25 C
Kochi
Friday, September 24, 2021

Daily Archives: 18th April 2019

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തിരഞ്ഞെടുപ്പിന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ‌ ആ​കെ 61.12 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 97 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ള്ള ത്രി​പു​ര ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ് മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.11 സം​സ്ഥാ​ന​ങ്ങ​ളി​ലും, പു​തു​ച്ചേ​രി​യി​ലെ​യും 95 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് തിരഞ്ഞെടുപ്പ് ന​ട​ന്ന​ത്. ഇ​തോ​ടൊ​പ്പം ഒ​ഡീ​ഷ​യി​ലെ 35 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും വോ​ട്ടെ​ടു​പ്പ് ന​ട​ന്നു.ഇന്ന് മൂന്ന് സീറ്റുുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന...
തൃശൂർ: വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. എൽ.ഡി.എഫ് കണ്‍വീനർ എ.വിജയരാഘവൻ പലവട്ടം തന്നെ കുറിച്ച് അപകീർത്തി പരത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടും ഒരു നടപടിയും വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് രമ്യ ഹരിദാസ് തൃശ്ശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വനിതാ കമ്മീഷൻ തെളിവ് എടുക്കുന്നത് പോയിട്ട് തന്നോട് പരാതിയെ കുറിച്ചു ഫോണിൽ പോലും അന്വേഷിക്കാൻ മെനക്കെട്ടില്ല എന്നാണ് രമ്യയുടെ വെളിപ്പെടുത്തൽ.താൻ സ്വാധീനമില്ലാത്ത...
ന്യൂഡൽഹി: ഭരണഘടനയെയും സംവരണത്തെയും അട്ടിമറിച്ച് ഉന്നത തല നിയമനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രി നിയമനം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. കൃത്യമായ പരീക്ഷകളോ മാനദണ്ഡങ്ങളോ പാലിക്കാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഉന്നത തല നിയമനങ്ങള്‍ നടത്തുന്നത്. ഇത്തരത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒമ്പത് പേരെയാണ് ലാറ്ററല്‍ എന്‍ട്രി നിയമനം വഴി കേന്ദ്ര സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഐ.എ.എസ് ഓഫീസര്‍മാരല്ലാത്തവരെ ഇത്തരത്തില്‍ നിയമിക്കുന്നത്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്(ഐ.എ.എസ്.), ഇന്ത്യന്‍...
തിരുവനന്തപുരം: മുസ്‌ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌ ആറ്റിങ്ങല്‍ പൊലീസ്‌ കേസെടുത്തത്‌. മതസ്‌പര്‍ദ്ധ വളര്‍ത്തല്‍, വര്‍ഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. സിപിഐ എം നേതാവ്‌ വി ശിവന്‍കുട്ടിയുടെ പരാതിയില്‍ ആണ്‌ കേസെടുത്തത്‌.'ഇസ്ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ ഡ്രസ്സൊക്കെ മാറ്റിനോക്കണ്ടേ' എന്നായിരുന്നു പിള്ള ആറ്റിങ്ങലില്‍ പരസ്യമായി പ്രസംഗിച്ചത‌്. 'ബാലാകോട്ട‌് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്....
ഒസ്മാനാബാദ്: വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിട്ട എന്‍.സി.പി. വിദ്യാര്‍ഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം. പ്രണവ് പാട്ടീല്‍ എന്ന വിദ്യാര്‍ഥി നേതാവിനെയാണ് പൊലീസ് പിടികൂടിയത്. പ്രണവിനെ കൂടാതെ മറ്റു മൂന്ന് പേര്‍കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത്. വോട്ടു ചെയ്യുന്നതിന്‍റെ വീഡിയോ ലൈവ് ചെയ്ത് എന്‍.സി.പി ക്ക് വോട്ടു ചെയ്യാന്‍ അഭ്യാര്‍ത്ഥിക്കുകയാണ് പ്രണവ് പാട്ടീല്‍...
