത്തിനു ശേഷം കമ്മ്യൂണിസ്റ്റ് നേതാവായ ഗോവിന്ദ് പൻസാരെയും ഇവരാൽ കൊല്ലപ്പെട്ടു. അവരുടെ മരണത്തിനുത്തരവാദികളായ വലതുപക്ഷ ഭീകര സംഘടനകളെപ്പറ്റിയുള്ള ഡോക്യുമെന്ററിയാണ് റീസൺ.ഗോ സംരക്ഷണമെന്ന...
തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ ലഭിച്ച നോട്ടീസിന് മറുപടി നല്‍കുമെന്ന് തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. അയ്യപ്പന്റെ അര്‍ത്ഥം അവര്‍ അന്വേഷിക്കട്ടെ. എന്താണ് പറഞ്ഞതെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇഷ്ട ദേവന്റെ നാമം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും പറയാന്‍ പാടില്ലാത്ത അവസ്ഥയാണ്. എന്ത് ജനാധിപത്യമാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി...
#ദിനസരികള് 720പ്രജാപതിയ്ക്ക് തൂറാന്‍ മുട്ടി. പതിവു തെറ്റിയ സമയമായിരുന്നു അത്. അക്കാരണത്താല്‍ തൂറലാഘോഷം വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖുവിളിച്ചപ്പോള്‍ അവിടെ വിശാലമായ സ്വീകരണമുറിയില്‍ സമ്മേളിച്ച മഹത്തുക്കള്‍ തെല്ലസ്വസ്ഥരായി. സമയം സായാഹ്നമാണ്. സൂര്യന്‍ താണിട്ടില്ല. ഇത്രയും കാലം ഒരു മുടങ്ങാച്ചടങ്ങായി പുലര്‍ച്ചയ്ക്കും അസ്തമതയ വേളയിലും ഊഴം തെറ്റാതെ തൂറുകയാണ് പ്രജാപതി ചെയ്തിട്ടുള്ളത്.ആ മുഹൂര്‍ത്തങ്ങളിലത്രയും പ്രക്ഷേപണ ശൃംഘലകളിലൂടെ ധര്‍മ്മപുരിയുടെ ദേശീയ ഗാനം കേട്ടുകൊണ്ട് പൌരാവലി നാടിന്റെ ശക്തിയിലും സ്ഥിരതയിലും ആശ്വാസം കൊണ്ടു....
തിരുവനന്തപുരം: അയ്യപ്പന്‍റെ പേരില്‍ തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വോട്ട് പിടിച്ചത് ചട്ടലംഘനമാണെന്ന് മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പെരുമാറ്റച്ചട്ട ലംഘനം നടന്നതായി കളക്ടര്‍ക്ക് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. അയ്യനെന്നത് അവരുടെ വ്യാഖ്യാനം മാത്രം. കളക്ടര്‍ക്ക് യുക്തമായ തീരുമാനമെടുക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.ശബരിമല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. ദൈവത്തിന്‍റെ പേരില്‍ ജനവികാരം മുതലാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. ഇത് മാതൃകപെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞിട്ടുണ്ട്. കളക്ടര്‍ റിട്ടേണിംഗ് ഓഫീസറാണ്. കളക്ടര്‍മാരെ...
റാഞ്ചി: ജാര്‍ഖണ്ഡ് ബി.ജെ.പി. അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മാവോയിസ്റ്റ് നേതാവ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. പല ക്രിമിനല്‍ കേസുകളിലും പ്രതിയായ, മാവോയിസ്റ്റ് നേതാവ് രമാകാന്ത് പാണ്ഡേയാണ് ലക്ഷ്മണ്‍ ഗിലുവയുടെ യോഗത്തില്‍ പങ്കെടുത്തത്.സിങ്ക്ബുവം മണ്ഡലത്തിലെ കുടുംബ യോഗത്തില്‍ ലക്ഷ്മണ്‍ ഗിലുവയും രമാകാന്ത് പാണ്ഡേയും പങ്കെടുക്കുന്നതിന്റെ ഒരുമിച്ചുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഇവര്‍ തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ജെ.എ.എമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്.കൂടാതെ ജംഷഡ്പൂര്‍...
കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ശ്രീധന്യയെ വംശീയമായി അധിക്ഷേപിച്ച്‌ യുവാവ്. ആദിവാസി വിഭാഗത്തില്‍ നിന്ന് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് വിജയം കൈവരിച്ച്‌ ശ്രീധന്യയെപ്പറ്റിയുള്ള വാര്‍ത്തയ്ക്ക് താഴെയാണ് അജയ് കുമാര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്ന് അധിക്ഷേപ കമന്റ് നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. 'ആദിവാസി കുരങ്ങ്' എന്നാണ് ഇയാള്‍ ശ്രീധന്യയെ അധിക്ഷേപിച്ചിരിക്കുന്നത്.അജയ് കുമാറിന്റെ പ്രൊഫൈലില്‍ കൊച്ചി വിമാനത്താവളത്തിലെ ഇലക്‌ട്രിക്കല്‍...
കോഴിക്കോട് : ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. കെ രാഘവന് കുരുക്ക് മുറുകുന്നു. എം.കെ രാഘവനെതിരായ ഒളിക്യാമറാ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെ പൂർണരൂപത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ടി.വി 9 ഭാരത് വർഷിന്‍റെ എക്സിക്യൂട്ടീവ് എഡിറ്റർ രാഹുൽ ചൗധരി അറിയിച്ചു. ഏത് അന്വേഷണവുമായും സഹകരിക്കാമെന്നും ചാനലിന് ഗൂഢലക്ഷ്യങ്ങളില്ലെന്നും രാഹുൽ ചൗധരി വ്യക്തമാക്കി.തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനൽ പ്ലാൻ ചെയ്ത അണ്ടർ കവർ ഓപ്പറേഷനാണിത്. സത്യം പുറത്തുവരണം എന്നത്...
അമരാവതി: ആന്ധ്രയില്‍ തെലുങ്കുദേശം പാ‍ര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ മുസ്‌ലിം മതത്തില്‍ നിന്നുള്ളയാളെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. മുംസ്‌ലിംകള്‍ക്കായി ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുമെന്നും പലിശയില്ലാത്ത വായ്പ അനുവദിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.കര്‍ണൂല്‍ ജില്ലയിലെ അലുരുവില്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വിശിഷ്ടമായ ദിനമാണ്. നിങ്ങള്‍ ടിഡിപിക്ക് വോട്ട് ചെയ്യണം. മുസ്‌ലിമിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു നായിഡു പറഞ്ഞു. നിലവില്‍ നായിഡു രണ്ടു ഉപമുഖ്യമന്ത്രിമാരെ...
തൃശൂർ: തൃശൂരിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി അയ്യപ്പൻറെ പേരിൽ വോട്ട് ചോദിച്ചതിന് ജില്ലാ കലക്ടർ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു.നോട്ടീസിന് 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് തൃശൂർ ജില്ലാ കലക്ടർ ടി.വി. അനുപമ നിർദ്ദേശം നൽകി.തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു സുരേഷ്‌ഗോപിയുടെ വിവാദമായ പ്രസംഗം. 'അയ്യപ്പൻ ഒരു വികാരം ആണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ...