25 C
Kochi
Friday, September 24, 2021

Daily Archives: 3rd April 2019

എറണാകുളം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം, വയനാട് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സരിത എസ്. നായർ തയ്യാറെടുക്കുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി സരിത എസ്. നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് എറണാകുളം കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടര്‍ വൈ. സഫിറുള്ള മുമ്പാകെ മൂന്ന് സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.നാളെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സരിത എസ്. നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.കോണ്‍ഗ്രസിലെ പന്ത്രണ്ടോളം പേര്‍ക്കെതിരെ ലൈംഗിക...
ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ മലയാളത്തിൽ വോട്ട് ചോദിച്ച് ദി വർക്കേഴ്സ് പാർട്ടി സ്ഥാനാർത്ഥി ഇലിസ് റയാൻ. Cllr.ഇലിസ് റയാൻ ഫോർ യൂറോപ്പ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് റയാൻ തന്റെ വർണ്ണ ചിത്രം അടങ്ങിയ മലയാത്തിലുള്ള പോസ്റ്ററിനൊപ്പം മലയാളത്തിൽ വോട്ട് അഭ്യർത്ഥന നടത്തിയത‌്. അയർലന്റിലെ ഡബ്ലിനിൽ നിന്നാണ് ഇലിസ് റയാൻ മത്സരിക്കുന്നത്. മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ്."പ്രിയമുള്ളവരേ, ഈ വരുന്ന മെയ് മാസത്തിൽ നടക്കുന്ന യൂറോപ്യൻ ഇലക്ഷനിൽ ഞാൻ ഡബ്ലിനിൽ നിന്നുള്ള...
ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾ നടക്കുമ്പോൾ അവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ആകർഷകമായ വാചകങ്ങളോടെയും ചിത്രങ്ങളോടെയും അമുൽ പ്രസിദ്ധീകരിക്കാറുണ്ട്. പല വാചകങ്ങളും ഒരുപാട് ചിന്തിപ്പിക്കുന്നതും ചിലപ്പോൾ ചിരിപ്പിക്കുന്നതുമാണ്. കാർട്ടൂൺ രൂപത്തിലുള്ള ഈ പരസ്യങ്ങളിലെന്നും കുട്ടികളാണ്. ഇതാ ഇപ്പോൾ അത്തരത്തിലൊന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കോൺഗ്രസ് ദേശീയ പ്രസിഡന്റായ രാഹുൽ ഗാന്ധിയുടെ വയനാടും, അമേത്തിയിലുമുള്ള സ്ഥാനാർത്ഥിത്വത്തെപ്പറ്റിയാണ് പുതിയ വാർത്ത വന്നിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി വയനാടും അമേത്തിയിലും മത്സരിക്കുന്നുവെന്നുള്ള കാര്യം ഉറപ്പിച്ചു...
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ആപ്ലിക്കേഷനുകൾ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ഗൂഗിളിന്റെ ഇൻബോക്സും, ഗൂഗിൾ പ്ലസുമാണ് ഏപ്രിൽ രണ്ടിന് ഗൂഗിൾ അവസാനിപ്പിച്ചത്. 2004 ഏപ്രിൽ ഒന്നിനാണ് ജിമെയിൽ ഗൂഗിൾ ആരംഭിച്ചത്. ഇതാ പതിനഞ്ചു വർഷത്തിന് ശേഷം ജിമെയിലിന്റെ മറ്റൊരു ആപ്ലിക്കേഷനായ ഇൻബോക്സ് ആണ് അവസാനിപ്പിക്കുന്നത്.സാമൂഹിക മാധ്യമത്തിൽ മുൻ പന്തിയിലുള്ള ഫേസ്ബുക്കിനെ തോൽപ്പിക്കാനായി ആരംഭിച്ച ഗൂഗിൾപ്ലസും ഗൂഗിൾ അവസാനിപ്പിച്ചു. 2014 ലാണ് ഇൻബോക്സ് ആരംഭിച്ചത്. ജിമെയിലിനെക്കാളും കൂടുതൽ ഫീച്ചേഴ്‌സുള്ള ഇൻബോക്സ്...
  ന്യൂഡല്‍ഹി: റാഫേല്‍ അഴിമതി പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കാണിച്ചാണ് പ്രചാരണ വീഡിയോയ്ക്ക് അനുമതി നിഷേധിച്ചത്. അതേ സമയം നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്നതിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്റെ ഇരട്ടത്താപ്പ് ഇക്കാര്യത്തില്‍ പുറത്ത് വന്നുവെന്ന് പ്രതിപക്ഷ പാര്‍ടികള്‍ കുറ്റപ്പെടുത്തി.എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയും ചര്‍ച്ചാ വിഷയവുമായ റഫേല്‍ പ്രതിരോധ ഇടപാട് മൂടി വയ്ക്കാനുള്ള ശ്രമമാണ്...
