25 C
Kochi
Friday, September 24, 2021

Daily Archives: 1st April 2019

ല​ഖ്‌​നൗ: ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ "മോ​ദിജിയുടെ സേ​ന" എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഉ​ത്ത​ര്‍പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാ​സി​യാ​ബാ​ദി​ല്‍ ന​ട​ന്ന തിരഞ്ഞെടുപ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദി​ത്യ​നാ​ഥ് ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്."കോ​ണ്‍​ഗ്ര​സു​കാ​ർ ഭീ​ക​ര​ർ​ക്കു ബി​രി​യാ​ണി വിളമ്പുമ്പോൾ, മോ​ദിജി​യു​ടെ സൈ​ന്യം ഭീ​ക​ര​ർ​ക്കു ബു​ള്ള​റ്റു​ക​ളും ബോം​ബു​ക​ളും ന​ൽ​കി​യെ​ന്നും, മ​സൂ​ദ് അ​സ​ർ പോ​ലു​ള്ള ഭീ​ക​ര​രെ കോ​ണ്‍​ഗ്ര​സ് 'ജി' ​എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു ബ​ഹു​മാ​നി​ക്കുമ്പോൾ, മോ​ദി​യു​ടെ ബി.​ജെ.​പി. സ​ർ​ക്കാ​ർ, ഭീകരരുടെ ക്യാമ്പുകൾ ആ​ക്ര​മി​ച്ച് അവരുടെ...
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഇപ്പോഴും "അമുല്‍ ബേബി" തന്നെയാണെന്ന് സി.പി.എം. നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. മുമ്പൊരിക്കല്‍ താന്‍ രാഹുലിനെ അമുല്‍ ബേബിയെന്ന് വിളിച്ചത് ഇപ്പോഴും പ്രസക്തമാണെന്നും വി.എസ്. പറഞ്ഞു. മദ്ധ്യ വയസ്സിനോടടുക്കുന്ന രാഹുല്‍ ഗാന്ധി ഇപ്പോഴും മാറ്റമൊന്നും വരാതെ, ആരുടെയൊക്കെയോ ഉപദേശങ്ങളില്‍ കുരുങ്ങി ശിശുസഹജമായ അതിവൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്ന വ്യക്തിയാണെന്ന് വി. എസ്. വിമർശിച്ചു."രാഹുല്‍ വന്നതുകൊണ്ട് എന്താണ് സംഭവിക്കാനുള്ളത്? ഇടതുപക്ഷം വര്‍ധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം...
അബുദാബി: യു.എ.ഇയില്‍ ഇലക്ട്രോണിക് ഫാമിലി ബുക്ക് സംവിധാനം നടപ്പിലാക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന് അംഗീകാരം ലഭിച്ചു. രാജ്യത്ത് എല്ലായിടത്തും വിവിധ ഇടപാടുകള്‍ക്ക് അംഗീകൃത രേഖയായി ഇലക്ട്രോണിക് ഫാമിലി ബുക്ക് ഉപയോഗിക്കാനാവും. ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇലക്ട്രോണിക് ഫാമിലി ബുക്കിന് അംഗീകാരം നല്‍കിയത്.ജനങ്ങൾക്ക് സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കാനുള്ള യു.എ.ഇ. ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഇലക്ട്രോണിക് ഫാമിലി ബുക്ക്. വിവിധ മേഖലകളിലെ...
കോഴിക്കോട്: ജോലിയോടൊപ്പം ഗവേഷണവും സാധ്യമാക്കുന്ന പുതിയ ഗവേഷണ പരിപാടിയുമായി ഐ.ഐ.എം. കോഴിക്കോട്. മാനേജ്‌മെന്റ് രംഗത്ത് കുറഞ്ഞത് എട്ടു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് ഗവേഷണത്തിന് അവസരം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഗവേഷണ പരിപാടി സംഘടിപ്പിക്കുന്നതിന് ഐ.ഐ.എം. മാനേജിങ് ഡയറക്ടര്‍ പ്രൊഫ. ദേബാശിസ് ചാറ്റര്‍ജി പറഞ്ഞു. ജോലിയോടൊപ്പം ഗവേഷണം എന്ന ആശയത്തിലൂടെ പ്രായോഗിക തലത്തിലുള്ള പ്രശ്‌നങ്ങള്‍ ഗവേഷണത്തില്‍ വിഷയമാക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനുമുള്ള അവസങ്ങള്‍ വര്‍ദ്ധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പതിവ് ഗവേഷണ വിഷയങ്ങളിലുപരി ബാങ്കിങ്,...
