25 C
Kochi
Friday, September 24, 2021

Daily Archives: 11th April 2019

ന്യൂഡൽഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ ഭേദപ്പെട്ട പോളിംഗ് ശതമാനം. രാജ്യത്തെ 18 സംസ്ഥാനങ്ങളിലും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്സഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായത്.ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്റ്, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ ലോക്സഭ മണ്ഡലങ്ങളിലും ആദ്യഘട്ടത്തിൽ തന്നെ തിരഞ്ഞെടുപ്പ് നടന്നു.ആന്ധ്രാപ്രദേശ് (66%), തെലങ്കാന (60.6%), ഉത്തർ പ്രദേശ് (59.8%), മഹാരാഷ്ട്ര (56%), അസം (68%), ഉത്തരാഖണ്ഡ്...
മുംബൈ: പ്രശസ്ത ഹാസ്യകലാകാരനായ കുനാൽ കാമ്ര, തന്റെ കുറിക്കുകൊള്ളുന്ന പരിഹാസം കൊണ്ട്, മിക്ക രാഷ്ട്രീയപ്പാർട്ടികളേയും സാമൂഹിക മാധ്യമങ്ങൾ വഴി വിമർശിക്കാറുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാകാരനാണ് അദ്ദേഹം. സ്റ്റാൻഡ് അപ് യാ കുനാൽ എന്ന പേരിലുള്ള, അദ്ദേഹത്തിന്റെ പോഡ്‌കാസ്റ്റ് വളരെ പ്രസിദ്ധിയാർജ്ജിച്ചുകഴിഞ്ഞു. 2013 ലാണ് കുനാൽ ഹാസ്യകലാരംഗത്തേക്കു വരുന്നത്.കുറച്ചുദിവസം മുമ്പ് ബി.ജെ.പി. നേതാവും പുരിയിലെ സ്ഥാനാർത്ഥിയുമായ സമ്പിത് പത്രയെ പരിഹസിച്ചുകൊണ്ട് കുനാൽ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ മികച്ച ഹാസ്യകലാകാരൻ @...
പത്തനംതിട്ട: തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാനാണ് ആര്‍.എസ്.എസ്. ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപണം ഉന്നയിച്ചു. മേടമാസവിഷു പൂജകള്‍ക്കായി ശബരിമല നടതുറക്കും. ആ സമയത്ത് സ്ത്രീകളെ മല കയറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നാണ് നവോത്ഥാന കേരളം കൂട്ടായ്മ ഗുരുതര ആരോപണം ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പില്‍ വൈകാരികമായി വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനാണ് നവോത്ഥാന കേരളം കൂട്ടായ്മ തിരഞ്ഞെടുപ്പുവരെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഇടപെടലുകളില്‍നിന്നും വിട്ടുനില്‍ക്കുന്നത്.തങ്ങളുടെ നിലപാട് മനസ്സിലാക്കി, കേരളത്തില്‍നിന്നോ പുറത്തുനിന്നോ യുവതികളെ...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എസ്പിജി. അമേഠിയില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ വെളിച്ചം മൊബൈല്‍ ഫോണില്‍ നിന്നുള്ളതാണെന്നാണ് എസ്പിജിയുടെ കണ്ടെത്തല്‍. ഇക്കാര്യം എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വെളിച്ചമാണ് രാഹുലിന്‍റെ മുഖത്ത് പതിഞ്ഞതെന്നാണ് എസ്പിജിയുടെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ബുധനാഴ്ച ഏഴ് തവണയാണ് രാഹുലിന്‍റെ മുഖത്ത്...
കൈരാന: ദളിതനാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി മധ്യവയസ്‌കന്‍ രംഗത്ത്. കൈരാനയിലെ ദളിത് വോട്ടറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അവഗണിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്യാംലി നയാ ബസാറില്‍ താമസിക്കുന്ന പ്രസാദും കുടുംബവുമാണ് ദളിതരെന്ന പേരില്‍ അവഗണിക്കപ്പെട്ടത്. പോളിങ് ബൂത്ത് നമ്പര്‍ 40ല്‍ വോട്ടു ചെയ്യാനായി പോയ തങ്ങളെ ദളിതനായതിന്റെ പേരില്‍ അകത്തു കയറാന്‍ സമ്മതിച്ചില്ലെന്നാണ് പരാതി.പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ്...
