25 C
Kochi
Friday, September 24, 2021

Daily Archives: 22nd April 2019

തിരുവനന്തപുരം: ഒന്നരമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. 2,61,51,534 വോട്ടർമാരാണു സംസ്ഥാനത്തു ഉള്ളത്. 1,34,66,521 സ്ത്രീകളും 1,26,84,839 പുരുഷന്മാരും 174 ട്രാൻസ്ജെന്ററുകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. 23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഹരിത ചട്ടം പാലിച്ചുള്ള തിരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങള്‍ ബൂത്തുകളിൽ പാടില്ലെന്ന് ഉദ്യോഗസ്ഥർക്കും രാഷ്ട്രീ പാർട്ടികള്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തുണി സഞ്ചിയിലാണ് ഇക്കുറി വോട്ടിംഗ് രേഖകളെല്ലാം...
തിരുവനന്തപുരം : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തില്‍ ഇരട്ടവോട്ടുകളുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി.പലർക്കും ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രത്യേകം ശേഖരിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്നും വാസുകി അറിയിച്ചു. ഒന്നിലേറെ തവണ വോട്ടു ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ വ്യക്തമാക്കി.ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും, ഇരട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി...
കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയെത്തുടർന്ന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. എന്നാൽ അഭിപ്രായസ്വാതന്ത്ര്യം തടയുന്ന നടപടികളുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എൽ.ടി.ടി.ഇ യുമായുള്ള ആഭ്യന്തരയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ശ്രീലങ്കയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്.ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങൾക്കു പിന്നിൽ പ്രാദേശിക ഇസ്ലാമിക ഭീകരസംഘടനയായ തൗഹീദ് ജമാഅത്ത് (എൻ .ടി.ജെ.) ആണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി...
കൊച്ചി : കേരളത്തിൽ നിന്നും ബംഗളൂരിലേക്കു സർവീസ് നടത്തുന്ന പ്രമുഖ സ്വകാര്യ ബസ് കമ്പനിയാണ് "കല്ലട ട്രാവൽസ്". ട്രെയിനുകളും, കെ.എസ്.ആർ.ടി.സി ബസുകളും ഉണ്ടെങ്കിലും ധാരാളം മലയാളി വിദ്യാർത്ഥികളും, ജോലിക്കാരും നിത്യം യാത്ര ചെയ്യുന്ന ബംഗളൂരിലേക്കു രാത്രി സർവീസ് നടത്തുന്ന ഏകദേശം 155 ബസുകൾ സ്വന്തമായുള്ള കല്ലട ഗ്രൂപ്പിന് കേരള-ബംഗളൂരു റൂട്ട് ഒരു കുത്തകയായി മാറിയിരിക്കുകയാണ്. ബംഗളൂരിന്‌ പുറമെ കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിൽ നിന്നും, നഗര പ്രാന്ത പ്രദേശത്തുനിന്നും ചെന്നൈ, ഹൈദരാബാദ്,...
തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ സംസ്ഥാന വ്യാപകമായി സംഘർഷം, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പാലായിൽ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ആന വിരണ്ടോടി. ഇടത് സ്ഥാനാർത്ഥി സി.പി.എം മുൻ ജില്ലാ സെക്രട്ടറി വി.എൻ വാസവന്റെ പ്രചാരണത്തിനെത്തിച്ച ആനയാണ് വിരണ്ടോടിയത്.കലാശ കൊട്ടിനിടെ നടന്ന കല്ലേറില്‍ ആലത്തൂരില്‍ പരിക്കേറ്റ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ ആലത്തൂര്‍ എം.എല്‍.എ കെ.ഡി പ്രസേനനും പരിക്കേറ്റു.തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനൊപ്പമുള്ള എ.കെ...
