25 C
Kochi
Friday, September 24, 2021

Daily Archives: 26th April 2019

നായ്ക്കട്ടി (വയനാട്): വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേര്‍ മരിച്ചു. നായ്ക്കട്ടി ടൗണിൽ പഞ്ചായത്തോഫീസിന് സമീപം എളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. നാസറിന്റെ ഭാര്യ അമല എന്ന ആമിനയും(36) സമീപത്ത് ഫർണിച്ചർ കട നടത്തുന്ന മരപ്പണിക്കാരൻ മൂലങ്കാവ് എർലോട്ട് പെരിങ്ങാട്ടേൽ ബെന്നിയുമാണ് (45 )വെള്ളിയാഴ്ച പകൽ ഒന്നേകാലിന് നാസറിന്റെ വീടിന്റെ സിറ്റൗട്ടിൽ നടന്ന സ്ഫോടനത്തിൽ മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് ടൗണിലെ സ്വന്തം കടയിൽ നിന്നും അരയിൽ ഡിറ്റനേറ്റർ കെട്ടി വച്ച് ബെന്നി...
തിരുവനന്തപുരം: കേരളം ഉൾപ്പടെ എട്ടു സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന് ബംഗളൂരു പൊലീസിനു ഭീഷണി സന്ദേശം ലഭിച്ചു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നാണ് സന്ദേശം. ഇന്നലെ വൈകുന്നേരമാണ് സന്ദേശം ലഭിച്ചതെന്ന് കേരളത്തിനയച്ച ഫാക്സ് സന്ദേശത്തിൽ ബംഗളൂരു പൊലീസ് പറയുന്നു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 19 തീവ്രവാദികൾ രാമേശ്വരത്ത് എത്തിയെന്നുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. തമിഴും,ഹിന്ദിയും കലർന്ന ഭാഷയിൽ വിളിച്ചയാൾ സ്വാമി സുന്ദർമൂർത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്.ബംഗളൂരു പൊലീസ് നൽകിയ വിവരങ്ങളുടെ...
കാർവാർ (കർണ്ണാടക): ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്‍ വിക്രമാദിത്യയിൽ തീപിടിത്തം. നാവികസേനയിലെ ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കർണാടകയിലെ കാർവാറിലുള്ള തുറമുഖത്തേക്കു കപ്പൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം. ലഫ്.കമാൻഡർ ഡി.എസ്. ചൗഹാനാണ് കൊല്ലപ്പെട്ടതെന്ന് നാവികസേന വാർത്താക്കുറിപ്പിൽ അറിയിച്ചു. മധ്യപ്രദേശ് സ്വദേശിയായ ചൗഹാന്റെ വിവാഹം കഴിഞ്ഞ മാസമായിരുന്നു.തീപിടിത്തം നിയന്ത്രണ വിധേയമായെങ്കിലും പുക ശ്വസിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീഴുകയായിരുന്നു. കാർവാർ നാവിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തീ നിയന്ത്രണ വിധേയമായെന്നും ഗുരുതരമായ കേടുപാടുകള്‍ ഉണ്ടായില്ലെന്നും നാവിക...
തിരുവനന്തപുരം: വാരാണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും മുന്നേ കേരളത്തെ കുറിച്ച് നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് ചുട്ട മറുപടിയുമായി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം."കേരളത്തില്‍ ബിജെപിക്കാര്‍ക്കു പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്ന് എന്തടിസ്ഥാനത്തിലാണ് മോദി പറയുന്നത്? കേരളത്തെക്കുറിച്ചു മോദി നടത്തിയ പരാമർശങ്ങൾ പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിനു ചേർന്നതല്ല. സംഘപരിവാറില്‍പെട്ട അക്രമികൾക്കു സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യു.പിയും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ...
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും, മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തി. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി വിശകലനം ചെയ്തിട്ടാണ് 12 മണ്ഡലങ്ങളിൽ ഉറപ്പായി വിജയിക്കുമെന്നും ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത ഉണ്ടെന്നുമുള്ള നിഗമനത്തിൽ സി.പി.എം എത്തിയത്.ശബരിമല വിഷയം ഇടത് മുന്നണിക്ക് എതിരായിട്ടില്ല എന്നാണു സി.പി.എം വിലയിരുത്തുന്നത്. ‘അ‍ഞ്ചു മണ്ഡലങ്ങളില്‍ ബിജെപി - യുഡിഎഫ് വോട്ടു കച്ചവടം നടന്നിട്ടുണ്ട്....
