25 C
Kochi
Friday, September 24, 2021

Daily Archives: 12th April 2019

ന്യൂ​ഡ​ല്‍​ഹി: ഭ​ര​ണ​പ​ക്ഷ​ത്തി​നു ​വേ​ണ്ടി മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്കി​ടെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​ഭി​മു​ഖ​ത്തി​ന് ക്ഷ​ണി​ച്ച്‌ ദൂ​ര​ദ​ര്‍​ശ​ന്‍. രാ​ഷ്‌ട്രീ​യ വാ​ര്‍​ത്ത​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യുമ്പോ​ള്‍ സ​ന്തു​ല​നം പാ​ലി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞദി​വ​സം ദൂ​ര​ദ​ര്‍​ശ​ന് തി​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു. അ​തിനുശേഷമാ​ണ് രാ​ഹു​ലി​നെ അ​ഭി​മു​ഖ​ത്തി​ന് ക്ഷ​ണി​ച്ച്‌ പ്ര​സാ​ര്‍​ഭാ​ര​തി കോ​ണ്‍ഗ്ര​സി​ന് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.ഡി​ഡി ന്യൂ​സി​നും രാ​ജ്യ​സ​ഭാ ടി​വി​ക്കും വേ​ണ്ടി രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​ഭി​മു​ഖം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​സാ​ര്‍​ഭാ​ര​തി ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ ശ​ശി​ഖേ​ര്‍ വെമ്പ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി...
കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ കോടതി തള്ളി. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റീസ് അശോക് മേനോന്‍ എന്നിവരങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്.ഈരാറ്റുപേട്ട സ്വദേശി ഹാരിസ് എന്ന പി എ. ഷാദുലി, ഈരാറ്റുപേട്ട നടക്കല്‍...
ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി യോഗ്യതയില്ലെന്ന് തിരുത്തിപ്പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കിയത്. അതേ സമയം 2014ല്‍ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ വാദം. ഇത് ക്രിമിനല്‍ കുറ്റമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദിയാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച്‌ സ്മൃതി ഇറാനി...
ജയ്പൂര്‍: ഐ.പി.എൽ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഉഗ്രൻ വിജയം. 20 ആം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ ചെന്നൈ, രാജസ്ഥാനെ പരാജയപ്പെടുത്തുകയായിരുന്നു. ജയ്പൂരില്‍ നടന്ന കളിയിൽ നാല് വിക്കറ്റിനായിരുന്നു ധോണിയുടെയും കൂട്ടരുടെയും ആതിഥേയർക്കെതിരെയുള്ള വിജയം. ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ അവസാന...
ജമ്മു: ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ജമ്മുകശ്മീരിൽ ബി.ജെ.പി ക്കു അനുകൂലമായ രീതിയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികളായ പി.ഡി.പി യും, നാഷണൽ കോൺഫറൻസും രംഗത്തെത്തി. യൂണിഫോമിലായിരുന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥർ ബിജെപിക്ക് വോട്ട് ചെയ്യാൻ ജനങ്ങളെ നിർബന്ധിച്ചതായും, ചില മേഖലകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കോൺഗ്രസിൻറെ ബട്ടൺ പ്രവർത്തിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് വോട്ടിംഗ് മെഷീനിലെ കോൺഗ്രസ് ബട്ടൺ പ്രവർത്തിക്കാതിരുന്നത്.ജമ്മുവിൽ ബി.ജെ.പി ക്ക്...
ന്യൂഡൽഹി: അരുണ്‍ ജയ്റ്റ്‌ലിക്ക് രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി പറയാന്‍ എന്തവകാശമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ന്യായ് പദ്ധതി താഴെത്തട്ടിലുണ്ടാക്കിയ ചലനം ബി.ജെ.പിയെ ആശങ്കയിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജയ്റ്റ്‌ലിയുടെ പരാമര്‍ശങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല, വയനാടിനെപ്പറ്റി ജനങ്ങള്‍ക്കറിയാമെന്നും വേണുഗോപാല്‍ അറിയിച്ചു.ന്യായ് പദ്ധതി കോണ്‍ഗ്രസിന്റെ തട്ടിപ്പാണെന്ന ധനമന്ത്രിയുടെ ആരോപണം ഭയം കൊണ്ടാണ്. പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തതിന്റെ അങ്കലാപ്പില്‍ ബി.ജെ.പി നേതാക്കള്‍ പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയുകയാണെന്നും...
വാഷിങ്‌ടൺ:അമ്മയില്‍ നിന്നും വേര്‍പിരിക്കുന്ന കുട്ടിയുടെ, ജോണ്‍ മൂര്‍ എടുത്ത ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായി. അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ മാതാവിനെ ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്നു വിറച്ച് കരഞ്ഞ പിഞ്ചു കുഞ്ഞിന്റെ ചിത്രം മനുഷ്യമനസ്സുകളെ വേദനിപ്പിച്ചിരുന്നു.ലോകമെമ്പാടുമുള്ള 4738 ഫോട്ടോഗ്രാഫര്‍മാരുടെ 78,801 ചിത്രങ്ങളില്‍ നിന്നാണ് പുരസ്കാരത്തിന് അര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്. സാന്ദ്രാ സാഞ്ചസ് എന്ന യുവതിയും അവരുടെ മകള്‍...
ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ഇന്ദിരനഗറിലെ കോണ്‍ഗ്രസ്‌ ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖുഷ്ബു ആക്രമിയുടെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ശാന്തിനഗര്‍ എം.എല്‍.എയായ എന്‍.എ ഹാരിസ്, ബെംഗളൂരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം പ്രചാരണ വേദിയില്‍ നിന്ന് മടങ്ങാനായി കാറിലേക്ക് കയറാന്‍ എത്തിയപ്പോഴാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. അവസാന വർഷ പ്രാക്ടിക്കൽ പരീക്ഷയിലെ കൂട്ട തോൽവി അന്വേഷിക്കാൻ ആരോഗ്യ സർവകലാശാലാ ഗവേണിങ് കൗൺസിൽ. വിദ്യാർത്ഥികളുടെ, പഠന സൗകര്യമില്ലെന്ന പരാതിയിന്മേലാണ് അന്വേഷണ ഉത്തരവ്. അവസാന വർഷ എം.ബി.ബി.എസ്. പ്രാക്ടിക്കൽ പരീക്ഷയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ 22 വിദ്യാർത്ഥികളെയും തൃശൂർ മെഡിക്കൽ കോളജിലെ 17 വിദ്യാർത്ഥികളെയും തോൽപിച്ചുവെന്നാണു പരാതി.തിരുവനന്തപുരത്തു ജനറൽ മെഡിസിനും തൃശൂരിൽ പീഡിയാട്രിക്‌സിനുമാണു കൂട്ട തോൽവി. ഇതുസംബന്ധിച്ചു വിദ്യാർത്ഥികൾ സർവകലാശാലാ അഡ്ജുഡിക്കേഷൻ കമ്മിറ്റിക്കും...
  ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചാനലില്‍ രാഷ്ട്രീയ ഉള്ളടക്കം പാടില്ലെന്നാണ് നിര്‍ദേശം. ഇവ ഉടന്‍ നീക്കം ചെയ്യാനും കമ്മീഷന്‍ ഉത്തരവിട്ടു. നമോ ടിവിയിലെ ഉള്ളടക്കത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നാണ് ചട്ടം. നമോ ടി വി ചാനല്‍ ഈ അനുമതി നേടിയിട്ടുമില്ല. ഇതാണ് ചാനലിന്...