കഠിനമായ വേനലിതാ ആരംഭിച്ചു കഴിഞ്ഞു. വേനൽക്കാലത്തിന്റെ ആരംഭത്തിൽ തന്നെ നമ്മളാദ്യം കേൾക്കുന്നത് ധാരാളം വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിന്റെ ജലാംശം നിലനിർത്തുക എന്നതായിരിക്കും. ഈ സമയത്തെ വെള്ളത്തിന്റെ അളവ് ശരീരത്തിൽ കുറയുമ്പോൾ സ്വാഭാവികമായും ക്ഷീണം അനുഭവപ്പെടുകയും, തളർച്ച മറ്റു ശാരീരിക അവശതകൾ ഉണ്ടാവുകയും ചെയ്യും. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായില്ലെങ്കിൽ അത് നിർജ്ജലീകരണം പോലുള്ള അവസ്ഥകളിലേക്ക് നയിക്കും. നിർജ്ജലീകരണം മരണത്തിലേക്ക് വരെ നയിച്ചേക്കാം.ധാതുക്കളും ലവണങ്ങളും, ആന്റി ഓക്സിഡന്റ്‌സുമടങ്ങിയ പഴച്ചാറുകളും, നാരങ്ങാ...
മലയാളികളുടെ ദേശീയ ഭക്ഷണമാണ് ചക്ക. വേനൽക്കാലം തുടങ്ങുന്നതോടെ മലയാളികളുടെ ചക്ക മാഹാത്മ്യം ആരംഭിക്കുകയായി. ഇടിച്ചക്ക മുതൽ പഴുത്തു പാകമായ ചക്ക വരെ മലയാളികൾ ഉപയോഗിക്കും. ചക്കയുടെ തോലും ചകിണിയും കുരുവുമടക്കം എല്ലാം കേരളത്തിൽ ചിലവാകും. ചക്കക്കാലം ആരംഭിച്ചാൽ പിന്നെ മലയാളികളുടെ തീൻ മേശ ചക്കപ്പുഴുക്കും, തോരനും, ചക്കപ്പായസവും, ചക്ക വരട്ടിയതും, ചക്ക ചിപ്സും, ചക്ക പപ്പടവും കൊണ്ട് നിറയും. ചക്കക്കാലം അവസാനിച്ചാലാവട്ടെ, ചക്കയെ സംസ്ക്കരിച്ചുണ്ടാക്കിയ ഭക്ഷണങ്ങളും, ചക്കക്കുരുവുമടക്കം സംഭരിച്ചും...
ന്യൂഡൽഹി: ഫേസ്ബുക്ക് നയങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചു കോൺഗ്രസ്സ് അനുകൂല പേജുകളും പ്രൊഫൈലുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. ഇന്ത്യന്‍ നാഷനൽ കോൺഗ്രസ് (ഐ.എൻ.സി) ഐടി സെല്ലുമായി ബന്ധപ്പെട്ടവരുടെ 687 പേജുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രമിലെയും അക്കൗണ്ടുകളാണ് ഇത്തരത്തിൽ മാറ്റിയത്.ഫേസ്ബുക്ക് നയങ്ങൾ മറികടക്കുകയും വിശ്വസനീയമല്ലാത്ത തരത്തിൽ ഇടപെടുകയും ചെയ്തതിനെ തുടർന്നാണ് ഇവ നീക്കം ചെയ്യുന്നതെന്ന് ഫേസ്ബുക്കിന്റെ സൈബർ സെക്യൂരിറ്റി പോളിസി തലവൻ നഥാനിയേൽ ഗ്ലെയ്ച്ചർ പറഞ്ഞു.കോൺഗ്രസ്സിന്റെ ഇത്തരം പേജുകളിൽ...
തിരുവനന്തപുരം: ഫിലിം സൊസൈറ്റി ഫെഡറേഷന്റെ ഇരുപത്തി ഒന്നാമത് ജോൺ എബ്രഹാം അവാർഡ് നവാഗതനായ വിനു കോളിച്ചാൽ സംവിധാനം ചെയ്ത "ബിലാത്തിക്കുഴൽ" എന്ന ചലച്ചിത്രത്തിന് ലഭിച്ചു. 50000 രൂപയും സി.എൻ. കരുണാകരൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത " ക ഖ ഗ ഘ ങ", ഷെരീഫ് ഈസ സംവിധാനം ചെയ്ത "കാന്തൻ: ദി ലവർ ഓഫ് കളർ" എന്നീ സിനിമകൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന്...
തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്റെ ട്വിറ്ററിലൂടെയാണ് തുഷാറിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. വയനാട്ടിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി പൈലി വ്യത്യാട്ടിനെ മാറ്റിയാണ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നത്.ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷനായ തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. രണ്ടു ദിവസം തൃശ്ശൂരില്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍...
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സി.​പി.​എം. സ്ഥാനാർത്ഥി പി. ​ജ​യ​രാ​ജ​നെ​തി​രാ​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ല്‍ ആ​ര്‍.​എം.​പി. നേ​താ​വ് കെ.​കെ. ര​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. വ​ട​ക​ര ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സി.​പി.​എം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും പൊ​തു​ജ​ന മ​ധ്യ​ത്തി​ല്‍ സ്ഥാനാർത്ഥി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നും കെ.​കെ. ര​മ ശ്ര​മി​ച്ചു​വെ​ന്നും ഇ​തി​നെ​തി​രെ മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് കോ​ടി​യേ​രി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്.അതേ സമയം കെ.കെ...