പാ​റ്റ്ന:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബീഹാറിലെ പാട്നയിലേക്ക് പുറപ്പെട്ട വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ദില്ലിയില്‍ തിരിച്ചിറക്കിയത്. രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.  ഇ​തേ​ത്തു​ട​ര്‍​ന്ന് ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ള്‍ വൈ​കു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു."പാട്നയിലേക്കുള്ള ഞങ്ങളുടെ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായിരിക്കുന്നു, ദില്ലിയില്‍ തിരിച്ചിറങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ബീഹാറിലെ സമസ്തിപൂര്‍, ഒറീസയിലെ ബലാസോര്‍, മഹാരാഷ്ട്രയിലെ സംഗംനര്‍ എന്നിവിടങ്ങളിലെ യോഗം...
ദുബായ്: ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നേരിടേണ്ടി വന്ന ലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ യുഎഇ. സ്‌നേഹത്തിന്റേയും സഹാനുഭൂതിയുടേയും മറ്റൊരു പര്യായമായി യുഎഇ ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ലങ്കന്‍ പതാക തെളിയിച്ചു.സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശം കുറിച്ചാണ് ലങ്കയോടൊപ്പമാണ് തങ്ങളെന്ന് യുഎഇ ആവര്‍ത്തിച്ചത്. കഴിഞ്ഞ ദിവസം അബുദാബിയില്‍ പ്രസിഡന്‍ഷ്യല്‍ പാലസ്, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ആസ്ഥാനം എന്നിവയും ലങ്കന്‍ പതാകയുടെ നിറങ്ങളുള്ള...
#ദിനസരികള് 739 ശ്രീകണ്ഠേശ്വരത്തിന്റെ മകനായ പി. ദാമോദരന്‍ നായര്‍ തയ്യാറാക്കിയ അപശബ്ദനിഘണ്ടു പ്രസിദ്ധീകരിക്കപ്പെടുന്നത് ആഗസ്റ്റ് 1976 ലാണ്. എന്നെക്കാള്‍ പ്രായമുള്ള ആ പുസ്തകം നിരന്തര ഉപയോഗത്തിനു ശേഷവും കുത്തിക്കെട്ടൊന്നുലയുക പോലും ചെയ്യാതെ എന്റെ മേശപ്പുറത്തിരിക്കുന്നു. ഇപ്പോള്‍, പക്ഷേ ഉപയോഗം വളരെയേറെ കുറഞ്ഞിട്ടുണ്ടെങ്കിലും ഷ്ട ഉപയോഗിക്കേണ്ടിടത്ത് ഷ്ഠയും സ്തയ്ക്കു പകരം സ്ഥയും (തിരിച്ചും) ഉപയോഗിക്കുന്ന എനിക്ക് ഈ പുസ്തകം വലിയൊരു സഹായമാണ്. ബുക്ക് ക്ലബിലുടെ ഡി.സി. പുറത്തിറക്കിയ ഈ പുസ്തകം ഇപ്പോഴും...
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായി കാണിച്ച്‌ ബിപ്ലബ് കുമാറിന്‍റെ ഭാര്യ നീതിയാണ് ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കും ഒരു മകനും മകളുമാണ്. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും വന്നിട്ടില്ലസി.പി.എം. ഭരണത്തെ താഴെയിറക്കി 2018ലാണ് ബി.ജെ.പി. തൃപുരയില്‍ അധികാരത്തിലെത്തുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിപ്ലബ് കുമാര്‍ ദേബ്...
ന്യൂഡല്‍ഹി: പെപ്സിയുടെ ബ്രാന്‍ഡ് ഉല്‍പ്പന്നമായ ലെയ്സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്‍റെ പേരില്‍ കര്‍ഷകരെ കോടതി കയറ്റിയ പെപ്‌സികോയ്ക്കും ലെയ്‌സിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. ലെയ്‌സില്‍ ഉപയോഗിക്കുന്ന തരം ഉരുളകിഴങ്ങ് കൃഷി ചെയ്ത ഗുജറാത്തിലെ കര്‍ഷകര്‍ ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് പെപ്‌സിക്കോ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് കര്‍ഷകരുടെ കോള്‍ഡ് സ്റ്റോറേജുകളില്‍ പരിശോധന നടത്താന്‍ അഹമദാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന സാമുഹ്യ പ്രവര്‍ത്തകരുടെ സംഘം കത്തയച്ചെങ്കിലും കൃഷി...