25.9 C
Kochi
Tuesday, September 21, 2021

Monthly Archives: May 2019

ന്യൂഡൽഹി:  കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്തയാഴ്ച വയനാട് സന്ദർശിക്കും. ജൂൺ 7, 8 തിയ്യതികളിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ഉണ്ടാവുക.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ച രാഹുൽ ഗാന്ധിയ്ക്ക് വൻ ഭൂരിപക്ഷം ലഭിച്ചിരുന്നു.തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ സന്ദർശനത്തിനെത്തുന്നത്.
ദുബായ്:ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. വിമാനത്താവളത്തിലെ ഒരു റണ്‍വേ 45 ദിവസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസം ഇതിനെ തുടര്‍ന്ന് അവശേഷിച്ച ഒരു റണ്‍വേ ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനം. തുടര്‍ന്ന് റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി.ഏപ്രില്‍ 16 ന് വൈകുന്നേരം മൂന്നു മണിയോടെയാണ് റണ്‍വേ അടച്ചിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രണ്ടു വര്‍ഷം നീണ്ട തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയിരുന്നത്....
ബംഗളൂരു:  കര്‍ണ്ണാടകയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി കോണ്‍ഗ്രസ്. ഫലം പുറത്തു വന്നതു പ്രകാരം കോണ്‍ഗ്രസ് 508 വാര്‍ഡുകളിലും, ജെ.ഡി.എസ്. 173 വാര്‍ഡുകളിലും, ബി.ജെ.പി. 366 വാര്‍ഡുകളിലുമാണ് വിജയിച്ചത്.ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മേയ് 29 നായിരുന്നു കര്‍ണ്ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമായാണ് ബി.ജെ.പിക്കെതിരെ മത്സരിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ 28 ല്‍ 25...
തിരുവനന്തപുരം:  ഹയര്‍സെക്കന്‍ഡറി-ഹൈസ്‌കൂള്‍ ലയനം നടപ്പിലാക്കുവാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദര്‍ കമ്മിറ്റിയിലെ ശുപാര്‍ശകള്‍ തുഗ്ലക് പരിഷ്‌കാരത്തിന് സമാനമാണെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരെ അധ്യാപക സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും. പ്രതിഷേധ സൂചകമായി ഈ വര്‍ഷത്തെ സംസ്ഥാന-ജില്ലാതല പ്രവേശനോത്സവം പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ബഹിഷ്‌കരിക്കും.
വയനാട്:  വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി. ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതു മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു.
ന്യൂഡൽഹി:  സൈക്കിളും ഓലക്കുടിലും മാത്രം സ്വന്തമായുളള പ്രതാപ് ചന്ദ്ര സാരംഗി മോദി സര്‍ക്കാരില്‍ സഹമന്ത്രിയായ വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുന്നത്. ഇദ്ദേഹത്തിന്റെ ലാളിത്യം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോൾ, സാരംഗിയുടെ ചരിത്രം ചികഞ്ഞെടുത്തിരിക്കുകയാണ് ബി.ബി.സി. ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും തീവ്ര ഹിന്ദുത്വശക്തികള്‍ കൊലപ്പെടുത്തിയ 1999 ല്‍ ബജ്‌രംഗ് ദള്‍ നേതാവായിരുന്നു സാരംഗി എന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര വലതുപക്ഷ സംഘടനയാണ് ബജ്‌രംഗ്...
#ദിനസരികള്‍ 774കേരളത്തിൽ ഒരേയൊരിടത്തിലാണ്‌ എൽ.ഡി.എഫ് വിജയിച്ചത്. ആ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു?  ഉത്തരം:സത്യത്തിൽ കേരളം പരാജയപ്പെട്ടുവെന്ന് ഞാൻ തീർച്ചപ്പെടുത്തിയത് ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോഴാണ്. കേരളം മുഴുവനായും വലതു പക്ഷം നീട്ടിയ ചൂണ്ടക്കഴുത്തിൽ കൊത്തി കുടുങ്ങിക്കിടന്നപ്പോൾ ആലപ്പുഴയിലെ വിജയം വേറിട്ടു നിന്നു. ഷാനിമോൾ ഉസ്മാൻ എന്ന വനിതാ സ്ഥാനാർത്ഥിയെ കീഴടക്കി ആരിഫ് വിജയിച്ചു കയറിയപ്പോൾ പരാജയപ്പെട്ടത് കേരളത്തിന്റെ ഇടതു പക്ഷ മനസ്സായിരുന്നു. നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ഞർ ആഴത്തിൽ വിശകലനം...
റഹ്മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സെവന്‍. റഹ്മാന്‍ പോലീസ് ഓഫീസറായി എത്തുന്ന ചിത്രം ഒരു ത്രില്ലര്‍ ആണ്. റെജീന, നന്ദിത, ഹാവിഷ്, അനീഷ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.നിസാര്‍ ഷാഫി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രമേശ് വര്‍മ്മയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിസ്സാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രവീണ്‍ കെ.എല്‍. ആണ് എഡിറ്റര്‍.
ലണ്ടൻ:ലോകത്തിലെ സമകാലീന വിഷയങ്ങൾ ആസ്പദമാക്കി നടത്തുന്ന രചനകൾക്കു നൽകുന്ന അന്തർദ്ദേശീയ പുരസ്കാരമായ നയൻ ഡോട്‌സ് പ്രൈസിന് (Nine Dots Prize), മുംബൈക്കാരിയായ ആനി സെയ്‌ദി (Annie Zaidi അർഹയായി.ആനിയുടെ ബ്രഡ്, സിമന്റ്, കാക്ടസ് എന്ന പുസ്തകത്തിനാണ് 2019 ലെ പുരസ്‌കാരം. ഒരു ലക്ഷം യു.എസ്.ഡോളറാണ് പുരസ്‌കാരത്തുക.
ന്യൂഡൽഹി:  നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ കരംബീര്‍ സിംഗ് ചുമതലയേറ്റു. സേനയുടെ 24ാം മേധാവിയാണ് കരംബീര്‍ സിംഗ്. തീരദേശമേഖലയിലെ വെല്ലുവിളികളെ ഉടനടി നേരിടാന്‍ പാകത്തിലുള്ള ശക്തമായ സേനയായി നാവികസേനയെ മാറ്റുകയെന്നതാണ് തന്റെ ഉദ്യമമെന്ന് ചുമതലയേറ്റ ശേഷം കരംബീര്‍ സിംഗ് വ്യക്തമാക്കി.സൈനിക ട്രൈബ്യൂണല്‍ അനുമതിയോടെയാണ് കരംബീര്‍ സിംഗ് ചുമതലയേറ്റത്. കരംബീര്‍ സിംഗിന്റെ നിയമനത്തിനെതിരെ വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ, ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്നാണിത്. തന്റെ സീനിയോറിറ്റി മറികടന്ന് കരംബീര്‍ സിംഗിനെ...