Wed. Apr 24th, 2024
ന്യൂഡൽഹി:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.) റിപ്പോ നിരക്കിൽ 25% ബേസിക് പോയിന്റ് കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക്​ 6.25 ശതമാനത്തിൽ നിന്ന്​ 6 ശതമാനമായി കുറയും. ഇതിന്റെ ഫലമായി ഭവന-വാഹന-സ്വകാര്യ വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയാൻ സാധ്യതയുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് ആർ.ബി.ഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. ഭൂരിപക്ഷം സാമ്പത്തിക ശാസ്​ത്രജ്ഞരും വിപണി വിദഗ്‌ദ്ധരും ആർ.ബി.ഐ. നിരക്ക്​ കുറയ്ക്കുമെന്നാണ്​ കണക്കുകൂട്ടിയിരുന്നത്​. വളർച്ചാ നിരക്ക്​ കുറയുന്നതും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയുമാണ്​ നിരക്ക്​ കുറയ്ക്കാൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചിരിക്കുന്നത്​. അതേസമയം നിലവിലെ സ്ഥിതിയിൽ വാണിജ്യ ബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കില്ലെന്നും സൂചനയുണ്ട്.

വാണിജ്യ ബാങ്കുകൾക്ക്​ ആർ.ബി.ഐ. നൽകുന്ന വായ്​പകൾക്ക്​ ചുമത്തുന്ന പലിശ നിരക്കാണ്​ റിപ്പോ നിരക്ക്​.

Leave a Reply

Your email address will not be published. Required fields are marked *