ന്യൂഡൽഹി: കോൺഗ്രസ്, തിങ്കളാഴ്ച പുറത്തുവിട്ട ആറു സ്ഥാനാർത്ഥികളുടെ പട്ടികപ്രകാരം, ഡൽഹിയിലെ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നും, ലോക്സഭയിലേക്കു മത്സരിക്കും. കോൺഗ്രസ് നേതാവായ അജയ് മാക്കൻ ഡൽഹി മണ്ഡലത്തിൽ നിന്നു ജനവിധി തേടും.ജെ.പി. അഗർവാൾ ചാന്ദ്നി ചൌക്കിൽ നിന്നും, അർവിന്ദർ സിംഗ് ലവ്ലി, ഈസ്റ്റ് ഡൽഹിയിൽ നിന്നും, മഹാബൽ മിശ്ര വെസ്റ്റ് ഡൽഹിയിൽ നിന്നും, രാജേഷ് ലിലോത്തിയ നോർത്ത് വെസ്റ്റ് ഡൽഹിയിൽ നിന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ...
കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ 40 വി​ദേ​ശി​ക​ൾ ഉൾപ്പടെ 290 പേർ കൊ​ല്ല​പ്പെട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒരു മലയാളി ഉൾപ്പടെ ആ​റു പേ​ർ ഇ​ന്ത്യാ​ക്കാ​രാ​ണെ​ന്ന് ശ്രീ​ല​ങ്ക​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ സ്ഥി​രീ​ക​രിച്ചു. കാസർകോട് സ്വദേശിനിയായ റസീന ഖാദർ, ലക്ഷ്മി, നാരായൺ, ചന്ദ്രശേഖർ. രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇംഗ്ലണ്ട്, പോർട്ടുഗൽ, ഡെന്മാർക്ക്, ജപ്പാൻ, തുർക്കി എന്നീ രാജ്യങ്ങളിലെ പൗരന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.കൊളംബോ സന്ദർശിക്കാൻ പോയ ഏഴു പേരടങ്ങിയ ജെ.ഡി.എസ് പ്രവർത്തകരുടെ...
രാംപൂർ, ഉത്തർപ്രദേശ്: ബി.എസ്.പി. ചീഫ്, മായാവതിയ്ക്കും, എസ്.പി. നേതാവ് അസം ഖാനുമെതിരെ വ്യക്തിപരമായ രീതിയിൽ സംസാരിച്ചതിന് ബി.ജെ.പി. അംഗമായ ജയപ്രദയ്ക്കെതിരെ ഐ.പി.സി. 171 - ജി വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്തുവെന്ന് ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരിലാണ് കേസ് എടുത്തത്.“എനിക്കെതിരെയുള്ള അസം ഖാന്റെ അഭിപ്രായം വെച്ചു നോക്കുമ്പോൾ, മായാവതീ, നിങ്ങൾ ചിന്തിക്കണം, അയാളുടെ എക്സ്‌റേ പോലെയുള്ള കണ്ണുകൾ നിങ്ങളുടെ മുകളിലും എവിടെയൊക്കെ പതിയുന്നുണ്ടാവും?” എന്ന്...
#ദിനസരികള് 735പ്രിയപ്പെട്ട മകളേ,സ്വാമി സന്ദിപാനന്ദഗിരിയുടെ ഫേസ് ബുക്കില്‍ ഷെയറു ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഞാന്‍ നിന്നെക്കുറിച്ച് അറിയുന്നത്. കൌതുക പൂര്‍വ്വം നിനക്കു പറയാനുള്ളത് കേട്ടു. ഗുരുക്കളുടേയും ഗുരുക്കളെന്ന് , സന്ന്യാസിമാരുടേയും ആത്മീയാചാര്യനെന്ന് നീ അവകാശപ്പെടുന്ന സ്വാമി ചിദാനന്ദ പുരിയെക്കുറിച്ച് സി.പി.ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി നടത്തിയ വിമര്‍ശനം ശരിയല്ല എന്നും ആദരണീയനായ സ്വാമിയെ കുറ്റപ്പെടുത്തിയ അദ്ദേഹത്തിന്റെ നാവു ഡെറ്റോള്‍ ഒഴിച്ചു...