Monthly Archives: March 2019
വയനാട്:
എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്നു തീർച്ചയായി. കോൺഗ്രസ്സ് നേതാവ് എ. കെ. ആന്റണിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാമനിർദ്ദേശപട്ടിക സമർപ്പിക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. മുൻപ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്ന ടി. സിദ്ദിഖ്, രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് അറിഞ്ഞതിനെത്തുടർന്നു പിന്മാറിയിരുന്നു.സംസ്ഥാന കോണ്‍ഗ്രസ് ഘടകം ഇക്കാര്യം നേരത്തെ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി നേരത്തെ സ്ഥിരീകരിച്ചിരുന്നു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യം...
#ദിനസരികള് 713തരൂര്‍ പറഞ്ഞത് സത്യം മാത്രമാണ്. മീന്‍ മണം അയാള്‍ക്ക് ഓക്കാനമുണ്ടാക്കും. അതുകൊണ്ട് അത്തരം ഇടങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും മാറി നടക്കുകയാണ് പതിവ്. ഇപ്പോള്‍ പക്ഷേ വരാതിരിക്കാനാകില്ല. കാരണം ഇലക്ഷനാണ്. അതുകൊണ്ടു മാത്രം വന്നതാണ്. എന്നു വെച്ച് ആ മാര്‍ക്കറ്റില്‍ നിന്നുമുണ്ടാകുന്ന മണമടിച്ചാല്‍ ഓക്കാനമുണ്ടാകുന്നത് മാറുമോ?ഈ ഓക്കാനം വെറും ഓക്കാനമല്ലല്ലോ സുഹൃത്തേ! അത് താഴെത്തട്ടില്‍ ജീവിക്കുന്നവനോടും അവന്റെ തൊഴിലിനോടും ഉയര്ന്നവന് തോന്നുന്ന, പെട്ടെന്നൊന്നും തിരുത്താന്‍ കഴിയാത്ത...
മുംബൈ:
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ വാഞ്ചിത് അഹാദി (ബി.വി.എ) നേതാവും ഡോ.ബി.ആര്.അംബേദ്ക്കറിന്റെ പൗത്രനുമായ പ്രകാശ് അംബേദ്ക്കര്‍ക്ക് സി.പി.ഐ.എമ്മിന്റെ പിന്തുണ. സി.പി.ഐ.എമ്മിന്റെ ശക്തി കേന്ദ്രമാണ് സോളാപൂര്‍. പിന്തുണ പ്രകാശ് അംബേദ്ക്കറിന് മാത്രമേയുള്ളൂവെന്നും സംസ്ഥാനത്തെ മറ്റ് ബി.വി.എ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കില്ലെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്ലെ വ്യക്തമാക്കി.ബി.ജെ.പിയുടെ ജയ്സിദ്ധ്വേശര് മഹാസ്വാമിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് മണ്ഡലത്തില്‍ മത്സരത്തിനുള്ളത്. സംസ്ഥാനത്ത് 48 സീറ്റുകളിലും മത്സരിക്കുന്ന ബി.വി.എ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി...
ന്യൂഡല്‍ഹി:
ടിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് വിശദീകരണം തേടി റെയില്‍വെ, ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷവും എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസുകളിലും റെയില്‍വേ ടിക്കറ്റുകളിലും മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനാണ് വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്.എയര്‍ ഇന്ത്യയുടെ ബോര്ഡിംഗ്പാസുകളില് നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു....
വരാണസി:
അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന കാര്യം ഫെയ്സ്ബുക്ക് വീഡിയോയില്‍ പങ്കുവെച്ചതിന്റെ പേരില്‍ ബിഎസ്എഫില്‍ നിന്നും പുറത്താക്കിയ ജവാന് വരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കും. ഹരിയാന സ്വദേശിയായ തേജ് ബഹദൂര്‍ യാദവാണ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി പാര്‍ട്ടികള്‍ തന്നെ സമീപിച്ചെങ്കിലും താന്‍ സ്വതന്ത്രമായി ആണ് മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല ലക്ഷ്യമെന്നും സൈനിക വിഭാഗങ്ങളെ നരേന്ദ്രമോദി സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തെളിയിക്കാനുള്ള ശ്രമം ആണെന്നും അദ്ദേഹം...