കോഴിക്കോട്: വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്ന രാഹുല്‍ ഗാന്ധിക്ക് അപരന്‍. രാഹുല്‍ ഗാന്ധി കെ.ഇ എന്ന പേരിലാണ് കോട്ടയം എരുമേലി സ്വദേശിയായ അപരന്‍റെ രംഗപ്രവേശനം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന. പേരിലുള്ള ഇനിഷ്യല്‍ നീക്കി രാഹുല്‍ ഗാന്ധി എന്ന പേരില്‍ത്തന്നെ മത്സരിക്കാനായിരുന്നു യുവാവിന്റെ നീക്കം. ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണ നേടാനും ശ്രമം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി വ്യാഴാഴ്ചയാണ് എന്നിരിക്കേ അപരനായി മത്സരത്തിനിറങ്ങുന്ന രാഹുല്‍ ഗാന്ധി ഇതുവരേയും...
 ജനാധിപത്യത്തിന്റെ മഹാ ഉത്സവം പൊതു തിരഞ്ഞെടുപ്പുകൾ ആണെങ്കിൽ, അതിലെ ചെറുപൂരങ്ങൾ ആണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുൻപ് വിവിധ ഏജൻസികൾ നടത്തുന്ന തിരഞ്ഞെടുപ്പ് സർവേകൾ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു രണ്ടു തരത്തിലുള്ള സർവേകളാണ് മുഖ്യമായും ഇന്ത്യയിൽ നടക്കുന്നത്. തിരഞ്ഞെടുപ്പിന് വളരെ മുന്നേയും, പ്രചാരണ കാലഘട്ടങ്ങളിലും നടക്കുന്ന പ്രീ പോൾ അഭിപ്രായ സർവേകളും, പോളിംഗ് ബൂത്തിൽ വോട്ടു രേഖപ്പെടുത്തി ഇറങ്ങുന്ന സമ്മദിദായകനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു ക്രോഡീകരിക്കുന്ന എക്സിറ്റ് പോളുകളും.1935 ൽ ജോർജ്ജ്...
  കൊച്ചി: വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.എം. ജന:സെക്രട്ടറി സീതാറാം യെച്ചൂരി. ദേശാഭിമാനിയിലെ രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള പപ്പു പരാമര്‍ശവും രമ്യാ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശവും സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് യെച്ചൂരിയുടെ പ്രതികരണം. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പപ്പു പ്രയോഗം ആരംഭിച്ചത് ബിജെപിയാണെന്ന് പ്രതികരിച്ച അദ്ദേഹം വ്യക്തിപരമായ ആക്ഷേപങ്ങള്‍ പാര്‍ട്ടിയുടെ നയമല്ലെന്നും വ്യക്തമാക്കി.രമ്യ ഹരിദാസിനെതിരെയുള്ള എ വിജയരാഘവന്റെ വിവാദ പ്രസംഗം പാര്‍ട്ടി സംസ്ഥാന ഘടകം...
തിരുവനന്തപുരം: ശശി തരൂരിന് വോട്ട് ചെയ്യും എന്ന് പ്രഖ്യാപിച്ച തന്റെ നിലപാടിനെ വിമർശിച്ച എഴുത്തുകാരി ലക്ഷ്മി രാജീവിന് മറുപടി നൽകി പ്രശസ്ത സാഹിത്യകാരൻ സക്കറിയ. ലക്ഷ്മി രാജീവിന്റെ പുരോഗമനപരവും മതേതരവും സ്ത്രീപക്ഷപരവും ആയ നിലപാടുകളെ താൻ ആദരിക്കുന്നു എന്നും, പക്ഷെ ശശി തരുരിന്റെ കാര്യത്തിൽ വിയോജിക്കുന്നു എന്നും സക്കറിയ ഫേസ്ബുക്കിൽ കുറിച്ചു. ഭരണകൂടം എന്നാൽ ഒരു പറ്റം മന്ത്രിമാർ ആണെന്ന് ലക്ഷ്മി തെറ്റിദ്ധരിച്ചിരിക്കുന്നുവെന്ന് തോന്നുന്നു എന്ന് പറഞ്ഞ സക്കറിയ, മന്ത്രിമാർ അധികാരത്തിന്മേൽ...
ലക്നൊ: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ സാധ്യതകൾ മാറി മറിയുകയാണ്. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന നിർണായക നീക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. എസ്.പി - ബി.എസ്.പി സഖ്യവും, പ്രിയങ്കാ ഗാന്ധിയുടെ വരവും യു.പിയിൽ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അനായാസ വിജയം പ്രതീക്ഷിച്ച സംസ്ഥാനത്ത് പക്ഷെ, ഇക്കുറി ബി.ജെ.പി. വിയർക്കുമെന്നാണ് സൂചന. ഏറ്റവും ഒടുവിലായി സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ ജാട്ട് സമുദായത്തിനിടയിൽ നിന്നാണ് ബി.ജെ.പിക്ക് തിരിച്ചടി ഏൽക്കേണ്ടി...