ന്യൂയോര്‍ക്ക്: ഏഴ് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞിരുന്ന വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. അസാഞ്ജിന് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിക്കുകയാണെന്ന് ഇക്വഡോര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അറസ്‌റ്റ്. 2012 ജൂണ്‍ 29ന് അസാഞ്ജിനെതിരെ കോടതി പുറപ്പെടുവിച്ച അറസ്‌റ്റ് വാറണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടന്റെ നടപടി.അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നടത്തിയ പ്രതിലോമകരവും അനാശാസ്യവുമായ ഇടപെടലുകളുടേയും ചാരപ്പണികളുടേയും നൂറ് കണക്കിന് രഹസ്യ ഫയലുകള്‍ പുറത്തുവിടാന്‍...
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നേതൃത്വം കൊടുത്ത് ഇടതുമുന്നണി. രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസ്സിനുമെതിരായി കര്‍ഷക വികാരം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന കിസാന്‍ മാര്‍ച്ചിന് ഏപ്രില്‍ 12 ന് തുടക്കമാകും.മഹാരാഷ്ട്രയിലെ കിസാന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കിയ കര്‍ഷക നേതാവ് അശോക് ധാവ്‌ളെയും പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ സായിനാഥും മാര്‍ച്ചില്‍ പങ്കെടുക്കും. ഏപ്രില്‍ 12 ന് പുല്‍പ്പള്ളിയിലാണ് മാര്‍ച്ച് ആരംഭിക്കുക. കേന്ദ്രം...
മക്ക: ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ 21 മലയാളികൾ പാസ്‍പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് മക്കയിൽ കുടുങ്ങി. മൊത്തം 52 പേരടങ്ങുന്ന സംഘമാണ് തീര്‍ത്ഥാടനത്തിന് എത്തിയത്, ഇതിൽ 33 ഇന്ത്യക്കാരടങ്ങുന്ന സംഘം കുവൈത്തില്‍ നിന്നാണ് മക്കയിലെത്തിയത്. ഇന്ത്യക്കാരില്‍ 21 പേര്‍ മലയാളികളും മറ്റുള്ളവര്‍ ഇതര സംസ്ഥാനക്കാരുമാണ്.കുവൈത്തില്‍ നിന്ന് ബസ് മാര്‍ഗം ആണ് സംഘം എത്തിയത്, ഇവര്‍ അതിര്‍ത്തിയില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഹോട്ടലിലെത്തുകയും ഇവിടെ വെച്ച് ഓരോരുത്തരുടെയും കൈവശമുണ്ടായിരുന്ന പാസ്‍പോര്‍ട്ടുകള്‍ ഒരുമിച്ച് ഒരു ബാഗിലാക്കി...
  ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടക്കുന്നതിന്‍റെ പശ്ചാതലത്തില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന നിര്‍ദ്ദേശത്തിലേക്കാണ് എത്തുക.സ്ഥാനാർത്ഥികളുടെ വിവരങ്ങളും, തിരഞ്ഞെടുപ്പ് തിയതി, സമയം, തിരിച്ചറിയല്‍ കാര്‍ഡ്, പോളിംഗ് ബൂത്തുകളെ പറ്റിയുള്ള വിവരങ്ങളും മുതല്‍ ഇ.വി.എം ഉപയോഗിക്കുന്നതിനെ കുറിച്ച്‌ വരെ ഗൂഗിള്‍ തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല പോളിംഗ് ബൂത്തില്‍ എന്തൊക്ക നടപടിക്രമങ്ങളാണ് ഉള്ളതെന്നും ഡൂഡില്‍...
കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കോഴിക്കോട്ടെ ബി.ജെ.പി. സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് ഇയാള്‍ക്കും ജാമ്യം നല്‍കിയത്‌. ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ സന്നിധാനം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ 16 ആം പ്രതിയാണ് പ്രകാശ് ബാബു. കൊട്ടാക്കര സബ് ജയിലിൽ കഴിയുന്ന പ്രകാശ് ബാബു കോടതി അനുമതിയോടെ ജയിലിൽ കിടന്നാണ് കോഴിക്കോട്ടെ...