ന്യൂഡല്‍ഹി:
ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. മോദിയുടെ പ്രസംഗം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തല്‍. മിസൈല്‍ പരീക്ഷണ വിജയം പ്രധാനമന്ത്രി സര്‍ക്കാറിന്റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ദൂരദര്‍ശനെയോ ആള് ഇന്ത്യ റേഡിയോയെയോ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തിട്ടില്ലെന്നും സമിതി കണ്ടെത്തി. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി...
ന്യൂഡല്‍ഹി:
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ 305 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കോണ്‍ഗ്രസ്. ഇന്നലെ സ്ഥാനാർത്ഥികളുടെ 3 പട്ടിക പുറത്തിറക്കിയെങ്കിലും വടകര, വയനാട് മണ്ഡലങ്ങളുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനം ആയില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബോളിവുഡ് നടി ഊര്‍മിള മാതോംഡ്കര്‍ മുംബൈ നോര്‍ത്തില്‍ സ്ഥാനാർത്ഥിയാവും. ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ ബിഹാറിലെ സസറമിലും പപ്പു യാദവിന്റെ ഭാര്യ രഞ്ജീത് രഞ്ജന്‍ സുപോളിലും മത്സരിക്കും. യുപിയിലെ മഹാരാജ്ഗഞ്ചില് മാധ്യമപ്രവര്‍ത്തക സുപ്രിയ ശ്രീനേഥാണു...
നിങ്ങൾക്കറിയാമോ! വികസിത നഗരമായ ടോക്കിയോയിൽ സ്ത്രീകൾക്ക് ജോലി ചെയ്യുവാൻ ഹൈ ഹീലുകൾ ധരിച്ചുവരണമെന്നത് നിർബ്ബന്ധമാണ്. എന്നാൽ, പുരുഷന്മാർക്ക് അത്തരത്തിൽ യാതൊരു നിബന്ധനകളും ഇല്ല താനും. ഇത്തരം ലിംഗ വിവേചനത്തെ പ്രതിരോധിക്കാനായി ജപ്പാനിൽ സ്ത്രീകൾ #kutoo മൂവ്മെന്റുമായി ഓൺലൈനിൽ രംഗത്തെത്തി. കഴിഞ്ഞ വർഷം ഓൺലൈനിൽ ചർച്ചചെയ്യപ്പെട്ട #മീറ്റു പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ചാണ് ഹൈ ഹീലുകൾ ധരിക്കുമ്പോൾ തങ്ങളനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ യുവതികൾ തുറന്നെഴുതാൻ ആരംഭിച്ചത്.#kutoo എന്ന ഹാഷ് ടാഗിൽ പുറത്തു...
#ദിനസരികള് 712
“If I find the constitution being misused, I shall be the first to burn it.”
“Though I was born a Hindu, I solemnly assure you that I will not die as a Hindu” ― Bhimrao Ramji Ambedkar.മുസ്ലിങ്ങളും അംബേദ്കറും എന്ന ലഘു പുസ്തകത്തിന്റെ ആമുഖത്തില്‍ ആനന്ദ് തെല്‍തുംഡെ എഴുതുന്നു:- “ആദ്യമൊക്കെ ഹിന്ദുവായ എന്തിനേയും കഠിനമായി...
ന്യൂഡല്‍ഹി:
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 9 കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ 53 സിറ്റിങ് എം.പിമാര്‍ ജനവിധി തേടും. സിറ്റിങ് എം.പിമാരില്‍ 21 പേരും ബി.ജെ.പിക്കാരാണ്. ടി.ഡി.പിയുടെ ഒന്‍പതും ടി.ആര്.എസിന്റെ എട്ടും സിറ്റിങ് എം.പിമാരും രംഗത്തുണ്ട്. ഏപ്രില്‍ 11 നു 91 മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ്. നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു, മഹേഷ് ശര്‍മ, അജയ് തംത, ഗിരിരാജ് സിങ്, ഹന്‍സ് രാജ് ആഹിര്‍, സഞ്ജീവ് കുമാര്‍ ബലിയന്, സത്യപാല്‍ സിങ്,...