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹ റാവുവിനെതിരെ ചെരുപ്പേറ്. പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ നടക്കുന്ന അക്രമങ്ങളും, കോണ്‍ഗ്രസിന്‍റെ ചില നിലപാടുകളെ കുറിച്ചും ചര്‍ച്ച ചെയ്യാനായിരുന്നു പത്രസമ്മേളനം നടത്തിയത്. ഇതിനിടെയാണ് ഒരാള്‍ നരസിംഹ റാവുവിനെതിരെ ചെരിപ്പെറിഞ്ഞത്. നരേന്ദ്രമോദി സര്‍ക്കാരിലുള്ള അസംതൃപ്തിയാണ് ഇയാളെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമായത്.ചെരിപ്പെറിഞ്ഞ ഉത്തപ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ ഡോ. ശക്തി ഭാര്‍ഗവയെ പാര്‍ട്ടി ആസ്ഥാനത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി...
ഭു​വ​നേ​ശ്വ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യതുമായി ബന്ധപ്പെട്ട് നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഒഡീഷയില്‍ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ച മുഹമ്മദ് മുഹ്‍സിനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തത്. കര്‍ണാടക കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‍സിന്‍. പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. ഇ​ത് സം​ബ​ന്ധി​ച്ച്‌ തിരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. ഉദ്യോഗസ്ഥന്‍റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം...
#ദിനസരികള് 731 മാപ്ലയെന്നും കാക്കയെന്നും മറ്റുമാണ് ഞങ്ങളുടെ ചെറുപ്പത്തില്‍ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരെ വിളിക്കുക. ആ വിളിയില്‍ ഇക്കാലങ്ങളിലേതുപോലെ വര്‍ഗ്ഗീയതയുടെ വെറുപ്പിന്റെയോ ചുന ഒരു തരത്തിലും കലര്‍ന്നിരുന്നില്ലെന്നു മാത്രമല്ല, ആവോളം സ്നേഹമുണ്ടായിരുന്നു താനും. പോകെപ്പോകെ ആ സംബോധനയില്‍ സഭ്യമല്ലാത്തെ ഒരാക്ഷേപം കലര്‍ന്നുവെന്ന് തോന്നുകയും ആ വിളി കുറഞ്ഞു വരികയും ചെയ്തു.അന്നത്തെ ചില കാക്കാമാരെ പരിചയപ്പെടുക മൊയ്തുക്ക മിക്ക ദിവസവും ഉച്ചയോടുകൂടിയാണ് വരുന്നത്. മത്തിക്കച്ചവടമാണ് തൊഴില്‍. തലയില്‍ ഒരു കുട്ട നിറയെ മത്തിയുണ്ടാകും. കൊട്ടയില്‍...
തിരുവനന്തപുരം: കേരളത്തിലെത്തുന്ന ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകര്‍ ഹിറ്റ് ആവുന്നത് മിക്കവാറും ട്രോളുകളിലൂടെയായിരിക്കും. എന്നാല്‍ ജ്യോതി വിജയകുമാര്‍ എന്ന 39കാരി പ്രഗത്ഭരായ പരിഭാഷകരെ പോലും അതിശയിപ്പിക്കും വിധം രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് കൈയ്യടി നേടിയിരിക്കുകയാണ്. ആശയങ്ങള്‍ ഒട്ടും ചോരാതെ രാഹുല്‍ ഗാന്ധിയുടെ അതേ ഊര്‍ജവും വികാരവും ഉള്‍ക്കൊണ്ടാണ് ജ്യോതി ഓരോ വരിയും വിവര്‍ത്തനം ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ ശബ്ദ വ്യതിയാനം പോലും ജനങ്ങളിലേക്കെത്തിക്കാന്‍ ജ്യോതി ശ്രദ്ധിച്ചിരുന്നു.ജ്യോതി രാധിക...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബിജെപി അനുകൂല ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് വ്യക്തമായി. 2018 ഓഗസ്റ്റ് 16ന് അന്തരിച്ച ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന വാജ്പേയിയുടെ വിലാപയാത്രയാണ് വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തെ പിന്തുടരുന്ന ജനക്കൂട്ട൦ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. പ്രചാരണത്തിനായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിന് ഫെയ്‌സ്ബുക്ക് തയ്യാറാക്കിയ ഇന്ത്യന്‍...