25 C
Kochi
Friday, September 24, 2021

Daily Archives: 25th April 2019

ന്യൂഡൽഹി : ഇന്ത്യൻ ജുഡീഷ്യറി ഇതുവരെ പരിചയമില്ലാത്ത നാടകീയ നടപടികളൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് മെയ് 19 നായിരുന്നു സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. 'ദ വയര്‍, കാരവാന്‍, സ്‌ക്രോള്‍, ലീഫ്‌ലെറ്റ്' എന്നീ ഓൺലൈൻ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പ്രത്യക്ഷപ്പെട്ടത്.35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക്...
വയനാട്: തൊവരിമലയലിൽ നിന്ന് കുടിയിറക്കിയ ആദിവാസികൾ ഉൾപ്പടെയുള്ളൾ വയനാട് കലക്ടറേറ്റിനു മുന്‍പില്‍ അനിശ്ചിതകാല സമരത്തിലാണ്. വയനാട് ബത്തേരിക്കടുത്ത് നിന്ന് ഭൂസമരം നടത്തിയിരുന്നവരെ ഇന്നലെയാണ് ബലം പ്രയോഗിച്ച് സർക്കാർ കുടിയിറക്കിയത്.1970 അച്യുതമേനോന്‍ സര്‍ക്കാര്‍ ഹാരിസണ്‍ കമ്പനിയില്‍ നിന്ന് ഏറ്റെടുത്ത 104 ഏക്കര്‍ മിച്ചഭൂമിയെ സംബന്ധിച്ചാണ് സമരം. ഈ ഭൂമി സർക്കാർ ഏറ്റെടുക്കാനും വിതരണം ചെയ്യാനും ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ സർക്കാർ ഈ ഭൂമി ഏറ്റെടുത്തിട്ടില്ല.പ്രക്ഷോഭത്തെ തുടർന്ന് നേതാക്കളെ ഇന്ന് 25നു ജില്ലാഭരണകൂടം ചർച്ചക്ക്...
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യയതയുള്ളത്. ഇവിടെയെല്ലാം 'യെല്ലോ അലര്‍ട്ട്' പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ 'യെല്ലോ അലര്‍ട്ട്' പ്രഖ്യാപിച്ചതിന് പിന്നാലെ 9 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തും കന്യാകുമാരി, തമിഴ്നാട് തീരങ്ങളിലും മത്സ്യതൊഴിലാളികള്‍ കടലിൽ പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു. ശ്രീലങ്കയ്ക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണു...
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകളും കര്‍ശനമാക്കും. ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം. സ്വകാര്യ ബസുകള്‍ നടത്തുന്ന നിയമലംഘനവും നികുതി വെട്ടിപ്പും കണ്ടുപിടിക്കാന്‍ പൊലീസിന്‍റെയും നികുതി...
ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി മനീഷ് മഹേശ്വരിയെ നിയമിച്ചു. രാജ്യത്ത് ഉപഭോക്തക്കള്‍ക്കനുസരിച്ചുളള വരുമാനം ഉയര്‍ത്തുക എന്നതാണ് മനീഷിന്റെ പ്രധാന ചുമതല. ട്വി​റ്റ​റി​ന്‍റെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ അ​നു​സ​രി​ച്ചു​ള്ള വ​രു​മാ​നം ഉ​യ​ർ​ത്തു​ക​യാ​ണ് മ​നീ​ഷി​ന്‍റെ ചു​മ​ത​ല​യെ​ന്ന് ട്വി​റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​യാ ഹ​രി അ​റി​യി​ച്ചു.കഴിഞ്ഞ സെപ്തംബറില്‍ തരന്ജിത് സിംഗ് ട്വിറ്റര്‍ ഇന്ത്യ എംഡി സ്ഥാനം ഒഴിഞ്ഞ ശേഷം  ബാലാജി കൃഷ്‌ താല്‍ക്കാലിക ചുമതലയേറ്റെടുത്തിരുന്നു. തുടര്‍ന്നാണ്‌ മനീഷ് മഹേശ്വരിയെ മാനേജിംഗ് ഡയറക്ടറായി നിയമിക്കുന്നത്. മനീഷ് സ്ഥാനമേല്‍ക്കുന്നതോടെ...
തിരുവനന്തപുരം: ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാനായി മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്നോളജി, ഔട്ട്സോഴ്സിങ് മേഖലയിലെ മുന്‍നിരക്കാരായ ഫിഡിലിറ്റി ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്‍റെ ഈ വര്‍ഷത്തെ എഫ്‌ഐഎസ് പേസ് സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്.ബാങ്കിങ് സേവനങ്ങള്‍ക്കായി 35 ശതമാനം ഉപഭോക്താക്കളാണ് മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത്. 23 ശതമാനം ആളുകള്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി കമ്പ്യൂട്ടറുകളെയാണ് ആശ്രയിക്കുന്നത്. 21 ശതമാനം ആളുകളാണ് എടിഎമ്മുകളെ ആശ്രയിക്കുന്നത്. 11 ശതമാനം...
തൃശൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐ എം വിജയന്‍റെ ജീവിതം സിനിമയാകുന്നു. മലയാളത്തിലെ യുവസംവിധായകന്‍ അരുണ്‍ ഗോപിയാണ് വിജയന്റെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്.തൃശ്ശൂര്‍ കോലോത്തുംപാടത്തെ മൈതാനത്ത് വിശക്കുന്ന വയറുമായെത്തി പന്ത് തട്ടിത്തുടങ്ങിയ വിജയന്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കളിക്കളങ്ങളില്‍ കാല്‍പ്പന്തിന്റെ ഇന്ദ്രജാലം വിരിയിച്ച വലിയ താരമായി മാറിയതിന് പിന്നിലെ പ്രയത്‌നവും ഉദ്വേഗജനകമായ ജീവിതമുഹൂര്‍ത്തങ്ങളും ആണ് അരുണ്‍ ഗോപി സിനിമയിലൂടെ പറയുന്നത്.നിവിന്‍ പോളി ആകും ഐ എം വിജയനായി എത്തുക...
വാരണാസി: നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അജയ് റായ് ആണ് വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി.മോദിക്കെതിരെ മല്‍സരിക്കാൻ ഒരുക്കമെന്ന് പ്രിയങ്ക നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കാനൊരുക്കമെന്ന് പലവട്ടം വ്യക്തമാക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രശ്നമല്ലെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. പക്ഷെ ആദ്യ മത്സരത്തിൽ തന്നെ ഒരു തോൽവി ഉണ്ടായാൽ അത് രാഷ്ട്രീയ ഭാവിക്കു...
കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇന്നും ഹാജരാകാന്‍ സാധിക്കില്ലെന്നാണ് സുരേഷ് കല്ലട അറിയിച്ചത്. ഉ​യ​ര്‍​ന്ന ര​ക്ത സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.  മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷ് കല്ലടയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറാണ് ഏറ്റെടുത്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ...
അഹമ്മദാബാദ്: ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി കര്‍ഷകര്‍. പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഈ കൃഷിചെയ്ത ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്.സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. എഫ്.എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്‌ട്2001...